Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightഉദകക്രിയയുടെ ക്യൂവിൽ...

ഉദകക്രിയയുടെ ക്യൂവിൽ ഉൗഴം കാത്തു നിൽക്കുന്നവർ

text_fields
bookmark_border
ഉദകക്രിയയുടെ ക്യൂവിൽ ഉൗഴം കാത്തു നിൽക്കുന്നവർ
cancel
camera_alt????? ??????? ????? ???????? ???????????? ???????????

ഇന്നലെയെടുത്ത മുറിയും പരിസരവും ഒട്ട​ും തൃപ്​തിയായിരുന്നില്ല. വില കുറഞ്ഞ ചെറിയ മുറി ആയതുകൊണ്ടു മാത്രമല്ല, വേറെയും എന്തൊക്കെയോ അപാകതകൾ. കൊതുകു ശല്ല്യവുമുണ്ടായിരുന്നു. ഇതുവരെയുള്ള യാത്രയിൽ 200 രുപ മുതൽ മുകളിലേക്ക്​ ചെറുതും വലുതുമായ പലയിടത്തും താമസിച്ചിട്ടുണ്ടെങ്കിലും ഇവിടുത്തെ താമസം എത്രയ​ും വേഗം അവസാനിപ്പിച്ച്​ തടിതപ്പാനാണ്​ തോന്നിയത്​. രാവിലെ 10 മണി​േയാടെ മുറി വിട്ടിറങ്ങി കാഠ്​മണ്ഡു നഗരമധ്യത്തിൽ തന്നെയുള്ള ശാന്തമായ ഒരിടത്തേക്ക്​ ചേക്കേറി. ബാഗും സാധനങ്ങളും റൂമിൽ ഇറക്കിവെച്ച്​ പശുപതിനാഥ്​ ക്ഷേ​ത്രം സന്ദർശിക്കാൻ ബൈക്കുമെടുത്ത്​ ഇറങ്ങി.

പശുപതിനാഥ്​ ക്ഷേത്ര സമുച്ചയം
 

കാഠ്​മണ്ഡുവിൽ സ്​ഥിതി ചെയ്യുന്ന ബൃഹത്തായ ക്ഷേത്രസമുച്ചയമാണ്​ പശുപതിനാഥ്​​ ക്ഷേത്രം. പ്രധാന കവാടം കടന്നാൽ ഒരു വശത്ത്​ കൂട്ടമായി നിൽക്കുന്ന പ്രാവുകളെ കാണാം. അവിടെ നിന്നും മുന്നിലേക്ക്​ നടന്നാൽ പശുപതിനാഥ്​ ക്ഷേത്ര മന്ദിരത്തിലേക്ക്​ പ്രവേശിക്കാം. മറ്റനേകം ​േക്ഷത്ര മന്ദിരങ്ങളും ആശ്രമങ്ങളുമായി പശുപതിനാഥ്​ ക്ഷേത്രം പരന്നുകിടക്കുകയാണ്​. ഭഗമതി നദിയുടെ തീരത്താണ്​ ഇത്​ സ്​ഥിതി ചെയ്യുന്നത്​. ക്രിസ്​തുവിനും 400 വർഷത്തിലേറെ പഴക്കമുള്ളതാണ്​ ഇൗ ക്ഷേത്രമെന്ന്​ അവകാശപ്പെടുന്നുണ്ട്​.

പശുപതിനാഥ്​ ക്ഷേത്ര സമുച്ചയത്തി​​െൻറ മറ്റൊരു ദൃശ്യം
 

പ്രധാന ക്ഷേത്ര മന്ദിരത്തി​​​െൻറ കവാടം കടന്നാൽ ശിവ വാഹനമായ നന്ദി എന്ന കാളയുടെ വലിയ പ്രതിമ കാണാം. സഞ്ചാരികള​ുടെയും ഭക്തജനങ്ങളുടെയും തിരക്കാണിവിടെ. ഭഗമതി നദീ തീരത്തോട്​ ചേർന്ന ക്ഷേത്രത്തി​​​െൻറ ഒരു ഭാഗത്ത്​ മരിച്ചവരുടെ ശരീരങ്ങൾ കൊണ്ടുവന്ന്​ പൂജാ കർമങ്ങൾക്കുശേഷം സമീപത്തായി ഒരുക്കിയ ചിതയിൽ ദഹിപ്പിക്കുന്നു. മരണപ്പെട്ടയാളുടെ ബന്ധുക്കളും സുഹൃത്തുക്കളും അവിടെ കൂടിയിരിപ്പുണ്ട്​.

ഭഗമതിക്കരയിൽ ആത്​മാക്കളുടെ അന്ത്യയാത്രയിൽ അയാൾ കൂട്ടിരിക്കുന്നു
 

ഞാൻ ഭഗമതി തീരത്തെ ഒരിടത്തിരുന്ന്​ മരണാനന്തര ചടങ്ങുകൾ വീക്ഷിക്കുകയായിരുന്നു. മുളകൊണ്ടുണ്ടാക്കിയ സ്​ട്രെച്ചറിൽ കിടത്തിയ മൃതദേഹത്തെ പട്ടു പുതപ്പിച്ചിരുന്നു. പൂക്കൾ വിതറിയ ശേഷം വീണ്ടും മുകളിൽ പട്ടു പുതപ്പിച്ചു. അരികിൽ ചന്ദനത്തിരികൾ കത്തിച്ചുവെച്ചിട്ടുണ്ട്​. അടുത്തുനിൽക്കുന്ന സ്​ത്രീകളിൽ ചിലർ അലമുറയിട്ട്​ കരയുന്നുണ്ട്​. സമീപത്തുള്ള പടവുകളിലും പാലത്തിലും ആളുകൾ  ചടങ്ങ്​ നോക്കിക്കാണുന്നുണ്ട്​. മരത്തടികൾ കൂട്ടിവെച്ച ചിതയ്​ക്കരികിൽ വൈക്കോൽ കറ്റകളും കൊണ്ടുവന്നു വെച്ചിട്ടുണ്ട്​.

മരിച്ചവരുടെ അന്ത്യക്രിയക്കിടെ നദിയിലേക്കെറിഞ്ഞ നാണയത്തുട്ടുകൾ കാന്തം ഘടിപ്പിച്ച ചരടുകൊണ്ട്​ കണ്ടെത്തുകയാണ്​ കുറച്ചുപേർ
 

ഇതിനിടയിലും വേറേ എങ്ങും ശ്രദ്ധിക്കാതെ കുറച്ചു  നാടോടികൾ ചരടി​​​െൻറ അറ്റത്ത്​ കെട്ടിയ കാന്തവുമായി വെള്ളം കുറവായ ഭഗമതി നദിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്​. മുകളിൽനിന്ന്​ ആളുകൾ നദിയിലേക്ക്​ എറിയുന്ന നാണയത്തുട്ടുകൾ ശേഖരിക്കുവാനാണ് അവർ മാലിന്യം നിറഞ്ഞ നദിയിൽ വെയിലത്ത്​ ചെളിയിൽ ചവിട്ടി നടക്കുന്നത്​. ഒടുവിൽ മൃതദേഹം ചിതയിലേക്ക്​ വെച്ചു തീ കൊളുത്തി. അപ്പോഴേക്കും ശേഷക്രിയക്കായി അടുത്ത മൃതദേഹം സ്​ട്രെച്ചറിൽ ഉൗഴം തിരഞ്ഞെത്തി. മനുഷ്യർ അവിടെ മരണത്തി​​​െൻറയും ഉദകക്രിയയുടെയും ക്യൂവിൽ ഉൗഴം കാത്തു നിൽക്കുകയാണെന്ന്​ അപ്പോൾ തോന്നിപ്പോയി. ​ ഞാൻ പടവുകൾ കയറി മുകളിലെ മന്ദിരങ്ങളുടെയും കൽപ്രതിമകളുടെയും കാഴ്​ചകളിലേക്ക്​ മനസ്സു മാറ്റി.

പശുപതിനാഥ്​ ക്ഷേത്ര സമുച്ചയത്തിനു പുറത്ത്​ വിൽക്കാൻ വെച്ചിരിക്കുന്ന പൂജാ സാധനങ്ങൾ
 

ഉച്ചയ്​ക്കുശേഷം പശുപതിനാഥ്​ ക്ഷേത്രസമുച്ചയത്തിൽനിന്നും പുറത്തുകടന്നു. സമീപത്തെ തെരുവിൽ പൂക്കളും രുദ്രാക്ഷമാലകളും മയിൽപ്പീലികളും വിഗ്രഹങ്ങളും പൂജാ സാധനങ്ങളും വിൽപനയ്​ക്കായി നിരത്തിവെച്ചിരിക്കുന്നു. അതിപുരാതനമായ പശുപതിനാഥ്​  ക്ഷേത്രസമുച്ചയത്തിൽനിന്നും മുഴങ്ങിയ മണിനാദങ്ങൾ കാതിൽ ബാക്കി നിർത്തി മന്ദിരങ്ങളും ഗോപുരങ്ങളും പകർന്നുതന്ന കാഴ്​ചകളെ മനസ്സിലൊതുക്കി ബൗദ്ധനാഥ്​ എന്ന ബുദ്ധക്ഷേത്രം സന്ദർശിക്കുവാനായി ഞാൻ നീങ്ങി.

 

പുരാതനമായ ഹിന്ദു ക്ഷേത്രങ്ങളും ബുദ്ധവിഹാരങ്ങളും കച്ചവടങ്ങളും ‘തമേൽ’ എന്ന പ്രദേശത്തെ രാത്രി ജീവിതവുമാണ്​ കാഠ്​മണ്ഡുവിനെ  സജീവമാക്കുന്നത്​. ബൗദ്ധനാഥ്​ പരിസരത്തെ ‘വിശുദ്ധകുളം’ എന്നറിയപ്പെടുന്ന സ്​ഥലം നേപ്പാളി​​​െൻറയും ചൈനയുടെയും സൗഹൃദത്തെ ഉയർത്തിക്കാട്ടുന്നു. ബൗദ്ധനാഥിലെ സ്​തൂപത്തെ വലംവെച്ചാണ്​ റോഡും അതിനോടനുബന്ധിച്ചുള്ള കച്ചവട സ്​ഥാപനങ്ങളും സ്​ഥിതി ചെയ്യുന്നത്​. പ്രാർഥനാ മന്ത്രങ്ങൾ വർണത്തുണികളിൽ ആലേഖനം ചെയ്​ത്​ തോരണമാക്കി കെട്ടിത്തൂക്കിയിരിക്കുന്ന ബൗദ്ധനാഥ്​ സ്​തൂപത്തിന്​

1500 വർഷത്തിലേറെ പഴക്കമുണ്ടത്രെ കാഠ്​മണ്ഡുവിലെ ബൗദ്ധസ്​തൂപത്തിന്​
 

ണ്ട്​. 2015ലെ നേപ്പാൾ ഭൂകമ്പത്തിൽ തകർന്ന സ്​തൂപത്തി​​​െൻറ താഴികക്കുടത്തി​​​െൻറ ഭാഗം പിന്നീട്​ പുനഃസ്​ഥാപിച്ചതാണ്​. സ്​തൂപം കണ്ടിറങ്ങുന്ന ആളുകൾ  അടുത്തുള്ള പ്രാർത്ഥനാ ചക്രങ്ങളിൽ തലോടിയിട്ടാണ്​ പടിയിറങ്ങുന്നത്​.

വൈകുന്നേരത്തോടെ തിരികെ റൂമിൽ എത്തി. കാഠ്​മണ്ഡുവി​​​െൻറ പല ഭാഗങ്ങളിലുമായി പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന റോഡുകൾ നഗരത്തെ പൊടിപടലങ്ങളിൽ മുക്കിയിരിക്കുന്നു. കുളി കഴിഞ്ഞ്​ ഫ്രഷ്​ ആയി കാഠ്​മണ്ഡുവിലെ രാത്രി കാഴ്​ചകൾക്ക്​ പേരുകേട്ട തമേൽ എന്ന സ്​ഥലത്തേക്ക്​ ഭക്ഷണം കഴിക്കാനായി ​ഇറങ്ങി. തമേൽ സഞ്ചാരികളുടെ പ്രിയപ്പെട്ട ​േകന്ദ്രമാണ്​. റസ്​റ്റാറൻറുകളും പാട്ടും ഷോപ്പിങ്ങും തെരുവു ഭക്ഷണശാലകളുമായി തമേൽ ഏവരേയും ആകർഷിക്കും. ചൈനക്കാർക്ക്​ വലിയൊരു ആശ്വാസ കേന്ദ്രം കൂടിയാണ്​ തമേൽ. തങ്ങളുടെ നാടി​​​െൻറ രുചിവൈഭവം ഉൾക്കൊണ്ട വിഭവങ്ങൾ കഴിക്കാനായി നിരവധി ചൈനീസ്​ റസ്​​റ്റാറൻറുകളാണ്​ തമേലിൽ തുറന്നുവെച്ചിരിക്കുന്നത്​. പലതി​​​െൻറയും നടത്തിപ്പുകാർ ചൈനക്കാർ തന്നെയാണ്​. അതിനകത്തു കയറി മെനു നോക്കിയാൽ അപ്പോൾ തന്നെ പുറത്തിറങ്ങും. വില കൊണ്ടല്ല, മെനു വരെ ചൈനീസ്​ ഭാഷയിലാണ്​ എഴുതി വെച്ചിരിക്കുന്നത്​. തമേലിലെ റോഡരികിൽ ഒരു കൊച്ചു വണ്ടിയിൽ മീൻ, കൊഞ്ച്​, ഞണ്ട്​, ചിക്കൻ, ബീഫ്​ തുടങ്ങിയവ മസാല തേച്ചു നിരത്തിവെച്ചിട്ടുണ്ട്​. വേണ്ടത്​ എന്താണെന്ന്​ പറഞ്ഞാൽ മതി, പ്രത്യേകം സജ്ജമാക്കിയ തിളയ്​ക്കുന്ന എണ്ണയിലിട്ട്​ വറുത്ത്​ ചട്​നിയും ചേർത്ത്​ തരും.

റസ്​റ്റാറൻറുകളും പാട്ടും ഷോപ്പിങ്ങും തെരുവു ഭക്ഷണശാലകളുമായി തമേൽ ഏവരേയും ആകർഷിക്കും
 

മൂന്നു നാല്​ ​​െഎറ്റം രുചിച്ചു നോക്കി. സംഗതി കൊള്ളാമെന്ന്​ കമൻറും പറഞ്ഞ്​ വീണ്ടും തെരുവിലേക്കു തന്നെയിറങ്ങി. രാത്രി പത്തു മണിയായി റൂമിൽ മടങ്ങിയെത്തിയപ്പോൾ. വഴിയിൽ നൈറ്റ്​ പട്രോളിങ്ങിനിറങ്ങിയ പോലീസ്​ എന്നെ കൈകാട്ടി നിർത്തിച്ചു. ലൈസൻസും ഹെൽമെറ്റുമൊക്കെ ഒ.കെ. ആയിരുന്നെങ്കിലും വെഹിക്കിൾ പെർമിറ്റായ ബെൻസാറി​​​െൻറ പേപ്പർ മുറിയിലായിരുന്നു. ഹോട്ടലിൽനിന്നും ഒന്നര കിലോ മീറ്റർ മാത്രം ദൂരമുള്ള സ്​ഥലമായിരുന്നു തമേൽ. ഒരു പോലീസുകാരൻ ബൻസാർ കാണിക്കാതെ വിടാൻ കഴിയില്ലെന്ന്​ പറഞ്ഞ്​ ബൈക്കി​​​െൻറ ചാവി ഉൗരിയെടുത്തു. ഹോട്ടലിൽ പോയി ബൻസാർ എടുത്തുകൊണ്ടു വരിക മാത്രമേ ഇനി രക്ഷയുള്ളു. ടാക്​സി ഒന്നും കിട്ടാതായപ്പോൾ ഞാനൊരു ബൈക്കുകാരന്​ കൈ കാണിച്ചു. അയാളുടെ സഹായത്തോടെ ഹോട്ടലിൽ എത്തി. റിസപ്​ഷൻ സ്​റ്റാഫി​​​െൻറ സുഹൃത്തി​​​െൻറ ബൈക്കിൽ പേപ്പറുമായി തിരികെ ചെന്ന്​ പോലീസുകാരെ കാണിച്ചു. ബെൻസാർ കൈവശം വെക്കാതിരുന്നത്​ എ​​​െൻറ തെറ്റാണെന്ന്​ സമ്മതിക്കുന്നതോടൊപ്പം പരുഷമായി  സംസാരിച്ച മറ്റൊരു പോലീസുകാരനെക്കുറിച്ചുള്ള പരാതിയും അറിയിച്ചു തിരികെ റൂമിലെത്തി ഉറങ്ങാൻ കിടന്നു.

Show Full Article
TAGS:solowithcbr150 aneesh&39;s travel indian diary Solo bike tour travelogue nepal Pashupathinath Temple Boudhanath Thamel Kathmandu india Tour malayalam news 
News Summary - A Young Man's All India Solo bike ride 51st Day in Kathmandu and Pashupathinath -Traveloge
Next Story