Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightഉക്രയുടെ പോഖറയിൽ

ഉക്രയുടെ പോഖറയിൽ

text_fields
bookmark_border
ഉക്രയുടെ പോഖറയിൽ
cancel
camera_alt??????? ?????? ????????????? ???????? ??????? ??????? ???? ???????? ????????? ??????? ????????? ??????????????

പണ്ട്​ അരശുംമൂട്ടിൽ അപ്പുക്കുട്ടൻ തൈപ്പറമ്പിൽ അശോകനോട്​ പറഞ്ഞ ഒരു ഡയലോഗുണ്ട്​....
‘കുട്ടി മാമയും ഡോൾമ അമ്മായിയും, അമ്മായിയുടെ അനിയത്തി ഉക്രയുടെ കല്ല്യാണം ഉറപ്പിക്കാൻ പോ​ഖറയ്​ക്ക്​ പോയിരിക്കുവാ... ആണുങ്ങളില്ലാത്ത നേരത്ത്​ വീട്ടിൽ വന്ന്​ പോക്രിത്തരം കാണിക്കരുതെന്ന്​...’ യോദ്ധ സിനിമയിൽ ജഗതി ശ്രീകുമാർ എന്ന അപ്പുക്കുട്ടൻ മോഹൻലാലി​​​െൻറ അശോകനോട്​ പറയുന്ന ഇൗ ഡയലോഗ്​ അന്ന്​ വിചിത്രമായാണ്​ തോന്നിയത്​. ഇപ്പോൾ ബോധ്യമായി ഭൂമിയിൽ, ഇൗ നേപ്പാളിൽ അങ്ങനെയൊരു സ്​ഥലമുണ്ട്​... ‘പോഖറ’... നേപ്പാളിലെ പ്രധാന ടൂറിസ്​റ്റ്​ കേന്ദ്രങ്ങളിൽ ഒന്ന്​. ഞാനിപ്പോൾ നിൽക്കുന്നത്​ പോഖറയിലാണ്​..

നേപ്പാൾ സമയം രാവിലെ 8.30ന്​ തന്നെ റൂമിൽ നിന്നും ഇറങ്ങിയതാണ്​. ഇന്ത്യൻ സമയവുമായി 15 മിനിട്ടി​​​െൻറ വ്യത്യാസമേയുള്ളു നേപ്പാൾ സമയത്തിന്​. ബൈക്കെടുത്തു കുറേ ദൂരം ചെന്നപ്പോഴാണ്​ സേവ്​ ചെയ്​തു വെച്ചിരുന്ന ഒാഫ്​ലൈൻ മാപ്പ്​ ഡിലീറ്റ്​ ആയി എന്നറിഞ്ഞത്​. തൽക്കാലം മൊബൈലിൽ കണ്ണും നട്ടുള്ള യാത്ര ഒഴിവാക്കി വഴിയരികിലെ ആളുകളോട്​ ചോദിച്ച്​ ‘പോഖറ’യിലേക്ക്​ വെച്ചുപിടിക്കാം എന്നുറപ്പിച്ചു. പോഖറയിലേക്കുള്ള റോഡ്​ ആകെ താറുമാറായി കിടക്കുന്നു. ഇളകി മറിഞ്ഞ്​ വൈകിട്ട്​ നാല്​ മാണിയോടെ 190 കിലോ മീറ്റർ താണ്ടി പോഖറയിലെത്തി.

പോഖറയിലേക്കുള്ള റോഡ്​ ആകെ താറുമാറായി കിടക്കുന്നു
 

യാത്രയിലെ ബഹുഭൂരിഭാഗം പ്രദേശങ്ങളും ഗ്രാമങ്ങളായിരുന്നു. കൊച്ചുവീടുകൾക്ക്​ അരികെ പൂന്തോട്ടങ്ങളും വെച്ചുപിടിപ്പിച്ച്​ ഗ്രാമത്തി​​​െൻറ വൃത്തിക്കൊപ്പം അഴകും നിലനിർത്തിയിരിക്കുകയാണ്​ നാട്ടുകാർ. മലഞ്ചെരിവിലൂടെയുള്ള യാത്രയായതിനാൽ അനേകം വളവും തിരിവുമുണ്ടായിരുന്നു. മുതുകിൽ വിറക്​ വരിഞ്ഞുകെട്ടി കയറിലൂടെ തലയിലും അതി​​​െൻറ ഭാരം വഹിച്ച്​ നീങ്ങുന്ന വൃദ്ധരെ വഴിയരികിൽ കാണാമായിരുന്നു. വലിയ ഭാരമുള്ള ഭക്ഷ്യവസ്​തുക്കള​ും മറ്റും ഇതുപോലെ ചുമലിലാക്കി കുത്തനെയുള്ള ഇറക്കം വരെ അനായാസം അവർ ഇറങ്ങി പോകുന്നുണ്ട്​.

പേഖറയിലേക്കുള്ള വഴി നീളെ തണലുകൾ തലനീട്ടി നിൽക്കുന്നു
 

നിരനിരയായി ഹോട്ടലുകളുള്ള ഒരു ഗ്രാമത്തിലാണ്​ പ്രഭാതഭക്ഷണത്തിനായി എത്തിയത്​. സ്​ത്രീകളാണ്​ ഹോട്ടൽ നടത്തിപ്പുകാർ. റോഡിന്​ അപ്പുറത്തു നിന്ന്​ മുതിർന്ന ഒരു സ്​ത്രീ കൈയുയർത്തി കാണിച്ചു. റോഡ്​ മുറിച്ചുകടന്ന്​ അവരുടെ ഹോട്ടലിലേക്ക്​ കയറു​േമ്പാൾ തൊട്ടപ്പുറത്തെ ​േഹാട്ടലിൽനിന്നും അതേ വിളി. അധികം കൺഫ്യൂഷനടിക്കാതെ ആദ്യം നീങ്ങിയ ഹോട്ടലിൽ തന്നെ കയറി. എനിക്കു മുന്നിലേക്ക്​ ഒരു പാത്രം ചോറും മറ്റ്​ അനുബന്ധ വിഭവങ്ങളുമാണ്​ അവർ വെച്ചു നീട്ടിയത്​. ‘റൊട്ടി ഇല്ലേ..?’ എന്ന ചോദ്യത്തിന്​ ‘ഇല്ല’ എന്നവർ തലയാട്ടി. എന്നാ പിന്നെ ചോറ്​ തന്നെ കഴിച്ചേക്കാം എന്ന്​ ഞാനും തീരുമാനിച്ച​ു. കൂടെ കഴിക്കാനുള്ള വിഭവങ്ങൾക്കെല്ലാം വിചിത്രമായ രുചികളായിരുന്നു. ഇല കൊണ്ടുണ്ടാക്കിയ ഒരു വിഭവത്തിന്​ ചവർ​േപ്പാടു കൂടിയ കയ്​പ്​. അച്ചാർ ഒരു തവണ മാത്രമേ ഞാൻ നാവിൽ തൊട്ടുള്ളു. ഒര​ുതരം കിഴങ്ങ്​ മസാല തേച്ചുവെച്ചത്​ കഴിച്ചുനോക്കി. എന്തോ കുഴപ്പം പിടിച്ചൊരു രുചിയായി തോന്നി. കഴിഞ്ഞ ദിവസം ലുംബിനിയിൽ നിന്ന്​ കഴിച്ച ഭക്ഷണത്തിനൊക്കെ നല്ല രുചിയായിരുന്നു. ഇൗ നാട്ടിലെ രുചിവൈഭവം ഇനി ഇതാകുമോ...?

എന്തായാലും വെജിറ്റബിൾ സൂപ്പ്​ ചോറിലൊഴിച്ച്​ ഒരുതരി വറ്റ​ുപോലും ബാക്കിയില്ലാതെ ഞാൻ കഴിച്ചു. ടൂറിസ്​റ്റ്​ ആണെന്നറിഞ്ഞപ്പോൾ തന്നെ ആ നാട്ടിലെങ്ങുമില്ലാത്തൊരു വില അവർ നിശ്​ചയിച്ചിരുന്നു. വില വല്ലാതെ അധികമായി പോയി എന്നു പറഞ്ഞാണ്​ ഞാൻ അവർക്ക്​ പണം കൊടുത്തത്​. ക​ഴിച്ച ഭക്ഷണമാക​െട്ട യാത്രയിലുടനീളം മടുപ്പ്​ അനുഭവിപ്പിക്കുകയും ചെയ്​തു. ധാരാളം വെള്ളം കുടിച്ചാണ്​ ആ മടുപ്പ്​ ഏകദേശം മാറ്റിയെടുത്തത്​.

കൊച്ചുവീടുകൾക്ക്​ അരികെ പൂന്തോട്ടങ്ങളും വെച്ചുപിടിപ്പിച്ച്​ ഗ്രാമത്തി​​​െൻറ വൃത്തിക്കൊപ്പം അഴകും നിലനിർത്തിയിരിക്കുകയാണ്​ നാട്ടുകാർ
 

മിനി ബസുകൾ പൊതു ഗതാഗതത്തിനു വേണ്ടി സർവീസ്​ നടത്തിയിരുന്നു. നല്ല തിരക്ക​ുള്ള ബസി​​​െൻറ മുകളിൽ പെട്ടിയും കുട്ടയും ബാഗു​മൊക്കെ നിറഞ്ഞിരുന്നു. റോഡരികിൽ ധാരാളം മരങ്ങൾ ഉണ്ടായിരുന്നതിനാൽ വെയിലി​​​െൻറ അധികം ഏശിയില്ല. വിശ്രമത്തിന്​ തെരഞ്ഞെടുക്കുവാനും അനേകം മരച്ചുവടുകൾ ബാക്കി. വഴിയിൽ വെള്ളം കുടിക്കുവാനും ശേഖരിക്കുവാനും പാറക്കൂട്ടങ്ങൾക്കിടയിലൂടെ ഉൗർന്നിറങ്ങി വരുന്ന ചെറിയ വെള്ളച്ചാട്ടങ്ങൾ ഉണ്ട്​.

പോഖറയിലെത്തി കുറേ ഹോട്ടലുകളിൽ കയറിയിറങ്ങിയാണ്​ തരക്കേടില്ലാത്തതും വില കുറഞ്ഞതുമായ താമസം തരപ്പെടുത്തിയത്​. ബൈക്കി​​​െൻറ ചെയിൻ ചെളിയിൽ മുങ്ങിയിരിക്കുകയാണ്​. ഉടൻ തന്നെ വൃത്തിയാക്കി ടൈറ്റ്​ ചെയ്​തില്ലെങ്കിൽ പണിയാകുമെന്നുറപ്പ്​. ചെയിൻ വൃത്തിയാക്കാൻ അൽപം ഡീസൽ വാങ്ങിക്കാനായി പെട്രോൾ പമ്പിലേക്ക്​ കുപ്പിയുമെടുത്ത്​ നീങ്ങു​േമ്പാൾ മുന്നിൽ തകര ഷീറ്റിനു താഴെയുള്ള ഒര​ു വർക്ക്​​ ഷോപ്പ്​ കണ്ടു. ഡീസൽ വാങ്ങുന്ന കാശ്​ അവിടെ കൊടുത്താൽ അവർ സംഗതി ക്ലീൻ ആക്കി തരും. ചെയിൻ ലൂബ്​ ചെയ്യിച്ച്​ നൂറ്​ നേപ്പാളീസ്​ മണി കൊടുത്തപ്പോൾ വാട്ടർ സർവീസ്​ അടക്കം എല്ലാം ചെയ്​തു തന്നു. രണ്ടു ദിവസമായി നിശബ്​ദമായിരുന്ന ഹോൺ വെള്ളം തട്ടിയപ്പോൾ ജീവൻ വെച്ചു.

താമസിക്കുന്ന സ്​ഥലത്തുനിന്നും ‘മട്ടൻ സെകുവാ’ എന്ന വിഭവം കഴിച്ചു. അളവിൽ കുറവായിരുന്നെങ്കിലും നല്ല രുചി തോന്നി. പുഴുങ്ങിയ ​േശഷം മസാല തേച്ച്​ എണ്ണയിൽ പൊരിച്ചെടുത്ത വിഭവം. കൂടെ കഴിക്കാൻ തന്ന ‘റൈസ്​’ എനിക്ക്​ ബോധിച്ചില്ല. രാവിലത്തെ മടുപ്പ്​ വീണ്ടും അനുഭവപ്പെടുന്ന പോലെ. അൽപം ഫ്രൂട്ട്​സ്​ വാങ്ങാമെന്നു കരുതി ഞാൻ അങ്ങാടിയിലൂടെ നടന്നു. വൈകുന്നേരം ആലിപ്പഴങ്ങൾക്കൊപ്പം പെയ്​ത മഴ നഗരത്തെ ഇൗറനണിയിച്ചിട്ടുണ്ട്​. വൈക​ുന്നേരം ആലിപ്പഴം വീഴുന്ന നേരത്ത്​ വർക്ക്​​േഷാപ്പിലെ തകര ഷീറ്റിനടിയിൽ ചെവിയും പൊത്തി നിൽക്കുകയായിരുന്നു.

ഫ്രൂട്ട്​സ്​ വാങ്ങി വരുന്ന വഴിയിൽ ഒരു കൂട്ടിൽ എരിയുന്ന കനലുകൾക്ക്​ മുകളിൽ കമ്പിയിൽ കൊളുത്തിയ ഇറച്ചിക്കഷണം വേവിച്ച്​ വിൽക്കുന്നതു കണ്ടു.  മട്ടൻ ആണോ എന്നു ചോദിച്ചപ്പോൾ ‘അല്ല, ബീഫ്​ ആണ്​..’ എന്ന്​ കച്ചവടക്കാരനൊപ്പം നിന്ന അയാളുടെ ഭാര്യ പറഞ്ഞു. ഏതായാലും കണ്ട സ്​ഥിതിക്ക്​ ഇനി അത്​ രുചിച്ച​ു നോക്കാ​െത പോയാൽ സമാധാനം കിട്ടില്ല. അമ്പത്​ നേപ്പാളി രൂപ കൊടുത്താൽ അഞ്ചു കഷണം ഒരു പാത്രത്തിലാക്കി ചട്​നിയോടൊപ്പം തരും. കഴിച്ചുനോക്കിയപ്പോൾ കൊള്ളാം നല്ല രുചി. ലോകത്തിലെ ഏക ഹിന്ദു രാഷ്​ട്രമായി അറിയപ്പെടുന്ന നേപ്പാളിലെ തെരുവിൽ ബീഫ്​ വിഭവങ്ങൾ ഉണ്ടാക്കി വിൽക്കുന്നവരെ തടയാൻ തല തെറിച്ച സംഘടനകൾ ഇവിടെയില്ലെന്നൊരു ആശ്വാസമുണ്ട്​. ഭക്ഷണം ഇഷ്​ടമായോ എന്ന്​ ആ സ്​ത്രീ ചോദിച്ചപ്പോൾ ‘നന്നായി...’ എന്നു പറഞ്ഞു.

റൂമിൽ എത്തിയപാടെ ​േവഗം കിടന്നുറങ്ങാനുള്ള വട്ടം കൂട്ടി. മഴ പെയ്​തതിനാൽ നല്ല സുഖമുള്ള തണുപ്പാണ്​. ഇൗ തണുപ്പിൽ സുഖമായി ഉറങ്ങുക തന്നെ...

(ഇനി പോഖറയുടെ വിശേഷങ്ങൾ...)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nepaltravelogueindia Tourmalayalam newsaneesh's travelindian diarysolowithcbr150Solo bike tourPokhara
News Summary - A Young Man's All India Solo bike ride 47th Day in Pokhara
Next Story