അപഹരിക്കപ്പെട്ട പാതകളിലൂടെ താജ്​മഹലിലേക്ക്​

  • 43 ദിവസമായി ബൈക്കിൽ ഒറ്റയ്​ക്ക്​ ഇന്ത്യ കറങ്ങുന്ന മലയാളി യുവാവ്​ അനീഷി​െൻറ ആഗ്രഹയിലെ വിശേഷങ്ങൾ

എം. അനീഷ്​
09:18 AM
15/04/2018
താജ്​മഹൽ കാണുമ്പോൾ ഇത്​ മനുഷ്യ കരങ്ങളാൽ നിർമിച്ചതാണോ എന്ന്​ സംശയിച്ചുപോകും

രാവിലെ അഞ്ച് മണിക്ക് മുമ്പ് എഴുന്നേറ്റ് യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്ന്​ കരുതിയതാണെങ്കിലും ആറരയായി ഉണർന്നപ്പോൾ. വൈകി കിടന്നതുതന്നെ കാരണം. തൊട്ടടുത്ത ഫ്ലാറ്റുകളിൽ നിന്ന് പതിവുപോലെ ഭജൻ സംഗീതം മുഴങ്ങി. ഞാൻ പ്രഭാത കർമങ്ങളെല്ലാം കഴിഞ്ഞ് സാധനങ്ങൾ ബാഗിൽ എടുത്തു വെച്ച്. ഉറങ്ങിക്കിടക്കുന്ന സന്തോഷിനെയും അജിത്തിനെയും വിളിച്ച് പോകുകയാണെന്ന് പറഞ്ഞു. ശുഭയാത്ര ആശംസിച്ച് അവരെന്നെ യാത്രയാക്കി. താഴെ നിലയിൽ താമസിക്കുന്ന പാലക്കാട്ടുകാരായ മറ്റൊരു മലയാളി കുടുംബത്തോടു കൂടി യാത്ര പറഞ്ഞു ഞാൻ ഡൽഹി നഗരത്തോട് വിട പറഞ്ഞു.  റോഡിൽ തിരക്ക് കൂടിക്കൂടി വരുന്നുണ്ട്. തലയ്ക്ക് മുകളിലും ഭൂമിക്കടിയിലുമായി മെട്രോയിലേറി മറ്റൊരു ഡൽഹി നഗരം ചലിച്ചുകൊണ്ടിരിക്കുന്നു. ഇന്നലെ പ്രഭാത ഭക്ഷണം കഴിച്ച ഹോട്ടൽ തുറക്കാത്തതിനാൽ മലയാളി ഭക്ഷണം എന്ന മോഹം ഉപേക്ഷിച്ചു.

കവാടം കടന്നാലുടൻ കണ്ണിലേക്ക്​ പാ​ഞ്ഞെത്തും വെണ്ണക്കല്ലിൽ ചമച്ച താജി​​​െൻറ ​മനോഹര രൂപം
 

കുറച്ചു ദൂരം സഞ്ചരിച്ചപ്പോൾ യമുന എക്സ്പ്രസ് ഹൈവേയിലേക്ക് കയറി. ടൂ വീലറുകൾക്ക് ആഗ്ര വരെ സഞ്ചരിക്കാൻ 205 രൂപയാണ് ടോൾ.
ഒാരോ ദിവസവും ​െപരുകുന്ന ഇന്ധന വിലയുടെ കൂടെ ഒടുക്കത്തെ ടോളും കൂടി കൊടുക്കുന്നതോർത്തപ്പോൾ ഉള്ളിൽ അമർഷം നുരഞ്ഞു. ടൂ വീലറുകളെ സാധാരണ ടോളിൽ നിന്നൊഴിവാക്കിയിട്ടുണ്ടെങ്കിലും ഇവിടെ അവരെയും പിഴിയുകയാണ്​. ഹൈവേ വ​ഴിയുള്ള യാത്രയിൽ പലയിടത്തും സുന്ദരമായ ഗ്രാമങ്ങൾ കാണാമായിരുന്നെങ്കിലും അവിടേക്കുള്ള വഴികളെല്ലാം അടച്ചിരിക്കുകയായിരുന്നു. ടോൾ കൊടുക്കാതെ ഗ്രാമപാതകളിലൂടെ യാത്രക്കാരും വാഹനങ്ങളും രക്ഷപ്പെടാതിരിക്കാനുള്ള ജാഗ്രതയാണത്​. എക്​സ്​പ്രസ്​ ഹൈവേയിലെ വഴികൾ ആകെ തുറക്കുന്നത്​ പെട്രോൾ പമ്പുകളിലേക്കും വമ്പൻ കോർപറേറ്റ്​ ഉടമസ്​ഥതയിലുള്ള ​ഹോട്ടലുകളിലേക്കും മാത്രമാണ്​.

താജ്​മഹൽ ആദ്യമായി കാണുന്ന ഏതൊരു ഇന്ത്യക്കാരനെയും പോലെ ഗേറ്റ്​ കടന്നുള്ള ആദ്യ നോട്ടത്തിൽ തന്നെ ആ വെണ്ണക്കല്ലിൽ കൊത്തിയ ആ കാഴ്​ച എന്നെ കോരിത്തരിപ്പിച്ചു
 

ഹൈവേയിലേക്ക്​ പ്രവേശനം നിഷേധിക്കപ്പെട്ട ഗ്രാമങ്ങൾ ഏതു വഴിയാണ്​ പുറം​േലാകവുമായി ബന്ധപ്പെടുന്നതെന്ന്​ അത്​ഭുതപ്പെടാതിരുന്നില്ല. അതിവേഗത്തിൽ വാഹനങ്ങൾ ചീറിപ്പാഞ്ഞു പോകുന്ന ആ എക്​സ്​പ്രസ്​ ഹൈവേ ഒരുകാലത്ത്​ ആ കർഷകർ പൊന്നുവിളയിച്ച പാടങ്ങളായിരുന്നിരിക്കണം. അവരിൽനിന്ന്​ പിടിച്ചെടുത്ത വയലുകൾ റോഡുകളായപ്പോൾ അവർക്ക്​ പ്രവേശനം പോലും നിഷേധിക്കപ്പെട്ടിരിക്കുന്നു. ബി.ഒ.ടി മാതൃകയിൽ റോഡ്​ നിർമിച്ച കമ്പനി കൊള്ളലാഭം കൊയ്യുകയും ചെയ്യുന്നു. നാളെ കേരളത്തിലും സംഭവിക്കാൻ പോകുന്നത്​ ഇതുതന്നെയായിരിക്കും.
ഹൈവേയിലെ അടച്ചിട്ട ഭാഗങ്ങൾക്കപ്പുറം ചെറിയ പെട്ടിക്കടകളുണ്ടായിരുന്നെങ്കിലും വഴിയാത്രക്കാരു​െട കച്ചവടമൊന്നും കിട്ടാതെ ഗ്രാമവാസികളുടെ കച്ചവടം മാത്രായി അവരുടെ വ്യാപാരമോഹങ്ങൾ ഒട​ുങ്ങുന്നു. ഒരു​ ജനത വികസനത്തി​​​​െൻറ പാതയിൽനിന്ന്​ പുറന്തള്ളപ്പെട്ട കാഴ്​ച കാണണമെങ്കിൽ ഇൗ പാതയിലേക്ക്​ വരൂ...

അകത്ത്​ മുംതാസി​​​െൻറ മാർബിളിൽ തീർത്ത ശവകുടീരം കാണാം. അതിനടുത്തേക്ക്​ പ്രവേശിക്കുന്ന കമാനത്തിനരികിൽ ഖുർആൻ വചനങ്ങൾ എഴുതിവെച്ചിരിക്കുന്നു
 

നോയിഡ എത്തുന്നതുവരെ മാത്രമേ റോഡി​​​​െൻറ വശങ്ങളിൽ വലിയ കെട്ടിടങ്ങളുണ്ട്​ പിന്നീടങ്ങോട്ട്​ കൃഷിയിടങ്ങൾ മാത്രം. റോഡരികിൽ ഇറങ്ങി പലപ്പോഴായി ഗ്രാമങ്ങൾ ക്യാമറയിൽ പകർത്തി. ഉച്ചയ്​ക്ക്​ ഒരു​ മണിയോടെ ആഗ്രയിൽ ബുക്ക്​ ചെയ്​ത റൂമിലെത്തി. ബാഗെല്ലാം ഇറക്കിവെച്ച്​ താജ്​മഹൽ കാണാനുള്ള വ്യഗ്രതയിൽ ​േവഗം പുറപ്പെട്ടു. ആഗ്രയു​ടെ ഭംഗിയും വൃത്തിയുമെല്ലാം താജ്​മഹലിലും ആഗ്ര കോട്ടയിലും ഒതുങ്ങി നിൽക്കുന്നു. റോഡരികിലെല്ലാം വെള്ളം കെട്ടിനിന്ന്​ നാറുന്നുണ്ട്​. മറ്റ്​ ദേശങ്ങളിൽനിന്ന്​ വരുന്ന സഞ്ചാരികൾക്കല്ലാതെ നാട്ടുകാർക്ക്​ അതിലൊന്നും ഒരു പുതുമയുമില്ല. പലയിടവും ദുർഗന്ധപൂരിതമാണ്​. രണ്ടു ദിവസമായി ആഗ്രയിൽ വൈദ്യുതി തകരാറിലാണെന്ന്​ ഹോട്ടലിലെ ജീവനക്കാരൻ സൂചിപ്പിച്ചു. താജ്​മഹലിനടുത്തെത്തുന്നതുവരെ വഴി മുഴുവൻ ചളിയും പൊടിയും ദുർഗന്ധവുമായി ആകെ ജഗപൊക. അധികൃതർ മനസ്സുവെച്ചാൽ ലോകാത്​ഭുതമായ താജ്​മഹലി​​​​െൻറ പരിസരം വൃത്തിയിലും വെടിപ്പിലും സൂക്ഷിക്കാവുന്നതേയുള്ളൂ.

ആഗ്ര കോട്ടയുടെ ദൂരെ നിന്നുള്ള ദൃശ്യം
 

ക്യു നിന്ന്​ ടിക്കറ്റെടുത്ത്​ താജ്​മഹലി​​​​െൻറ മെയിൻ ഗേറ്റിനു ​േനരേ നടന്നു.  ഗേറ്റിനടുത്തെത്തുന്നതിനു മുമ്പു തന്നെ താജി​​​​െൻറ താഴികക്കുടങ്ങൾ കാണാം.. ഇന്ത്യ എന്നു കേൾക്കു​േമ്പാൾ മനസ്സിൽ തെളിയുന്ന രൂപമായ താജ്​മഹൽ ആദ്യമായി കാണുന്ന ഏതൊരു ഇന്ത്യക്കാരനെയും പോലെ ഗേറ്റ്​ കടന്നുള്ള ആദ്യ നോട്ടത്തിൽ തന്നെ ആ വെണ്ണക്കല്ലിൽ കൊത്തിയ ആ കാഴ്​ച എന്നെ കോരിത്തരിപ്പിച്ചു. ത​​​​െൻറ പ്രിയ പത്​നി മുംതാസി​​​​െൻറ സ്​മരണക്കായി ഷാജഹാൻ ചക്രവർത്തി പണിയിച്ച ആ പ്രണയസൗധത്തി​ന്നരികിലേക്ക്​ ഞാൻ എത്തി. മനുഷ്യ കരങ്ങളാൽ സൃഷ്​ടിക്കപ്പെട്ടതാണോ എന്ന്​ വിസ്​മയിച്ച​ുപോകുന്ന താജ്​മഹൽ കണ്ടനുഭവിക്കേണ്ടതുതന്നെയാണ്​. താജ്​മഹലി​​​​െൻറ നിർമിതിയിൽ ജുമാമസ്​ജിദിൽ നിന്നും ഹുമയൂൺ കുടീരത്തിൽനിന്നും സ്വീകരിച്ച പ്ര​േചാദനം നമുക്ക്​ ബോധ്യമാകും. അകത്ത്​ മുംതാസി​​​​െൻറ മാർബിളിൽ തീർത്ത ശവകുടീരം കാണാം. അതിനടുത്തേക്ക്​ പ്രവേശിക്കുന്ന കമാനത്തിനരികിൽ ഖുർആൻ വചനങ്ങൾ എഴുതിവെച്ചിരിക്കുന്നു.

ആഗ്ര കോട്ടയുടെ മുൻവശം
 

താജിനടുത്ത മാർക്കറ്റുകളിൽ പല തരത്തിലുള്ള മധുരപലഹാരങ്ങളുടെ വിൽപനയുണ്ട്​. വഴിയിലൂടെ വെറുതെ നടന്നുപോകുന്ന സഞ്ചാരികളെ വശീകരിച്ച്​ സാമ്പിൾ കഴിപ്പിച്ച്​ മധുരപലഹാരങ്ങൾ വാങ്ങിപ്പിക്കാൻ കച്ചവടക്കാർ പെടാപ്പാടു പെടുന്നുണ്ട്​.

താജിനടുത്തായി സ്​ഥിതി ചെയ്യുന്ന ആഗ്ര കോട്ടയിലേക്കായിരുന്നു പി​െന്ന പോയത്​. ഡൽഹിയിലേക്ക്​ മാറുന്നതുവരെ മുഗളന്മാർ ഭരണം നിർവഹിച്ചിരുന്നത്​ ആഗ്ര കോട്ടയിലിരുന്നായിരുന്നു. ചുവന്ന നിറത്തിലൊരു ഗംഭീര കോട്ട. ഉദ്യാനവും മണ്ഡപങ്ങളും കോട്ടയ്​ക്ക്​ അകത്ത്​ നിറഞ്ഞുനിൽക്കുന്നു. കൊട്ടാരത്തി​ലെ മണ്ഡപമാണ്​ എന്നെ ആകർഷിച്ചത്​. രാജാവ്​ ജനങ്ങളുമായി സംസാരിച്ചിരുന്നത്​ അവിടെ നിന്നാണ്​. സംസാരിക്കുന്നതി​​​​െൻറ പ്രതിധ്വനി ഉച്ചത്തിൽ കേൾക്കുന്ന രീതിയിലാണ്​ അത്​ നിർമിച്ചിരിക്കുന്നത്​.

കൊട്ടാരത്തി​ലെ മണ്ഡപത്തി​​​െൻറ പ്രത്യേകത അവിടെ നിന്നാണ്​. സംസാരിക്കുന്നതി​​​െൻറ പ്രതിധ്വനി ഉച്ചത്തിൽ കേൾക്കും എന്നതാണ്​
 

ആഗ്ര കോട്ടയുടെ മട്ടുപ്പാവിൽനിന്ന്​ നോക്കിയാൽ അങ്ങകലെ യമുനയുടെ അക്കരയിൽ താജ്​മഹലി​​​​െൻറ വിദൂര ദൃശ്യം കാണാം. മരങ്ങൾക്കും യമുന നദിയുടെ തീരങ്ങൾക്കുമപ്പുറം താജ്​മഹൽ അപ്പോൾ ഒരു സ്​ഫടിക ചിത്രം പോലെ തോന്നിച്ചു. മകൻ ഒൗറംഗസീബ്​ ആഗ്ര കോട്ടയിൽ തടവിലിട്ട ശേഷം ആ കൊട്ടാരത്തിൽ നിന്ന്​ അകലെ കാണുന്ന താജ്​മഹൽ നോക്കിയിരുന്നാണ്​ ഷാജഹാൻ ചക്രവർത്തി ത​​​​െൻറ അവസാന കാലം കഴിച്ചതത്രെ.

ആഗ്ര കോട്ടയിൽനിന്നും താജ്​മഹൽ ​നോക്കിയിരുന്നാണ്​ ഷാജഹാൻ ചക്രവർത്തി അവസാനകാലം കഴിച്ചത്​
 

രാത്രിയേ​െട ഞാൻ റൂമിൽ തിരികെയെത്തി. ആഗ്രയിലെ വൈദ്യുതി തകരാറു കാരണം ജനറേറ്റർ നിൽക്കു​േമ്പാൾ വെളിച്ചവും നിലയ്​ക്കും. താമസക്കാരനായി ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു. ഒരു ചെറിയ ഹോട്ടലായതിനാൽ ജീവനക്കാരും കുറവാണ്​. റിസപ്​ഷൻ സ്​റ്റാഫും സെക്യൂരിറ്റിക്കാരനും കഴിഞ്ഞാൽ എന്തിനും ഒാടി നടക്കുന്ന ​‘ചോട്ടു’ എന്നു വിളിക്കുന്ന ഒരു ജോലിക്കാരനും മാത്രം. റൂമിൽ ചൂടുവെള്ളം വരുന്നില്ലെങ്കിൽ ചോട്ടു ഹാജർ. ജനറേറ്റർ കേടായാൽ, പൂന്തോട്ടം നനയ്​ക്കാൻ എന്തിന്​ പാചകത്തിനുപോലും ചോട്ടു തന്നെ വേണം. തൊട്ടടുത്ത്​ വേറെ ഭക്ഷണശാലകൾ ഇല്ലാത്തതിനാൽ രാ​ത്രിഭക്ഷണം ഇവിടെ നിന്നും കഴികാമെന്നാണ്​ കരുതിയത്​. അതു പറയേണ്ട താമസം ചോട്ടു അടുക്കളയിലേക്ക്​ പാഞ്ഞു. കൈ പോലും കഴുകാതെ അവൻ ചപ്പാത്തി മാവു കുഴയ്​ക്കാൻ പോകുന്നതു കണ്ട്​ ഞാൻ ഭക്ഷണം ഒരു ഒാംലറ്റിലും ബ്രഡിലും രാത്രിഭക്ഷണം ഒതുക്കി. സവാളയും തക്കാളിയും മുളകും ഞാൻ തന്നെ മുറിച്ച്​ ഒാംലറ്റിൽ ചേർത്തു. കൈ കഴുകാൻ പറഞ്ഞാൽ കൈ വൃത്തിയാണെന്ന്​ പറഞ്ഞ്​ പാൻറ്​സിൽ ഒന്നുകൂടി തുടച്ച്​ നോക്കി ചിരിച്ചുകൊണ്ടു നിൽക്കും കക്ഷി. എന്തായാലും ഞാൻ തന്നെ ചെന്ന്​ ഉണ്ടാക്കിയതിനാൽ മനസമാധാനത്തോടെ രാത്രിഭക്ഷണം കഴിക്കാനായി.

മുംതാസി​​​​െൻറയും ഷാജഹാ​​​​െൻറയും പ്രണയം തിരതല്ലുന്ന ആഗ്ര നഗരത്തിൽ അനശ്വരമായ പ്രണയസ്​മാരകങ്ങളുടെ മണ്ണിൽ ഇൗ ദിവസത്തെ യാത്ര ഞാൻ അവസാനിപ്പിച്ചു.

Loading...
COMMENTS