Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightതക്​സാങ്​: മലമുടിയിലെ...

തക്​സാങ്​: മലമുടിയിലെ വിസ്​മയം

text_fields
bookmark_border
തക്​സാങ്​: മലമുടിയിലെ വിസ്​മയം
cancel
camera_alt???? ??????? ?????????? ???????????? ?????????????? ???????? ???????????? ?????????????? ?????????? ??????????? ???????? ?????

പട്ടികളുടെ കുരയും അസഹനീയമായ തണുപ്പും ട​​​െൻറിനകത്തെ ഉറക്കത്തിൽ നിന്നും പുലർച്ചെ അഞ്ചു മണിക്കുതന്നെ വലിച്ച്​ പുറത്തിട്ടു. ഉണ്ടായിരുന്ന രണ്ടു​ മൂന്ന്​ ജാക്കറ്റും വലിച്ചുവാരി ഇട്ടിട്ടും തണുപ്പിൽ നിന്ന്​ രക്ഷപ്പെടാനായില്ല. മഴ ചാറിയിരുന്നെങ്കിലും തകർത്ത്​ പെയ്​ത്​ വെള്ളം ഒഴുകാതിരുന്നത്​ രക്ഷയായി. രാവിലെ എഴുന്നേറ്റപ്പോൾ സമീപത്ത്​ തുറക്കാൻ തുടങ്ങിയ ഹോട്ടലിൽനിന്ന്​ ഞാനും ആന്ധ്രയിലെ വിജയവാഡ സ്വദേശി രാജ​ുവും ഒാരോ കപ്പ്​ കാപ്പിയും എടുത്തു പുറത്തിറങ്ങി. മറ്റുള്ളവർ അപ്പോഴും ട​​​െൻറിനകത്ത്​ നല്ല ഉറക്കത്തിലായിരുന്നു. പ്രഭാത കർമങ്ങളും കഴിഞ്ഞ്​ അവിടെനിന്നും പുറപ്പെടാൻ തുടങ്ങി. തലേന്ന്​ രാത്രി അവിടുന്ന്​ കഴിച്ച ഭക്ഷണം ആർക്കും പിടിക്കാത്തതിനാൽ വേറേ എവിടെ നിന്നെങ്കിലും കഴിക്കാമെന്നുറച്ചു.

ആന്ധ്രാ സംഘത്തോടൊപ്പം ട​​​െൻറിനകത്ത്​ നിന്ന്​ പുതിയ പ്രഭാതത്തിലേക്ക്​
 

അതിനിടെ ഹോട്ടൽ ഉടമയോട്​ ഭൂട്ടാനിലെ രാജാവിനെ കുറിച്ച്​ വെറുതെ ഒന്നന്വേഷിച്ചു. തലേദിവസം രാജാവ്​ ഇതുവ​ഴ​ി പോയിരുന്നു എന്നും സൈക്കിൾ സവാരിയിൽ തൽപരനായ യുവരാജാവ്​ നാംഗ്യൽ വാങ്​ചുക്​ സുരക്ഷാ അകമ്പടികളൊന്നുമില്ലാതെ ഹെൽമെറ്റും വെച്ച്​ അധികമാരും തിരിച്ചറിയാനാകാത്ത വിധം ഇതുവഴി സഞ്ചരിക്കാറുണ്ടെന്നും അയാൾ പറഞ്ഞു. ഭൂട്ടാൻകാർക്കെല്ലാം രാജാവിനോടും കുടുംബത്തോടും വലിയ ആരാധനയും ബഹുമാനവുമാണ്​. മിക്ക സ്​ഥാപനങ്ങളിലും റോഡി​​​​െൻറ പരിസരത്തും അദ്ദേഹത്തി​​​​െൻറയും കുടുംബത്തി​​​​െൻറയും ഫോ​േട്ടാ കാണാം.

ഭൂട്ടാൻ രാജാവ്​ ജിഗ്​മെ ഖെസാർ നംഗ്യൽ വാങ്​ചുക്​ പരമ്പരാഗത വേഷത്തിൽ ജനങ്ങൾക്കിടയിൽ
 

അവിടുത്തുകാരോട്​ യാത്ര പറഞ്ഞ്​ കുട്ടികളോടൊപ്പം ഫോ​േട്ടായുമെടുത്ത്​ ഞങ്ങൾ നേരേ പുറപ്പെട്ടത്​ ‘പാറോ’ എന്ന പ്രദേശത്തെ ‘ടൈഗേഴസ്​ നെസ്​റ്റ്​’ എന്നറിയപ്പെടുന്ന തക്​സാങ്​ ബുദ്ധവിഹാരത്തിലേക്കായിരുന്നു. പാറോ നഗരം കഴിഞ്ഞു വേണം അവിടെ എത്താൻ. നഗരത്തി​​​​െൻറ ശല്ല്യങ്ങളൊന്നുമില്ലാത്ത മലിനീകരണ മുക്​തമായ ഒരു നഗരമാണ്​ പാറോ.

നഗരത്തിലെ റോഡുകളിൽ കർശന നിയന്ത്രണങ്ങളാണ്​. ഹോൺ, ഒാവർടേക്കിങ്​, സ്​പീഡ്​ തുടങ്ങി എല്ലാത്തിനും കടുത്ത നിയന്ത്രണം. സീബ്രാ ക്രോസിലൂടെ ആർക്കും കണ്ണുംപൂട്ടി നടക്കാം. പാർക്കിങ്ങിനായി നിർദിഷ്​ട സ്​ഥലങ്ങൾ റോഡിൽ അടയാളപ്പെടുത്തിയിട്ടുണ്ട്​.  60 കിലോ മീറ്റർ വേഗതയിൽ ബൈക്കോടിച്ച ഞങ്ങളുടെ കൂട്ടത്തിലെ സാഗർ എന്ന യ​ുവാവിനെ ആദ്യ തവണയായതിനാൽ പോലീസ്​ ഫൈൻ അടിക്കാതെ താക്കീതു നൽകി വിട്ടു. കൈയിലെ യന്ത്രവുമായി വാഹനങ്ങളുടെ വേഗത പരിശോധിച്ച്​ റോഡരികിൽ നിൽക്കുകയായിരുന്നു പോലീസുകാരൻ.

പെട്രോൾ അടിക്കുവാൻ കയറിയ പമ്പിലെ മെഷീനിലെ വില നിരക്കു നോക്കിയ​േ​പ്പാൾ അന്തംവിട്ടുപോയി. ലിറ്ററിന്​ വെറും 58 രൂപ മാത്രം...!!!
58 രൂപ നിരക്കിൽ ത​​​​െൻറ വണ്ടിയിൽ പെട്രോൾ അടിക്കുവാൻ കഴിയുന്നതിനെ വലിയൊരു ഭാഗ്യമായാവും ഒരു സാധാരണ ഇന്ത്യക്കാരൻ ഇപ്പോൾ കരുതുക. നാട്ടിൽ ലിറ്ററിന്​ 80 രൂപയായെന്ന വിവരം കഴിഞ്ഞ ദിവസമാണ്​ അറിഞ്ഞത്​.

ആനന്ദത്താൽ മതിമറന്ന്​ ഫുൾ ടാങ്ക്​ തന്നെയടിച്ചു. എന്നിട്ടും 830 രൂപയേ ആയുള്ളു. ചില്ലറ ഇല്ലാത്തതിനാൽ 800 രൂപയേ വാങ്ങിയുള്ളു. നാട്ടിലെ വിലയുമായി താരതമ്യം ചെയ്യു​േമ്പാൾ അഞ്ച്​ ലിറ്റർ അധികം. ഇന്ത്യൻ കമ്പനിയായ ഭാരത്​ പെട്രോളിയത്തി​െൻതാണ്​ ഇൗ പമ്പ്​ എന്നറിയു​േമ്പാഴാണ്​ ഇന്ത്യയിലെ എണ്ണക്കമ്പനികളും സർക്കാറും ചേർന്ന്​ ജനങ്ങളെ കൊള്ളയടിക്കുന്നത്​ എത്ര ഭീകരമായാണെന്ന്​ ബോധ്യമാകൂ. എല്ലാ ലാഭവുമെടുത്ത്​ ഇന്ത്യൻ എണ്ണക്കമ്പനികൾ ഭൂട്ടാന്​ നൽകുന്ന എണ്ണ അവരുടെ ലാഭവും എടുത്ത ​േശഷം വിറ്റിട്ടും ഇത്രയേ വില വരുന്നുള്ളൂ എന്നത്​ അതിശയിപ്പിക്കുന്നു... എത്രയോ കാലമായി പരസ്യമായി നമ്മളെ കൊള്ളയടിക്കുകയാണ്​ ഇന്ത്യയിലെ എണ്ണക്കമ്പനികളും സർക്കാറും എന്നു മനസ്സിലാവാൻ നമുക്ക്​ ​ ഭൂട്ടാനിലോ നേപ്പാളിലോ എത്തേണ്ടിവരും. ഇത്രയും കാലം നമ്മുടെ കൈയിൽനിന്നും അനധികൃതമായി പിടിച്ചുപറിച്ചത്​ എത്രയധികം തുകയാണെന്നോർക്കു​േമ്പാൾ ദേഷ്യം കൊണ്ട്​ പല്ലിറുമാനേ നേരം കാണൂ..

പെട്രോൾ അടിക്കുവാൻ കയറിയ പമ്പിലെ മെഷീനിലെ വില നിരക്കു നോക്കിയ​േ​പ്പാൾ അന്തംവിട്ടുപോയി. ലിറ്ററിന്​ വെറും 58 രൂപ മാത്രം...!!!
58 രൂപ നിരക്കിൽ ത​​​​െൻറ വണ്ടിയിൽ പെട്രോൾ അടിക്കുവാൻ കഴിയുന്നതിനെ വലിയൊരു ഭാഗ്യമായാവും ഒരു സാധാരണ ഇന്ത്യക്കാരൻ ഇപ്പോൾ കരുതുക. നാട്ടിൽ ലിറ്ററിന്​ 80 രൂപയായെന്ന വിവരം കഴിഞ്ഞ ദിവസമാണ്​ അറിഞ്ഞത്​.

ആനന്ദത്താൽ മതിമറന്ന്​ ഫുൾ ടാങ്ക്​ തന്നെയടിച്ചു. എന്നിട്ടും 830 രൂപയേ ആയുള്ളു. ചില്ലറ ഇല്ലാത്തതിനാൽ 800 രൂപയേ വാങ്ങിയുള്ളു. നാട്ടിലെ വിലയുമായി താരതമ്യം ചെയ്യു​േമ്പാൾ അഞ്ച്​ ലിറ്റർ അധികം. ഇന്ത്യൻ കമ്പനിയായ ഭാരത്​ പെട്രോളിയത്തി​െൻതാണ്​ ഇൗ പമ്പ്​ എന്നറിയു​േമ്പാഴാണ്​ ഇന്ത്യയിലെ എണ്ണക്കമ്പനികളും സർക്കാറും ചേർന്ന്​ ജനങ്ങളെ കൊള്ളയടിക്കുന്നത്​ എത്ര ഭീകരമായാണെന്ന്​ ബോധ്യമാകൂ. എല്ലാ ലാഭവുമെടുത്ത്​ ഇന്ത്യൻ എണ്ണക്കമ്പനികൾ ഭൂട്ടാന്​ നൽകുന്ന എണ്ണ അവരുടെ ലാഭവും എടുത്ത ​േശഷം വിറ്റിട്ടും ഇത്രയേ വില വരുന്നുള്ളൂ എന്നത്​ അതിശയിപ്പിക്കുന്നു... എത്രയോ കാലമായി പരസ്യമായി നമ്മളെ കൊള്ളയടിക്കുകയാണ്​ ഇന്ത്യയിലെ എണ്ണക്കമ്പനികളും സർക്കാറും എന്നു മനസ്സിലാവാൻ നമുക്ക്​ ​ ഭൂട്ടാനിലോ നേപ്പാളിലോ എത്തേണ്ടിവരും. ഇത്രയും കാലം നമ്മുടെ കൈയിൽനിന്നും അനധികൃതമായി പിടിച്ചുപറിച്ചത്​ എത്രയധികം തുകയാണെന്നോർക്കു​േമ്പാൾ ദേഷ്യം കൊണ്ട്​ പല്ലിറുമാനേ നേരം കാണൂ..

രാവിലെ ട​​​െൻറിൽനിന്ന്​ പുറത്തിറങ്ങിയപ്പോൾ കണ്ടത്​ അപ്പുറത്തെ പറമ്പിൽ ചിരിച്ചുല്ലസിക്കുന്ന കുഞ്ഞുങ്ങളെയാണ്​
 

ജനസംഖ്യ കുറവായ രാജ്യമായതിനാലാവണം ഭൂട്ടാനിൽ കൂട്ടം കൂട്ടമായി നിൽക്കുന്ന വീടുകൾ കാണാനില്ല. അങ്ങിങ്ങായി ഇടവിട്ട്​ തനത്​ ഭൂട്ടാൻ രൂപകൽപനയിൽ പണിത വീടുകളാണ്​ അധികവും. സാമ്പത്തിക ശേഷി കുറഞ്ഞവർ തകര ഷീറ്റ്​ മേൽക്കൂരയാക്കി ഉണ്ടാക്കിയ ചെറിയ വീടുകളിൽ കഴിയുന്നു. വൃത്തിയും വെടിപ്പും പരിസരങ്ങളിലും സ്വന്തം വേഷത്തിലും പെരുമാറ്റത്തിലും ഭൂട്ടാൻകാർ കൊണ്ടുനടക്കുന്നുണ്ട്​.

പതിനൊന്നു മണിയോടെ തക്​​സാങ്​ ക്ഷേത്രത്തി​​​​െൻറ താഴെ ചെരുവിൽ എത്തി. താഴെ നിന്ന്​ തലയുയർത്തി മുകളിലേക്ക്​ നോക്കു​േമ്പാൾ മലമുകളിൽ മേഘങ്ങളോട്​ മുട്ടിയുരുമ്മി നിൽക്കുന്ന തങ്ക്​സാങ്​ സമുച്ചയം കാണാം. അതിനു മുകളിലേക്ക്​ കയറിത്തുടങ്ങാം എന്ന നെടു​വീർപ്പോടെ ഞങ്ങൾ നടന്നുതുടങ്ങി. പൈൻ മരങ്ങൾ ചുറ്റിലും വിതാനിച്ച വഴികളിലൂടെ നിരന്ന യാത്ര പിന്നീട്​ കയറ്റങ്ങൾ മാത്രമായി. വഴിയിൽ നിലത്തുനോക്കി നടന്നില്ലെങ്കിൽ ക​ുതിരച്ചാണകം ചവിട്ടും. കയറ്റമെന്നു പറഞ്ഞാൽ കഠിനമായതു തന്നെയായിരുന്നു. ചിലർ വടിയും കുത്തിപ്പിടിച്ചാണ്​ കയറുന്നത്​. കുട്ടികളും വൃദ്ധരു​ം വരെ കിതച്ച്​ കയറുന്നുണ്ട്​. ചെങ്കുത്തായ കയറ്റത്തിനിടയിലുള്ള നടത്തത്തെക്കാളും വിശ്രമത്തിനാണ്​ അധിക സമയവും ചെലവഴിക്കേണ്ടിവരുന്നത്​. ഉൗരയ്​ക്ക്​ കൈയും കൊടുത്ത്​ കിതപ്പ്​ മാറ്റി പറ്റാവുന്നിടത്തൊക്കെ ഇരുന്ന്​ ഞങ്ങൾ അഞ്ചുപോരും വർത്തമാനമൊക്കെ പറഞ്ഞ്​ ഫോ​േട്ടായും എടുത്ത്​ ഇപ്പോൾ ലക്ഷ്യത്തിലെത്തും എന്ന പ്രതീക്ഷയിൽ ഉയരത്തിലേക്ക്​ വെച്ചടിവെച്ച്​ കയറി. മൂന്നു മണിക്കൂറെങ്കിലുമെടുത്തു ഞങ്ങൾക്ക്​ തക്​​സങ്​ ആശ്രമത്തിൽ എത്തിച്ചേരാൻ. അതിനടുത്ത വ്യൂ പോയൻറിൽ ആളുകൾ ഫോ​േട്ടാ എടുക്കുന്ന തിരക്കിലായിരുന്നു.

പത്​മസംഭവ എന്ന ബുദ്ധ സന്യാസി എട്ടാം നൂറ്റാണ്ടിൽ മൂന്നു വർഷത്തിലധികം തപസ്സിരുന്ന കടുവയുടെ ഗുഹയാണ്​ തക്​​സങ്​ എന്നറിയപ്പെടുന്നത്​
 

പത്​മസംഭവ എന്ന ബുദ്ധ സന്യാസി എട്ടാം നൂറ്റാണ്ടിൽ മൂന്നു വർഷത്തിലധികം തപസ്സിരുന്ന കടുവയുടെ ഗുഹയാണ്​ തങ്ക്​സങ്​ എന്നറിയപ്പെടുന്നത്​. ഭൂട്ടാനിൽ ബുദ്ധമത പ്രചാരണത്തിൽ പ്രധാന പങ്കുവഹിച്ചത്​ പത്​മസംഭവ ഗുരുവാണ്​. പിന്നെയും വേറേ ചില ബുദ്ധസന്യാസികൾ ഇവിടെ തപസ്സ്​ ചെയ്​തിട്ടുണ്ട്​. മണ്ണിലും വിണ്ണിലും തൊടാതെ ആ മലമുകളിൽ നിന്നും അൽപം താഴെയായി മല​േയാട്​ ചേർന്ന്​ ഉള്ളിലേക്ക്​ അങ്ങനെയൊരു മന്ദിരം ആരായിരിക്കും പണിതുയർത്തിയിരിക്കുക...? എങ്ങനെയാവും അത്​ സാധ്യമായത്​...? ആരോരുമില്ലാതെ തനിയെ ആ മലമുടിയിൽ ഇരിക്കു​ന്ന ആളിന്​ ലഭിച്ചിരുന്ന ശാന്തതയും സ്വസ്​ഥതയ​ും എന്തായിരുന്നിരിക്കണം...? വിശപ്പും ദാഹവും ശമിപ്പിക്കാൻ എന്തു വഴിയായിരുന്നിരിക്കണം അവർ തേടിയത്​...? ഇങ്ങനെ ഒരുപിടി ചോദ്യങ്ങൾ ആ കയറ്റത്തിനൊപ്പം മനസ്സിലേക്കും വന്നു. അതിശയാതിരേകത്താൽ ഞാൻ ആ മന്ദിരം നോക്കി വിസ്​മയിച്ചു നിന്നു.

ചിരിച്ചുല്ലസിച്ചായിരുന്നു തിരിച്ചിറക്കം. തലേന്ന്​ രാ​ത്രി ട​​​െൻറടിച്ച സ്​ഥലത്തിനടുത്തുള്ള ഹോട്ടലിൽനിന്ന്​ രാവിലെ ന്യൂഡിൽസ്​ കഴിച്ചതൊഴിച്ചാൽ ഇതുവരെ വയറ്റിലേക്ക്​ ഒന്നും ചെന്നിട്ടില്ല. കയറ്റം ഇറങ്ങിവരു​ന്നവർക്കായി താഴെ ചായയും ബിസ്​കറ്റും കാത്തിരിക്കുന്നുണ്ടായിരുന്നു. വൈകിട്ട്​ അഞ്ചു മണിക്കാണ്​ വെള്ളമല്ലാത്ത എന്തെങ്കിലും കഴിക്കാൻ കിട്ടിയത്​. സൗജന്യ ബിസ്​കറ്റ്​ മര്യാദ പാലിച്ച്​ എല്ലാവരും രണ്ടെണ്ണം എടുത്തപ്പോൾ ഞാൻ അഞ്ചെണ്ണത്തിൽ അധികം എടുത്തു കഴിച്ചു.

മൂന്നു മണിക്കൂറെങ്കിലുമെടുത്തു ഞങ്ങൾക്ക്​ തക്​സങ്​ ആശ്രമത്തിൽ എത്തിച്ചേരാൻ. അതിനടുത്ത വ്യൂ പോയൻറിൽ ആളുകൾ ഫോ​േട്ടാ എടുക്കുന്ന തിരക്കിലായിരുന്നു
 

ചായകുടി കഴിഞ്ഞപ്പോൾ ഞാൻ ഒപ്പമുണ്ടായിരുന്ന നമ്മുടെ ചങ്ങാതിമാരോട്​ യാത്ര പറഞ്ഞ്​ തിംഫുവിലേക്ക്​ ​പോകാനൊരുങ്ങി. എ​​​​െൻറ എമിഗ്രേഷൻ പേപ്പറു​ം റോഡ്​ പെർമിറ്റും അഞ്ച്​ ദിവസത്തേക്കുള്ളതാണ്​. അത്​ പുതുക്കണമെങ്കിൽ എനിക്ക്​ തിംഫുവിൽ എത്തിയേ പറ്റൂ. അവർ ഇൗ രാത്രി പാറോയിൽ തങ്ങാനാണ്​ തീരുമാനിച്ചിരിക്കുന്നത്​. ഞാൻ പാറോയിൽനിന്ന്​ 37 കിലോ മീറ്റർ കൂടി സഞ്ചരിച്ച്​ തിംഫുവിൽ എത്തി. പെർമിഷൻ തയാറാക്കിത്തന്ന ഹോട്ടലിൽ വാടകയിൽ അവർ ഒര വിട്ടുവീഴ്​ചയ്​ക്കും തയാറല്ലായിരുന്നു. പോരാത്തതിന്​ റോഡരികിനോട്​ ചേർന്ന സാധാരണ ഹോട്ടലുകൾക്കൊന്നും സ്വന്തമായി പാർക്കിങ്​ ഏരിയയുമില്ല. റോഡിനോട്​ ചേർന്നാണ്​ പാർക്കിങ്​. രാവിലെ ഒമ്പതു മണി മുതൽ രാത്രി ഒമ്പതു മണിവരെ റോഡി​​​​െൻറ അരികിൽ എവിടെ നിർത്തിയാലും ബൈക്കിന്​മണിക്കൂറിന്​ 30 രൂപ നിരക്കിൽ പാർക്കിങ്ങ്​ ഫീസ്​ ഇൗടാക്കാൻ രസീത്​ കുറ്റിയുമായി ജോലിക്കാർ എത്തും. കാശൊക്കെ കണ്ടറിഞ്ഞ്​ ചിലവാക്കേണ്ട സാഹചര്യമായിരിക്കുന്നു. അതുകൊണ്ട്​ പാർക്കിങ്​ സൗകര്യത്തി​​​​െൻറ കാര്യത്തിലെങ്കിലും എന്തെങ്കിലും വഴിയുണ്ടോ എന്ന ചോദ്യത്തിന്​ ഹോട്ടലുകാർ നിസ്സംഗത പാലിച്ചു.

യുവാവായ ഭൂട്ടാൻ രാജാവ്​ ജിഗ്​മെ ഖെസാർ നംഗ്യൽ വാങ്​ചുക്​ പരമ്പരാഗത വേഷത്തിൽ
 

ഞാൻ അടുത്തുള്ള ഹോട്ടലിൽ കയറി. വില കുറവാണ്​. അതുപോലെ വൃത്തിയും. അടുത്ത ഹോട്ടലിലേക്ക്​ പോയി. അതും തൃപ്​തിയായില്ല.  ഭാഗ്യത്തിന്​ അടുത്തടുത്ത്​ ഹോട്ടലുകൾ നിരനിരയായി കിടക്കുന്നുണ്ട്​. അപ്പോഴും ഞാൻ ബൈക്ക്​ നിർത്തിയ ഇടത്ത്​ പാർക്കിങ്​ ഫീ വാങ്ങാൻ ഒരു ചെറുക്കൻ കാത്തുനിൽക്കുകയായിരുന്നു. ഞാൻ അവനോട്​ റൂമി​​​​െൻറ കാര്യം തീരുമാനമായിട്ട്​ തരാം ഒരു പത്ത്​ മിനുട്ട്​ വെയിറ്റ്​ ചെയ്യാൻ പറഞ്ഞ്​ ബൈക്ക്​ ആദ്യം ചെന്ന ഹോട്ടലിന്​ താഴെ തന്നെ പാർക്ക്​ ചെയ്​ത്​ ഹെൽമെറ്റും തൂക്കി നടന്നു. അങ്ങനെ കയറിയിറങ്ങിയ അഞ്ചാമത്തെ ഹോട്ടലിൽ എന്നെ തൃപ്​തനാക്കി റൂം ലഭിച്ചു. നല്ലവനായ ഹോട്ടൽ ഉടമ ഒാവുചാൽ കയറ്റി ബൈക്ക്​ അങ്ങോട്ട്​ പാർക്ക്​ ചെയ്തോളാൻ പറഞ്ഞു.

കിട്ടാവുന്നതിൽ വെച്ച്​ വിലക്കുറവും വൃത്തിയുമുള്ള ഹോട്ടലിൽ വേറെയും ഇന്ത്യക്കാർ താമസമു​ണ്ട്​. പോരാത്തതിന്​ താഴെ ലോബിയിൽ സൗജന്യ വൈ ​ൈഫയ​ും. ഞാൻ ബാഗെല്ലാം ഇറക്കിവെച്ച്​ ബൈക്ക്​ ഒാവുചാൽ കയറ്റാൻ നോക്കി. അൽപം ബുദ്ധിമുട്ടാണ്​. ഒാവുചാലിന്​ അപ്പുറത്തു​ള്ള വഴ​ിയിലൂടെ നഗരമധ്യ പ്രദേശമായതിനാൽ എപ്പോഴ​​ും ആളുകൾ സഞ്ചരിക്കുന്നുണ്ട്​. എന്തായാലും സമയം ഒമ്പതു മണി ആകാറായി. രാവിലെ ഒമ്പതുവരെ ഫീ ഇല്ലല്ലോ. പോരാത്തതിന്​ പാർക്കിങ്​ ഫീ വാങ്ങാൻ നിന്ന ചെറുക്കനെയും കാണാനില്ല. ഞാൻ ബൈക്ക്​ അവിടെത്തന്നെ നിർത്തി ചങ്ങലകൊണ്ട്​ പൂട്ടി.

വിശപ്പ​ുകാരണം ഹോട്ടലിൽ എത്തിയ ഉടനെതന്ന കുളിക്കും മുമ്പേ രാത്രിഭക്ഷണം കഴിച്ചിരുന്നു. തലസ്​ഥാന നഗരിയിൽ തൃപ്​തിയുള്ള ഒരു റൂം കിട്ടിയ സന്തോഷത്തിൽ കുളിയും കഴിഞ്ഞ്​ വേഗം കിടന്നുറങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travelogueindia Tourmalayalam newsBhutananeesh's travelindian diarysolowithcbr150Solo bike tourParoThanksang
News Summary - A Young Man's All India Solo bike ride 56th Day in Bhutan-Travelogue
Next Story