Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightചിത്​വനിലെ സുന്ദര...

ചിത്​വനിലെ സുന്ദര ഗ്രാമങ്ങൾ കണ്ട് 

text_fields
bookmark_border
india-tour-aneesh-main
cancel
camera_alt?????????? ?????????????? ??????

ചിത്​വനിലെ മുറിയിൽ ഉറക്കമുണർന്നു. പെ​െട്ടന്ന്​ ഗ്രാമപ്രദേശങ്ങളിലേക്ക്​ ചെല്ലണം എന്നൊരു വെളിപാടുണ്ടായത്​. അധികം വൈകാതെ ഏഴ്​ മണിക്ക്​ മു​േമ്പ കാമറയും തൂക്കി ബൈക്കുമെടുത്ത്​ കുഗ്രാമങ്ങൾ അന്വേഷിച്ചു നീങ്ങി. ഒരു നീണ്ട ചരൽ റോഡിൽ കുലുങ്ങി പോകുന്നതിനിടെ അരികിലൂടെ ​െ​െസക്കിൾ ചവിട്ടിപ്പോകുന്ന ആളെ കണ്ടു. തലേദിവസത്തെ സഫാരി ഗൈഡ്​ റാണ ആയിരുന്നു അത്. എങ്ങോട്ട്​ പോകുന്നു രാവിലെത്തന്നെ എന്നദ്ദേഹം ‘ഗുഡ്​മോണിങ്​’ എന്നതിന്​ അകമ്പടിയായി ചോദിച്ചു. ചിത്​വനിലെ സുന്ദരമായ ഗ്രാമങ്ങൾ കാണണമെന്ന്​ ഞാൻ പറഞ്ഞു. പോകേണ്ട സ്​ഥലങ്ങൾ ഏതൊക്കെയാണെന്ന്​ റാണ പറഞ്ഞു തന്നു. ത​ന്‍റെ വീട്​ വരെ കൂടെ ചെല്ലാനും പറഞ്ഞു. ‘റാണ ബഹദൂർ താപ’ എന്നായിരുന്നു അ​ദ്ദേഹത്തി​ന്‍റെ മുഴുവൻ പേര്​. ​േഛത്രി എന്ന കുടുംബ വംശത്തിലെ അംഗമാണ്​ ഞാൻ എന്ന്​ അദ്ദേഹം എന്നോട്​ പറഞ്ഞു.

പാതയോരത്തിന്​ സമീപമായിരുന്നു േഛത്രിയുടെ വീട്​. മ​റ്റനേകം വീടുകളെ പോലെ​ത്തന്നെ പരിസരം വൃത്തിയിലും വെടിപ്പിലും സൂക്ഷിച്ചിരിക്കുന്നു. അലുമിനിയം ഷീറ്റ്​ കൊണ്ടുള്ള പ്രധാന മേൽക്കൂരയും കൂടാതെ മുറ്റത്തേക്കുള്ള ഭാഗം പുല്ലു കൊണ്ട്​ മേഞ്ഞിരിക്കുന്നു. കാടി​ന്‍റെ വശങ്ങളിൽ പോയി വീട്​ മേയാൻ ആവശ്യമായ പുല്ല്​ ശേഖരിക്കുകയാണ്​ പതിവ്​. ചില പുല്ലുകൾ ​ഒരു വർഷത്തിന്​ മുകളിൽ വരെ ഇൗട്​ നിൽക്കു​േമ്പാൾ ചിലത്​ മാസങ്ങൾ മാത്രമേ നിലനിൽക്കുകയുള്ളൂ. വീട്​ നിർമാണത്തിന്​ പുറത്തു നിന്ന്​ ഒന്നു രണ്ടു പേരെ സഹായത്തിന്​ വിളിച്ചതൊഴിച്ചാൽ ബാക്കി ജോലികൾ കുടുംബത്തിലെ അംഗങ്ങൾ ഒന്നിച്ചാണ്​ ചെയ്യുന്നത്​. ചാണകവും ചെളിയും കുഴച്ച മിശ്രിതം നിലത്തുവെച്ച ചൂരൽവടികളിൽ തേച്ച്​ ഉറപ്പിനായി വലിയ വടികൾ കൂടി പുറത്തു ഇടവിട്ട്​ വെച്ചുകെട്ടി വീടിനാവശ്യമായ ചുമരുകൾ മുൻകൂട്ടി തയാറാക്കും. ചെളി ആവശ്യമായ വിധത്തിൽ വൃത്തിയോടെ തേച്ച്​ പിടിപ്പിക്കുന്ന കാര്യത്തിൽ സ്​ത്രീകളാണ്​ മിടുക്കികൾ എന്ന്​ റാണ പറഞ്ഞു. ഇൗ ചുമരുകൾ പിന്നീട്​ വീടി​ന്‍റെ വശങ്ങളിൽ കൊണ്ടു പോയി സ്​ഥാപിക്കും.

india-tour-aneesh
ഗ്രാമത്തിലെ ചെറിയ കടകൾ
 


ഇങ്ങനെ നിർമിച്ച വീടുകളാണ്​ ഗ്രാമത്തിൽ അധികവും കാണുന്നത്​. മണ്ണിനോട്​ ചേർന്ന്​ മുകളിലേക്ക് ഉയർത്തിയ കൊച്ചു ഭവനങ്ങൾ. കഴിഞ്ഞ വർഷം ജൂണിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഗ്രാമം മുഴുവൻ മുങ്ങിപ്പോയ കഥയും റാണ എ​ന്നോട്​ പങ്കുവെച്ചു. ഒരാളുടെ ഉയരത്തിൽ വരെ വെള്ളമായിരുന്നുവെന്നും ത​ന്‍റെ രണ്ട്​ ലക്ഷം രൂപ വിലമതിക്കുന്ന കോഴിഫാമിലെ കോഴികളെല്ലാം ചത്തു പോയെന്നും അദ്ദേഹം പറഞ്ഞു. ഇൻഷുറൻസ് ഇല്ലാത്തതിനാൽ സർക്കാറിൽ നിന്നു പോലും നഷ്​ടപരിഹാരം ലഭിച്ചില്ല. ഗ്രാമത്തോടുള്ള സർക്കാറി​ന്‍റെ പരിഗണനയിൽ പരാതികൾ ഒരുപാടുള്ള റാണക്ക്​ പുതുതായി വന്ന കമ്യൂണിസ്റ്റ്​ സർക്കാറിൽ പ്രതീക്ഷയുണ്ട്. കഴിഞ്ഞു പോയ വെള്ളപ്പൊക്കത്തി​ന്‍റെ ശേഷിപ്പ്​ എന്ന പോലെ ഫാം ഹൗസി​ന്‍റെ ചുറ്റുമതിലിൽ, ഉയർന്നുപൊങ്ങിയ വെള്ളത്തിലെ കരടുകൾ വെള്ളം താഴ്​ന്നുപോയിട്ടും ഒട്ടിപ്പിടിച്ചു വര​പോലെ നിൽക്കുന്നത്​ കാണാം. സംസാരത്തിനിടക്ക്​ റാണയുടെ ഭാര്യ കൊണ്ടുവന്ന ചായ ഉൗതി കുടിച്ചു. റാണക്ക്​ നാലു​ ആൺകുട്ടികളാണ്​ വനത്തിലെ ഗൈഡ്​ ജോലി​ കൊണ്ടാണ്​ ആ കുടുംബം പുലരുന്നത്​.

കന്നുകാലികൾക്കുള്ള പുല്ലുകളുമായി പോകുന്ന ഗ്രാമവാസികൾ
 


അവിടെ നിന്ന്​ അൽപ സമയത്തിന്​ ശേഷം ഞാൻ യാത്ര പറഞ്ഞ്​ റാണ കാണിച്ചുതന്ന മറ്റൊരു വഴിയേ നീങ്ങി. ഗ്രാമപാതകളിലൂടെ സൈക്കിളുകൾ ഒാടുന്നു. താറാവും കോഴികളും ആടും പശുവും വീടി​ന്‍റെ പരിസരത്ത്​ കാണാം. കന്നുകാലികൾക്ക്​ തിന്നാനുള്ള പുല്ലുകൾ കൊട്ടയിലാക്കി കൊണ്ടു പോകുന്നു ചിലർ. റോഡിൽ എവിടെയും അലക്ഷ്യമായി നിൽക്കുന്ന കന്നുകാലികൾ ഇല്ല. തീൻമേശയിൽ എത്തിക്കാനുള്ള കോഴികളെ സൈക്കിളി​ന്‍റെ മുന്നിൽ തൂക്കി ഒരാൾ എനിക്ക്​ മുന്നിലൂടെ കടന്നുപോയി. ഞാൻ ഏതൊക്കെയോ വഴികളിലൂടെ സഞ്ചരിച്ച്​ ചിത്​വനിലെ ആനക്കൊട്ടിലെത്തി.

ചിത്​വൻ ദേശീയോദ്യാനത്തിന്​ മുന്നിൽ തന്നെ ആനകളുടെ സംരക്ഷണത്തിന്​ വേണ്ടിയുള്ള കേന്ദ്രമായിരുന്നു അത്​. ആനകൾ ചെവിയുമാട്ടി സ്വസ്​ഥമായി നിൽക്കുന്നത്​ കാണാം ഇവിടെ. ആനക്കൊട്ടിലിന്​ അടുത്തുള്ള അരുവിക്ക്​ കുറുകെ മുള കൊണ്ടു കെട്ടിയ പാലം കടന്നാണ്​ സഞ്ചാരികൾക്ക്​ ഇങ്ങോ​െ ട്ടത്താനുള്ള വഴി. സമീപത്തു പടർന്നു കിടക്കുന്ന പുൽതകിടിൻപുറങ്ങളിൽ മേയാൻ കന്നുകാലികൾ അരുവി കടന്നു വരുന്നതു കാണാം. പ്രഭാതക്കാഴ്​ചകൾ കഴിഞ്ഞ്​ ഞാൻ മുറിയിലേക്ക്​ മടങ്ങി. ബാഗെല്ലാം വേഗം പാക്ക്​ ചെയ്​ത്​ റെഡിയായി. ഇന്ന്​ രാത്രിക്ക്​ മു​േമ്പ കാഠ്​മണ്ഡു പിടിക്കാൻ കഴിയു​േമാ എന്ന്​ നിശ്ചയമില്ലായിരുന്നു. മുറിയിൽ നിന്നിറങ്ങു​േമ്പാൾ സമയം 12 മണിയോടടുത്തിരുന്നു.

ചിത്​വനിൽ നിന്ന് ഒപ്പം കൂടിയ ദീപക്​ പൗഡലും കുട്ടികളും
 


ചിത്​വനിൽ നിന്ന്​ അൽപദൂരം പിന്നിട്ടപ്പോൾ പലപ്പോഴായി എന്നെ ഒാവർ​േട്ടക്ക്​ ചെയ്​തും വേഗത കുറച്ചും പോകുന്ന ബൈക്ക്​ ശ്രദ്ധയിൽപെട്ടു. ഒരിക്കൽ കൂടി എന്നെ ഒാവർടേക്ക്​ ചെയ്​ത്​ സൈഡാക്കാൻ അയാൾ പറഞ്ഞു. ഞാൻ സൈഡാക്കി. അയാൾ ഹെൽമറ്റ്​ ഉൗരി എവിടെ നിന്നാണെന്ന്​ ചോദിച്ചു. ഇന്ത്യയിൽ, കേരളത്തിൽ നിന്ന്​  വരികയാണെന്നും കാഠ്​മണ്ഡുവിലേക്കുള്ള യാത്രയിലാണെന്നും പറഞ്ഞപ്പോൾ എന്നാൽ, ഇനി ഒന്നിച്ചു പോകാം എന്നയാൾ പറഞ്ഞു. ത​ന്‍റെ രണ്ട്​ പെൺമക്കളുടെ കുടെ ബജാജ്​ ഡൊമിനാർ ബൈക്കിൽ ഒരാഴ്​ച​െത്ത യാത്ര കഴിഞ്ഞ്​ തിരിച്ചു പോവുകയായിരുന്നു ദീപക്​ പൗഡൽ എന്ന യുവാവ്. കുട്ടികളിൽ ഒരാൾ ഏഴിലും മറ്റെയാൾ രണ്ടിലും പഠിക്കുന്നു. കുടുംബവും കുട്ടികളുമായാൽ പിന്നെ ബൈക്ക്​ യാത്രയൊന്നും നടക്കില്ല എന്ന്​ ന്യായം പറയാതെ പറക്കമുറ്റാത്ത ത​ന്‍റെ മക്കളെയും കൂട്ടി ഉത്സാഹത്തിൽ നാട്​ കാണാൻ ഇറങ്ങിയിരിക്കുകയാണ്​ ദീപക്​. ഭാഗ്യവാനായ മനുഷ്യൻ തന്നെ.

കാഠ്​മണ്ഡുവിൽ നിന്ന്​ അഞ്ച്​ പേരടങ്ങുന്ന സംഘത്തോടൊപ്പം ദീപക്​ ബംഗ്ലാദേശ്​, മ്യാൻമർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ബൈക്ക്​ സഞ്ചാരം നടത്തിയിട്ടുണ്ട്​. കാഠ്​മണ്ഡുവിലേക്കുള്ള പാതയിൽ മലനിരകൾ താണ്ടാനുണ്ട്​. ധാരാളം ഹെയർപിൻ വളവുകളും  കയറ്റവുമുള്ള 70 കിലോമീറ്റർ അധികം ദൂരം വരുന്ന ഒരു മലമ്പാതയാണത്​. ആ വഴിയിലേക്ക്​ പ്രവേശിക്കുന്നതിന്​ മു​േമ്പ ഞങ്ങൾ ഒരിടത്തു നിന്ന്​ ഉച്ചഭക്ഷണവും കഴിഞ്ഞ്​ അൽപം വിശ്രമിച്ചു. പിന്നെ ചുരം കയറിത്തുടങ്ങി. ജനവാസം കുറവുള്ള സ്​ഥലമായിരുന്നു വഴിയിലുടനീളം.

india-tour-aneesh-main
ചിത്​വനിലെ ഗ്രാമത്തിന്‍റെ ദൃശ്യം
 


പുല്ലു കൊണ്ട്​ പൊതിഞ്ഞ മലഞ്ചെരിവുകളിൽ താഴെ നിന്ന്​ വളർന്നു പൊങ്ങിയ മരങ്ങൾ ചുരത്തി​ന്‍റെ വശങ്ങളിൽ ഇലപൊഴിച്ചു നിൽക്കുന്നു. ഇടക്ക്​ വഴിധാരയെ തണുപ്പിച്ചു കൊണ്ട്​ കോടമഞ്ഞും ഒഴുകി റോഡിലെത്തി. പുകപോലെ മൂടിക്കെട്ടിയ മഞ്ഞിലൂടെ പാതിമങ്ങിയ കാഴ്​ചയിൽ പതിയെ മുന്നോട്ട്​ നീങ്ങി. ഇടക്കിടെ ഫോ​േട്ടായെടുക്കാനായി ഞങ്ങൾ ബൈക്ക്​ നിർത്തിയിരുന്നു. ഞാനും ദീപകും കുട്ടികളും കാണാൻ ഭംഗിയുള്ള സ്​ഥലങ്ങൾ മതിയാവോളം ആസ്വാദിച്ചു കണ്ട ശേഷമാണ്​ യാത്ര തുടർന്നത്​. രാത്രിയോടെ മലയിറങ്ങി വരു​േമ്പാൾ കാഠ്​മണ്ഡുവിന്​ അടുത്തുള്ള ചെറുപട്ടണങ്ങൾ മണ്ണിലെ നക്ഷത്രങ്ങളായി തിളങ്ങി നിൽക്കുന്നതു കാണാം. 

രാത്രി ഒമ്പത്​ മണിയോടടുത്ത്​ ദീപകി​ന്‍റെ പരിചയത്തിലുള്ള ഒരു ഗെസ്​റ്റ്ഹൗസിൽ കുറഞ്ഞ ചെലവിൽ താമസം ശരിയായി. നേപ്പാളി​ന്‍റെ തലസ്​ഥാനമായ കാഠ്​മണ്ഡുവിൽ രാത്രി നല്ല മഴയായിരുന്നു. ദീപകിനോടും കുട്ടികളോടും യാത്ര പറഞ്ഞ്​ ഞാൻ മുറിയിലേക്ക്​ കയറി. മഴ സമ്മാനിച്ച തണുപ്പിനോട്​ ചേർന്ന്​ ഇന്നത്തെ രാത്രി സുഖമായി ഉറങ്ങ​െട്ട.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nepaltravelogueindia Tourmalayalam newsKathmanduaneesh's travelindian diarysolowithcbr150Solo bike tourchitwan
News Summary - A Young Man's All India Solo bike ride 49th Day in chitwan and Kathmandu-Traveloge
Next Story