മഴകൊണ്ടു മാത്രം നിറയുന്ന ചിറാപുഞ്ചി

  • ബൈക്കിൽ ഒറ്റക്ക്​ ഇന്ത്യ കറങ്ങുന്ന മലയാളി യുവാവ്​ അനീഷി​െൻറ 63ാം ദിവസം ഏറ്റവും കൂടുതൽ മഴ പെയ്യുന്ന പെരുമയുള്ള ചിറാപുഞ്ചിയിൽ

എം. അനീഷ്​
21:24 PM
13/05/2018
മഴ കൊണ്ടു നിറയുന്ന ചിറാപുഞ്ചി എന്ന പേര്​ എവിടെയുമില്ല, പകരം സോഹറ എന്ന പഴയ പേരു മാത്രം...

ചെറുപ്പം മ​ുതലേ കേൾക്കുന്നതാണ്​ ചിറാപുഞ്ചിയെന്ന്​. നിർത്താതെ മഴ പെയ്യുന്ന കാലത്തൊക്കെ ‘ഇതെന്താ ചിറാപുഞ്ചിയോ..?’ എന്ന് ചിലർ ചോദിക്കുന്നത്​ ചെറുപ്പത്തിൽ കേട്ടിട്ടുണ്ട്​. ചിറാപുഞ്ചി എന്ന പേരിൽ ഒരു ​േലാട്ടറി ഉള്ളതായും അറിയാം. അന്യ സംസ്​ഥാന ​േലാട്ടറികൾക്ക്​ നിരോധനം വന്ന ശേഷം കേരളത്തിൽ പിന്നെ ആ പേര്​ കേട്ടിട്ടില്ല.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ​പെയ്യുന്ന പ്രദേശം എന്ന വിശേഷണമാണ്​ ചിറാപുഞ്ചിയെക്കുറിച്ച്​ പഠിച്ചുവെച്ചിരിക്കുന്ന അറിവ്​. 63ാം ദിവസം രാവിലെ എഴ​ുന്നേറ്റതു തന്നെ ചിറാപുഞ്ചിയെല സ്വപ്​നം കണ്ടായിരുന്നു. അതിരാവിലെ തന്നെ എഴുന്നേറ്റു ചിറാപുഞ്ചി ലക്ഷ്യമാക്കി തിരിച്ചു. വെള്ളച്ചാട്ടവും ഗുഹകളും കുന്നും മലയും താഴ്​വാരങ്ങളുമായി ചിറാപുഞ്ചി ഇൗറനണിഞ്ഞങ്ങനെ കിടക്കുന്നു.

ഒൗറംഗബാദിൽ നിന്ന്​ വാങ്ങിയ മഴക്കോട്ട്​ ധരിക്കാൻ അവസരം കിട്ടിയത്​ മേഘാലയയിൽ വന്ന ശേഷമാണ്​
 

യാത്ര തുടങ്ങു​േമ്പാൾ മഴ ചാറുന്നുണ്ടായിരുന്നു. ചിറാപുഞ്ചി എത്താറയ​പ്പോൾ മഴ കനക്കാൻ തുടങ്ങി. മേഘങ്ങളുടെ ആലയത്തിൽ തുള്ളിക്കളിക്കുന്ന മഴയിൽ നനഞ്ഞ്​ ചിറാപുഞ്ചിയിലേക്കുള്ള യാത്ര ഗംഭീര അനുഭവമായിരുന്നു. ഒൗറംഗബാദിൽ നിന്ന്​ വാങ്ങിയ മഴക്കോട്ട്​ ധരിക്കാൻ അവസരം കിട്ടിയത്​ മേഘാലയയിൽ വന്ന ശേഷമാണ്​. വഴിയിലെവിടെയും ചിറാപുഞ്ചി എന്ന ബോർഡ്​ കാണാൻ കഴിയുന്നില്ല. ചിറാപുഞ്ചിയുടെ പഴയ ​പേരായ ‘സോഹറ’ എന്ന നാമത്തിലാണ്​ ആ സ്​ഥലം ഇപ്പോൾ അറിയപ്പെടുന്നത്​. നാഴികക്കല്ലുകളിലും ബോർഡുകളിലുമെല്ലാം ആ പേരു മാത്രമേ കാണാൻ കഴിയൂ..

എവിടെ നോക്കിയാലും ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങൾ മേഘാലയയുടെ പ്രത്യേകതയാണ്​...
 

ഒറ്റ വർഷം ഏറ്റവും കൂടുതൽ മഴ ലഭിച്ച ഗിന്നസ്​ റെക്കോർഡുള്ള സ്​ഥലമാണ്​ ചിറാപുഞ്ചി. സോഹറയിൽ എത്തിയ ഉടൻ അടുത്തുള്ള ഒരു ഹോട്ടലിൽനിന്നും പ്രഭാതഭക്ഷണം കഴിക്കുകയാണ്​ ആദ്യം ചെയ്​തത്​. വരാൻ പോകുന്ന പെരുമഴയ്​ക്കൊരു മുന്നറിയിപ്പെന്നോണം മഴയൊന്ന്​ ചാറിപ്പോയി. ഭക്ഷണത്തിനു ശേഷം സോഹറയിൽനിന്നും 18 കിലോ മീറ്റർ മാറി ‘ഡബിൾ ഡെക്കർ ലിവിംഗ്​ റൂട്ട്​ ബ്രിഡ്​ജ്​’ ഉള്ള സ്​ഥലത്തെത്തി. ഞാനവിടെയെത്തിയതും മഴ കനത്തതും ഒരുമിച്ചായിരുന്നു. അടു​ത്തുണ്ടായിരുന്ന ഷെഢിൽ കയറി മഴക്കോട്ട്​ ധരിച്ച്​ ക്യാമറ നന്നായി മറ്റൊരു കവറിൽ പൊതിഞ്ഞ്​ റൂട്ട്​ ബ്രിഡ്​ജി​​​െൻറ ഭാഗത്തേക്ക്​ നടക്കാനൊരുങ്ങി.

ഡബിൾ ഡെക്കർ ലിവിംഗ്​ റൂട്ട്​ ബ്രിഡ്​ജ് വിസ്​മയിപ്പിക്കുന്ന ഒരു കാഴ്​ചയാണ്​... ജീവനുള്ള പാലം...
 

ആദ്യം കുറേ പടികളിറങ്ങിയുള്ള നടത്തമായിരുന്നുവെങ്കിൽ പിന്നീട്​ പടി കയറ്റങ്ങളായി. തിരികെ പടി കയറി വന്ന ഒരാൾ എനിക്ക്​ കുത്തിപ്പിടിച്ച്​ നടക്കാൻ ഒരു മുള​െകാമ്പ്​ തന്നു. ആദ്യം കണ്ട പടികളിറങ്ങി അനായാസമായി നീങ്ങുമ്പോൾ അവശരായി വേച്ചുവെച്ച്​ ഒാ​േരാ പടിയും ചവിട്ടി ആളുകൾ തിരിച്ചുകയറുന്നുണ്ടായിരുന്നു. കുത്തനെയുള്ള പടികളായിര​ുന്നതിനാൽ കയറാൻ വല്ല ബുദ്ധിമുട്ടാണ്​. പെയ്​തുകൊണ്ടിരുന്ന മഴയിൽ വിഡിയോ പകർത്താൻ ക്യമറ ഘടിപ്പിച്ച ഹെൽമെറ്റും തലയിലിട്ടാണ്​ ഞാൻ നടക്കുന്നത്​. കുറച്ചുകൂടി നടന്നപ്പോൾ ഇരുമ്പു കമ്പികൾ വലിച്ചുകെട്ടിയുണ്ടാക്കിയ ഒരു തൂക്കുപാലമെത്തി. തുരുമ്പു കയറി കാലഹരണപ്പെട്ട പാലത്തിനു താഴെക്കൂടി ചോല ഒഴുകിപ്പോകുന്നുണ്ട്​. നടക്കുന്തോറും പാലം അനങ്ങിത്തുടങ്ങും. പാലത്തിനു മുകളിൽനിന്ന്​ ഫോ​േട്ടാ എട​ുക്കാൻ തോന്നുമെങ്കിലും മഴയിൽ ഇൗ പാലത്തിനു മുകളിൽനിന്ന്​ അങ്ങനെയൊര​ു അഭ്യാസത്തിനു മു​തിരേണ്ട എന്നു തീരുമാനിച്ചു.

തുരുമ്പു കയറി കാലഹരണപ്പെട്ട പാലത്തിനു താഴെക്കൂടി ചോല ഒഴുകിപ്പോകുന്നുണ്ട്
 

പാലം കടന്നാൽ മഴക്കാടുകൾക്കിടയിലൂടെ പിന്നെയും മുകളിലേക്ക്​ കയറ്റമായി. പറ്റാവുന്നിടത്തോളം കയറി വിശ്രമമെടുത്ത്​ വെള്ളവു​േം കുടിച്ച്​ പിന്നെയും മല കയറാൻ തുങ്ങി. അങ്ങനെ ഒരു രണ്ടു മണിക്കൂർ കയറ്റത്തിനും ഇറക്കത്തിനും ശേഷം ഡബിൾ ഡെക്കർ റൂട്ട്​ ബ്രിഡ്​ജിനടുത്തെത്തി. പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുക​ുന്ന അരുവിക്ക്​ കുറുകെ രണ്ടു തട്ടിലായി വേരുകൾ ഉപയോഗിച്ച്​ നിർമിച്ചിരിക്കുന്ന പാലമാണിത്​.അവിടെനിന്നും രണ്ടു മണിക്കൂറുകൾ താണ്ടി സഞ്ചരിച്ചാൽ ‘റെയിൻബോ ഫാളി’നടുത്തെത്താം. റൂട്ട്​ ബ്രിഡ്​ജ്​വരെ വന്നവരിൽ ചിലർ മാത്രമേ റെയിൻബോ ഫാളിനടുത്തേക്ക്​ പോകുന്നുള്ളു.

പൊട്ടി വീണേക്കുമെന്ന്​ പേടി തോന്നുന്ന പാലത്തിൽനിന്ന്​ പടമെടുക്കുന്നത്​ അപകടംപിടിച്ച പണിയായിരുന്നു....
 

അതിനിടയിൽ കണ്ണൂർ സ്വദേശികളായ രണ്ടുപേരെ ‘റെയിൻബോ ഫാളി​’ലേക്കുള്ള വഴിയിൽ കണ്ടുമുട്ടി. അരുൺ, സജിൻ എന്നിവരാണവർ. പിന്നീട്​ അവരുടെ കൂടെ വർത്തമാനവ​ും പറഞ്ഞ്​ കാടുകയറ്റം തുടർന്നു. ഉയരത്തിൽ നിൽക്കുന്ന കല്ലുകളിലേക്ക്​ കാലെടുത്തുവെച്ച്​ ബാഗും തോളിലിട്ട് കൂടെ ക്യാമറ ബാഗും പിടിച്ച്​ പോരാത്തതിന്​ ഹെൽമെറ്റും ജാക്കറ്റു​ം ഉൗരിപ്പിടിച്ചുള്ള യാത്ര എന്നെ തീർത്തും അവശനാക്കിയിരുന്നു. എന്നാലും മുന്നോട്ടുവെച്ച കാൽ പിൻവലിക്കാനില്ലെന്ന നിശ്​ചയത്തിലായിരുന്നു. റൂട്ട്​ ബ്രിഡ്​ജിൽനിന്നും ഒരു മണിക്കൂർ പിന്നിട്ട യാത്രയിൽ റെയിൻബോ ഫാൾ എത്തിച്ചേരാൻ 15 മിനിട്ട്​ മാത്രം അവശേഷിക്കെയാണ്​ ഒരു പടുകൂറ്റൻ മരം വീണ്​ മുന്നോട്ടു പോകാൻ കഴിയാത്തവണ്ണം വഴി തടസ്സപ്പെടുത്തി കിടന്നത്​. ഭാഗ്യത്തിന്​ ഞങ്ങൾ എത്തുന്നതിന്​ ഏതാനും മിനിട്ടുകൾക്ക്​ മുമ്പാണ്​ ആമരം വീണതെന്ന്​ അവിടെ അപ്പോൾ ഉണ്ടായിരുന്ന ബംഗാളികളായ സഞ്ചാരികൾ പറഞ്ഞു. മരം വീഴുന്നതിനു മുമ്പ്​ മുന്നിൽ കയറിപ്പോയ സുഹൃത്തുക്കൾ ഏതെങ്കിലും വ​ഴിയിലൂടെ തിരികെ ഇറങ്ങുന്നതും കാത്താണ്​ അവരുടെ നിൽപ്പ്​. ഇത്രയും ദൂരം കഷ്​ടപ്പെട്ടു വന്നത്​ വെറുതെ ആയല്ലോ എന്ന സങ്കടമായിരുന്നു ഞങ്ങൾക്ക്​. മറ്റൊരു മാർഗവുമില്ലാത്തതിനാൽനിരാശരായി ഞങ്ങൾ തിരികെ ഇറങ്ങി.

ആ ഇരുമ്പു പാലത്തിൽവെച്ച്​ രണ്ടു കണ്ണൂർകാരെ പരിചയപ്പെട്ടു...സജിൻ, അരുൺ എന്നിവർ...
 

വഴിയിലെ ഒരു ചെറിയ വെള്ളച്ചാട്ടത്തിനരികിലിരുന്ന്​ അൽപം വിശ്രമിച്ചു. റൂട്ട്​ ബ്രിഡ്​ജിലേക്കുള്ള പ്രവേശന വഴിയിലായിരുന്നു അരുണും സജിനും താമസിക്കുന്ന ഗസ്​റ്റ്​ ഹൗസ്​ എന്നതിനാൽ അവർ പതിയെ തിരികെ ​േപാകുകയാ​െണന്ന്​ മനസ്സിലായി. ഞാൻ മെല്ലെ നടന്നു. റൂട്ട്​ ബ്രിഡ്​ജ്​ എത്തിയപ്പോൾ മഴയില്ലാത്തതിനാൽ ക്യാമറ പുറത്തെടുത്തു. ഫോ​േട്ടാ എടുത്ത്​ തിരികെയുള്ള കയറ്റം കയറി തുടങ്ങി. ഇടയ്​ക്ക്​ ചില കടകൾ ഉള്ളതിനാൽ ബിസ്​കറ്റും വെള്ളവു​ം കുടിച്ച്​ ക്ഷീണമകറ്റി. സാധനങ്ങൾ എത്തിക്കാൻ ഏറെ ബുദ്ധിമുട്ടുള്ള ഇടമായതിനാലാവണം എല്ലാറ്റിനു​ം ഇരട്ടി വിലയാണ്​. മഴയിൽ നനഞ്ഞു കിടക്കുന്ന മരങ്ങളും ​െചടികളും ചേർന്ന്​ കാടി​​​െൻറ പച്ചപ്പിനെ കടുത്തതാക്കി.

നിരവധി ഇരുമ്പ്​ പാലങ്ങളാണ്​ ചിറാപുഞ്ചിയിലേക്കുള്ള വഴിയിൽ...
 

ഇരുമ്പ്​ പാലങ്ങൾ നിരവധിയുള്ള ഇൗ വഴ​ിയിൽ തിരിച്ചുപോവാനുള്ള അവസാന പാലത്തി​​​െൻറ അടുത്തുവെച്ചാണ്​ ഹൈദരാബാദിൽനിന്നും ഒഫീഷ്യൽ ടൂറിന്​ വന്ന പതിനൊന്നംഗ സംഘത്തെ കണ്ടുമുട്ടിയത്​.പാട്ടും ബഹളവുമൊക്കെയായി അവർ ആഘോഷിച്ചു നീങ്ങുകയാണ്​. എൽ.​െഎ.സി ഒാഫസിലെ ജീവനക്കാരായ അവരോടൊപ്പം ഞാനും കൂടി. ഉച്ചത്തിൽ ആർപ്പുവിളിച്ചും മറ്റു​ം അവർ കയറ്റത്തി​​​െൻറ ആയാസം മറികടക്കുന്നു. ഞങ്ങളോടൊപ്പം നടന്നാൽ നീ വേഗം മുകളിലെത്തും എന്നു പറഞ്ഞ്​ അവർ അധിക വിശ്രമത്തിന്​ എന്നെ അനുവദിക്കാതെ ഒപ്പം കൂട്ടി. അവരുടെ കുടയും വെള്ളവും മറ്റു സാധനങ്ങളും കൊണ്ടുനടക്കുവാൻ പ്രദേശവാസിയായ ബോബോ എന്നൊരാൾ കൂടെയുണ്ട്​. 400 രൂപയാണ്​ ബോബോവി​​​െൻറ കൂലി. ബോബോ എല്ലാ സാധനങ്ങളും ഒരു കുട്ടയിലാക്കി ചുമന്ന്​ നടന്ന്​ ഞങ്ങൾക്കു മുന്നിലായി നടന്നു.

കഠിനമായ കയറ്റങ്ങൾ കയറി വേണമായിരുന്നു റെയിൻബോ ഫാളിലേക്ക്​ പോകാൻ
 

ഇൗ കയറ്റവും ഇറക്കവും ഒരു മൂന്നുവട്ടം കയറിയിറങ്ങിയാൽ സകല കൊളസ്​ട്രോളും ഷുഗറും ഉരുകിത്തീരും. ചുമ്മാതല്ല, മേഘാലയയിൽ പൊണ്ണത്തടിയന്മാരെ കാണാത്തത്​.കയറ്റം കയറി ഒരുവിധത്തിൽ ബൈക്ക്​ പാർക്ക്​ ചെയ്​തിരുന്ന സ്​ഥലത്തെത്തിയപ്പോൾ എന്തെന്നില്ലാത്ത ആശ്വാസം. ഹൈദരാബാദ്​ സംഘത്തോട്​ യാത്ര പറഞ്ഞ്​ ഞാൻ ബൈക്കുമെടുത്ത്​ അവിടെ നിന്ന്​ ഷില്ലോഗിലേക്ക്​ പുറപ്പെടുമ്പോൾ സമയം അഞ്ച്​ മണി ആയിരുന്നു. രാവിലെ 11 മണിക്ക്​ തുടങ്ങിയ ട്രെക്കിങ്​ ആണ്​. ഉച്ചഭക്ഷണം കഴിക്കാത്തതി​​​െൻറ വിശപ്പ്​ മൂർഛിച്ചിരിക്കുന്നു. രാവി​ലെ ഭക്ഷണം കഴിച്ച അതേ ഹോട്ടലിൽനിന്നു തന്നെ ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും ചേർത്തു കഴിച്ചു.

ഇൗ കയറ്റവും ഇറക്കവും ഒരു മൂന്നുവട്ടം കയറിയിറങ്ങിയാൽ സകല കൊളസ്​ട്രോളും ഷുഗറും ഉരുകിത്തീരും
 

തിരികെ ഷില്ലോങിലെ മുറിയിൽ എത്തുമ്പോൾ സമയം രാത്രി 7.30. വഴിയിൽ മഴ​യില്ലാതിരുന്നതിനാൽ വേഗം എത്തി​േച്ചരാൻ കഴിഞ്ഞു. പതിവിലും കടുത്ത ശരീര വേദനയുണ്ടായിരുന്നു. തോളി​​​െൻറ ഒരു ഭാഗത്ത്​ ഭയങ്കര കടച്ചിൽ. ചൂടുവെള്ളത്തിൽ നന്നായൊന്നു കുളിച്ചു. രാവി​െല നേരത്തെ എണീക്കണം.

 

Loading...
COMMENTS