Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_right39ാം നാൾ ഡൽഹിയിൽ

39ാം നാൾ ഡൽഹിയിൽ

text_fields
bookmark_border
39ാം നാൾ ഡൽഹിയിൽ
cancel
camera_alt?? ????????????? ??????????????????? ??????????????? ????????

ഷിംല എന്ന ഹിമാചൽ പ്രദേശി​​​​െൻറ തലസ്​ഥാന നഗരിയിൽനിന്നും രാവിലെ 9.30ന്​ ഡൽഹിയിലേക്കുള്ള യാത്ര തുടങ്ങി. കുന്നിൻമുകളിൽനിന്ന്​ റോഡി​​​​െൻറ വളവുകൾക്കൊത്ത്​ ഇറങ്ങി താഴത്തെ നീളൻ റോഡിൽ എത്തി. ഷിംലയിലേക്കുള്ള റോഡുകളിൽ പല ഭാഗത്തും പണി നടക്കുന്നതിനാൽ മിക്കയിടത്തും റോഡ്​ താറുമാറായി കിടക്കുന്നു. പാഞ്ച്​ധുല മുതൽ ഡൽഹി വരെ നല്ല സ്​റ്റൈലൻ റോഡുകളായിരുന്നു. ഡൽഹി മേഖലയിൽ പ്രവേശിക്കുന്നതുവരെ മാത്രമേ തിരക്കുകളില്ലാത്ത, തടസ്സങ്ങളില്ലാത്ത യാത്ര ആസ്വദിക്കാൻ കഴിയൂ. ഡൽഹിയിലേക്ക്​ പ്രവേശിച്ചൽ പിന്നെ ​തിരക്കോട്​ തിരക്കാക​ും. എവിടെയും ട്രാഫിക്​ ലൈറ്റുകൾ. ഇന്നലെ ഷിംല മാർക്കറ്റിൽനിന്നും നല്ലൊരു മൊബൈൽ ഹോൾഡർ സംഘടിപ്പിച്ചിരുന്നതിനാൽ ഇവിടുത്തെ തിരക്കിലും നട്ടം തിരിയാതെ രാത്രിക്കു മു​േമ്പ ബുക്ക്​ ചെയ്​ത റൂമിൽ എത്തി.

അധികം വിശ്രമിക്കാനൊന്നും നിൽക്കാതെ വെയിലിനോട്​ മല്ലിട്ടുകൊണ്ടുള്ള യാത്രയായിരുന്നു രാവിലെ മുതൽ. ഡൽഹി എത്തുന്നതിനു മുമ്പുള്ള യാത്രയിൽ രണ്ട്​ പ്രധാന യുദ്ധഭൂമികൾ കടന്നുപോയി. മുഗൾ രാജവംശത്തിന്​ ഇന്ത്യൻ ഭൂഖണ്ഡത്തിൽ അടിത്തറയിട്ട യുദ്ധം നടന്ന ‘പാനിപ്പത്ത്​’ എന്ന സ്​ഥലവും മഹാഭാരതത്തിലെ യുദ്ധഭൂമിയായ ‘കുരുക്ഷേത്ര’വും. മഹാഭാരത യുദ്ധത്തിലെ ദൃശ്യങ്ങൾ കുരുക്ഷേത്രയിലെ ഒാവർ ബ്രിഡ്​ജ്​ റോഡി​​​​െൻറ താഴെ ചുമരിൽ ഭംഗിയായി വരച്ചുവെച്ചിരിക്കുന്നതു കാണാം. റോഡിനരികിൽ ഹരിയാനയുടെ തനത്​ കാർഷിക വിളയായ ഗോതമ്പു പാടങ്ങളുടെ നിര. കൊയ്യാൻ പാകത്തിൽ പൊൻ നിറത്തിലുള്ള ഗോതമ്പു കതിരുകളുമായി പാടങ്ങൾ തുടുത്തു നിൽക്കുന്നു. സ്​ഥാപനങ്ങളും കെട്ടിടങ്ങളും റോഡിനരികിലേ ഉള്ളു. അവിടെ നിന്നങ്ങോട്ട്​ അകലത്തേക്ക്​ നോക്കു​േമ്പാൾ കൃഷിയിടങ്ങൾ കാണാം.

കൊയ്യാൻ പാകത്തിൽ പൊൻ നിറത്തിലുള്ള ഗോതമ്പു കതിരുകളുമായി പാടങ്ങൾ തുടുത്തു നിൽക്കുന്നു
 

കുര​ുക്ഷേത്ര കഴിഞ്ഞപ്പോൾ ഹൈവേയിൽനിന്നും മാറി ഗ്രാമത്തിലേക്കു​ നീങ്ങുന്ന ഒരു തണൽ വഴിയും അതിനടുത്തുള്ള ചായക്കടയും കണ്ടപ്പോൾ മെല്ലെ ബൈക്ക്​ അങ്ങോട്ട്​ അടുപ്പിച്ചു. ചായക്കടയിൽ നല്ല തണലു​ം കാറ്റും പോരാത്തതിന്​ അരികിൽ കട്ടിലും. ചായക്കടയ്​ക്ക്​ വൃത്തി കുറവായിരുനു. എന്നാലും, എന്തെങ്കിലും പറയാതെ അവിടെ ഇരിക്കുന്നതു മോശമല്ലേ എന്നു കരുതി ഉച്ചനേരമായതിനാൽ ഒരു ഒാംലറ്റ്​ ഒാർഡർ ചെയ്​തു. ഇത്തരം യാത്രകളിൽ വൃത്തിക്ക്​ അമിത പ്രാധാന്യം നൽകിയാൽ പട്ടിണി കിടന്നു ചാകേണ്ടിവരും എന്നതാണ്​ മറ്റൊരു സത്യം. ചായക്കടയുടെ അരികിലായി ഒരാൾ ഭാഗ്യരത്​ന മോതിരത്തി​​​​െൻറ വിൽപന നടത്തുന്നതു കണ്ടു. എന്നോടും അയാൾ അതി​​​​െൻറ ഗുണങ്ങൾ വിശദീകരിക്കാൻ തുടങ്ങി. എനിക്ക്​ കാര്യമായി ഒന്നും മനസ്സിലായില്ല. ഞാൻ കേരളത്തിൽനിന്നാണെന്ന്​ പറഞ്ഞപ്പോൾ ‘കേരളം ഇന്ത്യാ രാജ്യത്ത്​ തന്നെയാണോ..’ എന്ന്​ അയാൾക്ക്​ സംശയമായി. ചായക്കട നടത്തുന്ന യാവാവാണ്​ ‘കന്യാകുമാരി തൊട്ട്​ കശ്​മീർ വ​െ​ര’ ഇന്ത്യയാണെന്ന്​ അയാൾക്ക്​ മനസ്സിലാക്കി കൊടുത്തത്​. ഉച്ചഭക്ഷണം ഒാംലറ്റിൽ ഒതുക്കാനായിരുന്നു എ​​​​െൻറ പ്ലാൻ. അതും കഴിഞ്ഞ്​ എല്ലാവരുടെയും ​േഫാ​േട്ടാ എടുക്കുന്ന സമയമായപ്പോൾ അടുത്ത പറമ്പിൽ ഭാര്യയ​ു​െട കൂടെ ആട്ടിൻപറ്റങ്ങളെ ​േമയ്​ച്ചു​കൊണ്ടിരുന്ന ധ്യാൻചന്ദ്​ എന്നയാളും എത്തി. സദാ സംസാരിച്ചുകൊണ്ടിരിക്കുന്ന പ്രകൃതക്കാരനായിരുന്നു ധ്യാൻചന്ദ്​. ഏകാന്തമായ പുൽമേടുകളിൽ ആട്ടിൻപറ്റങ്ങളോട്​ മാത്രം സംസാരിച്ച്​ അയാൾക്കത്​ ശീലമായി പോയതായിരിക്കണം.

ഞാൻ കേരളത്തിൽനിന്നാണെന്ന്​ പറഞ്ഞപ്പോൾ ‘കേരളം ഇന്ത്യാ രാജ്യത്ത്​ തന്നെയാണോ..’ എന്ന്​ അയാൾക്ക്​ സംശയമായി
 

ഫേ​ാ​േട്ടാ എടുത്തു കഴിഞ്ഞ്​ ക്യാമറ തിരി​െക ബാഗിൽ വെക്കു​േമ്പാഴാണ്​ ‘വെക്കല്ലേ, ഒരു ​േഫാ​േട്ടാ കൂടി എടുക്കാനുണ്ട്​’ എന്ന്​ പറഞ്ഞത്​. അതും പറഞ്ഞ്​ അയാൾ നീട്ടി വിളിച്ചു. ‘മോദീ... മോദീ...’
ആരാ ഇവിടെ ഇപ്പോൾ ഒരു മോദി എന്ന ആകാംക്ഷയിൽ ചുറ്റിനു​ം നോക്കു​േമ്പാൾ ഒരു പട്ടി ധ്യാൻചന്ദിനരികിലേക്ക്​ ഒാടിക്കിതച്ചെത്തി. ത​​​​െൻറ അരു​മ നായക്ക്​ ധ്യാൻചന്ദ്​ നൽകിയ പേരാണ്​ മോദി. അതി​​​​െൻറ കാരണമൊന്നും ചോദിക്കാൻ നിൽക്കാതെ ബാഗിലാക്കിയ ക്യാമറ പുറത്തെടുക്കാനു​ള്ള മടിയിൽ മൊബൈലിൽ മോദിയെയും ധ്യാൻചന്ദിനെയും പകർത്തി.

ത​​​​െൻറ അരു​മ നായക്ക്​ ധ്യാൻചന്ദ്​ നൽകിയ പേരാണ്​ മോദി
 

കുരുക്ഷേത്രയും കർണാലും പാനിപ്പത്തും കഴിഞ്ഞ്​ ഞാൻ വളരെ വേഗം ഡൽഹി പ്രവിശ്യയിൽ എത്തി. നല്ല റോഡുകളാണ്​ എന്നെ ഇത്ര വേഗത്തിൽ ഡൽഹിയിൽ എത്തിച്ചത്​. യാത്ര ചെയ്യാൻ ജനങ്ങൾ പിൻഭാഗം തുറന്ന മിനിലോറികൾ വരെ ഉപയോഗിക്കുന്ന കാഴ്​ച ഡൽഹിയിലേക്കുള്ള പാതയിൽ പതിവ്​ ദൃശ്യങ്ങളായിരുന്നു. യാത്രക്കാർ വീണു പോകാതിരിക്കാൻ വാഹനത്തി​​​​െൻറ പിന്നിൽ അങ്ങോട്ടും ഇങ്ങോട്ടും കയർ വലിച്ചുകെട്ടിയിരിക്കുന്നതും കാണാം.

ഇത്തരം യാത്രകളിൽ വൃത്തിക്ക്​ അമിത പ്രാധാന്യം നൽകിയാൽ പട്ടിണി കിടന്നു ചാകേണ്ടിവരും
 

എല്ലാവര​ും ട്രാഫിക്​ സിഗ്​നലുകൾ അനുസരിക്കുന്നതുകൊണ്ടും റോഡുകളുടെ വൃത്തി കൊണ്ടും ആയിരിക്കണം ഡൽഹിയിലെ ഗതാഗത തിരക്ക്​ വല്ലാതെ മുഷിപ്പിച്ചില്ല. ഒാൺലൈൻ വഴി ബുക്ക്​ ചെയ്​ത മുറിയിൽ രാത്രിക്കു മ​ു​േമ്പ എത്തി. റൂമിൽ എത്താൻ വന്ന വഴി എനിക്ക്​ യാതൊരു പിടിയുമില്ല. എല്ലാം ജി.പി.എസിൽ അർപ്പിച്ച്​ ഞാൻ ഇൗ മഹാനഗരത്തിൽ എങ്ങോ​െട്ടാക്കെയോ പോയി എന്നു​ മാത്രം.

(ഇനി തലസ്​ഥാന നഗരിയിലെ വിശേഷങ്ങളിലേക്ക്​)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travelogueindia Tourmalayalam newsaneesh's travelindian diarysolowithcbr150Solo bike tour
News Summary - A Young Man's All India Solo bike ride 39th day at Delhi
Next Story