Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightആർട്ടിക്കിൽ...

ആർട്ടിക്കിൽ ഹാട്രിക്ക്​ അടിക്കാൻ വീണ്ടുമൊരു മലയാളി

text_fields
bookmark_border
ആർട്ടിക്കിൽ ഹാട്രിക്ക്​ അടിക്കാൻ വീണ്ടുമൊരു മലയാളി
cancel
camera_alt????????? ????????? ?????? ???????????? ?????????????? ?????? ??????? ???????? ??????

സാഹസിക സഞ്ചാരികളുടെ സ്വപ്നമായ ‘ഫിയൽരാവൻ ആർട്ടിക്​ പോളാർ എക്സ്പെഡിഷന്’ ഇത്തവണയും മലയാള ിയെത്തുമോ എന്ന ആകാംക്ഷയിലാണ് എല്ലാവരും. ട്രാവൽ ​​ടേവ്ലാഗറും പാലക്കാട് ജില്ലയിലെ എടത്തനാട്ടുകര സ്വദേശിയുമാ യ കെ.വി. അഷ്റഫ് അലി എന്ന അഷ്​റഫ്​ എക്​സലാണ് മലയാളക്കരയുടെ പ്രതീക്ഷയുമായി മുന്നിലുള്ളത്. 60 രാജ്യങ്ങൾ​ ഉൾപ്പെടുന ്ന വേൾഡ്​ കാറ്റഗറിയിൽ 20,000ന്​ മുകളിൽ വോട്ടുമായി ഒന്നാംസ്​ഥാനത്താണ്​ അഷ്​റഫ്​​. ആന്ധ്ര സ്വദേശിയായ ജയരാജ് ഗെഡേല 10,000 വോട്ടുമായി പിന്നിലുണ്ട്​. വോട്ടിങ്​ കഴിയാൻ ഇനി 21 ദിവസം ബാക്കിയുള്ളൂ​. ന​മ്മൾ ഓരോരുത്തരും ഒത്തുപിടിച്ചാൽ ഇത്തവണയും മലയാളി ആർട്ടിക്കിൽ വെന്നിക്കൊടി പാറിക്കും. കഴിഞ്ഞ രണ്ട്​ തവണയായി പുനലൂർ സ്വദേശി നിയോഗ്​ കൃഷ്​ണയെയും കോഴിക്കോട്​ സ്വദേശിയും മണാലിയിൽ താമസക്കാരനുമായ ബാബ്​ സാഗർ എന്ന ബാബുക്കാനെയും വോട്ട്​ ചെയ്​ത്​ വിജയിപ്പിച്ച്​ ആർട്ടിക്കിലേക്ക്​ പറഞ്ഞയച്ചവരാണ്​ നമ്മൾ.

എന്താണ്​ ഫിയൽരാവൻ പോളാർ
തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്​ത്രങ്ങളും മറ്റു ഉൽപ്പന്നങ്ങളും നിർമിക്കുന്ന സ്വീഡിഷ്​ കമ്പനിയായ ഫിയൽരാവനാണ്​ ഈ യാത്ര സംഘടിപ്പിക്കുന്നത്​​. ലോകത്തി​​​​​െൻറ വിവിധ പ്രദേശങ്ങളെ പത്ത്​ വിഭാഗങ്ങളായി തിരിച്ചാണ്​ ആളുകളെ തെരഞ്ഞെടുക്കുക. ആകെ 20 പേർക്കാണ്​ അവസരം. ഇതിൽ പത്ത്​ പേരെ വോട്ടിങ്ങിലൂടെയും ബക്കിയുള്ളവരെ ജൂറിയുമാണ്​ തെരഞ്ഞെടുക്കുന്നത്​. ഫിയൽരാവൻ പോളാറിൻെറ വെബ്​സൈറ്റിൽ കയറി ഫേസ്​ബുക്ക്​ അക്കൗണ്ട്​ ഉപയോഗിച്ച്​ ലോഗിൻ ചെയ്​താണ്​​ വോട്ട്​ ചെയ്യേണ്ടത്​.

മഞ്ഞുമൂടിക്കിടക്കുന്ന ആർട്ടിക്​ മേഖലയിലെ നോർവേയിൽനിന്ന്​ തുടങ്ങി സ്വീഡനിൽ അവസാനിക്കുന്ന 300 കിലോമീറ്ററിലൂടെയാണ്​ ഈ സാഹസിക ​യാ​ത്ര.​ മൈനസ്​ 40 വരെ എത്തുന്ന വഴികളിലൂടെ സഞ്ചരിക്കാൻ പ്രത്യേകം തയാറാക്കിയ വാഹനം നായ്​ക്കളാണ്​ വലിച്ചുകൊണ്ടുപോവുക. ഏഴ്​ ദിവസം നീളുന്ന​ യാത്രക്കിടയിൽ ഒരുപാട്​ സാഹസിക പ്രവർത്തികളും കമ്പനി ഒരുക്കിയിട്ടുണ്ടാകും. നല്ല മനക്കരുത്തും ശാരീരക ക്ഷമതയും ഉള്ളവർക്ക്​ മാത്രം സാധ്യമാകുന്ന ഒന്നാണ്​ ഫിയൽരാവൻ പോളാർ.

എന്തുകൊണ്ട്​ അഷ്​റഫ്​
മലയാളത്തിലെ അറിയപ്പെടുന്ന ട്രാവൽ ​​േവ്ലാഗറാണ്​ അഷ്​റഫ്​. Route Records by Ashraf Excel എന്ന യൂട്യൂബ്​ ചാനലിലൂടെയാണ്​ അദ്ദേഹം ത​​​​​െൻറ യാത്രകൾ നമുക്ക്​ മുന്നിൽ അവതരിപ്പിക്കുന്നത്​. 1,79,000ഒാളം സബ്സ്ക്രൈബേഴ്സ് നിലവിൽ ചാനലിനുണ്ട്​. അഷ്​റഫ്​ മത്സരിക്കുന്ന വേൾഡ്​ കാറ്റഗറിയിൽനിന്ന്​ വോട്ടിങ്ങിലൂടെ ഒരാളെ മാത്രമാണ്​ തെരഞ്ഞെടുക്കുക. അതുകൊണ്ട്​ തന്നെ എല്ലാവരുടെയും പിന്തുണ ഇൗ യുവ സഞ്ചാരിക്ക്​​ അത്യാവശ്യമാണ്​. ഇതി​​​​​െൻറ ഭാഗമായി മലയാളത്തിലെ പ്രമുഖ ​േവ്ലാഗർമാരും സിനിമ മേഖലയിലുള്ളവരുമെല്ലാം അഷ്​റഫിന്​ വോട്ടഭ്യർഥിച്ച്​ കാമ്പയിനിൽ സജീവമായിട്ടുണ്ട്​.

കഴിഞ്ഞ രണ്ട്​ തവണത്തെ പ്രളയം പോലെ തന്നെയാണ്​ നമുക്ക്​ ഫിയൽരാവൻ പോളാറും. മലയാളികൾ ഒത്തൊരുമിച്ച്​ നിന്നാൽ എണ്ണത്തിൽ കുറവാണെങ്കിലും ​ലോകം തന്നെ കീഴിലാകും എന്ന്​ തെളിയിച്ചവരാണ് നമ്മൾ​. ഇത്തവണ അഷ്​റഫ്​ എക്​സലിലൂടെ നമുക്കത്​ സാധ്യമാക്കാം. തന്നെ വിജയിപ്പിച്ച്​ അയച്ചാൽ യാത്രയിലെ ഓരോ അനുഭവവും കാമറയിൽ പകർത്തി യൂട്യൂബ്​ ചാനലിലൂടെ തിരിച്ചുതരുമെന്ന്​ ഇദ്ദേഹം ഉറപ്പുതരുന്നു​.

https://polar.fjallraven.com/contestant/?id=7043
എന്ന ലിങ്ക് വഴി അഷ്റഫിന് വോട്ട് ചെയ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fjällräven Polar ExpeditionAn international Polar expedition300km of Arctic wilderness
News Summary - vote for malayali traveller Ashraf Excell for fjallraven polar expedition
Next Story