Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കാറിൽ ഉലകം കറങ്ങാൻ വൈശാഖിന്​ കാറുപോലും വേണ്ട
cancel
camera_alt????????? ????? ????? ????????? ????????? ?????????? ??????? ??????????.. ??????? ??? ???????? ???????????
Homechevron_rightTravelchevron_rightAdventurechevron_rightകാറിൽ ഉലകം കറങ്ങാൻ...

കാറിൽ ഉലകം കറങ്ങാൻ വൈശാഖിന്​ കാറുപോലും വേണ്ട

text_fields
bookmark_border

ശുപത്രിയിൽനിന്ന്​ രോഗം ഭേദമായി പോകുന്നവരുടെ മുഖത്ത്​ വിരിയുന്ന പുഞ്ചിരി പോലെയാണ്​ വൈശാഖിന്​ യാത്രകൾ. കാണാത്ത നാടുകളും അനുഭവങ്ങളും തേടി പോകു​മ്പോൾ ലഭിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ല ​. ഏത്​ രാജ്യത്ത്​ പോയാലും സ്വന്തമായി വാഹനം ഡ്രൈവ്​ ചെയ്​ത്​ നാട്​ ചുറ്റിക്കാണാൻ ഇഷ്​ടപ്പെടുന്നയാളാണ്​ അയർല ൻഡിൽ നഴ്​സായി ജോലി ചെയ്യുന്ന ​വൈശാഖ്​ രഘു. 2018ൽ​ സ്​പെയിനിലാണ്​ ആദ്യമായി റ​​​​െൻറൽ കാർ ഓടിക്കുന്നത്​. തിരുവനന് തപുരം ആർ.ടി.ഒക്ക്​ കീഴിൽ ലഭിച്ച ഇൻറർനാഷനൽ ഡ്രൈവിങ്​ പെർമിറ്റി​​​​​െൻറ (​െഎ.ഡി.പി) ബലത്തിലാണ്​​ സ്​പെയിനിലേക്ക് ​ വിമാനം കയറിയത്​​. രണ്ടാഴ്​ചത്തെ യാത്രയിൽ പത്ത്​ ദിവസവും കൂട്ടിന്​ ഫോർഡ്​ ഫിയസ്​റ്റ എന്ന കാറുണ്ടായിരുന്നു. 1 5,000 രൂപയായിരുന്നു​ കാറി​​​​​െൻറ വാടക. ഇൻഷുറൻസും ഫുൾകവർ പ്രൊട്ടക്ഷനുമായി​ 2000 രൂപയും ചെലവ്​ വന്നു.

മലാഗയിൽനി ന്നാണ്​ കാറിൽ യാത്ര തുടങ്ങിയത്​. ചരിത്രം തളംകെട്ടിനിൽക്കുന്ന പ്രാചീന നഗരങ്ങളും കാർഷിക വിളകളും വീടുകളും നിറഞ് ഞ ഗ്രാമങ്ങളും താണ്ടിയായിരുന്നു യാത്ര. വലൻസിയ, ടെ​ാളേഡോ വഴി തലസ്​ഥാനമായ​ മാഡ്രിഡിലെത്തി. തുടർന്ന്​ നേരെ ഫ്രാൻ സിന്​ സമീപത്തെ അൻഡോറ എന്ന കാറ്റലോണിയൻ രാജ്യത്തേക്ക്​. അൻഡോറക്ക്​ സമീപം ഒരുദിവസം കാറിൽ തന്നെ​ കിടന്നുറങ്ങി ​. ഇന്ധന പമ്പുകളിൽ മതിയായ സൗകര്യമുള്ളതിനാൽ ഫ്രഷാകുന്ന കാര്യത്തെക്കുറിച്ച്​ പേടിക്കാനില്ലെന്ന്​ വൈശാഖ്​​ പറ യുന്നു.

വൈശാഖ്​ രഘു ഐസ്​ലൻഡ്​ യാത്രയിൽ

അൻഡോറയിലെ ​ഗ്രാമീണ കാഴ്​ചകളും മലനിരകളുമെല്ലാം കണ് ട് തിരിച്ച്​ സ്​പെയിനിലേക്ക് തന്നെ​ കയറി.​ വലൻസിയ, നേർഹ, റോണ്ട വഴി​യാണ്​ മലാഗയിൽ തിരിച്ചെത്തിയത്​. ബാഴ്​സലോണയിൽനിന്നായിരുന്നു മടക്ക ​ൈഫ്ലറ്റ്​ ടിക്കറ്റ്​. കാർ അവിടെ തിരിച്ചേൽപ്പിക്കണമെന്ന്​ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും 10,000 രൂപ അധികം ഏജൻസിക്ക്​ നൽകേണ്ടതിനാലാണ്​ മലാഗയിലേക്ക്​ തിരിച്ച​ുപോന്നത്​. അവിടെനിന്ന്​ അതിവേഗ ബുള്ളറ്റ്​ ട്രെയിനിൽ 1000 കിലോമീറ്റർ അകലെയുള്ള​​ ബാഴ്​സലോണയിലേക്ക്​ പറന്നു​. ആറ്​ മണിക്കൂർ യാത്രക്ക്​​ 4000 രൂപയാണ്​ ചാർജ് വന്നത്​​​.

കാമറയെ പ്രണയിച്ച നഴ്​സ്​
സ്​പെയിൻ യാത്രക്കുശേഷം വൈശാഖ്​ അയർലൻഡിലെ ജോലിക്കിടയിൽ​ യൂറോപ്യൻ യൂനിയ​​​​​െൻറ ലൈസൻസ്​ കരസ്​ഥമാക്കി. തുടർന്ന്​ ക്രൊയേഷ്യ, ഐസ്​ലൻഡ്​ രാജ്യങ്ങളിലൂടെ കാറിൽ സഞ്ചരിച്ചു​. ഇ.യു ലൈസൻസ്​ എടുക്കുന്നതിന്​ മുമ്പ്​ അയർലൻഡിൽ ഇന്ത്യൻ ലൈസൻസ്​ മാത്രം ഉപയോഗിച്ചും റ​​​​െൻറൽ കാർ ഒടിച്ചിട്ടുണ്ട്​. ഫ്രാൻസാണ് അവസാനമായി സഞ്ചരിച്ച രാജ്യം. പക്ഷെ, സന്ദർശനം പാരീസിൽ മാത്രമായതിനാൽ കാറെന്നും വാടകക്ക്​ എടുത്തില്ല.

വൈശാഖ്​ രഘു ഐസ്​ലൻഡ്​ യാത്രക്കിടെ ഉപയോഗിച്ച ഹ്യുണ്ടായ്​ ​ഐ10 കാർ

ചെലവ്​ കുറവ്​, സമയലാഭം തുടങ്ങിയ കാര്യങ്ങളാണ്​ വൈശാഖിനെ റ​​​​െൻറൽ കാറുകളിലേക്ക്​​ അടുപ്പിക്കുന്നത്​. മിക്ക രാജ്യങ്ങളിലും പൊതുഗതാഗത സംവിധാനങ്ങൾ നഗരങ്ങളെ മാത്രം ബന്ധിപ്പിച്ചാണുള്ളത്​. ഇവക്ക് താരതമ്യേന​ ചെവല്​ കൂടുതലാകും. കൂടാതെ റൂട്ട്​ കണ്ടുപിടിക്കാനും ബുദ്ധിമുട്ടാണ്​. ഇവിടെയാണ്​ സ്വന്തമായി കാർ ഒാടിക്കുന്നതി​​​​​െൻറ നേട്ടം. 1000 രൂപ മുതൽ ചെറുകാറുകൾ വാടകക്ക്​ ലഭിക്കും. നമുക്ക്​ ഇഷ്​ടമുള്ള സ്​ഥലത്തേക്ക്​ ഗൂഗിൾ മാപ്പിൻെറ സഹായത്തോടെ ഒാടിച്ചുപോകാമെന്നും​ ഈ 32കാരൻ സാക്ഷ്യപ്പെടുത്തുന്നു.

വൈശാഖ്​ രഘു ക്രൊയേഷ്യൻ യാത്രക്കിടെ ഉപയോഗിച്ച 'ഫോക്​സ്​ വാഗൺ അപ്പ്​' കാറിന്​ മുകളിലിരുന്ന്​ ഡ്രോൺ കാമറ നിയന്ത്രിക്കുന്നു

വൈശാഖ്​ ഓരോ യാത്രയും അതി​മനോഹരമായി കാമറയിൽ പകർത്തി യൂട്യൂബിലൂടെ പ്രേക്ഷകർക്ക്​ മുന്നിലെത്തിക്കുന്നുണ്ട്​. ഡ്രോണെല്ലാം ഉപയോഗിച്ച്​ പകർത്തുന്ന വീഡിയോ കാണ​ു​േമ്പാൾ ബോധ്യമാകും, സിറിഞ്ചും മരുന്നും മാത്രമല്ല കാമറയും എഡിറ്റിങ്ങുമെല്ലാം ഈ നഴ്​സി​​​​​െൻറ കൈയിൽ ഭദ്രമാണെന്ന്​​. TRAMAL The Travelling Malayalis എന്ന ചാനലിലൂടെ ഈ കാഴ്​ചകൾ ആസ്വദിക്കാം. തിരുവനന്തപുരം സ്വദേശിയായ വൈശാഖ്​ ബൈക്കിലും മറ്റു മാർഗങ്ങളിലുമായി ഇന്ത്യയുടെ പലഭാഗത്തും സഞ്ചരിച്ചിട്ടുണ്ട്​.


ആഗോള ലൈസൻസ്​ എടുത്താലോ?
മലയാളികളുടെ യാത്രാ ശൈലികൾ അനുദിനം മാറുകയാണ്​. ചെലവേറിയ യൂറോപ്പ്​, അമേരിക്കൻ യാത്രകളെല്ലാം ഇന്ന്​ പലർക്കും നിസാര സംഗതിയാണ്​. വിദേശ രാജ്യങ്ങളിൽ ചെല്ലു​േമ്പാൾ അവിടത്തെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതിനോടൊപ്പം വാടക​ക്ക്​ ക​ാറെടുത്ത്​ സ്വന്തമായി ഡ്രൈവ്​ ചെയ്​്ത്​ നാട്​ ചുറ്റിക്കാണുന്ന രീതിയും വ്യാപകമായി​. നാട്ടിൽനിന്ന്​ തന്നെ വണ്ടിയോടിച്ച്​ വിദേശരാജ്യങ്ങളിൽ പോകുന്നവരും വിരളമല്ല. ചില രാജ്യങ്ങളിൽ ഇന്ത്യൻ ഡ്രൈവിങ്​ ലൈസൻസ്​ മാത്രം മതി വാഹനം ഓടിക്കാൻ. എന്നാൽ, മറ്റിടങ്ങളിൽ ​ഇൻറർനാഷനൽ ഡ്രൈവിങ്​ പെർമിറ്റ് (ഐ.ഡി.പി)​ വേണ്ടിവരും.

വൈശാഖ്​ രഘു പാരീസിലെ ഈഫൽ ടവറിന്​ മുന്നിൽ

ഐ.ഡി.പി സിംപിളാണ്​ ​
പേര്​ കേൾക്കുന്നത്​ പോലെയല്ല ആൾ, വളരെ നിസാരമായി ആർക്കും ലഭിക്കാവുന്ന സംഭവമാണ്​ ഇൻറർനാഷനൽ ഡ്രൈവിങ്​ പെർമിറ്റ്​​. ചുരുങ്ങിയത്​ ഒരുവർഷം കാലാവധിയുള്ള ഇന്ത്യൻ ലൈസൻസുള്ളവർക്ക്​ ആർ.ടി.ഒ ഓഫിസിൽ അപേക്ഷിച്ചാൽ ദിവസങ്ങൾക്കകം സാധനം കൈയിൽ കിട്ടും. അപേക്ഷയോടൊപ്പം പാസ്​പോർട്ട്​, വിസ, വിമാന ടിക്കറ്റ്​ എന്നിവയുടെ പകർപ്പ്​, ഫോ​ട്ടോ, മെഡിക്കൽ​ സർട്ടിഫിക്കറ്റ്​, ​െഎ.ഡി പ്രൂഫ്​ തുടങ്ങിയവയാണ്​ ​നൽകേണ്ടത്​. സർവിസ്​ ചാർജടക്കം 1220 രൂപയാണ്​ ചെലവ്​. ഒരു വർഷമാണ്​ ​പരമാവധി കാലാവധി. വിസ ഓൺ അറൈവൽ രാജ്യങ്ങളിലേക്ക്​ പോകുന്നവർക്ക്​ മറ്റു രേഖകളുടെ സഹാ​യത്തോടെ​ ഐ.ഡി.പി ലഭിക്കും​.

ലൈസൻസ്​ ടു എക്​സ്​​പ്ലോർ​​​​
പലർക്കും നഗരങ്ങളേക്കാൾ ഇഷ്​ടം ഗ്രാമങ്ങളിലൂടെ യാത്ര പോകാനാകും. അത്​ വിദേശ രാജ്യങ്ങളിലായാൽ കൂടുതൽ ആസ്വാദ്യകരമാകും. ഇതിനുള്ള മികച്ച വഴിയാണ്​ സ്വന്തമായി ഡ്രൈവ്​ ചെയ്​തുള്ള യാത്രകൾ. സംഗതി അൽപ്പം വെല്ലുവിളി​ ആണെങ്കിലും അതി​​​​​െൻറ ത്രില്ല്​ അനുഭവിച്ചറിയുക തന്നെ വേണം. കാർ റ​​​​െൻറൽ ആപ്പുകൾ വഴിയും വെബ്​സൈറ്റുകൾ വഴിയും വിവിധ ഏജൻസികളുടെ വഹനം ഓൺലൈനായി ബുക്ക്​ ചെയ്യാം. യൂറോപ്പിലാണെങ്കിൽ ​െഎ.ഡി.പിക്ക്​ പുറമെ യൂറോപ്യൻ യൂനിയ​​​​​െൻറ ലൈസൻസ്, യു.കെയുടെ ലൈസൻസ് എന്നിവ ഉപയോഗിച്ചും വാഹനം ഓടിക്കാം. മിക്ക റ​​​​െൻറൽ ഏജൻസികളും ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിലേ വാഹനം നൽകൂ. ഡെബിറ്റ്​ കാർഡ്​ ഉപയോഗിച്ച്​ വാഹനം നൽകുന്ന അപൂർവം ഏജൻസികളുമുണ്ട്​​. ഇതോടൊപ്പം ഇൻഷുറൻസടക്കമുള്ള ഫുൾപ്രൊട്ടക്ഷൻ സ്​കീം എടുത്താൽ ചെറിയ പോറൽ പോലും ടെൻഷനടിപ്പിക്കില്ല. റോഡ് സൈഡ് അസിസ്​റ്റൻറ്​സും ഇൗ കമ്പനികൾ ലഭ്യമാക്കും. ഏഷ്യയിലെ പ്രമുഖ ടൂറിസ്​റ്റ്​ കേന്ദ്രങ്ങളിലെല്ലാം തന്നെ ​​ഐ.ഡി.പി ഉണ്ടെങ്കിൽ കാറുകൾ വാടകക്ക്​ ലഭിക്കും.

വൈശാഖ്​ രഘു പാരീസിലെ ആർക്​ ദെ ട്രയംഫിന്​ സമീപം


അറിഞ്ഞിരിക്കാം നിയമങ്ങൾ
ഓരോ നട്ടിലെയും ട്രാഫിക്​ നിയമങ്ങൾ മനസ്സിലാക്കി വേണം വാഹനമോടിക്കാൻ​. ലെഫ്​റ്റ്​ ഹാൻഡ്​ ഡ്രൈവിങ്ങായിരിക്കും പല രാജ്യങ്ങളിലും. നോ പാർക്കിങ്​ ഭാഗങ്ങൾ ശ്രദ്ധിക്കുക. അമിതവേഗതയും ചിലപ്പോൾ പണിതരും. റൗണ്ട്​ എബൗട്ടിൽ കയറു​മ്പോഴും നിരനിരയായി പോകു​മ്പോഴും ട്രാഫിക്​ മ​ര്യാദ പാലിക്കണം. യൂറോപ്പ്​ പോലുള്ള ഭൂഖണ്ഡങ്ങളിൽ ഒരിടത്തുനിന്ന്​ മറ്റൊരു രാജ്യത്തേക്ക്​​ കാർ ഓടിച്ചുപോകാൻ സാധിക്കും. ഇതിന്​ ആവശ്യമായ പെർമിറ്റ്​ റ​​​​െൻറൽ കമ്പനികൾ എടുത്ത്​ തരും. കാർ എടുത്ത​ നഗരത്തിൽതന്നെ തിരിച്ച്​ ഏൽപ്പിക്കണമെന്നുമില്ല. പക്ഷെ, ഇതിന്​ ചിലപ്പോൾ അധികതുക​ നൽകേണ്ടി വരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vaishakh Regurent car travellerവൈശാഖ്​ രഘു
Next Story