Begin typing your search above and press return to search.
exit_to_app
exit_to_app
പോഖറയിലെ വിശേഷങ്ങൾ
cancel
camera_alt????? ???????? ?????????? ???????? ?????????????????? ????????? ????????? ?????????? ????????????? ????????

നേപ്പാളിലെ ഏറ്റവും വലിയ നഗരമാണ്​ പോഖറ. നഗരമാണെങ്കിലും അൽപം മാറിയാൽസുന്ദരമായ തടാകങ്ങളും കാടുകളും വനഭംഗികളും നിറഞ്ഞ വലിയൊരു നാട്ടിൻപുറമാണ്​ പോഖറ. രാവിലെ ആദ്യ യാത്ര ഫെവ തടാകത്തിലേക്കായിരുന്നു. തീരങ്ങൾക്കനുസരിച്ച്​ ഫെവ അങ്ങനെ വളഞ്ഞുപുളഞ്ഞു കിടക്കുകയാണ്​. തടാകത്തിനരികിൽ ചൂണ്ടലിൽ മീൻ കൊത്തുന്നതും കാത്ത്​ ധ്യാനത്തിലെന്നോണം ക്ഷമയോടെ കാത്തിരിക്കുന്നവർ. തടാകത്തിന്​ അപ്പുറം മലമുകളിൽ ശാന്തി സ്​തൂപം കാണാം. തടാകത്തിൽ തന്നെയുള്ള ചെറിയൊരു ദ്വീപിലാണ്​ ബരാഹി ക്ഷേത്രം.

സ്​പെയിനിൽ നിന്നെത്തിയ മൂന്നു സഞ്ചാരികൾ ഗിറ്റാറുപോലത്തെ ഒരു സംഗീതോപകരണം വായിച്ച്​ അതുവഴി നടക്കുന്നുണ്ട്
 

റോഡി​​​​െൻറ അടുത്തുനിന്നും ഫെവ തടാകത്തി​​​​െൻറ ഒരു ഭാഗത്ത്​ ഗോവയിലെ ബീച്ചിനരികിലുള്ള ​േഹാട്ടലുകളെ അനുസ്​മരിപ്പിക്കുന്ന വിധം അനേകം ഹോട്ടലുകൾ കാണാം. കായലി​​​​െൻറ സൗന്ദര്യവും ആസ്വദിച്ച്​ ഭക്ഷണപാനീയങ്ങൾ നുകരുന്ന വിദേശ ടൂറിസ്​റ്റുകൾ. സ്​പെയിനിൽ നിന്നെത്തിയ മൂന്നു സഞ്ചാരികൾ ഗിറ്റാറുപോലത്തെ ഒരു സംഗീതോപകരണം വായിച്ച്​ അതുവഴി നടക്കുന്നുണ്ട്​. ആധുനിക ജിപ്​സികളായ അവർ എവിടെയും അധികനേരം നിൽക്കുന്നില്ല. ഒര​ു പാട്ടും മുഴുമിപ്പിക്കുന്നില്ല. അവരുടെ കൂടെ കുറേ നേരം പാട്ടും കേട്ട്​ ഞാനും നടന്നു. അവരിലൊരാൾ കിലുങ്ങുന്ന പാദസരമിട്ട കാലുകൊണ്ട്​ പാട്ടിനൊപ്പിച്ച്​ താളാത്​മകമായി ചുവടുവെയ്​ക്കുന്നു. അവർ കേരളത്തിൽ വയനാട്​ വന്നിട്ടുണ്ടെന്ന്​ എന്നോട്​ പറഞ്ഞു. ഗിറ്റാറി​​​​െൻറ ഗണത്തിൽ പെടുന്ന ‘ഉകുലേല’ എന്ന ചെറിയതരം വാദ്യോപകരണമാണ്​ അവരുടെ കൈയിൽ ഉണ്ടായിരുന്നത്​.

തടാകത്തിനരികിൽ ചൂണ്ടലിൽ മീൻ കൊത്തുന്നതും കാത്ത്​ ധ്യാനത്തിലെന്നോണം ക്ഷമയോടെ കാത്തിരിക്കുന്നവർ
 

ഫെവ തടാകത്തി​​​​െൻറ ഒരു ഭാഗത്ത്​ കുട്ടികളടക്കം പലരും കുളിക്കുന്നുണ്ട്​.അധികം ദൂരം ആഴത്തിലേക്ക്​ പോകാതെ സുരക്ഷിതമായി നിന്നാണ്​ കുളി. ഇവിടെ നിന്ന്​ ഒരു ബോട്ടിൽ കയറി വേണം തടാകത്തിന്​ നടുവിൽ സ്​ഥിതി ചെയ്യുന്ന ബരാഹി ക്ഷേത്രത്തിലെത്താൻ. ബോട്ടിൽ കയറി പോകുന്നതിനു​ മുമ്പ്​ തടാകക്കരയിലുള്ള കൂടാരം
പോലത്തെ ഹോട്ടലിൽനിന്നും ഒരു ജ്യൂസ്​ വാങ്ങി അവിടെ ചാരിവെച്ചിരുന്ന ഗിറ്റാർ എടുത്തു വായിച്ച്​ തടാകത്തിലേക്കു നോക്കി കുറച്ചുനേരം ഇരുന്നു.

ബരാഹി ​േക്ഷത്ര പരിസരം ഭക്​തന്മാരുടെയും പ്രാവുകളുടെയും തിരക്കിലാണ്​
 

580 നേപ്പാളി രൂപ കൊടുത്തിട്ടാണ്​ ബരാഹി ക്ഷേത്രത്തിലേക്ക്​ പോകാനുള്ള ബോട്ട്​ ലഭിച്ചത്​. പോയി വരാൻ തുഴച്ചിൽ മാത്രം 45 മിനിറ്റെടുക്കും. ബോട്ടിൽ ഞാനും സൂസൻ എന്ന തുഴ​ച്ചിൽകാരന​ും മാത്രം. സൂസന്​ ഹിന്ദി അറിയാം. ഹിന്ദി സിനിമ  കണ്ടുകണ്ടാണത്രെ സൂസൻ ഹിന്ദി പഠിച്ചത്​. ബോട്ടിൽ യാത്ര ചെയ്യാൻ ലൈഫ്​ ജാക്കറ്റ്​ നിർബന്ധമാണ്​. അത്​ യാത്രക്കാർക്ക്​ സൗജന്യമായി ലഭിക്കും. ക്ഷേത്രത്തിലേക്ക് സഞ്ചാരികളുടെയും ഭക്​തജനങ്ങളുടെയും തിരക്ക്​ കാണാം. ​േക്ഷത്ര പരിസരത്ത്​ നെൻമണികൾ കൊത്തിത്തിന്നുന്ന പ്രാവുകളെ ഒാടിച്ചു​ പറപ്പിച്ചു കളിക്കുന്ന കുട്ടികൾ. തടാക മധ്യത്തിലുള്ള ആ ചെറിയ സ്​ഥലത്ത്​ ക്ഷേത്രവും കുറച്ച്​ മരങ്ങളും പ്രാവുകളും ഒന്നുരണ്ട്​ കച്ചവടക്കാരും മാത്രം.

580 നേപ്പാളി രൂപ കൊടുത്തിട്ടാണ്​ ബരാഹി ക്ഷേത്രത്തിലേക്ക്​ പോകാനുള്ള ബോട്ട്​ ലഭിച്ചത്​
 

വന്ന അതേ ബോട്ടിൽ തന്നെ തിരികെയെത്തി. കൂട്ടമായി സഞ്ചരിക്കുന്നവർക്കുള്ള വലിയ ബോട്ടുകളും തടാകത്തിൽ തുഴഞ്ഞു നടക്കു​ന്നുണ്ട്​. തിരികെയെത്തിയപ്പോഴേക്കും ഉച്ചഭക്ഷണത്തിന്​ സമയമായിരുന്നു. തടാകത്തിനടുത്തുള്ള ഒരു ഹോട്ടലിൽ ഭക്ഷണത്തിനു കയറി. തടാകത്തിൽനിന്നു  തന്നെ പിടിച്ച മീൻ വറുത്തതും കൂട്ടി ചോറ്​ കഴിച്ചു. മരം കൊണ്ടുണ്ടാക്കിയ ​േഹാട്ടലി​​​​െൻറ മട്ടുപ്പാവിൽ തടാകത്തി​​​​െൻറ ഭംഗിയും ആസ്വദിച്ച്​ നേർത്ത ശബ്​ദത്തിൽ മുഴങ്ങുന്ന ജാസ്​ സംഗീതവും കേട്ട്​ മനസ്സറിഞ്ഞ്​ ഭക്ഷണം കഴിച്ചു. ചോറ്​ കഴിക്കാൻ കൂടെ കൊണ്ടുവന്ന സ്​പൂണും ഫോർക്കും മാറ്റിവെച്ച്​ തനി നാടൻ സ്​​ൈ​റ്റലിൽ കൈകൊണ്ടുതന്നെ കഴ​ിച്ചു. ഭക്ഷണത്തിന്​ നേപ്പാളിൽ വലിയ വിലയൊന്നുമില്ല. നമ്മുടെ നാട്ടിലെ അത്രയുമൊക്കെയേ വരൂ... മെനുവിൽ കാണുന്ന വില ഇന്ത്യൻ രൂപയിലേക്ക്​ മാറ്റു​േമ്പാൾ പിന്നെയും ലാഭം. ഇന്ത്യൻ രൂപ 50 കൊടുത്താൽ വെജിറ്റബിൾ ന്യൂഡിൽസ്​ അടക്കം കിട്ടുന്ന ഹോട്ടലുകൾ വരെയുണ്ട്​.

ഗുപ്​തേശ്വർ ഗുഹയുടെ വിടവിലൂടെ ദാവിസ്​ വെള്ളച്ചാട്ടത്തി​​​െൻറ ഒരറ്റം കാണാം
 

ഭക്ഷണശേഷം ഒന്നു വിശ്രമിക്കാം എന്നു വിചാരിച്ചപ്പോഴാണ്​ ആകാശം മേഘാവൃതമായി തുടങ്ങിയത്​. മഴയ്​ക്കു മു​േമ്പ അടുത്ത സ്​ഥലമായ ദാവിസ്​ വെള്ളച്ചാട്ടത്തിനടുത്തെത്തി. കാര്യമായ പ്രത്യേകതകൾ ഒന്നും എടുത്തുപറയാനില്ലാത്ത ചെറിയൊരു ​െവള്ളച്ചാട്ടമാണത്​. തൊട്ടടുത്തുതന്നെയുള്ള ഗുപ്​തേശ്വർ ഗുഹയിലൂടെ സഞ്ചരിച്ചാൽ എത്തി​േച്ചരുന്ന അവസാന ഭാഗത്ത്​ നിന്ന്​ ദാവിസ്​ വെള്ളച്ചാട്ടത്തി​​​​െൻറ മറ്റൊരു മുഖം കാണാം. ഗുഹാന്തർ ഭാഗത്തെ ഇരുട്ടിൽനിന്നും പാറക്കഷണങ്ങളുടെ വിടവിൽ കൂടിയുള കാഴ്​ചയായിരുന്നു അത്​. ഗുപ്​തേശ്വർ ഗുഹ 100 മീറ്ററോളം അടിയിലേക്കുള്ളതാണ്​. ഗുഹയ്​ക്കകത്ത്​ ശിവലിംഗം അടക്കമുള്ള ആരാധനാസ്​ഥലമുണ്ട്​. തല കുനിച്ച്​ മാത്രം സഞ്ചാരിക്കാൻ കഴിയുന്ന ഇടനാഴികളാണ്​ ഗുഹയ്​ക്കകത്ത്​.

ഗുപ്​തേശ്വർ ഗുഹയുടെ ഉൾവശം
 

ഗുഹാ കാഴ്​ചകളിൽനിന്നു കയറി റോഡരികിൽ എത്തേണ്ട താമസം മഴ ശക്​തമായി പെയ്യാൻ തുടങ്ങി. ഞാൻ വേഗം ഒരു കടയുടെ അടുത്തേക്ക്​ ചേർന്നു നിന്നു. കഴിഞ്ഞ ദിവസത്തെപ്പോലെ ആലിപ്പഴവും ചേർത്താണ്​ മഴ പെയ്യുന്നത്​. മഴ കൊള്ളാതെ ഒരിടത്തിരിക്കാൻ കടക്കാരൻ ഒര​ു കസേരയിട്ടുതന്നു. മഴ പൂർണമായും നിന്ന ​ശേഷമാണ്​ ഞാൻ റൂമിലെത്തിയത്​.

പുതിയ വല്ല രുചിയും പരീക്ഷിക്കാമെന്നു കരുതി ‘ബീഫ്​ തുക്​പാ’ ഒാർഡർ ചെയ്​തു
 

ഭക്ഷണം കഴിക്കാനായി രാത്രിയോടെ വീണ്ടും പുറത്തിറങ്ങി. പുതിയ വല്ല രുചിയും പരീക്ഷിക്കാമെന്നു കരുതി ‘ബീഫ്​ തുക്​പാ’ ഒാർഡർ ചെയ്​തു. ബീഫ്​ സൂപ്പിൽ ഇറച്ചിക്കഷണങ്ങൾ കൂടി ചേർത്ത്​ ന്യൂഡിൽസും കൂട്ടി അതിൽനിന്ന്​ കോരി കഴിക്കാവുന്ന വിഭവം. 120 നേപ്പാളി രൂപ വരുന്ന ഇൗവിഭവത്തിന്​ നല്ല രുചിയായിരുന്നു.

സ്വന്തം നാട്ടിൽനിന്നും എത്രയെത്രയോ അകലത്തെ ആ ഹോട്ടൽ മുറിയിൽ പുലർച്ചെ ​േനരത്തെ എണീക്കണമെന്ന നിശ്​ചയവുമായി ഉറങ്ങാൻ കിടന്നു.

Show Full Article
TAGS:solowithcbr150 aneesh&39;s travel indian diary Solo bike tour travelogue nepal Pokhara Fewa Lake Guptheswar Cave india Tour malayalam news 
News Summary - A Young Man's All India Solo bike ride 48th Day in Pokhara
Next Story