Begin typing your search above and press return to search.
exit_to_app
exit_to_app
ഒടുവിൽ ഒരു ആക്​സിഡൻറ്​
cancel
camera_alt???? ??????????? ????? ??????? ???????? ???????????????? ???????????????? ????????????? ????? ?????????????? ????????????????? ??????????

ചെന്നൈയിൽ നിന്നും ഇന്നുതന്നെ കോയമ്പത്തൂർ എത്താനാണ്​ ഉദ്ദേശിച്ചത്​. അതിനായി അതിരാവിലെ തന്നെ എഴു​േന്നറ്റു. കോയമ്പത്തൂർ വരെ 500 കിലോ മീറ്ററിലധികം ദൂരമുണ്ട്​. കടുത്ത വെയിലാണ്​. മതിയായ വിശ്രമം കൂടി കണക്കിലെടുത്താണ്​ വെളുപ്പി​േന യാത്ര തുടങ്ങിയത്​. റൂമിൽ നിന്ന്​ ബാഗേജൊക്കെ എടുത്ത്​ ഷെറിലിനോട്​ യാത്ര പറഞ്ഞിറങ്ങി.

മറീന ബീച്ചിനോട്​ ചേർന്ന്​ തുടങ്ങിയ യാത്ര ലക്ഷ്യം വെച്ചത്​ മഹാബാലിപുരത്തേക്കായിരുന്നു. പാതയോരത്ത്​ രാവിലെ വ്യായാമത്തിൽ ഏർപ്പെട്ടിരിക്കുകയാണ്​ നിരവധിപേർ. ഇന്നലെ അസ്​തമയത്തിന്​ കാണാതിരുന്ന സൂ​ര്യ ശോഭ ഇൗ പുലർച്ചയിൽ വഴിയിൽ വീണുകിടപ്പുണ്ട്​. റോഡരികിൽ രാവിലെ സജീവമായ കച്ചവടം പൂക്കളുടേതാണ്​. തിരക്കു കുറഞ്ഞ വൃത്തിയുള്ള റോഡുകളിലൂടെ സഞ്ചരിച്ച്​ ചെന്നൈയിൽനിന്ന്​ 50 കിലോ മീറ്റർ പിന്നിട്ട്​ മഹാബലിപുരത്തെത്തി.

ഏഴാം നൂറ്റാണ്ടിൽ പല്ലവ രാജവംശം നിർമിച്ച സ്​മാരകങ്ങൾക്കും ക്ഷേത്രങ്ങൾക്കും പ്രസിദ്ധമാണ്​ ബംഗാൾ ഉൾക്കടലിനോട്​ ചേർന്നുകിടക്കുന്ന മഹാബലിപുരം. കടൽത്തീരത്തി​നടുത്ത്​ നൂറ്റാണ്ടുകളുടെ ചരിത്രവും പേറി നിൽക്കുന്ന ‘ഷേർ ടെമ്പിൾ’ കാണാം. കല്ലിൽ തീർത്ത ഇൗ ക്ഷേത്ര സമുച്ചയത്തി​േലക്ക്​ രാവിലെ തന്നെ സഞ്ചാരികളുടെ ഒഴുക്കാണ്​. കരിങ്കല്ലിൽ തീർത്ത ശിൽപങ്ങളും മണ്ഡപങ്ങളുമായി നിലകൊള്ളുന്ന ഇൗ ക്ഷേത്രത്തിലേക്കുള്ള വഴിയിൽ നല്ല നിലയിൽ പരിപാലിച്ചുപോരുന്ന പൂന്തോട്ടങ്ങളുണ്ട്​.

കരിങ്കല്ലിൽ തീർത്ത ശിൽപങ്ങളും മണ്ഡപങ്ങളുമായി നിലകൊള്ളുകയാണ്​ മഹാബലിപുരം
 

അൽപനേരത്തിനു ശേഷം യാത്രയിലേക്ക്​ മടങ്ങി. ഉൾപ്രദേശത്തെ റോഡുകളിൽനിന്ന്​ മാറി ഹൈവേയിലേക്ക്​ കടന്നു. റോഡരികിൽ കണ്ട ഹോട്ടലിൽനിന്നും ചൂടുള്ള ദോശയും ചമ്മന്തിയും കഴിച്ചു. തമിഴ​​​െൻറ തനി നാടൻ രുചി വീണ്ടും നാവിലെത്തി.

പ്രത്യേകിച്ച്​ ബുദ്ധിമുട്ടുക​െളാന്നുമില്ലാതെ ഹൈവേയിലൂടെ സുഗമമായി മുന്നോട്ടു പോകുന്നതിനിടയിലാണ്​ യാതൊരു മുന്നറിയിപ്പുമില്ലാതെ തമിഴ്​നാട്​ ട്രാൻസ്​പോർട്ടി​​​െൻറ ഒരു ബസ്​ ഇടതു റോഡിലേക്ക്​ പെ​െട്ടന്ന്​ തിരിഞ്ഞത്​. ഉടൻ ബ്രേക്ക്​ ചവിട്ടുകയല്ലാതെ എനിക്ക്​ വേറേ വഴിയുണ്ടായിരുന്നില്ല. ബസ്സിൽ ഇടിക്കാതെ ഞാൻ ബൈക്ക്​ നിർത്തിയെങ്കിലും പിന്നാലെ വന്ന ബുള്ളറ്റ്​ യാത്രക്കാരൻ എ​​​െൻറ ബൈക്കി​​​െൻറ പിന്നിൽ വന്നിടിച്ച്​ എ​​​െൻറ ബൈക്ക്​ ചെരിഞ്ഞു. സാരി ഗാർഡിനും പിറകിലെ ടയറിനും ഇടയിലായി കുടുങ്ങിയ ബുള്ളറ്റി​​​െൻറ മുൻച​ക്രവുമായി വീണു വീണില്ല എന്ന മട്ടിൽ ചെരിഞ്ഞു നിൽക്കുകയാണ്​ ഞാൻ. ബുള്ളറ്റ്​ യാത്രികൻ മറിഞ്ഞ്​ നിലത്തുവീണു. എൻറെ ബൈക്കി​​​െൻറ സാരിഗാർഡ്​ വളഞ്ഞുനിവർന്നു. നിലത്തുവീണ ബുള്ളറ്റ്​ യാത്രക്കാരനും റോഡരികിൽ നിന്നിരുന്ന പൊലീസുകാരനും വന്ന്​ നിലംപറ്റാതെ താങ്ങിനിർത്തിയിരുന്ന എ​​​െൻറ ബൈക്കി​​​െൻറ പിറകിൽ കുടുങ്ങിയ ബുള്ളറ്റി​​​െൻറ മുൻചക്രം ഉൗരിയെടുത്തു. എല്ലാം ഉണ്ടാക്കി തീ​ർത്തിട്ട്​ ഒന്നുമറിയാത്ത പോലെ ട്രാൻസ്​പോർട്ട്​ ബസ്​ എവിടേക്കോ മറഞ്ഞു. റോഡിലുരസിയുണ്ടായ കാലിലെ മുറിവും പൊട്ടിയ ​മൊബൈൽ ഫോണും നോക്കി നിൽക്കുന്ന ബുള്ളറ്റുകാര​േനാട്​ പിന്നിൽ വന്നിടിച്ചതിനെ കുറിച്ച്​ ഒന്നും പറയാൻ തോന്നിയില്ല. ബസുകാര​​​െൻറതാണ്​ സകല തെറ്റുമെങ്കിലും ബുള്ളറ്റുകാരൻ അൽപം അകലം പാലിച്ചിരു​ന്നുവെങ്കിൽ അപകടം ഉണ്ടാകില്ലായിരുന്നു. എന്തായാലും വലിയൊരു അപകടത്തിൽനിന്നു തന്നെയാണ്​ രക്ഷപ്പെട്ടത്​. ഇത്രയും ദൂരം യാത്ര ചെയ്​ത്​ ഒരപകടവും കൂടാതെ എത്തിയിട്ടും നാട്ടിലെത്താൻ അൽപദൂരം മാത്രം ശേഷിക്കെ ഇങ്ങനെയൊരു അപകടം ശരിക്കും ഞെട്ടിച്ചു കളഞ്ഞു. ബുള്ളറ്റ്​ യാത്രക്കാരനോട്​ കാര്യമായ കുഴപ്പമൊന്നുമില്ലല്ലോ എന്നാരാഞ്ഞ്​ പുറത്തേക്ക്​ തള്ളിയ സാരി ഗാർഡ്​ പരമാവധി തള്ളി അ​കത്തേക്കാക്കി യാത്ര തുടർന്നു.

സേലം എത്തിച്ചേരുന്നതിനു മുമ്പുള്ള റോഡുകളുടെ വശങ്ങളിൽ  കറുപ്പും വെള്ളയ​ും പെയിൻറടിച്ച പടുവൃക്ഷങ്ങൾ കാണാമായിരുന്നു. ആ തണൽ വഴികളിലൂടെയുള്ള യാത്ര വെയിലിൽനിന്ന്​ വലിയ ആശ്വാസമായി. വഴിയോരങ്ങളിൽ വിൽപനയ്​ക്ക്​ വെച്ചിരുന്ന നൊങ്കും കരിമ്പിൻ ജ്യൂസും വാങ്ങിക്കുടിച്ച്​ ക്ഷീണമകറ്റി. യാത്ര ഏതാണ്ട്​ സമാപിക്കാൻ പോവുകയാണ്​ എന്നോർത്തപ്പോൾ നേരിയ സങ്കടമാണ്​ വന്നത്​. അതേസമയം, നാട്ടിൽ എത്തിച്ചേരുന്നതി​​​െൻറ സന്തോഷവുമുണ്ട്​.

കോയമ്പത്തൂരിലേക്കുള്ള വഴിയരികിൽ പലയിടത്തും പോലീസുകാർ നിരന്നുനിൽക്കുന്നുണ്ടായിരുന്നു. പലയിടത്തുമുള്ള പൊതു പരിപാടികളിൽ പ​​െങ്കടുക്കാൻ മുഖ്യമന്ത്രി പളനി സ്വാമി ഇതുവഴിയെ കടന്നുപോകുന്നതി​​​െൻറ ഭാഗമായാണ്​ അത്​ എന്ന്​ ഉച്ചഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽനിന്നും അറിയാൻ കഴിഞ്ഞു. മീൻ കൊളമ്പും കൂട്ടി വാഴയിലയിൽ സ്വാദിഷ്​ടമായ ചോറും കഴിച്ചാണ്​ ഉച്ച നേരത്തെ വിശപ്പടക്കിയത്​. കോയമ്പത്തൂരിലെത്തി എയർപോർട്ടിനു സമീപത്തെ ഒരു ഹോട്ടലിൽ താമസം തരപ്പെടുത്തി. കുളിക്കു ശേഷം പുറത്തൊക്കെ ചുമ്മാ അലഞ്ഞു നടന്നു. നാളെ  ഇൗ നേരം സ്വന്തം വീട്ടിലായിരിക്കും അന്തിയുറങ്ങുക എന്ന ആഹ്ലാദത്തോടെ രാത്രി ഭക്ഷണവും കഴിച്ച്​ തിരികെ റൂമിലെത്തി ഉറങ്ങാൻ കിടന്നു.  

 

Show Full Article
TAGS:solowithcbr150 aneesh&39;s travel indian diary Solo bike tour travelogue chennai marina beach Mahabalipuram coimbatore Iindia Tour malayalam news 
News Summary - A Young Malayali's All India Solo bike ride 74th Day reached at Coimbatore
Next Story