മഞ്ഞുപുതച്ച ആർട്ടിക്കിലേക്ക് മലയാളി െപൺകുട്ടി

  • സ്വപ്നയാത്രക്ക് ഗീതുവിന് പിന്തുണ വേണം

  • തെരഞ്ഞെടുക്കപ്പെട്ടാൽ പോളാറിൽ ആദ്യമായി ഒരു ഇന്ത്യക്കാരി ചരിത്രം കുറിക്കും

ബംഗളൂരു: ‘നിങ്ങൾ ഒരു കാര്യം അതിതീവ്രമായി ആഗ്രഹിച്ചാൽ അത് നേടിത്തരാൻ ഈ ലോകം മുഴുവൻ ഗൂഡാലോചന നടത്തും’ പൗലോ കൊയ് ലോയുടെ ആൽക്കെമിസ്റ്റ് എന്ന നോവലിലൂടെ ലോകം ഏറ്റെടുത്ത ഈ ആശയം സുപരിചതമാണ്. ഇപ്പോൾ അത്തരമൊരു ‘ഗൂഡാലോചന’ നടത്താൻ സമയമായിരിക്കുകയാണ്. തണുത്തുറഞ്ഞ ആർട്ടിക്ക് മേഖലയിലെ മായാകാഴ്ചകളിലേക്കുള്ള സ്വപ്നയാത്രക്കൊരുങ്ങുന്ന ആലുവ മുപ്പത്തടം സ്വദേശിനിയും ബംഗളൂരുവിൽ സോഫ്റ്റ് വെയർ എൻജിനീയറുമായ ഗീതു മോഹൻദാസിനാണ് ഒരോരുത്തരുടെയും പിന്തുണ വേണ്ടത്.


ലോകത്തിലേ എറ്റവും സാഹസികമായ യാത്രകളിലൊന്നായ ആർട്ടിക് എക്സ്പെഡീഷനാണ് ഗീതു തയാറെടുക്കുന്നത്. ഭൂമിയുടെ തണുത്തുറഞ്ഞ വടക്കേ അറ്റത്ത് മൈനസ് 30 മുതൽ 40 ഡിഗ്രവരെയുള്ള തണുപ്പിൽ ഒരു സാഹസിക യാത്ര. തണുത്തു ഉറഞ്ഞ മഞ്ഞുമാത്രം നിറഞ്ഞ സ്വീഡൻ, ഫിൻലൻഡ് എന്നീ രാജ്യങ്ങളുടെ കടന്നുപോകുന്ന 300 കിലോമീറ്റർ പരിധിയിലുള്ള ആർട്ടിക് സർക്കിളിൽ ആണ് യാത്ര. നടന്നും പരിശീലനം ലഭിച്ച നായ്ക്കൾ വലിക്കുന്ന സ്ലെഡ്ജ് എന്ന വാഹനത്തിൽ കയറിയുമൊക്കെയാണ് അഞ്ചുദിവസം നീളുന്ന യാത്ര പൂർത്തിയാക്കുക. ഏറെ വെല്ലുവിളി നിറഞ്ഞ ഇത്തരമൊരു യാത്രക്കായി ഗീതു എന്ന മലയാളി പെൺകുട്ടി തെരഞ്ഞെടുക്കപ്പെട്ടാൽ അത് ചരിത്രമാകും. ഇന്ത്യയിൽനിന്നും പ്രത്യേകിച്ച് കേരളത്തിൽനിന്നും ആദ്യമായി ഇത്തരമൊരു സാഹസിക യാത്ര നടത്തുന്ന പെൺകുട്ടിയായി ഗീതു മാറും. അത് പിന്നീട് യാത്രയെ സ്നേഹിക്കുന്ന സാഹസികത ഇഷ്ടപ്പെടുന്ന ഒരുപാട് പെൺകുട്ടികൾക്കും പ്രചോദനമാകും. അതിനെല്ലാം വേണ്ടത് നമ്മുടെ ഒരോരുത്തരുടെയും വോട്ടുകളാണെന്ന് മാത്രം.

സ്വീഡിഷ് കമ്പനിയായ ഫിയൽ റാവൻ നടത്തുന്ന പോളാർ എക്സ്പെഡീഷനായി ലോകത്തേ ഒരോ മേഖലകളിൽനിന്നായി രണ്ടുപേരെയാണ് തെരഞ്ഞെടുക്കുക. ആകെ 20 പേർക്കായാണ് സാഹസിക യാത്ര സംഘടിപ്പിക്കുന്നത്. ദ വേൾഡ് എന്ന വിഭാഗത്തിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നായി ആകെ രണ്ടുപേർക്കാണ് യോഗ്യത നേടാനാകുക. ഒരാളെ കമ്പനി നേരിട്ട് തെരഞ്ഞെടുക്കും. മറ്റൊരാളെ ഒാൺലൈൻ വോട്ടിങി​​െൻറ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുന്നത്. കമ്പനിയുടെ വെബ്സൈറ്റിൽ പങ്കെടുക്കുന്നവരുടെ പ്രൊഫൈലിൽ കയറിയാൽ വോട്ടിങ് ലിങ്കും കാണാം. യാത്രയിൽ പങ്കെടുക്കാനുള്ള യോഗ്യത താൻ നേടിയാൽ അത് മറ്റുള്ള പെൺകുട്ടികൾക്ക് വലിയ പ്രചോദനമാകുമെന്നും പ്രതീക്ഷയുണ്ടെന്നും ഗീതു പറയുന്നു.

ചെറുപ്പം മുതലെ യാത്രകളെ സ്നേഹിച്ചിരുന്ന ഗീതു ഇപ്പോൾ പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള ഉത്തരവാദിത്വ ടൂറിസത്തി​​െൻറ അമരക്കാരി കൂടിയാണ്. 2015ൽ ഗീതു ആരംഭിച്ച ഉത്തരവാദിത്വ ടൂറിസം പ്രൊത്സാഹിപ്പിക്കുന്ന ലെറ്റ്സ് ഗോ ഫോർ എ ക്യാമ്പ് എന്ന ഗ്രൂപ്പ് ഇതിനോടകം നിരവധി യാത്രകൾ നടത്തികഴിഞ്ഞു. ഉത്തരധ്രുവത്തിലെ യാത്രക്കായി കഴിഞ്ഞ രണ്ടുവർഷമായി ഗീതു തയാറെടുത്തുകൊണ്ടിരിക്കുകയാണ്. ഏപ്രിലിൽ നടക്കുന്ന യാത്രയുടെ ഒാൺലൈൻ വോട്ടിങ് ഡിസംബർ പകുതിയോടെ അവസാനിക്കും. കഴിഞ്ഞ ജനുവരിയിൽ ലെറ്റ്സ് ഗോ ഫോർ എ ക്യാമ്പി​​െൻറ നേതൃത്വത്തിൽ നടത്തിയ ഛാദർ ട്രക്കിങി​​െൻറ ആത്മവിശ്വാസവുമായാണ് ഗീതു പോളാറിലെ യാത്രയിലേക്ക് ഒരുങ്ങുന്നത്. 19 പേരടങ്ങുന്ന സംഘത്തെ മൈനസ് 30 ഡിഗ്രിവരെ തണുപ്പുള്ള മേഖലയിലൂടെ നയിച്ചതും ഗീതുവായിരുന്നു.

തായ് ലാൻഡ്, ഭൂട്ടാൻ, ലഡാക്ക് തുടങ്ങിയ നിരവധി പ്രദേശങ്ങളിലും ഗീതു യാത്ര ചെയ്തിട്ടുണ്ട്. ലഡാക്കിലെ ഗ്രാമീണ വനിതകളുടെ ഉന്നമനത്തിനായി ടൂറിസം എങ്ങിനെ ഉപയോഗിക്കാം എന്നതിൽ അവിടുത്തെ സുഹൃത്തുക്കളുമായി ചേർന്ന് ഉദ്യമങ്ങളിലും ഗീതു പങ്കാളിയാണ്.  ബംഗളൂരുവിൽതന്നെ സോഫ്റ്റ് വെയർ എൻജീനിയറായ ആദിഷ് ആണ് ഭർത്താവ്. ആർട്ടിക് എക്സ്പെഡിഷനിനുള്ള ഒാൺലൈൻ വോട്ടിങിൽ നേരത്തെ അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ഗീതു 21ന് അർധരാത്രിയോടെ പതിനായിരത്തിലധികം വോട്ടുകളുമായി മൂന്നാം സ്ഥാനത്തേക്ക് മുന്നേറിയിട്ടുണ്ട്. ഇനിയും പതിനായിരങ്ങൾ പിന്തുണച്ചാൽ മാത്രമെ ചരിത്രയാത്രക്ക് അവസരമൊരുങ്ങുകയുള്ളു. ഗീതുവിനായി ഒാൺലൈനിൽ കാമ്പയിനും സജീവമാണ്.

ഗീതുവിന് വോട്ടു ചെയ്യാനുള്ള ലിങ്ക്:  https://polar.fjallraven.com/contestant/?id=7022

Loading...
COMMENTS