Begin typing your search above and press return to search.
exit_to_app
exit_to_app
വഴികാട്ടിയുടെ അന്ത്യയാത്ര
cancel
camera_alt????????? ??????? ??????? ?????????? ???????????? ????? ???????? ??????????? ???????? ???????? ????????????

ഇത്രയും ദിവസം എന്നെ സ്വീകരിച്ച നേപ്പാളിനോട്​ യാത്ര പറയുകയാണ്​. രാവിലെ ആറു മണിയോടെ ബാഗുകൾ ബൈക്കിൽ കെട്ടിവെച്ചു തുടങ്ങി. ഇന്ത്യ വിട്ട്​ ജീവിതത്തിൽ കാണുന്ന ആദ്യത്തെ രാജ്യമാണ്​ നേപ്പാൾ. അതെന്തായാലും മോശമായില്ല. കണ്ടത്​ മനോഹരം. കാണാത്തത്​ അതിനെക്കാൾ മനോഹരം. നേപ്പാളിൽ ഇനിയും കാണാൻ ഏറെയുണ്ട്​.  അതൊക്കെ പിന്നെ എപ്പോ​ഴെങ്കിലുമാകാമെന്നുറച്ച്​ റൂമിൽനിന്ന്​ ഒരു കോഫിയും ബ്രെഡ്​ ടോസ്​റ്റും കഴിച്ച്​ ഏഴ്​ മണിയോടെ യാത്ര തുടങ്ങി.

കാഠ്​മണ്ഡുവിൽനിന്നുള്ള യാത്രയിൽ തരക്കേടില്ലാത്ത റോഡുകളായിരുന്നു. രാവിലെ തന്നെ ഗതാഗതക്കുരുക്കിൽ അകപ്പെട്ട കാഠ്​മണ്ഡു നഗരത്തിൽ സിഗ്​നൽ ലൈറ്റുകൾ ഉണ്ടെങ്കിലും ട്രാഫിക്​ നിയന്ത്രണം പോലീസ്​ തന്നെ ഏറ്റെടുത്തിരിക്കുകയാണ്​. തിരക്കുകൾ ഏതാനും സമയത്തേക്ക്​ മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നീട്​ ഒരു മലഞ്ചെരിവിൽനിന്ന്​ ചുരം കയറുകയായി. ഡ്രൈവിങ്​ ആസ്വാദ്യകരമായ വളവുകൾ. ആഹ്ലാദം ജനിപ്പിക്കുന്ന പുറംകാഴ്​ചകൾ. കൃഷിയിടങ്ങളിൽ അധികവും ചോളപ്പാടങ്ങൾ. പരന്നുകിടക്കുന്ന ചോളപ്പാടങ്ങളിൽ രണ്ടോ മൂന്നോ പേർ മാത്രം എന്തൊക്കെയോ ജോലികൾ ചെയ്യുന്നതു കാണാം. കയറ്റം കയറി മുകളിൽ എത്തുമ്പോൾ മലകളുടെ അതിർവരമ്പിനുള്ളിൽ നീലാകാശത്തിന്​ കീ​ഴിലായി കൊച്ചു വീടുകൾക്കിടയിലെ വിടവുകളിൽ നിറഞ്ഞുനിൽക്കുന്നതായി മാറും  ചോളപ്പാടങ്ങൾ.

കയറ്റം കയറി മുകളിൽ എത്തുമ്പോൾ മലകളുടെ അതിർവരമ്പിനുള്ളിൽ നീലാകാശത്തിന്​ കീ​ഴിലായി കൊച്ചു വീടുകൾക്കിടയിലെ വിടവുകളിൽ നിറഞ്ഞുനിൽക്കുന്നതായി മാറും ചോളപ്പാടങ്ങൾ
 

ദീർഘയാത്രയ്​ക്കിടെ ആദ്യ വിശ്രമം എടുക്കാൻ റോഡിൽനിന്നും മാറി ഒരു അരുവിയുടെ കരയിൽ നിർത്തി. എവിടെയും ചിതറിക്കിടക്കുന്ന വെള്ളാരങ്കല്ലുകൾ. ഒരു രസത്തിന്​ കുറേ വെള്ളാരങ്കല്ലുകൾ പെറുക്കിയെടുത്ത്​ ഒന്നിനു മുകളിൽ ഒന്നായി ഒരു ചെറിയ  ഗോപുരമുണ്ടാക്കി നോക്കി.

ഒരു രസത്തിന്​ കുറേ വെള്ളാരങ്കല്ലുകൾ പെറുക്കിയെടുത്ത്​ ഒന്നിനു മുകളിൽ ഒന്നായി ഒരു ചെറിയ ഗോപുരമുണ്ടാക്കി നോക്കി
 

പിന്നെയും കുറേ ദൂരമെത്തിയപ്പോൾ ചുരമിറങ്ങി നീളൻ റോഡുകളിലായി യാത്ര. വഴിയിൽ തീരെ പ്രതീക്ഷിക്കാത്തൊരിടത്ത്​ ഒരു ഹമ്പിൽ കയറി ബൈക്ക്​ നല്ലൊരു ചാട്ടം ചാടി. മൊബൈൽ ഹോൾഡറിൽ വെച്ചിരുന്ന ഫോൺ മലക്കം മറിഞ്ഞ്​ റോഡിൽ വീണു. പിന്നിലൂടെ പാഞ്ഞുവന്ന വാഹനം അതിനു മുകളിലൂടെ കയറിയിറങ്ങിയതോടെ എല്ലാം തീരുമാനമായി. ഞാൻ മുമ്പ്​ ഉപയോഗിച്ചിരുന്ന പ​ഴയ ഫോൺ ആണ്​ ജി.പി.എസ്​ ആവശ്യത്തിനായി ഉപയോഗിച്ചിരുന്നത്​. അതിനാണ്​ ഇന്ന്​ എ​​​​​​​െൻറ കൺമുന്നിൽ​ വെച്ച്​ ദാരുണമായ അന്ത്യം സംഭവിച്ചത്​. പഴയ ഫോൺ ആണെങ്കിലും ഒ​േട്ടറെ ഉപകാരമുണ്ടായിരുന്നു. അത്​  പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നത്​ കണ്ടപ്പോൾ സഹിച്ചില്ല.  തൊട്ട്​ മുമ്പ്​ മാപ്പ്​ നോക്കിയപ്പോൾ ഇതേ ഹൈവേയിൽ170 കിലോ മീറ്റർ പോകണമെന്നു കാണിച്ചതാണ്​. അപ്പോൾ ഹോൾഡറിൽനിന്ന്​ അഴിച്ചെടുത്ത്​ പോക്കറ്റിൽ വെക്കുകയും ചെയ്​തിരുന്നു. അതിനിടയിൽ രണ്ടായി പിരിയുന്ന റോഡി​​​​​​​െൻറ കൺഫ്യൂഷൻ തീർക്കാൻ വീണ്ടും ഹോൾഡറിൽ എടുത്തു വെച്ചതാണ്​ അബദ്ധമായത്​. ഇത്രയും ദൂരമത്രയും എൻറെ വഴികാട്ടിയായിരുന്നു ആ മൊബൈൽ.  ഒരു ചങ്ങാതി നഷ്​ടമായ ​സങ്കടമാണ്​ അപ്പോൾ തോന്നിയത്​.

ആൺ പെൺ വ്യത്യാസമില്ലാതെ സൈക്കിളാണ്​ നാട്ടുകാരുടെ പ്രധാന വാഹനം
 

പൊതു ഗതാഗതം ഗ്രാമവാസികളെ ശരിക്കും വലയ്​ക്കുന്നുണ്ടെന്ന്​ തോന്നി. മിക്ക ബസ്സിലും ഡോറിന്​ പുറത്തേക്കുവരെ യാത്രക്കാരുണ്ട്​. ചില ബസ്സുകളുടെ മുകളിൽ പോലും യാത്രക്കാർ കയറിയിരിപ്പാണ്​. വിശ്രമിക്കാൻ നിർത്തിയ മറ്റൊരിടത്ത്​ ഒരു സ്​ത്രീ ത​​​​​​​െൻറ കുട്ടിയുമായി ബസ്​ കാത്തുനിന്ന്​ തനിക്ക്​ പോകാനുള്ള ബസ്​ കിട്ടാതെ വലയുന്ന കാഴ്​ച കണ്ടു. ഞാൻ അവിടെ നിന്ന്​ യാത്ര തിരിക്കുന്നതുവരെ അങ്ങനെ തന്നെ ബസും കാത്ത്​ അവർ നിൽക്കുകയായിരുന്നു. ചുറ്റും വയലോരങ്ങളുള്ള പാതകളായിരുന്നു പിന്നീടങ്ങോട്ട്​. ഇന്ത്യൻ ഗ്രാമങ്ങളാണെന്നേ ഒറ്റനോട്ടത്തിൽ​ തോന്നുകയുള്ളു. ആളുകളുടെ രൂപവും വേഷവുമെല്ലാം നേപ്പാൾ വിട്ട്​ ഏതോ ഇന്ത്യൻ ഗ്രാമത്തിൽ എത്തിയതായി തോന്നിച്ചു. ബീഹാറിനോട്​ ചേർന്നു കിടക്കുന്ന സ്​ഥലങ്ങളായിരുന്നു അത്​.

ഗ്രാമത്തിലെ ഒരു കവലയിൽചോളം മണലിലിട്ട്​ വേവിച്ച്​ വിൽപ്പനക്ക്​ വെച്ചിരിക്കുന്നതു കണ്ടു. അതിൽനിന്നും വലിയൊരെണ്ണം നോക്കി വാങ്ങി അടുത്ത്​ മരത്തിന്​ ചുറ്റുമുള്ള തറയിൽ ഇരുന്ന്​ കഴിച്ചു തുടങ്ങി. അൽപം വെള്ളം കൂടി കുടിച്ചപ്പോൾ വയറ്​ നിറഞ്ഞു. അങ്ങനെ ഉച്ചഭക്ഷണം വെറും ഏഴ്​ ഇന്ത്യൻ രൂപയിൽ ഒതുക്കി ഞാൻ യാത്ര തുടർന്നു.

തണലിന്​ ഒട്ടും പഞ്ഞമില്ലാത്ത ഗ്രാമപാതകളിലൂടെയായിരുന്നു യാത്ര. മാവുകളാണ്​ അധികവും. ചില ഭാഗങ്ങളിൽ മാവിൻ ​േതാട്ടങ്ങൾ മാത്രം. ഗോതമ്പും നെല്ലും നിറഞ്ഞു നിൽക്കുന്ന പാടങ്ങൾക്ക്​ അഴ​കു പകർന്ന്​ സൂര്യകാന്തി പൂക്കളും തലയാട്ടി നിൽപ്പുണ്ട്​. കന്നുകാലികൾ പാടങ്ങളിൽ മേയുന്നു. കൊയ്​ത്തുകഴിഞ്ഞ സമയമായതിനാൽ മിക്ക പാടങ്ങളും പുൽമേടുകൾ പോലെ കരിഞ്ഞുകിടന്നു. സ്​ത്രീ പുരുഷ ഭേദമില്ലാതെ എല്ലാവരും സൈക്കിളിലാണ്​ സഞ്ചാരം.

കോസി നദി
 

നേപ്പാളിൽ തന്നെ ​ബീഹാറിനോട്​ ചേർന്നുള്ള കോസി നദിയുടെ ഒരു ഭാഗത്ത്​ മീൻ വറുത്തു വിൽക്കുന്ന ചെറിയ കടകൾ കാണാം. കോസി നദിയുടെ തീരത്തോട്​ ചേർന്ന ഭാഗങ്ങൾ വറ്റിവരണ്ടു കിടക്കുന്നു. വൈകുന്നേരങ്ങളിലെ ഇളംവെയിലിൽ മരച്ചുവടുകളിലിരുന്ന്​ ആളുകൾ വർത്തമാനം പറയുന്നു. കൃഷിയിടങ്ങളിലെ തിരക്ക​​ുപിടിച്ച ​േജാലികളിലായിരുന്നു അപ്പോഴും ചിലർ. അന്നന്നു വിളവെട​ുത്ത വെള്ളരി, മത്തൻ തുടങ്ങിയവ പാതയോരത്ത്​ വിൽക്കുവാൻ വെച്ചിട്ടുണ്ട്​.

നദിയുടെ ഒരു ഭാഗത്ത്​ മീൻ വറുത്തു വിൽക്കുന്ന ചെറിയ കടകൾ കാണാം
 

വൈകീട്ട്​ ഏഴു​ മണിയോടെ കാഠ്​മണ്ഡുവിൽ നിന്നും 410 കിലോ മീറ്റർ അകലെയുള്ള നേപ്പാളിലെ തന്നെ ദമക്​ എന്ന ചെറ​ുപട്ടണത്തിൽ എത്തിച്ചേർന്നു മുറിയെടുത്തു. വേറെയാരും താമസക്കാരായില്ലാത്ത ഹോട്ടലിൽ രാത്രി ക​ഴിക്കാൻ എന്തു വേണമെന്ന ചോദ്യത്തിന്​ പുറത്തുനിന്ന്​ എന്തെങ്കിലും കഴിച്ചുകൊള്ളാമെന്ന്​ ഞാൻ മറുപടി പറഞ്ഞു. കുളിയൊക്കെ കഴിഞ്ഞ്​ പുറത്തിറങ്ങിയപ്പോൾ ഒറ്റ കടയുമില്ല. തെരുവൊക്കെ വിജനമായി കിടക്കുന്നു. ഇരുട്ട്​ നിറഞ്ഞ ആ പ്രദേശത്ത്​ ആകെയുള്ളത്​ പൂട്ടിക്കിടക്കുന്ന കടകൾക്കു മുന്നിലുള്ള വെളിച്ചവും അതുവഴി കടന്ന​ുപോകു​ന്ന വാഹനങ്ങളിൽനിന്നുള്ള വെളിച്ചവും മാത്രമാണ്​. സമയം അപ്പോൾ എട്ടര ആയി​േട്ടയുള്ളു. കുറേ ദൂരം ഞാൻ നടന്ന​ുനോക്കി.  എല്ലാ കടകളും നേരത്തെതന്നെ അടച്ചിരിക്കുന്നു. ഇന്ന്​ അത്താഴപ്പട്ടിണിയായതു തന്നെ എന്നു ഞാൻ വിചാരിച്ചു. കുറേക്കൂടി നടന്നപ്പോൾ അടയ്​ക്കാൻ ​േപാകുന്ന ഫ്രൂട്ട്​സ്​ കടയിൽനിന്ന്​ കുറച്ച്​ ഒാറഞ്ചും ആപ്പിളും വാങ്ങി. തിരികെ റൂമിൽ എത്തി അത്​ മുറിച്ചു കഴിച്ച്​ ഉറങ്ങാനുള്ള തയാറെടുപ്പിലായി.

Show Full Article
TAGS:solowithcbr150 aneesh&39;s travel indian diary Solo bike tour travelogue nepal Damak india Tour malayalam news 
News Summary - A Young Man's All India Solo bike ride 53rd Day in Nepal and Damak -Travelogue
Next Story