Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightമറുനാട്ടിൽ ഒരു മലയാളി...

മറുനാട്ടിൽ ഒരു മലയാളി സദ്യ​

text_fields
bookmark_border
മറുനാട്ടിൽ ഒരു മലയാളി സദ്യ​
cancel
camera_alt???????????? ???? ???? ????????? ??????????? ????????

തനി നാടൻ ​േകരള ഭക്ഷണം കഴിച്ചിട്ട്​ 40 ദിവസം കഴിഞ്ഞിരിക്കുന്നു. രാവിലെ എഴുന്നേറ്റയുടൻ വെച്ചുപിടിച്ചത്​ നമ്മുടെ നാടൻ രുചി തേടിയായിരുന്നു. ഡൽഹി നഗരത്തിൽ കേരളീയ നാടൻ ഭക്ഷണം കിട്ടുന്ന ഒരു സ്​ഥലമുണ്ടെന്ന്​ സന്തോഷ്​ പറഞ്ഞുതന്നിരുന്നു. പ്രഭാതഭക്ഷണം അവിടെ നിന്നാക്കാമെന്നു ഉറപ്പിച്ചു. പത്തനംതിട്ടയിലെ റാന്നി സ്വദേശികളായ ഒരു ചേച്ചിയും ഭർത്താവുമാണ്​ ഹോട്ടലി​​​െൻറ നടത്തിപ്പുകാർ. ചൂടുള്ള പാലപ്പവ​ും ബീഫ്​ റോസ്​റ്റും കഴിക്കാൻ കിട്ടി. ഭക്ഷണം നന്നായിരുന്നുവെന്ന നന്ദിവാക്കോതി അവരോട്​ യാത്ര പറഞ്ഞ്​ ഞാൻ ഒാ​േട്ടാ പിടിച്ച്​ മെട്രോയിലെത്തി.

ഹുമയൂൺ ചക്രവർത്തിയുടെ ശവക്കല്ലറ
 

ആദ്യ ലക്ഷ്യം ഹുമയൂൺ ടേംബ്​ ആയിരുന്നു.  ചക്രവർത്തി ഹുമയൂണി​​​െൻറ സ്​മരണക്കായി ഭാര്യ ബിഗാ ബീഗം തീർത്തത്​ വെറും ശവകുടീരമല്ല, മുഗൾ വാസ്​തുകലയുടെ പരിപൂർണതയാണ്​. ശരിക്കുമൊരു വിസ്​മയം തന്നെയാണ്​ ഹുമയൂൺ ടോംബ്​. പച്ച വിരിച്ചിട്ട പൂന്തോട്ടങ്ങൾക്ക്​ മധ്യത്തിലായി താഴികക്കുടങ്ങളും കമാനങ്ങളും അറബി ലിപികളും മ​േനാഹരമാക്കുന്ന സൗധത്തിന്​ അകത്ത്​ നടുവിലായി ഹുമയൂണി​​​െൻറ ശവകുടീരം. പൊട്ടിപ്പൊളിഞ്ഞ സ്​മാരകത്തി​​​െൻറ പല ഭാഗങ്ങളിലും അറ്റകുറ്റപ്പണി നടക്കുന്നുണ്ട്​.

ഹുമയൂൺ ടോംബി​​െൻറ പുറംകാഴ്​ച
 

ഹുമയൂൺ കുടീരത്തിൽ നിന്ന്​ നേരേ പോയത്​  ഇന്ത്യാ​ ഗേറ്റ്​ പരിസരത്തേക്കായിരുന്നു. സഞ്ചാരികളെക്കൊണ്ട്​ ഇന്ത്യാ ഗേറ്റ്​ പരിസരം നിറഞ്ഞിരുന്നു. ഫോ​േട്ടാ എടുക്കൽ തന്നെയായിരുന്നു എല്ലാവരുടെയും വിനോദം. യുദ്ധ സ്​മാരകമാണ്​ ഇന്ത്യ ഗേറ്റ്​. ഒന്നാം ലോക മഹായുദ്ധത്തിൽ കൊല്ലപ്പെട്ട ആയിരക്കണക്കിന്​ ഇന്ത്യൻ സൈനികരുടെ സ്​മരണക്കായി പണികഴിപ്പിച്ചത്​. ഡൽഹിയുടെ ഹൃദയഭാഗത്ത്​ ഇന്ത്യയ​ുടെ മുഴുവൻ അഭിമാനമായി അത്​ തലയുയർത്തി നിൽക്കുന്നു. ​െതാട്ടടുത്തു തന്നെയുണ്ട്​ രാഷ്​ട്രപതി ഭവനും പാർലമ​​െൻറ്​ മന്ദിരവും.

ഇന്ത്യാ ഗേറ്റിനു മുന്നിൽ ഫോ​േട്ടാ എടുക്കുന്ന സഞ്ചാരികളുടെ തിക്കും തിരക്കുമാണ്​
 

രണ്ട​ും അതീവ സുരക്ഷാ മേഖലയായതിനാൽ സഞ്ചാരികൾക്ക്​ ​പ്രവേശനം ഉണ്ടായിരുന്നില്ല. ഉച്ചഭക്ഷണ സമയമായതിനാൽ കേരള ഹൗസിലേക്ക്​ പോകാൻ തീരുമാനിച്ചു. ഡൽഹിയിൽ പോകുന്നു എന്നറിഞ്ഞാൽ പലരും നിർദേശിക്കുന്ന ഒരു സ്​ഥലമാണ്​ കേരള ഹൗസിലെ കാൻറീൻ. ഉൗണിന്​ 50 രൂപ മാത്രമുള്ള ഇവിടെ കൂടെ കഴിക്കാൻ വാങ്ങുന്ന ബീഫായാലും മീൻ ആയാലും 50 രൂപ കൂടെ മാത്രമേ അധികം വരൂ.

വെയിലിൽ ഇനിയും നടക്കാൻ ശേഷിയില്ലാത്തതിനാൽ ഒാ​േട്ടാ വിളിച്ച്​ പാർലമ​​െൻറും രാഷ്​ട്രപതിഭവനും ചുറ്റി കേരള ഹൗസിലെത്തി. പാർലമ​​െൻറ്​ മന്ദിരത്തി​​​െൻറയും രാഷ്​ട്രപതി ഭവ​​​െൻറയും ചിത്രങ്ങൾ പകർത്തി ചുറ്റിക്കറങ്ങി എത്തിയതിനാൽ പറഞ്ഞതിലും കൂടുതൽ പണം ഒാ​േട്ടാ റിക്ഷക്കാരൻ വാങ്ങി.

കേരള ഹൗസ്​
 

ഭക്ഷണത്തിന്​ ടോക്കൺ വാങ്ങി കാത്തുനിന്നു. എനിക്കു മു​േമ്പ വന്ന പലരും വിശക്കുന്ന വയറുമായി ഭക്ഷണത്തിന്​ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ചുറ്റിനും മലയാളത്തിലുള്ള കലപില കേൾക്കു​േമ്പാൾ എന്തെന്നില്ലാത്ത സന്തോഷം.  പുറത്ത്​ ഒരു മൂലയിൽ ഭക്ഷണത്തിന്​ ഉൗഴം കാത്തുനിൽക്കു​േമ്പാൾ ഉയർന്ന വറുത്ത മീനി​​​െൻറ മണം എ​​​െൻറ സ്വൈര്യം കെടുത്തുന്നുണ്ടായിരുന്നു. അവസാനം ഞാനും തീൻമേശയിലെത്തി. സാമ്പാറും മീൻകറിയും കൂട്ടി ചോറ്​ കഴിച്ചപ്പോൾ വല്ലാത്തൊരു നിർവൃതി. ഒരു ഗ്ലാസ്​ പായസം കൂടി കിട്ടിയിരുന്നെങ്കിൽ സംഗതി ഉഷാറായേനെ.


കേരള ഹൗസ്​ കഴിഞ്ഞ്​ പിന്നീട്​ അക്ഷർധാം ക്ഷേത്രത്തിലേക്ക്​ തിരിച്ചു. ഒരാധുനിക ക്ഷേത്രമാണ്​ അക്ഷർധാം എന്നു പറയാം. യമുന നദീതീരത്തുള്ള ഇൗ ക്ഷേത്രം നിർമാണ വൈഭവം കൊണ്ടും അകത്തെ ശിൽപങ്ങൾ കൊണ്ടും സഞ്ചാരികളുടെ മനം കവരുന്നു. ക്ഷേത്ര പരിസരത്തേക്ക്​ ക്യാമറ, മൊബൈൽ ഫോൺ തുടങ്ങിയവയൊന്നും അടുപ്പിക്കില്ല. പതിവിൽ കവിഞ്ഞ സുരക്ഷയാണ്​ ഇവിടെ. പ്രധാന ആകർഷണമായ അക്ഷർധാം മന്ദിരത്തിനകത്ത്​ കരവിരുത്​ ആരെയും അതിശയിപ്പിക്കുന്നതാണ്​. ആധുനിക രീതിയിൽ വാസ്​തുശാസ്​ത്രം അനുസരിച്ചാണിത്​ നിർമിച്ചിരിക്കുന്നത്​. മന്ദിരത്തി​​​െൻറ സമീപത്ത്​ കോഫി ഷോപ്പുകളും ഷോപ്പിങ്​ സ​​െൻററുകളും ഉണ്ട്​. രാത്രി ഏഴ്​മണിക്കു ശേഷമുള്ള വാട്ടർ ആൻറ്​ ലൈറ്റ്​ ഷോ വിത്ത്​ മ്യൂസിക്​ കാണാൻ നിൽക്കാതെ ഞാൻ അക്ഷർധാം വിട്ടു.

റൂമിൽ ചെന്നപ്പോൾ നടുവേദന കാരണം സ​ന്തോഷ്​ നേരത്തേ ജോലി സ്​ഥലത്തുനിന്ന്​ വന്ന്​ കിടക്കുന്നതാണ്​ കണ്ടത്​. നാളെ പുലർച്ചെ ഡൽഹി നഗരത്തിൽ തിരക്കുകൾ ആരംഭിക്കുന്നതിനു മുമ്പ്​ സ്​ഥലം വിടാൻ പ്ലാൻ ചെയ്​തതിനാൽ നേരത്തെ ഉറങ്ങാൻ കിടന്നു.

Show Full Article
TAGS:solowithcbr150 aneesh&39;s travel indian diary Solo bike tour travelogue India Gate Humayun Tomb akshardham kerala house india Tour malayalam news 
News Summary - A Young Man's All India Solo bike ride 42nd day in Delhi
Next Story