Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightകടലിൻ അഗാധമാം നീലിമയിൽ

കടലിൻ അഗാധമാം നീലിമയിൽ

text_fields
bookmark_border
kalpeni-1
cancel
camera_alt?????????? ????????????? ?????????????? ?????? ???????????? ???????????? ?????????????

ലക്ഷദ്വീപ്​. ആ വാക്ക്​​ മനസ്സിൽ കിടന്ന്​ തിരയടിക്കാൻ തുടങ്ങിയിട്ട്​ നാളേറെയായി. പലകാലങ്ങളിലായ ി പലനാടുകളിലൂടെ ഉൗരുചുറ്റിയെങ്കിലും ലക്ഷദ്വീപ്​ യാത്ര മാത്രം സ്വപ്​നമായി തുടർന്നു. ​അങ്ങോട്ട്​ കൊണ്ടുപോ കാനൊരു സ്​പോൺസറെ കിട്ടാത്തതായിരുന്നു പ്രശ്​നം. അങ്ങനെയാണ്​ ഫേസ്ബുക്കിൽനിന്ന് അവിചാരിതമായി​ ലക്ഷദ്വീപ്​ സ ്വദേശിയുടെ നമ്പർ കിട്ടുന്നത്​. ഒട്ടും സമയം പാഴാക്കിയില്ല. ആ നമ്പറിലേക്ക് വിളിച്ചു. ഇർഫാൻ എന്നയാളാണ് ഫോണെടുത് തത്​. കല്‍പേനി എന്ന ദ്വീപുകാരൻ​.

സ്വന്തം നാട് കാണിക്കാന്‍ കേരളത്തിലുള്ളവരെ കൊണ്ടുപോകുന്ന പരിപാടിയാണ്​ ആൾക്ക്​​. അഞ്ച് വർഷമായി മനസ്സിൽ കൊണ്ട് നടക്കുന്ന വലിയ സ്വപ്നമാണ്​ ഇൗ യാത്രയെന്ന്​​ അദ്ദേഹത്തെ അറിയിച്ചു. ഒരു വ ർഷം മുമ്പ്​ മറ്റൊരു ദ്വീപുകാരൻ വഴി പോകാൻ ഒരുങ്ങിയതായിരുന്നു. നിർഭാഗ്യവശാൽ പൊതുതെരഞ്ഞെടുപ്പ്​ വന്നതിനാൽ പെർ മിറ്റ് നിഷേധിച്ചു. അന്ന് തന്നെ മനസ്സിൽ കരുതി അടുത്ത വർഷമെങ്കിലും നാട്ടിൽ അവധിക്ക് വരുമ്പോൾ ദ്വീപ് സന്ദർശിക്ക ണമെന്ന്​. ഇത്തവണ അതുണ്ടാകുമെന്​ ഇർഫാ​ൻ ഉറപ്പുതന്നു.

kalpeni-2
ലക്ഷദ്വീപിലേക്ക്​ സർവിസ്​ നടത്തുന്ന ഏറ്റവും വലിയ കപ്പലാണ് ​ കവരത്തി

യാത്ര പോകുന്നതി​​​​െൻറ​ ഒരു മാസം മുമ്പ് നാല് രേഖകൾ തയാറാക്കി അയച്ച് തരാൻ ആവശ്യപ് പെട്ടു. അറ്റസ്​റ്റ്​ ചെയ്ത ആധാറി​​​​​െൻറ പകർപ്പ്, രണ്ട് അയൽവാസികളുടെ വിലാസം, തിരിച്ചറിയാനുള്ള അടയാളം, നാല്​ ഫോ ട്ടോ എന്നിവയായിരുന്നു അത്​. ഞാൻ കുവൈത്തിലായതിനാൽ സഹോദരനാണ് എല്ലാം ചെയ്​തത്​. 20 ദിവസമെടുത്തു പെര്‍മിറ്റ് ശരിയാ കാന്‍. ആദ്യം കല്‍പേനിയിലെ ഓഫിസില്‍നിന്ന് പേപ്പറുകളെല്ലാം പരിശോധിച്ച് ഇവ കൊച്ചിയിലേക്ക് അയക്കും. കൊച്ചിയി ലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ ഓഫിസില്‍നിന്നാണ് പെര്‍മിറ്റ് പാസാക്കുന്നത്. ഇർഫാൻ കൽപേനിക്കാരനായതിനാൽ അവിട േക്കുള്ള പെർമിറ്റാണ്​ ലഭിച്ചത്​. ഇനി കപ്പല്‍ ടിക്കറ്റെടുക്കണം. ലക്ഷദ്വീപിലേക്ക് കൊച്ചി, ബേപ്പൂര്‍, മംഗലാപുര ം എന്നിവിടങ്ങളില്‍നിന്നായി പത്തിലധികം കപ്പലുകള്‍ സര്‍വിസ് നടത്തുന്നുണ്ട്. ഇതില്‍ തന്നെ ചിലത്​ മാത്രമെ കല്‍പ േനി വഴി പോകുന്നുള്ളൂ. 15 ദിവസം മുമ്പ്​ ഓരോ കപ്പലിലെയും ടിക്കറ്റ് കൊടുക്കാന്‍ തുടങ്ങും. ഈ ടിക്കറ്റുകള്‍ നിമിഷ ങ്ങള്‍ക്കകം തീര്‍ന്നുപോവാറുണ്ട്​. ഭൂരിഭാഗം ടിക്കറ്റുകളും ലക്ഷദ്വീപുകാർക്ക്​ നീക്കിവെക്കും. കുറഞ്ഞ ശതമാനം ടിക്കറ്റ് മാത്രമാണ് പെര്‍മിറ്റുകാര്‍ക്ക് ഉണ്ടാവുക. ഏറെ പണിപ്പെട്ടിട്ടാണെങ്കിലും സ്പോണ്‍സര്‍ കവരത്തി എന്ന കപ്പലി​​​​​െൻറ ടിക്കറ്റ് ഒപ്പിച്ചുതന്നു. ടിക്കറ്റ് ലഭിച്ചതോടെ യാത്രക്കുള്ള മറ്റു ഒരുക്കങ്ങളെല്ലാം പൂര്‍ത് തിയാക്കി.

കപ്പൽ യാത്ര
അങ്ങനെ യാത്രക്കുള്ള ദിവസം വന്നണഞ്ഞു. രാവിലെ പത്തിന്​ കൊച്ചി വെല്ലി ങ്ടണ്‍ ഐലന്‍ഡിലെ ലക്ഷദ്വീപ് വാര്‍ഫും എംബാര്‍ക്കേഷന്‍ പോയിൻറും അടങ്ങിയ ഓഫിസിന് മുന്നിലെത്തി. അവിടെ ബാഗ്, ടിക ്കറ്റ്, പെര്‍മിറ്റ് എന്നിവയെല്ലാം പരിശോധിച്ച് അകത്തേക്ക് കയറ്റിവിട്ടു. ലക്ഷദ്വീപിലേക്കുള്ള ഏറ്റവും വലിയ യാ ത്രാകപ്പലാണ് കവരത്തി. വലിയ കപ്പലായതിനാല്‍ പരിശോധന കേന്ദ്രത്തില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് നിര്‍ത് തിയിട്ടിരിക്കുന്നത്. അങ്ങോട്ട് യാത്രക്കാരെ ബസിലാണ്​ കൊണ്ടുപോവുക. പരിശോധനയെല്ലാം കഴിഞ്ഞ് കപ്പലിന് അടുത് ത് എത്തിയപ്പോഴേക്കും വൈകുന്നേരമായി.

kalpeni-3
കപ്പലിന് മുകളിൽനിന്ന് യാത്ര ആസ്വദിക്കുന്നവർ

കൊച്ചി കായലിലെ കപ്പല്‍ചാലിൽ വലിയ കയറുകളുമായി കരയില്‍ ബന്ധിപ്പിച്ചിരിക്കുകയാണ് ആ കൂറ്റന്‍ കപ്പലിനെ. വാര്‍ഫില്‍നിന്ന് ചെറിയ ഒരു കോണിപ്പടി വഴി അകത്തേക്ക് കയറി. അറബിക്കടലിലൂടെ വീശിയടിച്ച കാറ്റിനൊപ്പം എന്തെന്നല്ലാത്ത സന്തോഷം മനസ്സിലേക്ക്​ ഒഴുകിവന്നു. എത്ര നാളായി ഇതുപോലെയൊരു നിമിഷത്തിനായി കാത്തിരിക്കുന്നു. ആവേശത്തോടെ കപ്പലൊന്ന്​ ചുറ്റിനടന്നു. ഏറ്റവും താഴെയാണ്​ ബങ്ക് ക്ലാസ്​. പെര്‍മിറ്റ് എടുത്ത് വരുന്നവര്‍ക്ക് 350 രൂപയാണ് കൊച്ചിയില്‍നിന്ന് കല്‍പേനിയിലേക്കുള്ള ടിക്കറ്റ് നിരക്ക്. ദ്വീപ് നിവാസികള്‍ക്ക് ഇതി​​​​​െൻറ പകുതി തുക മതി. തൊട്ടുമുകളിലെ തട്ടിലാണ് സെക്കന്‍ഡ് ക്ലാസ് കാബിൻ​. ഇതിന് മുകളില്‍ ഫസ്​റ്റ്​ ക്ലാസ്, വി.ഐ.പി എന്നിങ്ങനെ കാബിനുകളുമുണ്ട്. 6000 രൂപയാണ് വി.ഐ.പി കാബിനിലെ നിരക്ക്.

കപ്പലി​​​​​െൻറ അകം മുഴുവന്‍ ശീതീകരിച്ചിട്ടുണ്ട്. രണ്ട് കാൻറീന്‍, നമസ്കാരത്തിന്​ ചെറിയ പള്ളി, ആശുപത്രി, ഹെലിപ്പാഡ്​ എന്നിവയെല്ലാം കപ്പലിലുണ്ട്. മുകളില്‍ ചെറിയ സ്വിമ്മിങ് പൂള്‍ ഉണ്ടെങ്കിലും ചി​ലപ്പോൾ മാത്രമേ​ ഉപയോഗിക്കാറുള്ളൂ​. സര്‍ക്കാറിന് കീഴിലെ സമുദ്രം ടൂറിസ്​റ്റ്​ പാക്കേജില്‍ വരുന്ന സഞ്ചാരികളും ഈ കപ്പലിൽ ഉണ്ടാകാറുണ്ട്​. ഒരാള്‍ക്ക് ഏകദേശം 28,000 രൂപായാകും ഈ പാക്കേജിന്. ഏകദേശം 100 ജീവനക്കാരടക്കം 800 പേർ ഒരേസയമയം ഇൗ കപ്പലിലുണ്ട്​. ഇതോടൊപ്പം വിവിധ ദ്വീപുകളിലേക്കുള്ള ചരക്കുകളും കാണാനായി​.

kalpeni-4
കവരത്തി കപ്പലിനുള്ളിലെ കാൻറീനിൽ ഭക്ഷണം കഴിക്കുന്നവർ

കപ്പല്‍ ചുറ്റിക്കാണുന്നതിനിടെ മൈക്കിലൂടെ അനൗണ്‍സ്മ​​​െൻറ്​ വന്നു. എല്ലാവരും ഭക്ഷണം കഴിക്കാന്‍ കാൻറീനിലെത്തെണമെന്ന്. ഭക്ഷണസമയത്തും ഇറങ്ങേണ്ട ദ്വീപെത്താനുകുമ്പോഴെല്ലാം ഇതുപോലെ അറിയിപ്പ്​ ഉണ്ടാകും. ബിരിയാണിയായിരുന്നു രാത്രി ഭക്ഷണം. 100 രൂപയാണ് നിരക്ക്. ഭക്ഷണത്തിന് പുറമെ ചെറുകടികളും ചായയും മറ്റു പലഹാരങ്ങളും കാൻറീനില്‍നിന്ന് വാങ്ങാന്‍ സൗകര്യമുണ്ട്.

കൊച്ചിയില്‍നിന്ന് ഏറ്റവും അടുത്തുനില്‍ക്കുന്ന ദ്വീപാണ് കല്‍പേനി. ഏകദേശം 10 മണിക്കൂര്‍ യാത്രയാണ് അവിടേക്ക്. രാത്രി എട്ട് മണി കഴിഞ്ഞതോടെ കപ്പൽ നീങ്ങാൻ തുടങ്ങി. കൊച്ചി കായല്‍വിട്ട് കടലിലേക്ക് പ്രവേശിച്ചു. ഇനിയങ്ങോട്ട് ഏകാന്തമായ കടലി​​​​െൻറ നീലിമനിറം മാത്രം. യാത്രക്കാര്‍ ഭൂരിഭാഗവും ഇപ്പോള്‍ കപ്പലി​​​​​െൻറ മുകൾ ഭാഗത്താണ്. കടലില്‍നിന്ന് വരുന്ന കുളിര്‍ക്കാറ്റേറ്റ് വര്‍ത്തമാനം പറഞ്ഞും ഫോട്ടോയെടുത്തും അവര്‍ യാത്ര ആസ്വദിക്കുന്നു. വിനോദ സഞ്ചാരികള്‍ക്ക് പുറമെ കേരളത്തിലെ കോളജുകളില്‍നിന്ന് അവധിക്ക് നാട്ടില്‍പോകുന്ന ദ്വീപുകാര്‍, കച്ചവടം, ചികിത്സ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വന്ന് തിരിച്ചുപോകുന്നവര്‍, ലക്ഷദ്വീപിലേക്ക് ജോലിക്ക് പോകുന്നവര്‍ എന്നിവരാണ് മിക്ക യാത്രികരും. നിലാവുള്ള ആ രാത്രി കടലി​​​​​െൻറ ഏകാന്തതയിലേക്ക്​ കണ്ണുംനട്ട്​ എത്രനേരമിരുന്നു എന്നറിയില്ല. മനസ്സ് നിറയെ കൽപേനിയായിരുന്നു. പന്ത്രണ്ട് മണിയായിക്കാണും റൂമിലേക്ക്​ ഉറങ്ങാൻ പോയപ്പോൾ.

kalpeni-5
ചെഞ്ചായമണിഞ്ഞ ആകാശവും അറബിക്കടലും

പിറ്റേന്ന് അഞ്ച് മണിക്ക് തന്നെ എഴുന്നേറ്റു. സൂര്യോദയം കാണാൻ കപ്പലിന് മുകളിലേക്ക് ഒാടി​. ഞാനെത്തു​മ്പോഴേക്കും നിരവധിപേര്‍ അവിടെ നിൽപ്പുണ്ട്​. അങ്ങകലെ കിഴക്കുനിന്ന് സൂര്യ​​​​​െൻറ രശ്​മികൾ മെല്ലെ ഉയര്‍ന്നുവരാന്‍ തുടങ്ങി. ചുവന്ന നിറത്തില്‍ സൂര്യന്‍ ഉദിച്ചുയരുമ്പോള്‍ ആകാശമാകെ ചെഞ്ചായമണിഞ്ഞു. വെളിച്ചം പരക്കാന്‍ തുടങ്ങിയതോടെ കൽപേനി എന്ന കൊച്ചുദ്വീപ് കൺമുന്നില്‍ തെളിഞ്ഞുവരാന്‍ തുടങ്ങി. ഏകദേശം ഒരു കിലോമീറ്റര്‍ അകലെയായാണ് കപ്പല്‍ നങ്കൂരമിട്ടത്. പവിഴപ്പുറ്റുകള്‍ കാരണം കപ്പല്‍ ദ്വീപിലേക്ക് അടുക്കില്ല. ദ്വീപിലേക്ക് ആൾക്കാരെ കൊണ്ടുപോകാൻ ബോട്ടുകള്‍ വരാന്‍ തുടങ്ങി.

ഇവിടെ വരുന്നതിന് മുമ്പ് എ​​​​െൻറ ധാരണ ലക്ഷദ്വീപെന്നാല്‍ നോക്കിയാല്‍ കാണുന്ന ദൂരത്തില്‍ അടുത്തടുത്ത് കിടക്കുന്ന ദ്വീപുകളാണെന്നായിരുന്നു. എന്നാല്‍, കപ്പല്‍ യാത്രക്കിടെ പരിചയപ്പെട്ട വ്യത്യസ്ത ദ്വീപുകാര്‍ ആ ധാരണയെല്ലാം മാറ്റിത്തന്നു. കേരളത്തി​​​​െൻറ തെക്കുപടിഞ്ഞാറന്‍ തീരത്തുനിന്ന് 200 മുതല്‍ 400 കിലോമീറ്റര്‍ മാറി അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന ദ്വീപ് സമൂഹമാണ് ലക്ഷദ്വീപ്. അഗത്തി, അമിനി, ആന്ത്രോത്ത്, ബംഗാരം, ബിത്ര, ചെത്ത്​ലത്ത്, കടമത്ത്, കവരത്തി, കല്‍പേനി, കില്‍ത്താന്‍, മിനിക്കോയ് എന്നീ ദ്വീപുകളില്‍ മാത്രമാണ് ജനവാസമുള്ളത്. ജനവാസമില്ലാത്ത ചെറുതും വലുതുമായ ധാരാളം ദ്വീപുകള്‍ വേറെയുമുണ്ട്. കവരത്തിയാണ് ആസ്ഥാനം. പല ദ്വീപുകളും തമ്മില്‍ 100 കിലോമീറ്ററിലധികം ദൂരമുണ്ട്. മദ്യവും മറ്റും ലഹരിവസ്തുക്കളും ഈ കേന്ദ്രഭരണപ്രദേശത്ത് നിരോധിച്ചിരിക്കുന്നു.

kalpeni-6
കപ്പലിൽനിന്ന്​ ബോട്ടിലേക്ക് ഇറങ്ങുന്നവർ

കൽപേനിയിൽ​
കപ്പലിൽനിന്ന്​ ബോട്ടിലേക്ക്​ ചാടിയിറങ്ങി. പ്രതീക്ഷകളുടെ മായികലോകത്തേക്ക് ​ബോട്ട്​ തിരമാലകളെ വകഞ്ഞുമാറ്റി കുതിച്ചു. പത്ത് മിനിറ്റിനകം ബോട്ട് തീരമണിഞ്ഞു. അങ്ങനെ കൽപേനിയുടെ മണ്ണില്‍ കാലുകുത്തിയിരിക്കുന്നു. എന്തെന്നില്ലാത്ത സന്തോഷം കൊണ്ട്​ മനസ്സ്​ നിറഞ്ഞു. ലക്ഷദ്വീപ് സമൂഹങ്ങളില്‍ കൊച്ചിയോട് ഏറ്റവും അടുത്തുകിടക്കുന്ന ദ്വീപാണ് കല്‍പേനി. കൊച്ചിയില്‍നിന്ന് 218 കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയാണ് ഈ ദ്വീപ്. 2.8 കിലോമീറ്റര്‍ നീളവും 1.2 കിലോമീറ്റര്‍ വീതിയും മാത്രമുള്ള ഒരു കുഞ്ഞുദ്വീപ്. ദ്വീപി​​​​െൻറ പടിഞ്ഞാറ് വശം പവഴിപ്പുറ്റുകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. ഈ ഭാഗത്ത് ഒരു കിലോമീറ്റര്‍ അകലെ വരെ മാത്രമേ തിരമാലകള്‍ അടിക്കുകയുള്ളൂ.

പ്രകൃതിയുടെ കാവലാണീ പവിഴപ്പുറ്റുകള്‍. കല്‍പേനിക്ക് അടുത്തായി ചെറിയം, തിലാക്കം, പിറ്റി തുടങ്ങിയ ജനവാസമില്ലാത്ത ദ്വീപുകളുമുണ്ട്. 2014ലെ കണക്കുപ്രകാരം 4526 ആണ് ജനസംഖ്യ. ഈ കൊച്ചുദ്വീപിലാണ് ഇനിയുള്ള മൂന്ന് ദിനങ്ങൾ. സ്പോണ്‍സര്‍ ഇർഫാനും അദ്ദേഹത്തി​​​​​െൻറ പാർട്ണർ നംഷാദും കരയില്‍ കാത്തിരിപ്പുണ്ടായിരുന്നു. ഇർഫാൻ ആദ്യം കൊണ്ടുപോയത് സമീപത്തെ പൊലീസ് കൗണ്ടറിലേക്കാണ്. അവിടെ പെര്‍മിറ്റ് വാങ്ങിവെച്ചു. അടുത്തദിവസം പൊലീസ് സ്​റ്റേഷനില്‍ എത്തി സീല്‍വെച്ച പെര്‍മിറ്റ് തിരിച്ചുവാങ്ങണം. സമീപത്തെ ചായക്കടയിൽ കയറി സുലൈമാനിയും കുടിച്ച് ഞങ്ങൾക്കായി ഒരുക്കിയ റൂമിലേക്ക്​ പോയി.

kalpeni-7
സ്പോൺസർ ഇർഫാ​​​​െൻറ വീട്

കടലിനോട് ചേര്‍ന്ന് മൂന്ന് മുറികളുള്ള ചെറിയ ടൂറിസ്​റ്റ്​ ഹോമിലാണ്​ താമസം. രണ്ട് പേർക്കുള്ള കിടക്കയും അറ്റാച്ച്ഡ് ബാത്ത് റൂമൊക്കെയുള്ള ആ റൂം എനിക്ക് ധാരാളമായിരുന്നു. ബാഗൊക്കെ കട്ടിലിൽ വെച്ച് ഫ്രഷായി. ഇർഫാൻ ബൈക്കിൽ എന്നെയും കൂട്ടി അദ്ദേഹത്തി​​​​​െൻറ വീട്ടിലേക്ക്​ പോയി. വീട്ടിൽ ഭാര്യയും മകളുമുണ്ട്​. എനിക്കുള്ള പ്രഭാത ഭക്ഷണവും ഒരുക്കി കാത്തിരിക്കുകയായിരുന്നു അവർ. ഇത്ര സ്നേഹ സമ്പന്നരായ ഒരു ജനതയെ വേറെ എവിടെയും കാണാന്‍ കഴിയില്ല.

എത്ര അപരിചതരായാലും സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി ഭക്ഷണം നല്‍കിയിട്ടേ അവര്‍ പറഞ്ഞയക്കൂ. പ്രാതലിന് കഴിക്കാനുണ്ടായിരുന്നത്​ നേർത്ത ദോശയും തേങ്ങാപാലുമായിരുന്നു. കൂടെ ചൂരമീൻ (ട്യൂണ) അച്ചാറും. നല്ല രുചിയേറിയ ഭക്ഷണം. ആന്ത്രോത്ത് ദ്വീപുകാരിയായ ഇർഫാ​​​​​െൻറ ഭാര്യയുടെ കൈപുണ്യം ​വേറെ ലെവൽ തന്നെ​. ഭക്ഷണം കഴിച്ച്​ സ്പോൺസർ സുഹൃത്തായ നംഷാദിനെ വിളിച്ച് എന്നെ ദ്വീപിലൂടെ ഒന്ന് ചുറ്റിക്കാണിക്കാൻ പറഞ്ഞു.

kalpeni-8
കൽപേനിയിലെ പ്രഭാത ഭക്ഷണം

ഞങ്ങളോട്​ യാത്ര പറഞ്ഞ്​ ഇർഫാൻ കടയിലേക്ക് പോയി. കൊച്ചുകുട്ടികളുടെ വസ്ത്രങ്ങളും കളിപ്പാട്ടങ്ങളുമൊക്കെ വിൽക്കുന്ന ചെറിയ കടയുണ്ട് അദ്ദേഹത്തിന്. എന്നെയും കൂട്ടി നംഷാദ് ആദ്യം പോയത് ബനിയൻ ഫാക്ടറിയിലേക്കാണ്​. ലക്ഷദ്വീപില്‍ ആകെയുള്ള ബനിയന്‍ നിര്‍മാണശാലയാണ് കല്‍പേനിയിലേത്. സ്ത്രീകളും പുരുഷന്‍മാരുമടക്കം പത്തോളം തൊഴിലാളികളുണ്ട് അവിടെ. സര്‍ക്കാര്‍ പാക്കേജില്‍ വരുന്ന ടൂറിസ്​റ്റുകളാണ് ഇവിടെനിന്ന് കാര്യമായിട്ട്​​ വസ്​ത്രം വാങ്ങാറ്​. ദ്വീപുകാർ അധികവും കേരളത്തിൽ വന്നാണ്​ വസ്​ത്രങ്ങളും മാറ്റു സാധനങ്ങളുമെല്ലാം വാങ്ങാറ്​. ലക്ഷദ്വീപ് എന്ന പ്രിൻറുള്ള ബനിയനും വാങ്ങി ഞങ്ങൾ​ അവിടെനിന്ന്​ മടങ്ങി​.

അടുത്ത യാത്ര മൊയ്തീൻ പള്ളിയിലേക്കായിരുന്നു. ദ്വീപിലെ ഏറ്റവും പഴക്കം ചെന്ന പള്ളിയാണിത്​. തെങ്ങുകൾ അതിരുകാക്കുന്ന കോൺക്രീറ്റ് ചെയ്ത ചെറിയ റോഡാണ് എവിടെയും. അഞ്ച്​ മിനിറ്റ്​ കൊണ്ട് പള്ളിയെത്തി. പത്ത് മീറ്റർ അകലെമേയുള്ളൂ പള്ളിയും കടലും തമ്മിൽ. അവിടെ ഏകദേശം 80 വയസ്സിന് മുകളിൽ പ്രായം തോന്നിക്കുന്ന ഒരാളെ കണ്ടു. കേരളത്തിൽനിന്ന് ദ്വീപ് കാണാനാണ് വന്നതെന്നറിഞ്ഞപ്പോൾ അദ്ദേഹം പള്ളിയുടെ ചരിത്രം വിവരിക്കാൻ തുടങ്ങി. നൂറ്റാണ്ടുകള്‍ക്ക് മുമ്പാണ് പള്ളി നിര്‍മിച്ചത്. പകുതിഭാഗത്ത്​ മാത്രമാണ് നമസ്കാരമുള്ളത്. ബാക്കി ജിന്നുകള്‍ക്ക് നമസ്കരിക്കാന്‍ ഒഴിച്ചിട്ടിരിക്കുകയാണെന്നാണ് വിശ്വാസം. പള്ളിക്ക് ചുറ്റും ആറ്​ കുളങ്ങളുമുണ്ട്. ഇതില്‍ ഒന്നില്‍ ഉപ്പുരസമില്ല. കടല്‍ത്തീരത്ത് ഉപ്പില്ലാതെ കിട്ടുന്ന വെള്ളം അദ്ഭുതമായി തോന്നി. പടച്ചവ​​​​െൻറ അനുഗ്രഹം കൊണ്ടാണ് കടലിന് നടുവില്‍ ഇന്നും ഈ ദ്വീപുകള്‍ പോറലുമേല്‍ക്കാതെ നിലകൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു. പള്ളിയും പരിസരവുമൊക്കെ കണ്ട് തിരിച്ചു​പോന്നു.

kalpeni-9
​െമായ്​തീൻ പള്ളിയുടെ സമീപത്തെ ഉപ്പുരസമില്ലാത്ത കുളം

പോകുന്ന വഴിയിലെല്ലാം ചെറിയ നമസ്കാര പള്ളികള്‍ കാണാം. മുപ്പതിന് മുകളില്‍ പള്ളികള്‍ ഈ ദ്വീപിലുണ്ട്. ദ്വീപിലെ 90 ശതമാനം ജനങ്ങളും ഇസ്​ലാം മത വിശ്വാസികളാണ്. രണ്ട് പള്ളികളിൽ മാത്രമാണ് വെള്ളിയാഴ്​ച ജുമുഅയുള്ളത്​. ഇർഫാ​​​​​െൻറ കടയിലേക്കാണ്​ പിന്നെ എത്തിയത്​. അവിടെ വൈഫൈ ഉണ്ടെന്നറിഞ്ഞപ്പോൾ കണക്ട് ചെയ്ത് തരാൻ ആവശ്യപ്പെട്ടു. ബി.എസ്​.എൻ.എൽ സിമ്മിന്​ മാത്രമാണ് ഇവിടെ റേഞ്ചുള്ളത്. നംഷാദ് ഒരു സിം തന്നിരിന്നു. അതും 2ജി മാത്രം. അത്യാവശ്യം ഫോണ്‍ വിളിക്കാന്‍ മാത്രമേ സാധിക്കുകയുള്ളൂ. ഇൻറര്‍നെറ്റൊന്നും കിട്ടുകയില്ല. കടയിൽനിന്ന്​ വീട്ടിലേക്ക് ഫോൺ ചെയ്തു.

പഞ്ചായത്ത് ഓഫിസെല്ലാം സ്ഥിതി ചെയ്യുന്ന കവലയില്‍ ചെറിയ കഫേയുണ്ട്. അവിടെ പോയാല്‍ വൈഫൈ കിട്ടും. ഒരു ദിവസത്തിന് 10 രൂപയാണ് ചാര്‍ജ്. നെറ്റൊക്കെ വളരെ ​​ സ്ലോ ആണ്. ആധുനിക ലോകത്തി​ൽനിന്ന്​ എത്രയോ വർഷങ്ങൾ പിന്നിലാണെന്ന് ഓര്‍ത്തുപോയി. പക്ഷെ, അതി​​​​​െൻറ സുഖം വേറെ തന്നെയാണ്​. ദ്വീപുകാരുടെ ജീവിതം ഒട്ടും തിരക്കില്ലാത്തതാണ്, വളരെ ശാന്തവും. 4ജി പോലുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ നമ്മളെ കൂടുതല്‍ തിരക്കുകാരാക്കി മാറ്റി. സ്വസ്​ഥമായ ജീവിതം നമുക്ക് അന്യമാണ്. ഇതെല്ലാം അനുഭവിച്ചറിയണമെങ്കില്‍ ലക്ഷദ്വീപില്‍തന്നെ വരണം.

kalpeni-10
സ്പോൺസർ ഇർഫാൻ, കല്യാണപ്പയ്യൻ ഇല്യാസ്​, സുഹൃത്ത്​ നംഷാദ്​ എന്നിവർക്കൊപ്പം ലേഖകൻ

ദ്വീപ്​ കല്യാണം
അന്ന്​ ഉച്ചക്ക്​ ഇർഫാൻ ഒരു സർപ്രൈസ്​ ഒരുക്കി​വെച്ചിട്ടുണ്ടായിരുന്നു. അവ​​​​​െൻറ സുഹൃത്ത്​ ഇല്യാസി​​​​​െൻറ കല്യാണമാണ്​. എന്നെയും കല്യാണത്തിന്​ കൊണ്ടുവരുമെന്ന്​ അവനോട്​ പറഞ്ഞിരുന്നുവത്രെ. അങ്ങനെ നംഷാദിനെയും കൂട്ടി ഞങ്ങൾ ഇല്യാസി​​​​െൻറ വീട്ടിലെത്തി. കല്യാണപ്പയ്യൻ ആളുകളെ സ്വീകരിക്കാൻ പുറത്തുതന്നെ നിൽപ്പുണ്ട്​. ദ്വീപിലെ ചെറുപ്പാക്കരടക്കമുള്ളവരും അവിടെയെത്തിയിട്ടുണ്ട്​. വധുവി​​​​​െൻറ വീട് അടുത്ത് തന്നെയായതിനാൽ ബൈക്കിലാണ് അങ്ങോട്ടുപോയത്. എ​​​​​െൻറ നാടായ കണ്ണൂരിലെ പോലെ ഭാര്യ വീട്ടിലാണ് ഇവിടെയും താമസം. നവദമ്പതികൾക്കൊപ്പം ഫോട്ടോയെല്ലാം എടുത്തു. ആദ്യം ഞാൻ അൽപം വിട്ടുനിന്നെങ്കിലും അടുത്ത സുഹൃത്തിനെ പോലെ അവർ കൂടെചേർത്തു.

കുറച്ച് നേരത്തേക്കാണെങ്കിലും ഞാനും ആ നാട്ടുകാരനായി. അപ്പോഴേക്കും ഭക്ഷണം റെഡിയായി എന്ന വിളി വന്നു. വിഭവ സമൃദ്ധമായിരുന്നു ഭക്ഷണം. മട്ടനും പോത്തിറച്ചിയും ചൂര മീൻ കറിയും നെയ്ചോറും പിന്നെ ദ്വീപിലെ സ്പെഷലായ തേങ്ങാപാലിൽ മുക്കിയ പത്തിരിയും തേങ്ങാചോറും. അതൊക്കെ കഴിഞ്ഞ് പുഡ്ഡിങ്ങും പലവിധ പഴങ്ങളും വേറെ. എല്ലാം തിന്ന് കഴിഞ്ഞപ്പോഴേക്കും വയറ് നിറഞ്ഞു. ഇല്യാസിന് ആശംസകളും നേർന്ന് റൂമിലേക്ക് മടങ്ങി.

kalpeni-11
ടിപ്​ ബീച്ച്​

വിസ്​മയത്തുമ്പത്ത്​
റൂമിൽ പോയി ചെറുതായൊന്ന്​ മയങ്ങി. ആറ്​ മണിയായപ്പോൾ ഇർഫാൻ വന്നു. വടക്കേ അറ്റത്തുള്ള ടിപ് ബീച്ചിലേക്കാണ്​ പോകാനുള്ളത്​. കോ​ൺക്രീറ്റ്​ റോഡിലൂടെ ബൈക്കിലാണ്​ യാത്ര. റോഡുകൾ വിജനമാണ്​. വല്ലപ്പോ​ഴും ബൈക്കുകൾ കണ്ടാലായി. അപൂർവം കാറുകൾ മാത്രമാണ്​ കൽപേനിയിലുള്ളത്​. പത്ത്​ മിനിറ്റ്​ കൊണ്ട്​ ടിപ്​ ബീച്ചിലെത്തി. മനോഹരമായ കടല്‍ത്തീരം. ഇത്ര ശുദ്ധമായ വെള്ളം മുമ്പ് കണ്ടിട്ടില്ല. തീരത്ത് മണലി​​​​​െൻറ വെള്ള നിറമാണ്. പിന്നെ പച്ചനിറം, അതും കഴിഞ്ഞാല്‍ നീലനിറം.

എന്തൊരു അദ്ഭുതം. ഒരുതരി മാലിന്യം എവിടെയും കാണാനില്ല. മനുഷ്യരുടെ കൈകടത്തല്‍ കാര്യമായി ഇല്ലാത്തതിനാലാണ്​ ഈ കടല്‍ ഇങ്ങനെ വൃത്തിയോടെ നിൽക്കുന്നത്​. വെള്ളത്തിന് ഉപ്പുസാന്ദ്രത വളരെ കൂടുതലാണ്. ഇതുകാരണം വെള്ളത്തില്‍ നിവര്‍ന്നു കിടന്നാല്‍ നമ്മള്‍ താഴ്ന്നുപോകില്ല. ബീച്ചിൽ വേറെയും ആളുകളുണ്ട്​. ചിലർ കടലിൽ ചാടിക്കുളിക്കുന്നു. മറ്റു ചിലർ ആ മനോഹരമായ കടൽതീരത്തി​​​​​െൻറ സൗന്ദര്യം നടന്ന് ആസ്വദിക്കുന്നു.

kalpeni-12
ടിപ് ബീച്ചിലെ സൂര്യാസ്തമയം

ഞാനും വെള്ളത്തിൽ ഇറങ്ങി. നാട്ടിൽനിന്ന്​ എത്രയോ കിലോമീറ്ററുകൾ അകലെയാണ്​. തിരക്കുപിടിച്ച ജീവിതത്തിനടയിൽനിന്നുള്ള ഒളിച്ചോട്ടമായിരുന്നു ഇൗ യാത്ര. മനസ്സിലെ എല്ലാഭാരങ്ങളും അവിടെ ഇറക്കിവെച്ച്​ ആ കടലിൽ മുങ്ങിക്കുളിച്ചു. കണ്ണിന് കുളിരേകുന്ന സൂര്യാസ്തമയവും ആസ്വദിച്ചാണ്​ മടങ്ങിയത്​. ഇർഫാ​​​​​െൻറ കടയിൽ പോയി കുറച്ചുനേരം വാട്സാപ്പിലും ഫേസ്ബുക്കിലുമൊക്കെ ഒന്ന് കണ്ണോടിച്ചു. അപ്പോഴേക്കും നംഷാദ് രാത്രി ഭക്ഷണം തയാറായ വിവരവുമായി എത്തി. അവ​​​​​െൻറ വീട്ടിൽ പോയി ഭക്ഷണം കഴിച്ചു. നാളെ രാവിലെ ആൾതാമസമില്ലാത്ത ചെറിയം ദ്വീപിലേക്കാണ്​ യാത്ര​. ഒരുപകൽ മീൻപിടിച്ചും കടലിൽ ചാടിക്കുളിച്ചും തകർക്കണമെന്ന്​ അവർ പറഞ്ഞപ്പോൾ സ്വപ്​നലോകത്ത്​ എത്തിയതി​​​​​െൻറ വേലിയേറ്റമായിരുന്നു എ​​​​​െൻറ മനസ്സിൽ. അതുകൊണ്ട്​ തന്നെ റൂമിൽ വന്നിട്ടും ത്രില്ലടിച്ചിട്ട്​ ഉറക്കം വരുന്നില്ല. കുറച്ചുനേരം പുറത്തിറങ്ങി കടൽക്കാറ്റേറ്റ്​ ഇരുന്നു. ഉറങ്ങാൻ​ പോകു​മ്പോൾ സമയം ഒരു മണിയായിട്ടുണ്ട്​.

(തുടരും)

Show Full Article
TAGS:Kalpeni lakshadweep travel cheriyam 
News Summary - trip to lakshadweep
Next Story