Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightമലമുകളി​ലെ...

മലമുകളി​ലെ മലയാളിക്കൂട്ട്​

text_fields
bookmark_border
മലമുകളി​ലെ മലയാളിക്കൂട്ട്​
cancel
camera_alt??????????????? ?????? ???????????? (??? ?? ???????) ?????, ???????, ?????? ???????

കശ്​മീരിലെ സ്​ഥിതിഗതികൾ എപ്പോഴാണ്​ മാറിമറിയുക എന്ന്​​ ഉൗഹിക്കാൻ പോലും കഴിയില്ല. അപ്രഖ്യാപിതമായ ഹർത്താലുകളോ, അപ്രതീക്ഷിതമായ കർഫ്യൂകളോ, കലാപങ്ങളോ മനുഷ്യരെ അവരവരുടെ താമസ സ്​ഥലങ്ങളിൽ ബന്ദികളാക്കി കളയും. കശ്​മീരികൾക്ക്​ ഇത്​ ഒട്ടും അപരിചിതമല്ല. അവരുടെ നിത്യജീവിതത്തി​​​െൻറ ഒരു ഭാഗമായി കഴിഞ്ഞു.

രാവിലെ അടുത്ത റൂമിലെ മലയാളി സുഹൃത്തുക്കൾ വന്ന്​ കതകിൽ മുട്ടിയപ്പോഴാണ്​ ഞാൻ എഴുന്നേറ്റത്​. ‘റോഡ്​ തുറന്നിരിക്കുന്നു, വാഹനങ്ങൾ കടത്തിവിടുന്നുണ്ട്​. വേഗം പോകണം. ഉടൻ ഗേറ്റ്​ അടയ്​ക്കും.’ അവർ പറഞ്ഞു. ഇതുകേട്ടയുടൻ സാധനങ്ങളെല്ലാം വാരി ബാഗിലാക്കി. ഇൗ അവസ്​ഥയിൽ എങ്ങോട്ടും പോകാനാകാതെ പെട്ടിയിൽ വീണ എലിയെ പോലെ മൈനസ്​ ഡിഗ്രി തണുപ്പിൽ ദ്രാസിൽ എത്ര ദിവസം കഴിയാനാണ്​. അതും, പെട്രോള​ും പ്രവർത്തനക്ഷമമായ എ.ടി.എമ്മും പോലുമില്ലാത്ത ഒരിടത്ത്​. വരും ദിവസങ്ങളിൽ എന്തു സംഭവിക്കുമെന്ന്​ പറയാൻ പോലും കഴിയാത്ത അവസ്​ഥ. അതിനാൽ എത്രയും വേഗം തടി കഴിച്ചിലാക്കുന്നതാണ്​ ബുദ്ധി.

അവർ എല്ലാ ഒരുക്കങ്ങളും കഴിഞ്ഞിരുന്നു. അവരോട്​ പൊയ്​ക്കൊള്ളാനും ഞാൻ പിന്നാലെ വന്ന​ുകൊള്ളാമെന്നും പറഞ്ഞു. മറ്റ്​ താമസക്കാരും ഹോട്ടൽ​ ജോലിക്കാരും ‘വേഗം പൊയ്​ക്കോളൂ, റോഡ്​ അടയ്​ക്ക​ും..’ എന്നു പറഞ്ഞ്​ എന്നെ ധൃതികൂട്ടി. എല്ലാ സാധനങ്ങളും എടുത്തു എന്നുറപ്പിച്ച്​ എട്ടര മണിയോടെ ഞാൻ ദ്രാസ്​ വിട്ടു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു കാര്യം ബോധ്യമായി, ബൈക്കിനു പിന്നിലെ കെട്ട്​ അധിക ദൂരം സുരക്ഷിതമായിരിക്കില്ല. 25 കിലോ മീറ്റർ കഴിഞ്ഞപ്പോൾ ഒരു ചെക്ക്​ പോസ്​റ്റിനടുത്തുവെച്ച്​ കെട്ട്​ ഒന്നുകൂടി മുറുക്കി.

sojila pass
സോജിലാ പാസിലെ മഞ്ഞുമലകൾ
 

സോജിലാ പാസിലേക്കുള്ള ചെക്ക്​ പോസ്​റ്റ്​ കഴിഞ്ഞതോടെ പകുതി ആശ്വാസമായി. പാതയ്​ക്ക്​ കാര്യമായ മാറ്റമൊന്നുമില്ല.  മുമ്പ്​ ഞാൻ വീണുപോയ സ്​ഥലമെത്തിയപ്പോൾ പതിവിലും വേഗത കുറച്ച്​ ഉള്ളിലൊരു ചെറു ചിരിയോടെ ഞാൻ കടന്നുപോയി. സോജിലാ പാസിലെ മഞ്ഞു ഭിത്തികൾക്ക്​ പതിവിലും കൂടുതൽ കനം വന്നതായി തോന്നി. ദ്രാസ്​ വിട്ട്​ 65 കിലോ മീറ്റർ കഴിഞ്ഞപ്പോൾ സോനാ മാർഗിൽ എത്തി.  അവിടെ പ്രഭാത ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽ വിപിനും വിഷ്​ണുവും ഉണ്ടായിരുന്നു. ശ്രീനഗർ ഭാഗത്തേക്കുള്ള റൂട്ടിൽ കല്ലേറ്​ നടക്കുന്നതിനാൽ പലരും മുന്നോട്ട്​ പോകാതെ സോനാമാർഗിൽ തമ്പടിച്ചിരിക്കുകയാണ്​. ഞങ്ങൾ മൂന്നുപേരും എന്തായാലും മ​ുന്നോട്ടു പോകാൻ തന്നെ തീരുമാനിച്ചു.

സോനാമാർഗിൽ വിഷ്​ണുവും വിപിനും പരിചയപ്പെട്ട പാലക്കാട്ട​ുകാരനായ ഷമീർ എന്ന പട്ടാളക്കാരനുമുണ്ടായിര​ുന്നു. മൊബൈലിൽ വിളിച്ച്​ അയാൾ താമസിക്കുന്ന ക്യാമ്പിലെത്തി. അദ്ദേഹം ഞങ്ങളെ സ്വന്തം ഉത്തരവാദിത്തത്തിൽ അകത്തേക്ക്​ ക്ഷണിച്ചു. കശ്​മീർ സ്വതന്ത്രമായി തങ്ങൾക്ക് കിട്ടണമെന്നാഗ്രഹിക്കുന്ന ചില വിഭാഗങ്ങളാണ്​ ഇൗ പ്രശ്​നത്തിനു പിന്നിലെന്ന്​ ഷമീർ പറഞ്ഞു. ഞങ്ങളെ അകത്തേക്ക്​ കൊണ്ട​ുപോയി ചായയും ഫ്രൂട്ട്​സും തന്നു. ഞങ്ങളെ സൽക്കരിക്കു​േമ്പാൾ ഷമീർ അതിയായ ആനന്ദം കണ്ടെത്തുന്നതായി തോന്നി. ആറ്​ മാസത്തെ കാലാവധിയോടെ പട്ടാളക്കാർക്ക്​ കഴിക്കാൻ കൊണ്ടുവരുന്ന പ്രിസർവേറ്റീവ്​ ഫ്രൂട്ട്​സുകളെ കുറിച്ച്​ അമീർ ഞങ്ങൾക്ക്​ പറഞ്ഞുതന്നു. അവർ താമസിക്കുന്ന ക്യാമ്പിനകത്തെ കട്ടിലുകൾക്ക്​ നടുവിൽ ചൂട്​ പകരാനുള്ള ഉപകരണമുണ്ടായിരുന്നു. സമുദ്ര നിരപ്പിൽനിന്ന്​ ഉയരം കൂടിയ സ്​ഥലങ്ങളിൽ ​േജാലി ചെയ്യുന്ന സൈനികർക്ക്​ ലഭിക്കുന്ന ‘ആൾട്ടിറ്റ്യൂഡ്​ അലവൻസി’നെക്കുറിച്ച്​ ഷമീർ പറഞ്ഞു. കുറച്ചുനേരം അവിടെ നിന്നു. ഒന്നിച്ചൊരു ഫോ​േട്ടായും എടുത്ത്​ ഞങ്ങൾ മുന്നോട്ട്​ നീങ്ങി. എന്തെങ്കിലും പ്രശ്​നമണ്ടെങ്കിൽ തിരികെ വരണമെന്ന്​ പറഞ്ഞാണ്​ ഷമീർ ഞങ്ങളെ യാത്രയാക്കിയത്​. ഒത്തിരി നാളുകൾക്കു ശേഷം നാട്ടിൽനിന്ന്​ വർത്തമാനങ്ങൾ പറയാൻ പറ്റിയ കുറച്ചുപേരെ കിട്ടിയ സന്തോഷമുണ്ടായിരുന്നു ആ മനുഷ്യ​​​െൻറ മുഖത്ത്​.

ശ്രീനഗറിലും പരിസര പ്രദേശങ്ങളിലും ചിലർ ഹർത്താലിന്​ ആഹ്വാനം ചെയ്​തിരുന്നതിനാൽ മിക്ക കടകളും അടഞ്ഞുകിടക്കുകയായിര​ുന്നു. വാഹനങ്ങളും നന്നേ കുറവ്​. സോനാമാർഗിനടുത്ത്​ പമ്പിൽനിന്നും ഫുൾ ടാങ്ക്​ പെട്രോൾ അടിച്ച്​ ഞങ്ങൾ മൂന്നുപേരും നീങ്ങി. ഒാരോ ദിവസവും കൂടിക്കൊണ്ടിരിക്കുന്ന പെട്രോൾ വില മീറ്ററിൽ അറിയാൻ കഴിയുന്നുണ്ട്​. യാത്ര പുറപ്പെട്ടപ്പോഴുള്ള വിലയല്ല ഇപ്പോൾ.

പൂത്തു നിൽക്കുന്ന കടുകു പാടങ്ങൾക്കും ആപ്പിൾ ​േതാട്ടങ്ങൾക്കും നടുവിലൂടെ കടന്ന​ുപോകുന്ന റോഡ്​ നിറയെ കല്ലുകളായിരുന്നു. സാമാന്യം വലിപ്പമുള്ള കല്ലുകൾ. മലമുകളിൽ ഏത്​ ഭാഗത്തുനിന്നാണ്​ പ്രതിഷേധക്കാർ പോലീസുകാർക്കും സൈനികർക്കുമെതിരെ കല്ലെറിയുക എന്ന്​ പറയാനാവില്ല.അങ്ങനെ റോഡിൽ പതിച്ച കല്ലുകളാണത്. കുറച്ചു ദൂരം ചെന്നപ്പോൾ വലിയ കല്ലുകൾ നിരത്തി കുറേ ആളുകൾ റോഡ്​ തടയുന്നതു കണ്ട​ു. അവർ ഞങ്ങളോടും തിരികെ പോകാൻ ആവശ്യപ്പെട്ടു. ഞങ്ങൾ ദൂരെ കേരളത്തിൽ നിന്ന്​ വരികയാണെന്നും മറ്റും പറഞ്ഞപ്പോൾ അവർ കടന്നുപോകാൻ അനുവദിച്ചു. വഴ​ിയിൽ രണ്ടിടത്ത്​ പട്ടാളക്കാർ ഞങ്ങളെ തടഞ്ഞു. മുന്നോട്ടു പോകുന്നത്​ പ്രശ്​നമാണെന്നും കല്ലേറ്​ നടക്കുന്നുണ്ടെന്നും തിരിച്ച​ു പോകാനും അവർ പറഞ്ഞു. ഇനി തിരിച്ചുപോകുന്നതിനെ കുറിച്ച്​ ആ​േലാചിക്കാൻ പോലും കഴിയുമായിരുന്നില്ല.  ഞങ്ങൾ അവരോട്​ യാചിച്ചു. ‘നിങ്ങൾ നിങ്ങളുടെ ഇഷ്​ടം പോലെ ചെയ്​തോളൂ, വരുന്നതു പോലെ അനുഭവിച്ചോളൂ...’  എന്ന്​ പറഞ്ഞ്​ മനസ്സില്ലാ മനസ്സോടെ അവർ ഞങ്ങളെ കടത്തിവിട്ടു. ശ്രീനഗർ നഗരത്തിലേക്ക്​ അധികം കയറാതെ ജമ്മു റോഡ്​ ലക്ഷ്യമാക്കിയായിരുന്നു ഞങ്ങളുടെ യാത്ര.

വഴിയിൽ അമ്പരപ്പിക്കുന്ന ഒരു കാഴ്​ച കണ്ടു ഞങ്ങൾ സ്​തംഭിച്ചുപോയി. നാലു വരി ഹൈവേയുടെ ഒര​ു ഭാഗത്തുനിന്ന്​ ഒരു കൗമാരക്കാരൻ പയ്യൻ റോഡിലേക്ക്​ ഒാടിവന്ന്​ പോലീസ്​ വാഹനത്തിനു നേരേ കല്ലെറിഞ്ഞു. തോക്കി​െന പോലും അവഗണിച്ച്​ ആ കൃത്യം നിർവഹിക്കാൻ അവനെ പ്രേരിപ്പിക്കുന്ന രോഷത്തി​​​െൻറ കനലുകൾ നമുക്ക്​ ഉൗഹിക്കാൻ കഴിയുന്നതിനും അപ്പുറമാണ്​. തലമുറകളിലേക്ക്​ പകർന്നു കൊണ്ടിരിക്കുന്ന കശ്​മീരിയുടെ പ്രതിഷേധം. കശ്​മീരിൽ എത്തുന്ന അതിഥികളെ അവർ ഉപദ്രവിക്കില്ല എന്ന്​ എനിക്കുറപ്പുണ്ടായിരുന്നു. അതെ​​​െൻറ മാത്രം ഉറപ്പല്ലായിരുന്നു. അതാണ്​ സത്യം. അതവരുടെ ഉപജീവന മാർഗം ടൂറിസം ആയതുകൊണ്ട്​ മാത്രമല്ല, അതവരുടെ മര്യാദയാണ്​. ഇത്രയും ദിവസത്തെ കശ്​മീർ ജീവിതം കൊണ്ട്​ ഞാനത്​ തിരിച്ചറിഞ്ഞതാണ്​.

അധികം വിശ്രമമില്ലാത്ത 13 മണിക്കൂർ യാത്രയ്​ക്കൊടുവിൽ ജമ്മു കശ്​മീർ സംസ്​ഥാനത്തു തന്നെയുള്ള ഉദ്ധംപൂരിൽ എത്തി. വിഷ്​ണുവും വിപിനും അവിടെ നിന്നും ഛണ്ഡീഗഡ്​ ലക്ഷ്യമാക്കി യാത്ര പറഞ്ഞുപോയി. രാത്രി പത്തു മണിയോടെയാണ്​ താമസിക്കാൻ മുറി തരപ്പെട്ടത്​. ദ്രാസിൽനിന്ന്​ 340 കിലോ മീറ്റർ പിന്നിട്ട്​ രാത്രി യാത്ര കൂടി ആസ്വദിച്ചാണ്​ സ്​ഥിതിഗതികൾ ശാന്തമായ ഉദ്ധംപൂരിൽ എത്തിയത്​.

എന്തൊക്കെ സംഭവിച്ചാലും കശ്​മീരി​​​െൻറ ഉൾക്കാമ്പിന്​ ഒരു കോട്ടവും പറ്റുകയില്ല. ഒരുനാൾ എല്ലാം ശാന്തമാവുമെന്ന്​ പ്രത്യാശിക്കുന്നു. ചിനാർ മരങ്ങളും ആപ്പിൾ തോട്ടങ്ങളും ദാൽതടാകവും വൈവിധ്യമാർന്ന കുന്നുകളും പൂവണിഞ്ഞ കടുകു പാടങ്ങളും നല്ല മനുഷ്യരും നിലനിൽക്കുന്നിടത്തോളം കാലം കശ്​മീർ എന്നും നമ്മുടെ സൗന്ദര്യമായി നിലകൊള്ളും. സൈന്യത്തിനും കലാപകാരികൾക്കും ഇടയിൽ പെട്ടുപോയ, രാഷ്​ട്രീയ നാടകങ്ങളുടെ ഇരയായ പാവം കശ്​മീരിയെ കുറിച്ച്​ ഒാർക്കു​േമ്പാൾ വേദന​ തോന്നുന്നു.
(യാത്ര തുടരുന്നു...)

Show Full Article
TAGS:solowithcbr150 aneesh&39;s travel indian diary leh Drass kashmir Solo bike tour travelogue india Tour malayalam news 
News Summary - A Young Man's All India Solo bike ride 35th day at Drass in Kashmir
Next Story