Begin typing your search above and press return to search.
exit_to_app
exit_to_app
ഒറ്റ ദിവസം, മൂന്നു രാജ്യങ്ങൾ
cancel

നേപ്പാളിലെ ധമക്​ എന്ന സ്​ഥലത്തുനിന്ന്​ ഇന്ത്യൻ അതിർത്തിയിലേക്ക്​ കഷ്​ടിച്ച്​ 35 കിലോ മീറ്ററേയുള്ളു. രാവിലെ ധമകിലെ ഹോട്ടൽ മുറിയിൽ ഉണർന്നെഴുന്നേൽക്കു​േമ്പാൾ നേപ്പാൾ വിടുക എന്നതായിരുന്നു മനസ്സിൽ. രാവിലെ ഒമ്പതു മണിയോടെ പ്രഭാതഭക്ഷണവും കഴിഞ്ഞ്​ കെട്ടും ഭാണ്ഡവുമായിറങ്ങി. മിനി ബാഗിൽ ഫോ​േട്ടായും മറ്റ്​ ഡോക്യൂമ​​െൻറുകളും ഫോ​േട്ടാസ്​റ്റാറ്റുമൊക്കെ ഉണ്ടെന്ന്​ ഉറപ്പുവരുത്തി. ഭൂട്ടാനിലേക്ക്​ ഇന്ന്​ കടക്കാനാണ്​ ഉദ്ദേശിക്കുന്നത്​. അവിടെ സമർപ്പിക്കാനുള്ള രേഖകളാണിത്​. നേപ്പാൾ അതിർത്തി കടക്കുന്നതിനു മുമ്പായി കൈയിൽ അവശേഷിക്കുന്ന നേപ്പാളീസ്​ മണിയും കൂടി ചേർത്ത്​ ഫുൾ ടാങ്ക്​ പെട്രോൾ അടിച്ചു. ഇന്ത്യയിലെത്തിയാൽ കൊടും വിലയ്​ക്ക്​ പെട്രോൾ അടിക്കുന്നത്​ ആലോചിക്കു​േമ്പാൾ ആവുന്നത്ര ഇവിടുന്നു അടിക്കാൻ തോന്നും.  നാട്ടിൽ പിന്നെയും പെട്രോളിനും ഡീസലിനും വില കുതിച്ചെന്നാണ്​ കേൾക്കുന്നത്​.

ഇന്ത്യയിൽ എത്തിയ ശേഷം വേണം ഭൂട്ടാനിലേക്ക്​ കടക്കാൻ. ഇന്ത്യൻ അതിർത്തിയിലേക്ക്​ പ്രവേശിക്കുന്നതിനു മുമ്പായി ഒരു റെയിൽവേ ​േ​ക്രാസ്​ കാണാം. ഞാൻ ചെല്ലു​േമ്പാൾ കടന്നുപോകാനുള്ള ട്രെയിനിന്​ വഴിയൊരുക്കി റെയിൽവേ ​ക്രോസ്​ അടഞ്ഞുകിടക്കുകയാണ്​. അതിനു സമീപം തിരക്കുപിടിച്ച കച്ചവടക്കാർ. തിക്കും തിരക്കും ആകെ ബഹളമയം. ലെവൽ ക്രോസും നീണ്ട ഒരു പാലവും കടന്ന്​ പശ്​ചിമ ബംഗാൾ സംസ്​ഥാനത്തേക്ക്​  പ്രവേശിച്ചു. ബംഗാളിലെ ഹൈവേയിലെ മിനുസമാർന്ന റോഡിലേക്ക്​ ബൈക്ക്​ എത്തിയ​േപ്പാൾ നേപ്പാളിലെ റോഡുകളുടെ ഫിനിഷിങ്​ പോരായ്​മകൾ ബോധ്യമായി.

സിലിഗുരി പട്ടണത്തിലെത്തിയപ്പോൾ റോഡിലെ തിരക്കിൽ വാഹനങ്ങൾ അനക്കമറ്റു കിടക്കുകയാണ്​. സൈക്കിൾ റിക്ഷകളും ഇലക്​ട്രിക്​ റിക്ഷകളും എല്ലാം കൂടി തിക്കിതിരക്കി ഗാതഗതം തടസ്സമായിരിക്കുന്നു. ശരിക്കും ശ്വാസം മുട്ടുന്ന തിരക്ക്​. മുന്നോട്ടു പിന്നോട്ടും പോകാനാകാതെ നടുറോഡിൽ അങ്ങനെ സ്​തംഭിച്ചുനിൽക്കു​േമ്പാഴാണ്​ വെയിലി​​​െൻറ കാഠിന്യം മനസ്സിലായത്​. പതിയെ മുന്നോട്ടു ചലിച്ച വാഹനങ്ങൾക്കൊപ്പം നിരങ്ങിനീങ്ങി ഒരുവിധം ബ്ലോക്കിൽനിന്നും ഞാൻ പുറത്തുകടന്നു.

ഇൗ പാത ഭൂട്ടാനിലേക്ക്​ നീളുന്നു
 

പാതയോട്​ ചേർന്ന പലയിടത്തും തേയിലത്തോട്ടങ്ങൾ കാണാം. നിരപ്പായ തേയിലത്തോട്ടങ്ങളാണ്​ എല്ലാം. റോഡിനോട്​ ചേർന്നുകിടക്കുന്ന വിധത്തിലാണ്​ തേയിലത്തോട്ടങ്ങൾ. തോട്ടത്തിലേക്കുള്ള പണിക്കാർ വെയിലിനെ ചെറുക്കാൻ കുടചൂടി റോഡിലൂടെ പോകു​ന്നുണ്ട്​. ഇടതൂർന്ന മരങ്ങൾ നിറഞ്ഞ വനപ്രദേശം താണ്ടി പാലവും കടന്ന്​ അടുത്തുള്ള മലയി​േലക്ക്​ ​പ്രവേശിച്ച്​ ചെറിയൊരു ചുരം കയറിയിറങ്ങി മറ്റൊരു പ്രദേശത്ത്​ എത്തിപ്പെട്ടു. അവിടെയും തേയിലത്തോട്ടങ്ങളും വനഭൂമികളും തന്നെ. തലേന്ന്​ തകർന്ന മൊബൈൽ ഫോണിനു ശേഷം ഹോൾഡറിൽ മറ്റൊരു
ഫോൺ വെക്കാൻ ധൈര്യം വന്നില്ല. ഇനിയൊരിക്കലും അതുപോലൊരു ദുരന്തം സംഭവിക്കാതിരിക്കാൻ വേറൊരു സംവിധാനം കൂടി തയാറ്റാക്കിയ ശേഷമേ ഇനി മാപ്പി​​​െൻറ സഹായം യാത്രയിൽ ഉണ്ടാവൂ.

റോഡി​​​െൻറ വശങ്ങളിലൂടെ നീങ്ങുന്ന സൈക്കളുകളോട ചേർന്ന്​ അവരുടെ വേഗതക്കനുസരിച്ച്​ വഴി ചോദിച്ചാണ്​ കൈ വീശിയും നന്ദി പറഞ്ഞും യാത്ര പോകുന്നത്​. ഉച്ചയ്​ക്ക്​ വ​ഴിയരികിലെ തട്ടുകടയിൽനിന്നും ‘എഗ്​ ചൗമീൻ’ കഴിച്ചു. ബീഹാറിൽനിന്നും ബംഗാളിലേക്ക്​ കുടിയേറിയ ചെറുപ്പക്കാരനായിരുന്നു കടയുടമ. ബൈക്കിൽ കേരളത്തിൽനിന്നു വരുന്നു എന്നു കേട്ടപ്പോൾ മുതൽ അയാൾക്ക്​ വലിയ കാര്യമായി. അടുത്തുള്ള ഹോണ്ട സർവീസ്​ സ​​െൻറർ എവിടെയാണെന്ന്​ അയാൾ പറഞ്ഞുതന്നതനുസരിച്ച്​ ഞാൻ അവിടേക്കു നീങ്ങി. ചെയീനും സ്​പ്രോക്കറ്റും മാറ്റിയാൽ കൊള്ളാമെന്നുണ്ട്​. 14,000 കിലോ മീറ്ററായി ഇതിനു മുമ്പ്​ ചെയിനും സ്​പ്രോക്കറ്റും മാറ്റിയിട്ട്​. പശ്​ചിമ ബംഗാളിലെ ‘ബീർപാറ’ എന്ന ചെറുപട്ടണത്തിലെ ഹോണ്ട സർവീസ്​ സ​​െൻററിൽനിന്നും സ്​പ്രോക്കറ്റ്​ സെറ്റ്​ മാറ്റി.

ചെയിനും സ്​പ്രോക്കറ്റും മാറ്റിയാൽ കൊള്ളാമെന്നുണ്ട്​. 14,000 കിലോ മീറ്ററായി ഇതിനു മുമ്പ്​ ചെയിനും സ്​പ്രോക്കറ്റും മാറ്റിയിട്ട്​
 

സ്​പ്രോക്കറ്റ്​ മാറ്റി ബൈക്ക്​ കിട്ടിയപ്പോഴേക്കും ഒന്നര മണിക്കൂർ ക​ഴിഞ്ഞിരുന്നു.  അഴിച്ചുവെച്ച ബാ​ഗേജൊക്കെ വീണ്ടും കെട്ടി യാത്ര തുടരു​േമ്പാൾ സമയം വൈകിട്ട്​ ആറു മണി. സ്​പ്രോക്കറ്റ്​ മാറ്റിയപ്പോൾ തന്നെ യാത്ര ഒന്നുകൂടി സുഖകരമായപോലെ. ചെറിയ ശബ്​ദമൊക്കെ പോയി ബൈക്ക്​ നല്ല സ്​മൂത്തും പവർഫുള്ളുമായി. ഏതായാലും ഭൂട്ടാനിലേക്ക്​ കടക്കുന്നതിനു മുമ്പ്​ മാറ്റിയത്​ നന്നായി.

രാത്രിയോടടുത്തും പശ്​ചിമ ബംഗാളിലെ ഭൂട്ടാനോട്​ ചേർന്ന ഇന്ത്യൻ അതിർത്തിക്കു സമീപം വഴിയരികിൽ ഇരുന്ന്​ മെഴുകുതിരി വെളിച്ചത്തിൽ സ്​​ത്രീകൾ പച്ചക്കറികളും മറ്റും കച്ചവടം ചെയ്യുന്നുണ്ടായിരുന്നു. പ്രദേശത്തെവിടെയും അപ്പോൾ വൈദ്യുതി ഉണ്ടായിരുന്നില്ല. കടകളിലെല്ലാം എമർജൻസി ലാമ്പുകളായിരുന്നു വെളിച്ചം പകർന്നിരുന്നത്​. തിരക്ക​ുപിടിച്ച അങ്ങാടികളാണ്​ ഭൂട്ടാനോട്​ ചേർന്ന ഇന്ത്യൻ അതിർത്തികളിൽ. ഭൂട്ടാനിലേക്കുള്ള ഗേറ്റ്​ കടന്നതോടെ തിരക്ക്​ അപ്രത്യക്ഷമായി. അതിർത്തി കടന്നാൽ വലിയ മാറ്റമാണ്​ അനുഭവപ്പെടുന്നത്​. നല്ല റോഡുകൾ. മാലിന്യമുക്​തമായ പ്രദേശങ്ങൾ. വൃത്തിയ​ുള്ള കെട്ടിടങ്ങൾ. ഭൂട്ടാ​​​െൻറ അതിർത്തി പ്രദേശത്തുതന്നെ താമസം തരപ്പെടുത്തി. ക്ഷീണിതനായ ഞാൻ ചൂടുവെള്ളത്തിലെ  കുളിയും കഴിഞ്ഞ്​ രാത്രി ഭക്ഷണവും കഴിച്ചുടനെ ഉറങ്ങിപ്പോയി.

രാവിലെ നേപ്പാളിൽ നിന്നു തുടങ്ങിയ യാത്രയാണ്​. ഇന്ത്യ വഴി ഇപ്പോൾ ഭൂട്ടാനിലെത്തിയിരിക്കുന്നു. ഒരു ദിവസം, മൂന്നു രാജ്യങ്ങളിലൂടെ.

Show Full Article
TAGS:solowithcbr150 aneesh&39;s travel indian diary Solo bike tour travelogue nepal Bhutan india Tour malayalam news 
News Summary - A Young Man's All India Solo bike ride 54th Day in Nepal to Bhutan-Travelogue
Next Story