Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightഭൂട്ടാന്‍റെ കവാടങ്ങൾ...

ഭൂട്ടാന്‍റെ കവാടങ്ങൾ കടന്ന്​

text_fields
bookmark_border
ഭൂട്ടാന്‍റെ കവാടങ്ങൾ കടന്ന്​
cancel
camera_alt???????????????? ???????

ഭൂട്ടാനിലെ അതിർത്തി പ്ര​േദശമായ ഫുവ​​​െൻറ്​ഷോലിംഗിലെ താമസ സ്​ഥലത്ത്​ നേരത്തെ എഴുന്നേറ്റ്​ എമി​ഗ്രേഷൻ പെർമിറ്റും റോഡ്​ പെർമിറ്റും കരസ്​ഥമാക്കാനായി ഒമ്പതു മണിയോടെ എമി​ഗ്രേഷൻ ഒാഫീസിലെത്തി. ഒാഫീസ്​ പരിസരത്ത്​ തടിച്ചുകൂടിയ ജനങ്ങളെ കണ്ടപ്പോൾ പെ​െട്ടന്നുതന്നെ പെർമിഷനും വാങ്ങി ഭൂട്ടാനി​േലക്ക്​ കടക്കാം എന്ന എ​​​​െൻറ പ്രതീക്ഷ നഷ്​ടമായി. ഇന്ത്യ ^ ഭൂട്ടാൻ അതിർത്തിയിൽനിന്നും 10 കിലോ മീറ്റർ വരെയുള്ള ഭൂട്ടാൻ പ്രദേശങ്ങളിലേക്ക്​ യാതൊരു വിധ പെർമിറ്റി​​​​െൻറയും ആവശ്യമില്ല. എന്തായാലും നേപ്പാളിലെ പോലെ എളുപ്പമല്ല ഇവിടുത്തെ കാര്യങ്ങൾ. ഒാഫീസിൽ നിന്നും അപേക്ഷ ഫോം വാങ്ങി പൂരിപ്പിച്ചു തുടങ്ങി. ഭൂട്ടാനിലെ ഏതെങ്കിലും ഹോട്ടലി​​​​െൻറ വിലാസവും സമ്മതപത്രവും ആവശ്യമായിരുന്നു. അത്​ അവിടെനിന്നുതന്നെ സംഘടിപ്പിച്ചുതരാൻ ഏജൻറുമാരും ഉണ്ടായിരുന്നു. അവിടെനിന്നു പരിചയപ്പെട്ട ഒരു ബംഗാളി സുഹൃത്തുവഴി തിംഫു നഗരത്തിലെ ഒരു ഹോട്ടലി​​​​െൻറ കോണ്ടാക്​ട്​ നമ്പർ കിട്ടി. അപേക്ഷാ ഫോറത്തി​​​​െൻറ കൂടെ ഫോ​േട്ടായും പതിച്ചു കൂടാതെ യാത്രയു​ടെ വിശദാംശങ്ങൾ വ്യക്​തമാക്കുന്ന ഒരു കുറിപ്പും ഹോട്ടലിൻറ അപേക്ഷാപത്രവും തിരിച്ചറിയൽ കാർഡി​​​​െൻറ കോപ്പിയും മതി എമി​ഗ്രേഷൻ പാസ്​ ലഭിക്കാൻ. പക്ഷേ, ഒറ്റയ്​ക്കുള്ള യാത്രയായതിനാൽ പാസ്​ തരുന്ന ഉദ്യോഗസ്​ഥർ നെറ്റി ചുളിക്കും. ഒറ്റയ്​ക്ക്​ ചുറ്റി സഞ്ചരിക്കുന്നവർക്ക്​ ഭൂട്ടാനിലെന്താണ്​ കാര്യമെന്നാണ്​ അവരുടെ ചോദ്യം. അതുകൊണ്ട്​ യാത്രക്കാരൻ സകല ഉത്തരവാദിത്തവും ഏറ്റെടുത്ത്​ എമിഗ്രേഷൻ ഡയറക്​ടർക്ക്​ ഒരു കത്തുകൂടി തയാറാക്കി ഇൗ രേഖകൾക്കൊപ്പം നൽകണം.

ഭൂട്ടൻറെ സംസ്​കാരം അതിഥികളും പാലിക്കണമെന്ന്​ മുന്നറിയിപ്പ്​
 

താമസിക്കുന്ന ഹോട്ടൽ ഒാഫീസി​​​​െൻറ അടുത്തുതന്നെയയായിരുന്നു. ഒാഫീസ്​ പരിസരത്തെ തിരക്കിനിടയിൽ കത്തെഴുതുന്നതിലും മറ്റ്​ ജോലികൾ പൂർത്തിയാക്കുന്നതിലും നല്ലത്​ റൂമിൽ പോയി എല്ലാം തീർത്ത്​ ബാഗേജ​ും എടുത്ത്​ 12 മണിക്കു മ​ുമ്പായി മുറി ഒഴിയുന്നതാണെന്നു തോന്നി. ​േഹാട്ടലിലെ സ്​റ്റാഫി​​​​െൻറ ഫോണിൽനിന്നും തിംഫുവിലെ ഹോട്ടലിൽ വിളിച്ച്​ കാര്യങ്ങൾ അന്വേഷിച്ചു ഹോട്ടലി​​​​െൻറ സമ്മതപത്രത്തി​​​​െൻറ കോപ്പി അയക്കാൻ മെയിൽ ​െഎ.ഡി നൽകി. റൂം വിട്ടിറങ്ങി തൊട്ടടുത്ത ഒരു കടയിൽനിന്നും ഹോട്ടലി​​​​െൻറ സമ്മതപത്രത്തി​​​​െൻറ പ്രിൻറ്​ എടുത്തു. എല്ലാം ശരിയാക്കി ഒാഫീസിൽ എത്തിയപ്പോൾ അവരുടെ ലഞ്ച്​ ബ്രേക്ക്​ ആരംഭിച്ചിരുന്നു. പ്രമാണങ്ങൾ തയാറാക്കാൻ ഒാടിനടന്നതും പ്രഭാതഭക്ഷണത്തി​​​​െൻറ കടം വീട്ടിയതും ഒക്കെ കൂടി സമയം കുറച്ച്​ കടന്നുപോയിരുന്നു. ഒരു മണിക്കു തുടങ്ങിയ ഇടവേള രണ്ടു മണി കഴിഞ്ഞേ അവസാനിക്കൂ. ഇന്ത്യൻ സമയത്തെക്കാളും അര മണിക്കൂർ മുന്നിലാണ്​ ഭൂട്ടാൻ സമയം. എമിഗ്രേഷൻ ഒാഫീസിൽ നിന്നു കിട്ടുന്ന രേഖകൾ കാണിച്ചുവേണം അൽപം മാറിയുള്ള ആർ.എസ്​.ടി ഒാഫീസിൽനിന്നും റോഡ്​ പെർമിറ്റ്​ എടുക്കാൻ. ആർ.എസ്​.ടി ഒാഫീസ്​ രണ്ടു മണിക്ക്​ തുടങ്ങിയാൽ അക്കൗണ്ട്​ സെക്ഷൻ മൂന്നു മണിക്ക്​ അടയ്​ക്കും. എമിഗ്രേഷൻ പാസ്​ വാങ്ങി മൂന്നു മണിക്കു മുമ്പ്​ അവിടെ ചെന്ന് റോഡ്​ പെർമിറ്റ്​ സംഘടിപ്പിക്കാൻ കഴിയുന്ന കാര്യം സംശയമായിരുന്നു. പോരാത്തതിന്​ അടുത്ത ദിവസം ഭൂട്ടാനിൽ അവധിയുമാണ്​. എന്തുവന്നാലും ഇൗ ദിവസംതന്നെ എല്ലാം ​ശരിയാക്കണമെന്ന്​ ഉറപ്പിച്ചു. അവിടെ ഉണ്ടായിരുന്ന ഒരു ഏജൻറിനെ ചെറിയ കമ്മീഷനും നൽകി റോഡ്​ പെർമിറ്റ്​ ഒാഫീസിലേക്ക്​ വിട്ടു.  റോഡ്​ പെർമിഷനു വേണ്ട പണമടച്ച രസീത്​ കിട്ടിയാൽ അക്കൗണ്ട്​ സെക്ഷൻ അടച്ചാലും പിന്നീട്​ അഞ്ചു മണിവരെ എമിഗ്രേഷൻ പാസ്​ കാണിച്ച്​ റോഡ്​ പെർമിറ്റ്​ വാങ്ങിക്കാൻ സമയമുണ്ടെന്ന്​ ആ ഏജൻറ്​ പറഞ്ഞു.

ഭൂട്ടാനിലെ എല്ലാ ഒാഫീസുകളിലും പുരുഷന്മാർ ‘ഖോ’യും സ്​ത്രീകൾ ‘കിറ’ എന്നും പേരുള്ള പരമ്പരാഗത വേഷം ധരിച്ചിരിക്കണമെന്ന്​ നിർബന്ധമാണ്​. ചിലർ ആ വേഷത്തി​െനാപ്പം കൂടുതൽ രാജസ്​നേഹം പ്രകടിപ്പിക്കാൻ രാജാവി​​​​െൻറ ഫോ​േട്ടായു​ള്ള ബാഡ്​ജുകൂടി ധരിച്ചിരിക്കുന്നതു കാണാം. ‘ഖോ’ വേഷത്തിനകത്ത്​ മൊബൈൽ, പഴ്​സ്​ തുടങ്ങിയ സാധനങ്ങൾ സൂക്ഷിക്കാൻ പറ്റിയ സഞ്ചി പോലുള്ള ഒരു ഭാഗം കൂടിയു​ണ്ട്​. ഒാഫീസ്​ പരിസരത്തുനിന്ന്​ പരിചയപ്പെട്ട ബെകസാക്കി ജെറിമൻ എന്ന രസികനായ സുഹൃത്ത്​ അദ്ദേഹത്തി​​​​െൻറ ഖോ വേഷത്തിലെ വയറ്​ ഭാഗത്തെ അറയിൽ​ വെച്ചിരിക്കുന്ന പഴ്​സ്​, മൊബൈൽ, ചാർജർ എന്നിവ എനിക്കു കാണിച്ചുതന്നു.

ബെകസാക്കി ജെറിമൻ എന്ന രസികനായ സുഹൃത്ത്​ അദ്ദേഹത്തി​​​​െൻറ ഖോ വേഷത്തിൽ
 

അപേക്ഷാ രേഖകളിൽ താഴെ ഒാഫീസിൽനിന്നും ഒപ്പ​ും വാങ്ങി മുകളിലെ നിലയിൽ സമർപ്പിച്ച്​ അവിടെനിന്ന്​ എ​​​​െൻറ ഫോ​േട്ടായും എടുത്ത്​ അതുൾപ്പെടുന്ന ഒരു ഡോക്യുമ​​​െൻറ്​ വാങ്ങി താഴെ പോയി സീലും വെച്ചുകഴിഞ്ഞപ്പോൾ എമിഗ്രേഷൻ ​േഫാം കിട്ടി.  അപ്പോഴേക്കു​​ം റോഡ്​ പെർമിറ്റി​​​​െൻറ പണമടച്ച്​ രസീതുമായി ഏജൻറ്​ എത്തിയിരുന്നു. എമിഗ്രേഷൻ ഫോം കൂടി വാങ്ങി കൊണ്ടുപോയി റോഡ്​ പെർമിറ്റുമായി അയാൾ വേഗം എത്തി. ബംഗാളിൽനിന്നുവന്ന നാൽവർ സംഘത്തിലെ ഒരാൾക്ക്​ എമിഗ്രേഷൻ നിഷേധിച്ചതിനെ തുടർന്ന്​ ഒാഫീസിൽ ചെറിയൊരു ബഹളമുണ്ടായി. അയാൾ കുറേ നേരം അവരോട്​ അപേക്ഷിക്കുന്നുണ്ടായിര​ുന്നു. കഴിഞ്ഞ വർഷം ഭൂട്ടാനിൽ ജോലി ചെയ്​തിട്ടുള്ള അദ്ദേഹം ഇത്തവണ പോകുന്നത്​ ടൂറിസം ആവശ്യത്തിനല്ല എന്നും ബിസിനസ്​ ആവശ്യത്തിനാണെന്നുമായിരുന്നു ഉദ്യോഗസ്​ഥരുടെ വാദം.

രേഖകളെല്ലാം ശരിയായതോടെ ഞാൻ ഭൂട്ടാ​​​​െൻറ തലസ്​ഥാനമായ തിംഫു ലക്ഷ്യമാക്കി നീങ്ങി. സമീപത്തുള്ള ചെക്ക്​പോസ്​റ്റിൽനിന്നും രേഖകളിൽ സീൽ പതിച്ചു വാങ്ങി. അവിടെ വെച്ചാണ്​ ആന്ധ്രയിൽനിന്നും കർണാടകത്തിൽനിന്നും വന്ന നാല്​ ബൈക്ക്​ യാത്രികരെ പരിചയപ്പെടുന്നത്​. രണ്ടുപേരായി നീങ്ങുന്ന ആ സംഘം ഹിമാചലിൽ വെച്ചാണ്​ പരിചയപ്പെട്ട്​ ഒന്നിച്ചു യാത്രയായത്​. അങ്ങനെ ഞാനും അവർക്കൊപ്പം ചേർന്നു ഒരു ദക്ഷിണേന്ത്യൻ യാത്രാ സംഘമായി.

തിംഫുവി​ലേക്കുള്ള പ്രയാണത്തിൽ ‘പാറോ’ എന്ന സ്​ഥലത്തേക്കായിരുന്നു ഞങ്ങളുടെ ആദ്യ യാത്ര. വൈകുന്നേരം മലഞ്ചെരിവുകൾ കയറിയുള്ള സഞ്ചാരത്തിന്​ കോടമഞ്ഞി​​​​െൻറ ആവരണം കൂളിർ ചൂടിയെത്തി. ഒരു വശത്ത്​ കാണുന്ന പാറകളെ പുല്ലുകളും ചെറു സസ്യങ്ങളും ചേർന്ന്​ പച്ച ​െപാതിഞ്ഞു നിർത്തിയിരിക്കുന്നു.

തിംഫു നഗരത്തിലേക്ക്​
 

സമയം ഏഴു മണി കഴിഞ്ഞിട്ടും യാത്ര തുടർന്നുകൊണ്ടേയിരുന്നു. വഴിയിൽ ആൾത്താമസം കുറവായതിനാലും കാർമേഘങ്ങളുടെ സാന്നിധ്യവും ഇരുട്ടിന്​ കട്ടി കൂട്ടി. ഇടുങ്ങിയ ആ റോഡിൽനിന്നും അൽപം ഉള്ളി​േ​ലക്ക്​ മാറി നിൽക്കുന്ന മരം കൊണ്ടുണ്ടാക്കിയ ഹോട്ടലും പുൽപ്രദേശവും കണ്ടു. ട​​​െൻറടിക്കാനായിരുന്നു പദ്ധതി. ബൈക്കിനൊപ്പം ഞാൻ കൊണ്ടുവന്ന ട​​​െൻറിന്​ ബലമേകുന്ന കമ്പികൾ തകരാറിലായതിനാൽ ഇതുവരെ ഉപയോഗിച്ചിരുന്നില്ല. എന്തായാലും ഒന്നു​ ശ്രമിച്ചുനോക്കാമെന്നു കരുതി. ഹോട്ടൽ ഉടമസ്​ഥനോട്​ സംസാരിച്ച്​ ട​​​െൻറ്​ അടിക്കാനുള്ള സമ്മതം വാങ്ങി. രാത്രി അവിടെനിന്ന്​ ഭക്ഷണവും കഴിച്ച്​ കൂടാരം കെട്ടാൻ തുടങ്ങി. എ​​​​െൻറ ട​​​െൻറി​​​​െൻറ തകർന്ന കമ്പികൾ എത്ര പരിശ്രമിച്ചിട്ടും ശരിയായില്ല.തൽക്കാലം ഒരുവിധം ശരിയാക്കി കയർ ഉപയോഗിച്ച്​ വലിച്ചുകെട്ടി ഇൗ സ​ുഹൃത്തുക്കളുടെ രണ്ട്​ ട​​​െൻറിനും നടുവിലായി ഞാനും ഉറങ്ങാൻ കിടന്നു. ഹോട്ടൽ മുറികളിലായിരുന്നു ഇൗ യാത്രയിൽ ഇത്രയും ദിവസത്തെ രാവുറക്കങ്ങൾ. ഇതാദ്യമായി പ്രകൃതിയുടെ മടിത്തട്ടിൽ സ്വഛമായൊരുറക്കം. 

(ഇനി ഭൂട്ടാ​ൻറെ മണ്ണിൽ...)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travelogueindia Tourmalayalam newsBhutananeesh's travelindian diarysolowithcbr150Solo bike tour
News Summary - A Young Man's All India Solo bike ride 55th Day in Bhutan-Travelogue
Next Story