Begin typing your search above and press return to search.
exit_to_app
exit_to_app
ഒാർമയ്​ക്കായ്​ ഒരു ഗൂർഖാ കത്തി
cancel
camera_alt???? ?????? ??????? ?????? ?????, ????????? ??????? ???????????, ?????? ?????? ???????? ?????????? ??????? ??????????? ?????? ???????????? ???????? ????????? ???? ???????? ????????????????

താമസിക്കുന്ന മുറിയിൽനിന്ന്​ കോംപ്ലിമ​​െൻററി ബ്രേക്​ഫാസ്​റ്റും കഴിച്ച്​ കാഠ്​മണ്ഡുവിലെ പുതിയ കാഴ്​ചകൾ തേടിയിറങ്ങി. ആദ്യം ചെന്നെത്തിയത്​ കുന്നിൻമുകളിൽ സ്​ഥിതി ചെയ്യുന്ന സ്വയംഭൂനാഥ്​ എന്ന ബുദ്ധ തീർത്ഥാടന േ​കന്ദ്രത്തിലാണ്​. നേപ്പാൾ യാത്രയിൽ സഞ്ചാരികൾക്ക്​ ഒരിക്കലും ഒഴിവാക്കാൻ കഴിയില്ല ബുദ്ധ വിഹാരങ്ങളും മൊണാസ്​ട്രികളും. കുന്നിൻമുകളിലെ സ്​തൂപത്തിൽ ബുദ്ധ​​​െൻറ കണ്ണുകൾ പ്രതീകാത്​മകമായി വരച്ചുവെച്ചിട്ടുണ്ട്​. അവിടെ നിന്ന്​ നോക്കിയാൽ താഴെ വിശാലമായി കിടക്കുന്ന കാഠ്​മണ്ഡു നഗരത്തെ കാണാം. കണ്ണെത്താ ദൂരത്തോളം നഗരമങ്ങനെ പരന്നു കിടക്കുന്നു. ബുദ്ധ കേന്ദ്രങ്ങളിലെ പതിവു​ കാഴ്​ചയായ മന്ത്രമെഴുതിയ വർണതോരണങ്ങൾ കാറ്റിൽ നിറഞ്ഞാടുന്നു.

സ്വയംഭൂനാഥ്​ കുന്നി​ൻറെ മുകളിൽ നിന്നാൽ താഴെ കാഠ്​മണ്ഡു നഗരം പരന്നു കിടക്കുന്നതു കാണാം...
 

സ്വയംഭൂനാഥിലേക്കുള്ള പ്രധാന കവാടം കടന്നയുടൻ കാണുന്ന കുളത്തിനു നടുവിൽ ബുദ്ധൻറെ പ്രതിമയുണ്ട്​. അതിനു മുന്നിൽ സ്​ഥാപിച്ചിട്ടുള്ള കുടുക്കയിലേക്ക്​ കുളത്തിനു മീതെ നാണയത്തുട്ടുകൾ എറിയുകയാണ്​ വിശ്വാസികൾ. പലതും കുടുക്കയിൽ വീഴാതെ കുളത്തിലേക്കാണ്​ പതിക്കുന്നത്​. കൈയിൽ നാണയത്തുട്ടുകൾ ഇല്ലാത്തവർക്ക്​ കറൻസി നോട്ടുകൾക്കു പകരം നാണയങ്ങൾ മാറ്റി നൽകാനായി ഒരാൾ താഴെ വിരിച്ച പരവതാനിയിൽ നാണയക്കച്ചവടം നടത്തുന്നുണ്ട്​. അവിടെനിന്നും പടികൾ കയറി വേണം മുകളിലെ ബുദ്ധസ്​തൂപത്തിനരികിൽ എത്താൻ. പടികളുടെ വശത്ത്​ ബുദ്ധ​പ്രതിമകളും ഗൂർഖാ കത്തികളും ആഭരണങ്ങളുമായി കച്ചവടക്കാർ നിരന്നുനിൽക്കുന്നുണ്ട്​. സ്​തൂപത്തി​​​െൻറ അടുത്തെത്തിയാൽ വിശ്വാസികൾ വിളക്കുകൾ കത്തിച്ച്​ ഭക്​തിസാന്ദ്രമായി പ്രാർത്ഥിക്കുന്നതും പ്രാർത്ഥനാ ചക്രങ്ങൾ കറക്കി നീക്കുന്നതും കാണാം. ചിലർ പൂജാരിമാരുടെ കാർമികത്വത്തിൽ പ്രത്യേകം പ്രാർത്ഥനയും നടത്തുന്നുണ്ട്​.

ബുദ്ധൻറെ പ്രതിമക്കു മുന്നിൽ സ്​ഥാപിച്ച കുടുക്കയിലേക്ക്​ ഭക്​തർ എറിയുന്ന നാണയത്തുട്ടുകൾ പലതും കുടുക്കയിൽ വീഴാതെ കുളത്തിലേക്കാണ്​ പതിക്കുന്നത്
 

സ്വയംഭൂനാഥി​​​െൻറ പടിക്കെട്ടുകൾ ഇറങ്ങി അടുത്ത സ്​ഥലം ലക്ഷ്യമാക്കി പുറപ്പെടും മുമ്പ്​ ഒരു ഗൂർഖാ കത്തി വാങ്ങിച്ചു. കുറച്ചു സമയത്തെ വിലപേശലിനു ശേഷം വാങ്ങിക്കുന്നില്ലെന്ന്​ പറഞ്ഞു പോയ എന്നെ തിരികെ വിളിച്ച്​ ഞാൻ പറഞ്ഞ വിലയ്​ക്ക്​ സാധനം തന്നു. നേപ്പാളിൽ വന്നിട്ട്​ ഒാർമയ്​ക്കായി ഒരു ഗൂർഖാ കത്തിയെങ്കിലും വാങ്ങിയില്ലെങ്കിൽ മോശമ​ല്ലേ എന്ന്​ ഞാനും കരുതി. നേപ്പാളി​​​െൻറ തനത്​ പട്ടാള വിഭാഗമായ ഗൂർഖകൾ ഉപയോഗിക്കുന്ന ഇൗ കത്തി വളരെ പ്രശസ്​തമാണ്​. പാരമ്പര്യം ഒട്ടും ചോരാതെയാണ്​ കത്തിയും ഉറയും നിർമിച്ചിരിക്കുന്നത്​. എന്തായാലും ധീരരായ ഗൂർഖകളുടെ ഒാർമയ്​ക്കായി ഒരു കത്തി എ​​​െൻറ കൈയിലും ഇരിക്ക​​െട്ട.

നേപ്പാളിൽ വന്നിട്ട്​ ഒാർമയ്​ക്കായി ഒരു ഗൂർഖാ കത്തിയെങ്കിലും വാങ്ങിയില്ലെങ്കിൽ മോശമ​ല്ലേ എന്ന്​ ഞാനും കരുതി ഞാനും വാങ്ങി ഒരെണ്ണം
 

കാഠ്​മണ്ഡുവിലെ തന്നെ ദർബാർ സ്​ക്വയറിലേക്കായിരുന്നു അടുത്ത സന്ദർശനം. വളരെയധികം പഴക്കം ചെന്ന, ഒാടുമേഞ്ഞ കെട്ടിടങ്ങളായിരുന്നു ഇവിടുത്തെ ആകർഷണം. കാഠ്​മണ്ഡുവിലെ പഴയ രാജവംശത്തി​​​െൻറ പ്രധാന ഭരണസിരാ കേന്ദ്രമായിരുന്നു ഇവിടം. പരമ്പരാഗത നേപ്പാളീസ്​ വാസ്​തുകലയിൽ തീർത്ത ക്ഷേത്ര മന്ദിരങ്ങളും ഇൗ പരിസരത്തായി കാണാം. ധർബാർ സ്​ക്വയറി​​​െൻറ അകത്തുതന്നെയാണ്​ ഹനുമാൻ ധോക്ക എന്ന മന്ദിരങ്ങളുടെ സമുച്ചയവും സ്​ഥിതി ചെയ്യുന്നത്​. അതിനടുത്ത്​ പ്രസാദമായി ഭക്ഷണം നൽകുന്നുണ്ട്​. ഞാനതിന്​ സമീപത്തുകൂടെ പോയപ്പോൾ ‘ഇന്ത്യക്കാരനാണോ..?’  എന്ന്​ ചോദിച്ച്​ അരികിൽ വന്നയാൾ ‘നിങ്ങൾ ഞങ്ങളുടെ അതിഥിയാണ്​. ഇത്​ കഴിച്ചി​േട്ട പോകാവൂ...’ എന്നും നിർബന്ധിച്ചു. അയാൾ രാജസ്​ഥാനിൽനിന്നും നേപ്പാളിലേക്ക്​ കുടിയേറിയ മാർവാഡി കുടുംബത്തിലെ അംഗമായിരുന്നു. അങ്ങനെ എനിക്കു മുന്നിലേക്ക്​ ഗോതമ്പു കൊണ്ടുണ്ടാക്കിയ ചെറിയ തരം അപ്പവും കടലയും ഉരുളക്കിഴങ്ങും ചേർത്തുണ്ടാക്കിയ കറിയും എത്തി. കൂടാതെ ഹൽവ എന്ന്​ പറയു​ന്ന ഉപ്പുമാവ്​ പോലത്തെ മധുരമുള്ള വിഭവവും കൊണ്ടുതന്നു.

പുരാതനമായ ഏതോ കാലത്തി​​െൻറ നടുവിലാണ്​ നിൽക്കുന്നതെന്ന പ്രതീതിയാണ്​ ദർബാർ സ്​ക്വയറിൽ നിൽക്കു​േമ്പാൾ അനുഭവപ്പെടുക
 

ഞാൻ അടുത്തുള്ള ഒരു മന്ദിരത്തി​​​െൻറ കൽഭിത്തിയിലിരുന്ന്​ ഭക്ഷണം കഴ​ിക്കാൻ തുടങ്ങി. എനിക്കു മുന്നിൽ ദേഹം മുഴുവൻ ചുവപ്പു ഭസ്​മം പൂ​ശിയ ജഡപിടിച്ച താടിയും മുടിയുമുള്ള പുരുഷോത്തമൻ സംഗീത്​ എന്ന ഒരാളും ഇരുന്ന്​ ഭക്ഷണം കഴിക്കുന്നുണായിരുന്നു. ഒരു മുണ്ടു മാത്രം ധരിച്ച്​ കഴുത്തിലും കൈയിലും രു​ദ്രാക്ഷം അണിഞ്ഞ അദ്ദേഹത്തെ എല്ലാവരും ഗുരു എന്നാണ്​വിളിച്ചിരുന്നത്​. അയാൾ കടലക്കറി മസാലയിൽ വെള്ളം ചേർത്ത്​ പാത്രം മുഴുവൻ നിറച്ചിരിക്കുന്നു. അതിൽ അപ്പം മുറിച്ചിട്ട്​ സ്​പൂൺ കൊണ്ടാണ്​ കഴിക്കുന്നത്​. ഇടയ്​ക്ക്​ പച്ചമുളക്​ കടിച്ച്​ ചവയ്​ക്കുന്നുമുണ്ട്​.

ഇനി നേപ്പാൾ വിട്ട്​ വീണ്ടും ഇന്ത്യയിലേക്കാണ്​ യാത്ര....
 

പുരാതനമായ ഏതോ കാലത്തി​​​െൻറ നടുവിലാണ്​ നിൽക്കുന്നതെന്ന പ്രതീതിയാണ്​ ദർബാർ സ്​ക്വയറിൽ നിൽക്കു​േമ്പാൾ അനുഭവപ്പെടുക. ചുവന്ന നിറത്തിലുള്ള കെട്ടിടങ്ങളും കരിങ്കൽ ശിൽപങ്ങളും നിർമിതികളിലെ കലാചാരുതയും ദർബാർ സ്​ക്വയറിലെ കാഴ്​ചകളെ വേറിട്ടതാക്കി. പതിവിലും നേരത്തെയാണ്​ റൂമിൽ എത്തിയത്​. ഇന്നും രാത്രിഭക്ഷണം തമേലിൽ നിന്നാക്കാമെന്നു തീരുമാനിച്ചു. ഇന്നലത്തെ പോലെ പോലീസുകാരുടെ ശല്യമുണ്ടാകാതിരിക്കാൻ എല്ലാ രേഖകളും മിനി ബാഗിലാക്കിയാണ്​ ഇറങ്ങിയത്​. രാവിലെ കാഠ്​മണ്ഡുവും നേപ്പാൾ രാജ്യവും വിട്ട്​ ഇന്ത്യയിലേക്ക്​ തന്നെ പ്രവേശിക്കുവാനുള്ളതിനാൽ നേരത്തെ ഉറങ്ങണം.

Show Full Article
TAGS:solowithcbr150 aneesh&39;s travel indian diary Solo bike tour travelogue nepal Swayamboonath Goorkha Thamel Kathmandu india Tour malayalam news 
News Summary - A Young Man's All India Solo bike ride 52nd Day in Kathmandu-Travelogue
Next Story