Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightപ്രകൃതിയിലേക്ക്​...

പ്രകൃതിയിലേക്ക്​ തുറക്കുന്ന ഷിംല

text_fields
bookmark_border
പ്രകൃതിയിലേക്ക്​ തുറക്കുന്ന ഷിംല
cancel
camera_alt??????????????????? ?????????? ???????? ???????????? ?????????????????..?..

ഹിമാചൽ പ്രദേശിലെ ഏതെങ്കിലും പ്രധാന സ്​ഥലം, പ്രത്യേകിച്ച്​ ഷിംല എങ്കിലും സന്ദർശിക്കണമെന്ന ആഗ്രഹം കൊണ്ടാണ്​ ചുരം കയറിയത്​. ലേയിൽനിന്നും റോഹ്​തഗ്​ പാസ്​ വഴിയുള്ള റോഡ്​ തുറന്നിരിക്കുന്ന സാഹചര്യമായിരുന്നെങ്കിൽ വളരെ എ​ളുപ്പത്തിൽ മണാലിയും ഷിംലയും കണ്ട്​ തിരിച്ച്​ ഇറങ്ങാമായിരുന്നു. ഇതിപ്പോൾ ഷിംല കാണാൻ വേണ്ടി ചുറ്റിക്കറങ്ങി വന്നിരിക്കയാണ്​. മണാലിയിലെ മഞ്ഞിലേക്ക്​ തൽകാലം ഇനി ഇപ്പോൾ യാത്രയില്ല.

ഷിംലയുടെ ഹൃദയഭാഗത്തുനിന്നും 10 കിലോ മീറ്റർ അകലെയാണ്​ താമസിക്ക​​ുന്ന മുറി. വളരെയധികം ചുറ്റിക്കറങ്ങിയുള്ള വഴിയാണ്​ ഇങ്ങോട്ട്​ കടന്നുവരാനുള്ളതെങ്കിലും ഇവിടെ നിന്ന​​ും പ്രകൃതിയിലേക്ക്​ തുറക്കുന്ന കാഴ്​ച ആ പ്രയാസങ്ങളെയെല്ലാം ലഘ​ൂകരിച്ചു. റൂമിൽനിന്നും ഷിംല നഗരത്തിലേക്ക്​ ഇറങ്ങു​േമ്പാൾ തന്നെ മഴക്കാറ്​ ഉണ്ടായിരുന്നു. കുറച്ചുദൂരം ചെന്നപ്പോൾ നന്നായങ്ങ്​ പെയ്​തെങ്കിലും മഴ മാറിയിട്ട്​ പോകാമെന്നു കരുതി ഒര​​ു ബസ്​ സ്​റ്റോപ്പിലേക്ക്​ കയറിനിന്നു. ക്യാമറ മഴ​ നനയാതിരിക്കാൻ വാട്ടർ പ്രൂഫ്​ ബാഗിൽ പൊതിഞ്ഞു ബാഗിലിട്ടു.

​്പ്രതീക്ഷിച്ച പോലെ മഴ അൽപസമയത്തിനു ശേഷം നിന്നു. ഷിംലയിലെ വഴികളെല്ലാം വളരെ ഇടുങ്ങിയതാണ്​. മലമുകളിൽ ഇങ്ങനെയൊരു നഗരം കെട്ടിപ്പൊക്കാൻ നന്നേ പണിപ്പെട്ടിരിക്കണം. അതും എയർപോർട്ടും റെയിൽവേ സ്​റ്റേഷനും ഷോപ്പിങ്​ സ​​​െൻററുകളും തുടങ്ങി എല്ലാവിധ ആധുനിക സൗകര്യങ്ങളുമുള്ള ഒരു നഗരം.  റോഡി​​​​െൻറ വലിപ്പക്കുറവ്​ കാരണം എവിടെയും ബ്ലോക്കകളാണ്​. ബൈക്ക്​ ആയതിനാൽ കുഞ്ഞു പഴുതുകളിലൂടെ വരെ തള്ളി നീക്കി ഞാൻ മുന്നിലെത്തി. ബൈക്ക്​ താഴെ ഒര​ുഭാഗത്ത്​ ഒതുക്കി നിർത്തി ഞാൻ ‘റിഡ്​ജ്​’ എന്നു പറയുന്ന തുറസ്സായ ഒരു സ്​ഥലത്തെത്തി. ഷിംലയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്​ ഇൗ സ്​ഥലം. റിഡ്​ജി​​​​െൻറ അടുത്തായി ഒരു ക്രിസ്​ത്യൻ ചർച്ചും ലൈബ്രറി കെട്ടിടവും ഗാന്ധിജിയുടെയും ഇന്ദിരാ ഗാന്ധിയുടെയും പ്രതിമകളും കാണാം. അതി​​​​െൻറ അടുത്തുള്ള സ്​ഥലങ്ങളിൽ വിവിധ തരത്തിലുള്ള കച്ചവടവും ഭക്ഷണശാലകളും നിരന്നു നിൽക്കുന്നു.

ഹോട്ടലിൽ നിന്നുള്ള കാഴ്​ചകൾ
 

മഴ ചാറിക്കൊണ്ടിരുന്നതിനാൽ മിക്കവരും കുടയ്​ക്കു കീഴിൽ അഭയം തേടിയിരിക്കുന്നു. പലഹാരക്കടകളും തുണിക്കടകളും ചച്ചക്കറി കടകളും നിറഞ്ഞ ചന്തയിലൂടെ ഞാൻ നടന്നു. ഷിംലെയിലെ പ്രധാന മാർക്കറ്റിൽ പച്ചക്കറി കച്ചവടം പൊടിപൊടിക്കുകയാണ്​. സവാളയും ഉരുളക്കിഴങ്ങും മാത്രമായി വിൽക്കുന്ന കച്ചവടക്കാർ വരെയുണ്ട്​. ഇടുങ്ങിയ മാർക്കറ്റിൽ ഒരിഞ്ചു സ്​ഥലം പോലും ബാക്കിയില്ലാതെ സാധനങ്ങൾ വാരിക്കൂട്ടി ഇട്ടിരിക്കുകയാണ്​. ചില കടകളിൽ കച്ചവടക്കാരു​െട തല മാത്രമേ പുറത്തു കാണുന്നുള്ളു. ക്യാമറയും തൂക്കി ആ തിരക്കിലൂടെ പോവുക ബുദ്ധിമുട്ടായതിനാൽ ഏതാനും ​േഫാ​േട്ടാകൾ എടുത്ത്​ വേഗം ക്യാമറ ബാഗിലാക്കി.

ഷിംലയിലെ മാർക്കറ്റ്​
 

കാറുമായി ഷിംലയിൽ എത്തുന്നവരുടെ ഏറ്റവും വലിയ വെല്ലുവിളി പാർക്കിങ്​ തന്നെയാണ്​. പാർക്കിങ്ങിനു വേണ്ടി മാത്രം റോഡരികിൽ ഏതാനും നിലകളിൽ​ കെട്ടിടങ്ങൾ ഉണ്ടാക്കിയിരിക്കുന്നതു കാണാം. മണിക്കൂർ കണക്കാക്കിയാണ്​ പാർക്കിങ്​ ഫീ. റോഡി​​​​െൻറ ഒരരികിൽ ബൈക്ക്​ ഒതുക്കി കുറേനേരം താഴെ​ കാണുന്ന മലഞ്ചെരുവ​ുകളിൽ കാണുന്ന കെട്ടിടങ്ങളെയ​ും നോക്കി നിന്ന​ു. ഉയരങ്ങളിൽനിന്ന്​ താഴെ മരങ്ങൾക്കിടയിൽ നിൽക്കുന്ന കെട്ടിടങ്ങൾ കാണേണ്ട കാഴ്​ച തന്നെയാണ്​. മഴ നിന്ന്​ ചിണുങ്ങുകയാണ്​. ഇടയ്​ക്ക്​ വീണ്ടും വരും. ഇടിയുടെ ശബ്​ദം കനക്കാൻ തുടങ്ങിയപ്പോൾ റൂമിലേക്ക്​ വെച്ചുപിടിച്ചാലോ എന്നു തോന്നി.  അങ്ങനെ പെയ്യാൻ പോകുന്ന മഴക്ക്​ മു​േമ്പ ഞാൻ റൂമിലെത്തി. 40 ര​ൂപയ്​ക്ക്​ വാങ്ങിയ ഒരു പെട്ടി സ്​ട്രോബറി പഴം നന്നായി കഴുകി കഴിക്കാൻ തുടങ്ങി. ഷിംലയിലെ മാർക്കറ്റിൽനിന്ന്​ 40 രൂപയ്​ക്ക്​ വാങ്ങിക്കഴിഞ്ഞപ്പോഴാണ്​ 30 രൂപ എന്ന്​ വിളിച്ചുപറഞ്ഞ്​ നടക്കുന്ന മറ്റൊരു കച്ചവടക്കാരനെ കണ്ടത്​.

ഹോട്ടൽ മുറിയിലെ ജനാലയിലൂടെ കാണുന്ന ഷിംല താഴ​്​വര
 

റൂമിലെ ജനാലക്കരികെ വന്ന്​ ഇയർ ഫോണിൽ പാട്ടുകേട്ട്​ സ്​ട്രോബറിയും കഴിച്ചുകൊണ്ട്​ അങ്ങകലെയുള്ള മലയിലേക്ക്​ നോട്ടമെറിഞ്ഞ്​ അൽപനേരം അങ്ങിനിരുന്നു. വലിയ യാത്രാ ക്ഷീണമൊന്നുമില്ലാതെ പതിവിലും നേരത്തെ മുറിയിലെത്തി ഇളം തണുപ്പിൽ ഷിംലയുടെ മടിത്തട്ടിൽ അങ്ങനെയിരിക്ക​ു​േമ്പാൾ എന്തെന്നില്ലാത്ത ആശ്വാസം ​േതാന്നി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travelogueshimlahimachal pradeshindia Tourmalayalam newsaneesh's travelindian diarysolowithcbr150Solo bike tour
News Summary - A Young Man's All India Solo bike ride 38th day at Shimla in Himachal Pradesh
Next Story