Begin typing your search above and press return to search.
exit_to_app
exit_to_app
dalai_lama
cancel
camera_alt???????? ???????????????????????????? 60?? ??????????????????? ?????????? ???????? 10??? ??????????? ???????? ???????? ?????????? ??????????? ????????? ?????????
Homechevron_rightTravelchevron_rightAdventurechevron_rightറാങ്സെൻ അഥവാ...

റാങ്സെൻ അഥവാ സ്വാതന്ത്ര്യം

text_fields
bookmark_border

ഇന്നേക്ക്​ 60 വ​​ർ​​ഷം മു​​മ്പ്, 1959 മാ​​ർ​​ച്ച്​ 17നാ​​ണ്​ തി​ബ​​ത്തു​കാ​​രു​​ടെ പ​​ര​​മോ​​ന്ന​​ത നേ​​താ​ ​വാ​​യ ദ​​ലൈ​​ലാ​​മ​​യു​ം അ​​ഞ്ഞൂ​​റോ​​ളം​ അ​നു​യാ​യി​ക​ളും ഇ​ന്ത്യ​യി​ലേ​ക്ക്​ പ​​ലാ​​യ​​നം ചെ​യ്യു​ന ്ന​ത്. സ്വ​​ത​​ന്ത്ര പ​​ര​​മാ​​ധി​​കാ​​ര രാ​​ജ്യ​​മാ​​യ തി​ബ​​ത്തി​നുമേലു​​ള്ള ചൈ​​നീ​​സ്​ അ​​ധി​​നി​​വേ ​​ശ​​ത്തെ തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു അ​​ത്...

''ഓം ​​മാ​​ണി പ​​ത്മേ ഹൂം ​​ഓം മാ​​ണി പ​​ത്മേ ഹൂം''
​​സി​​ക്കിം ത​​ല​​സ്​​​ഥാ​​ന​​മാ​​യ ഗാ​​ങ്​​​ടോ​​ക്കി​​ൽ​​നി​​ന്ന്​ നാ​​ഥു​​ല​​യി​​ലേ​​ക്കു​​ള്ള ​ദു​ ർ​ഘ​ട​വ​​ഴി​​ക​​ളി​ലൂ​ടെ​യു​ള്ള യാ​ത്ര ഇൗ ​​മ​​ന്ത്ര​മു​​ഴ​​ക്ക​​ങ്ങ​​ളാ​​ൽ ധ​ന്യ​മാ​യി​രു​ന്നു. ബ​ഹു​വ​ ർ​ണ​നി​​റ​​ങ്ങ​​ളി​​ലു​​ള്ള ബു​​ദ്ധ തോ​​ര​​ണ​​ങ്ങ​​ളാ​ൽ അ​​ല​ം​കൃ​ത​മാ​യി​രു​ന്നു ആ ​ഹി​മാ​ല​യ പാ​ത. ബു​ ​ദ്ധ​​മ​​ത വി​​ശ്വാ​​സി​​യും തി​ബ​​ത്ത​​ൻ വം​​ശ​​ജ​​നു​​മാ​​യ ഞ​​ങ്ങ​​ളു​​ടെ ഡ്രൈ​​വ​​ർ ദാ​​വ ന​​ല്ല ശ​​ബ ്​​​ദ​​ത്തി​​ലാ​​ണ്​ വ​​ണ്ടി​​യി​​ൽ ഇൗ ​ ​മ​​ന്ത്ര​​ങ്ങ​​ൾ വെ​​ച്ചി​​രി​​ക്കു​​ന്ന​​ത്. ആ​​ശ​​​യ​​മോ അ​​ ർ​​ഥ​​മോ അ​​റി​​യി​​ല്ലെ​​ങ്കി​​ലും അ​​തീ​​ന്ദ്രി​​യ​​മാ​​യ അ​​നു​​ഭ​​വം അ​വ സ​മ്മാ​നി​ച്ചു. ബു​​ദ്ധ​​മ ​​ത​​സ്​​ഥ​​ർ​​ക്കി​​ട​​യി​​ലെ അ​​തി​പാ​​വ​​ന​​മാ​​യ ഇൗ ​​മ​​ന്ത്രം അ​​വ​​രു​​ടെ ആ​​ത്മീ​യ ആ​​ചാ​​ര്യ​​ന ാ​​യ ദ​​ലൈ​ലാ​​മ​​യോ​​ടു​​ള്ള ആ​​ദ​​ര​ം കൂ​ടി​യാ​ണ്​. തി​​ബ​​ത്ത​​ൻ ബു​​ദ്ധ​​മ​​ത വി​​ശ്വാ​​സി​​ക​​ളു​​ ടെ ഒ​​രു ദി​​വ​​സം തു​​ട​​ങ്ങു​​ന്ന​​തും അ​​വ​​സാ​​നി​​ക്കു​​ന്ന​​തു​​മെ​​ല്ലാം ഇൗ ​​മ​​ന്ത്ര​​ങ്ങ​​ൾ കേ ​​ട്ടാ​ണ്.

ത​​ലേ ദി​​വ​​സ​​ങ്ങ​​ളി​​ലെ യാ​​ത്ര​​ക​​ളി​​ലൊ​​ക്കെ ഹി​​ന്ദി സി​​നി​​മ ഗാ​​ന​​ങ്ങ​​ളാ​​ യി​​രു​​ന്നു ഇ​​രു​​വ​​ശ​​ത്തു​​മു​​ള്ള കാ​​ഴ്​​​ച​​ക​​ൾ​​ക്ക്​ പി​​ന്ന​​ണി പാ​​ടി​​യി​​രു​​ന്ന​​ത്. ഇൗ ​​യാ​​ത്ര​​യി​​ൽ പ​​ക്ഷേ, ല​​ക്ഷ്യ​​സ്​​​ഥാ​​ന​​മെ​​ത്തും വ​​രെ​​യു​​ള്ള ര​​ണ്ടു ര​​ണ്ട​​ര മ​​ണി​​ക്കൂ​​ ർ ഒ​​രൊ​​റ്റ മ​​ന്ത്രം മാ​​ത്രം. അ​​തി​​നൊ​​രു കാ​​ര​​ണ​​വു​​മു​​ണ്ട്. ഹി​​മാ​​ല​​യ പാ​​ത​​ക​​ളി​​ലൂ​​ടെ ​​യു​​ള്ള ഡ്രൈ​​വി​​ങ്​ അ​​ങ്ങേ​​യ​​റ്റം സാ​​ഹ​​സി​​ക​​വും ദു​​ഷ്​​​ക​​ര​​വു​​മാ​​ണ്. ചെ​​ങ്കു​​ത്താ​​യ മ​​ല​​ക​​ൾ കീ​​റി​​യു​​ണ്ടാ​​ക്കി​​യ പാ​​ത​​ക​​ളി​​ൽ പ​​ല​ഭാ​​ഗ​​ത്തും ഒ​​രു വാ​​ഹ​​ന​​ത്തി​​ന്​ ക​​ഷ്​​ ​ടി​​ച്ച്​ പോ​​കാ​​നു​​ള്ള വീ​​തി​​യും ഉ​​യ​​ര​​വു​​മേ​​യു​​ള്ളൂ. ഒ​​ന്ന്​ ശ്ര​​ദ്ധ​തെ​​റ്റി​​യാ​​ൽ അ​​ തി​​ഭീ​​ക​​ര​​മാ​​യ ദു​​ര​​ന്ത​​മാ​​വും ഫ​​ലം.

അ​​ടി​​ക്ക​​ടി​​യു​​ണ്ടാ​​കു​​ന്ന മ​​ണ്ണി​​ടി​​ച്ചി​​ ലു​​ക​​ളും ചു​​രം കു​​റെ ക​​യ​​റി​​യെ​​ത്തി​​യാ​​ൽ റോ​​ഡി​െ​​ൻ​​റ ഇ​​രു​​വ​​ശ​​ത്തു​​മാ​​യി കു​​മി​​ഞ്ഞ ു​നി​ൽ​​ക്കു​​ന്ന മ​​ഞ്ഞു​​ക​​ട്ട​​ക​​ളും. ന​മു​ക്ക്​ കൗ​തു​ക​മാ​െ​ണ​ങ്കി​ലും ഡ്രൈ​വ​ർ​മാ​ർ​ക്ക്​ അ​ത്ര സു​ഖ​ക​ര​മ​ല്ല ​െഎ​സ്​ കൂ​മ്പാ​ര​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ​യു​ള്ള യാ​ത്ര.​ അ​​പ​​ക​​ടം​പി​​ടി​​ച്ച യാ​​ത്ര​യ ാ​യ​​തു​കൊ​​ണ്ടാ​​ണ്​ ല​​ക്ഷ്യ​​സ്​​​ഥാ​​നം എ​​ത്തു​​ന്ന​​തു​വ​​രെ ഇൗ ​​പ്രാ​​ർ​​ഥ​​ന​മ​​ന്ത്രം ത​​ന്ന െ വെ​​ക്കു​​ന്ന​​ത്​ എ​​ന്നാ​​യി ദാ​​വ.

ക​​ന​​ത്ത മ​​ഞ്ഞു​​വീ​​ഴ്​​​ച കാ​​ര​​ണം നാ​​ഥു​​ല എ​​ത്തു​​മോ എ​​ന്ന്​ ഒ​​രു​​റ​​പ്പു​​മി​​ല്ലെ​​ന്ന്​ ദാ​​വ ആ​​ദ്യ​​മേ പ​​റ​​ഞ്ഞി​​രു​​ന്നു. ചി​​​ല​​പ്പോ​​ൾ ഏ​​താ​​ നും കി​​ലോ​​മീ​​റ്റ​​ർ മു​​മ്പു​​ള്ള ​െഎ​​സ്​ ത​​ടാ​​ക​​മാ​​യ ച​​ങ്കു (Tsomgo Lake) വ​​രെ​​യേ പൊ​​ലീ​​സ്​ ക​​ട​​ ത്തി​​വി​​ടൂ. അ​​തി​​സു​​ര​​ക്ഷ പ്ര​​ദേ​​ശ​​മാ​​യ​​തി​​നാ​​ൽ പൊ​​ലീ​​സി​െ​​ൻ​​റ രേ​ഖാ​മൂ​ല​മു​ള്ള മു​ൻ​ കൂ​ർ അ​​നു​​മ​​തി ഉ​​ണ്ടെ​​ങ്കി​​ലേ ഇ​​ങ്ങോ​​ട്ട്​ യാ​​ത്ര ചെ​​യ്യാ​​നാ​കൂ. ഇ​​ന്ത്യ​​ക്കും ചൈ​​ന​​ക്കു​​മി​​ട​​യി​​ലെ ച​​രി​​ത്ര​​പ്ര​​സി​​ദ്ധ​​മാ​​യ പ​​ട്ടു​​പാ​​ത​​യാ​​ണ്​ നാ​​ഥു​​ല ചു​​രം. 1962ലെ ​​ഇ​​ന്ത്യ-​​ചൈ​​ന യു​​ദ്ധ​​ത്തെ തു​​ട​​ർ​​ന്ന്​ നാ​​ലു പ​​തി​​റ്റാ​​ണ്ടി​​ല​​ധി​​കം അ​​ട​​ച്ചി​​ട്ട ഇൗ ​​പാ​​ത 2006ൽ ​​മാ​​ത്ര​​മാ​​ണ്​ തു​​റ​​ന്ന​​ത്. ഇ​​രു​​രാ​​ജ്യ​​ങ്ങ​​ളും ത​​മ്മി​​ലെ മ​​ഞ്ഞു​​രു​​ക്ക​​ത്തി​െ​​ൻ​​റ ഭാ​​ഗ​​മാ​​യി​​രു​​ന്നു അ​​ത്. അ​തി​നു​ശേ​ഷം മാ​ന​സ​രോ​വ​ർ യാ​ത്രി​ക​ർ​ക്ക്​ ചി​ല ഘ​ട്ട​ങ്ങ​ളി​ൽ നാ​ഥു​ല വ​ഴി ചൈ​ന യാ​ത്രാ​നു​മ​തി ന​ൽ​കാ​റു​ണ്ട്.

ഇ​​ന്ത്യ​​ക്കും ചൈ​​ന​​ക്കു​​മി​​ട​​യി​​ൽ നേ​​രി​​ട്ടു​​ള്ള ഏ​​ക സ​​ഞ്ചാ​​ര​​മാ​​ർ​​ഗം കൂ​​ടി​​യാ​​ണി​ത്. ഗാ​​ങ്​​ടോ​​ക്കി​ൽ​നി​​ന്ന്‌ 56 കി​​ലോ​​മീ​​റ്റ​​ർ കി​​ഴ​​ക്കാ​​യി സ്​​​ഥി​​തി​ചെ​​യ്യു​​ന്ന നാ​​ഥു​​ല ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും ഉ​​യ​​ര​​ത്തി​​ലു​​ള്ള ഗ​​താ​​ഗ​​ത​ മാ​​ർ​​ഗ​​ങ്ങ​​ളി​​ലൊ​​ന്നാ​​ണ്‌. സ​​മു​​ദ്ര​​നി​​ര​​പ്പി​​ൽ​നി​​ന്ന്‌ 14,140 അ​​ടി​​യാ​​ണ്​ ഉ​​യ​​രം. കാ​ഴ്​​ച​ക​ളെ ​െഎ​സ്​ പൊ​തി​ഞ്ഞു​നി​ർ​ത്തി​യി​ട്ടു​ണ്ട്. മ​ല​ക​ളി​ലും അ​വ​ക്കി​ട​യി​ലൂ​ടെ​യു​ള്ള പാ​ത​ക​ളി​ലും മ​ഞ്ഞു​റ​ഞ്ഞ്​ ​വെ​ള്ള​പു​ത​ച്ചി​രി​ക്കു​ന്നു.​ അ​​തി​​ശൈ​​ത്യ​​കാ​​ല​​മാ​​ണ്​ ഇ​​ത്.​​ ന​​ട്ടു​​ച്ച സ​​മ​​യ​​ത്തും താ​​പ​​നി​​ല മൈ​​ന​​സ്​ ഏ​​ഴും എ​​ട്ടു​​മൊ​​ക്കെ​​യാ​​ണ്.

''ചൈ​​ന​​യി​​ൽ പോ​​യി​​ട്ടു​​ണ്ടോ?''
ഞ​​ങ്ങ​​ളു​​ടെ ചോ​​ദ്യം അ​​യാ​​ളെ അ​​സ്വ​​സ്​​​ഥ​​നാ​​ക്കി​​യെ​​ന്ന്​ തോ​​ന്നു​​ന്നു. ഒാം ​​മാ​​ണി മ​​ന്ത്ര​​ത്തി​െ​​ൻ​​റ ശ​​ബ്​​​ദം കു​​റ​​ച്ച ദാ​​വ, ''ഇ​​വി​​ടെ ചൈ​​ന​​യൊ​​ന്നു​​മി​​ല്ല, തി​ബ​​ത്താ​​ണ്​'' രോ​​ഷ​​ത്തോ​​ടെ പ​​റ​​ഞ്ഞു. ശ​​രി​​യാ​​ണ്, അ​​വ​​രെ സം​​ബ​​ന്ധി​​ച്ചി​​ട​​ത്തോ​​ളം ജ​​ന്മ​​ഗേ​​ഹ​​മാ​​യ തി​ബ​​ത്താ​ണ്​ അ​​ടു​​ത്തുവ​​രു​​ന്ന​​ത്. നാ​​ഥു​​ല പാ​​സ് ഇ​​ന്ത്യ-​​ചൈ​​ന അ​​തി​​ർ​​ത്തി​​യ​​ല്ല, ഇ​​ന്ത്യ-​​തി​ബ​​ത്ത്​ അ​​തി​​ർ​​ത്തി​​യാ​​ണ്. ദാ​​വ ജ​​ന്മം​​കൊ​​ണ്ട്​ തി​​ബ​​ത്തു​കാ​​ര​​ന​​ല്ല, ഗാ​​ങ്​​​ടോ​​ക്കി​​ലാ​​ണ്​ ജ​​നി​​ച്ച​​തും വ​​ള​​ർ​​ന്ന​​തും. അ​​ച്ഛ​​നും അ​​മ്മ​​യും പ​​ക്ഷേ, വ​​ർ​​ഷ​​ങ്ങ​​ൾ​​ക്ക്​ മു​​മ്പ്​ തി​​ബ​​ത്തി​​ൽ​​നി​​ന്ന്​ കു​​ടി​​യേ​​റി​​യ​​വ​​രാ​​ണ്.

Nadula Pass
നാ​ഥു​ല ചു​രം (ചിത്രം:: വി.കെ. ഷമീം)


അ​​തി​​ർ​​ത്തി കാ​​ണ​​ലും ചൈ​​നീ​​സ്​ പ​​ട്ടാ​​ള​​ത്തെ കാ​​ണ​​ലു​​മൊ​​ക്കെ​​യാ​​ണ്​ ഞ​​ങ്ങ​​ളു​​ടെ ല​​ക്ഷ്യ​​മെ​​ന്ന്​ അ​​ന്നേ​​രം അ​​യാ​േ​​ളാ​​ട്​ പ​​റ​​യാ​​ൻ തോ​​ന്നി​​യി​​ല്ല. അ​​ല്ലെ​​ങ്കി​​ലും സ്വ​​ന്തം നാ​​ടി​​നെ അ​​ട​​ക്കി​​പ്പൂ​​ട്ടി​വെ​​ച്ചി​​രി​​ക്കു​​ന്ന ചൈ​​നീ​​സ്​ പ​​ട്ടാ​​ള​​ത്തെ അ​​യാ​​ളെ​​ന്തി​​ന്​ കാ​​ണ​​ണം? ദാ​വ​യു​ടെ ഏ​​റ്റ​​വും വ​​ലി​​യ ആ​​ഗ്ര​​ഹം മ​​റ്റൊ​​ന്നാ​​ണ്. സ്വ​​ന്തം പൂ​​ർ​​വി​​ക​​രു​ടെ കാ​ല​ടി​ക​ൾ പ​തി​ഞ്ഞ നാ​​ടി​െ​​ൻ​​റ സ്വാ​​ത​​ന്ത്ര്യ​പ്പു​ല​രി കാ​​ണ​​ണം, അ​​ച്ഛ​​നും അ​​മ്മ​​ക്കു​​മൊ​​പ്പം നാ​​ഥു​​ല ക​​ട​​ന്ന്, 563 കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ​​യു​​ള്ള അ​​വ​​രു​​ടെ ത​​ല​​സ്​​​ഥാ​​ന​​മാ​​യ ലാ​​സ​​യി​​ലെ വി​​ശു​​ദ്ധ ക്ഷേ​​ത്രം സ​​ന്ദ​​ർ​​ശി​​ക്ക​​ണം!

അ​​ധി​​നി​​വേ​​ശ​​ത്തി​െ​​ൻ​​റ ച​​രി​​ത്രം
ച​​രി​​ത്ര​​ത്തി​​ൽ ഭൂ​​രി​​ഭാ​​ഗം കാ​​ല​​വും സ്വ​​ത​​ന്ത്ര പ​​ര​​മാ​​ധി​​കാ​​ര രാ​​ജ്യ​​മാ​​യി​​രു​​ന്നു തി​ബ​​ത്ത്. ഇ​​ന്ത്യ​​യും നേ​​പ്പാ​​ളും ഭൂട്ടാ​​നും ചൈ​​ന​​യും അ​​തി​​രി​​ടു​​ന്ന ഹി​​മാ​​ല​​യ രാ​​ജ്യം. സ​​മു​​ദ്രനി​​ര​​പ്പി​​ൽ​നി​​ന്ന്​ 16,000 അ​​ടി ഉ​​യ​​ര​​ത്തി​​ൽ സ്​​​ഥി​​തി ചെ​​യ്യു​​ന്ന, അ​​തി​സ​​മ്പ​​ന്ന​​മാ​​യ സാം​​സ്​​​കാ​​രി​​ക മു​​ദ്ര​​ക​​ളു​​ള്ള പ്ര​ദേ​ശം. 12 മാ​സ​വും ​ത​ണു​ത്തു​റ​ഞ്ഞ്​ കി​​ട​​ക്കു​​ന്ന കൊ​​ടു​​മു​​ടി​​ക​​ളും കാ​​റ്റ്​ ആ​​ഞ്ഞ​​ടി​​ക്കു​​ന്ന പീ​​ഠ​​ഭൂ​​മി​​ക​​ളും നി​​റ​​ഞ്ഞ ഇൗ ​​രാ​​ജ്യ​​ത്തെ ലോ​​ക​​ത്തി​െ​ൻ​റ മേ​​ൽ​​ക്കൂ​ര​​യെ​​ന്ന്​​ വി​​ശേ​​ഷി​​പ്പി​​ക്കാ​​റു​​ണ്ട്. ഗം​​ഗ, ബ്ര​​ഹ്​​​മ​​പു​​ത്ര അ​​ട​​ക്ക​​മു​​ള്ള ഇ​​ന്ത്യ​യി​​ലെ വ​​ലി​​യ ന​​ദി​​ക​​ളു​​ടെ പ്ര​​ഭ​​വ​കേ​​ന്ദ്രം യ​​ഥാ​​ർ​​ഥ​​ത്തി​​ൽ തി​ബ​​ത്താ​​ണ്. എ​​വ​​റ​​സ്​​​റ്റ്​ കൊ​​ടു​​മു​​ടി മു​​ത​​ൽ പു​​ണ്യ​​സ്​​​ഥ​​ല​​ങ്ങ​​ളാ​​യ കൈ​​ലാ​​സ പ​​ർ​​വ​​ത​​വും മാ​​ന​​​​സ​​രോ​​വ​​ർ ത​​ടാ​​ക​വും അ​ന്നാ​ട്ടി​ലാ​ണ്.

1949ൽ​ ​​വി​​പ്ല​​വ​​ത്തി​​ലൂ​​ടെ ക​​മ്യൂ​​ണി​​സ്​​​റ്റ്​ പാ​​ർ​​ട്ടി ചൈ​​ന​​യി​​ൽ അ​​ധി​​കാ​​ര​​ത്തി​​ൽ വ​​ന്ന​​തോ​​ടെ​​യാ​​ണ്​ തി​​ബ​​ത്തു​​ക​​രു​​ടെ ദു​​രി​​ത​​കാ​​ലം തു​​ട​​ങ്ങു​​ന്ന​​ത്. അ​​ധി​​കാ​​രം പി​​ടി​​ച്ച ഉ​​ട​​ൻ ക​​മ്യൂ​​ണി​​സ്​​​റ്റ്​ സ​​ർ​​ക്കാ​​ർ തി​​ബ​​ത്തി​നു​നേ​​രെ സൈ​​നി​​ക നീ​​ക്കം തു​​ട​​ങ്ങി. തി​ബ​​ത്തി​​ൽ നാ​​ടു​​വാ​​ഴി​​ത്ത​​വും മ​​താ​​ധി​​പ​​ത്യ​​വും നി​​ല​​നി​​ൽ​​ക്കു​​ന്നു എ​​ന്ന​​താ​​ണ്​ ക​​മ്യൂ​​ണി​​സ്​​​റ്റു​​ക​​ൾ അ​​ധി​​നി​​വേ​​ശ​​ത്തി​​ന്​​ പ​റ​ഞ്ഞ ന്യാ​​യം.

1959 മാ​​ർ​​ച്ച്​ പ​​ത്തി​​ന്​ ലാ​​സ​​യി​​ലെ​, ദ​​ലൈ​​ലാ​​മ​​യു​​ടെ പോ​​ത്താ​​ല​ കൊ​​ട്ടാ​​ര​​ത്തി​​ന്​ മു​ന്നി​ൽ തി​ബ​​ത്ത​​ൻ ജ​​ന​​ത ചൈ​​നീ​​സ്​ അ​​ധി​​നി​​​വേ​​ശ​​ത്തി​​നെ​​തി​​രെ വ​​ലി​​യ പ്ര​​തി​​ഷേ​​ധ ഉ​​യ​ി​ർ​​ത്തെ​​ഴു​​ന്നേ​​ൽ​​പ് സം​​ഘ​​ടി​​പ്പി​​ച്ചു. ഇ​​തി​​നെ ചൈ​​നീ​​സ്​ പ​​ട്ടാ​​ളം ചോ​​ര​​യി​​ൽ മു​​ക്കി. ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന്​ പ്ര​​തി​​ഷേ​​ധ​​ക്കാ​​ർ അ​​ന്ന്​ കൊ​​ല്ല​​പ്പെ​​ട്ടു. തി​ബ​ത്ത​ുകാ​ർ അ​​ധി​​നി​​വേ​​ശ​​ത്തി​​നെ​തി​​രെ തു​​ട​​ർ​പ്ര​​ക്ഷോ​​ഭ​​ങ്ങ​​ൾ സം​​ഘ​​ടി​​പ്പി​​ച്ചു. ആ​​ത്​​​മാ​​ഹു​​തി സ​​മ​​രം അ​​ട​​ക്കം വി​​വി​​ധ സ്വാ​​ത​​ന്ത്ര്യസ​​മ​​ര​​പ​​രി​​പാ​​ടി​​ക​​ൾ ഇ​ന്നും തു​​ട​​രു​​ന്നു​ തി​​ബ​​ത്ത​ൻ ജ​​ന​​ത.

1959ൽ ദ​​ലൈ​​ലാ​​മ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ആ​​ദ്യ സം​​ഘ​​ത്തി​െ​​ൻ​​റ വ​​ര​​വോ​​ടെ തി​ബ​​ത്തു​കാ​​രു​​ടെ ഇ​​ന്ത്യ​​യി​​ലേ​​ക്കു​​ള്ള പലായനം ശ​​ക്ത​മാ​​യി. ഇ​​ന്ത്യ അ​​വ​​രെ​ സ്വ​​ന്തംപോ​​ലെ ക​ണ​ക്കാ​ക്കി. രാ​​ജ്യ​​ത്തി​െ​​ൻ​​റ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ താ​​മ​​സി​​ക്കാ​​നും കൃ​​ഷി ചെ​​യ്യാ​​നും മ​​ഠ​​ങ്ങ​​ൾ സ്​​​ഥാ​​പി​​ക്കാ​​നും സ്​​​ഥ​​ലം വി​​ട്ടു​​ന​​ൽ​​കി. ആ ​​സ്​​​നേ​​ഹ​​വും ക​​ട​​പ്പാ​​ടും തി​ബ​​ത്തു​കാ​​ർ​​ക്ക്​ ഇ​​ന്ത്യ​​യോ​​ട്​ എ​ന്നും എ​​പ്പോ​​ഴു​​മു​​ണ്ട്. ലോ​​ക​​ത്ത്​ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ തി​ബ​​ത്തു​​കാ​​ർ പ്ര​​വാ​​സ​ജീ​​വി​​തം ന​​യി​​ക്കു​​ന്ന രാ​​ജ്യ​​മാ​​ണ്​ ഇ​​ന്ത്യ. 58 സെ​​റ്റി​​ൽ​​​െ​മ​​ൻ​​റു​​ക​​ളി​​ലാ​​യി ഒന്നരലക്ഷത്തോളം പേർ സ്വ​സ്​​ഥ​ജീ​വി​തം ന​യി​ക്കു​ന്നു.​ ന​മ്മു​ടെ അ​ടു​ത്ത പ്ര​ദേ​ശ​മാ​യ കു​​ട​​കി​​ലെ ബൈ​​ല​​കു​​പ്പ​​യി​​ൽ വ​​ലി​​യ തി​ബ​​ത്ത​ൻ സെ​​റ്റി​​ൽ​​െ​മ​​ൻ​​റു​​ണ്ട്.

മ​​നു​​ഷ്യാ​​വ​​കാ​​ശ നി​​ഷേ​​ധ​​ങ്ങ​​ൾ
തി​​ബ​​ത്ത​ൻ ഉ​​യ​ി​ർ​​ത്തെ​​ഴു​​ന്നേ​​ൽ​​പി​െ​​ൻ​​റ 60ാം വാ​​ർ​​ഷി​​ക​​മാ​​യി​​രു​​ന്നു ഇ​​ക്ക​​ഴി​​ഞ്ഞ മാ​​ർ​​ച്ച്​ പ​​ത്ത്. തി​​ബ​​ത്തു​കാ​​ർ ജീ​​വി​​ക്കു​​ന്ന രാ​​ജ്യ​​ങ്ങ​​ളി​​ലെ​ല്ലാം ചൈ​​ന​​ക്കെ​​തി​​രെ വ​​ലി​​യ സ​​മ​​ര​പ​​രി​​പാ​​ടി​​ക​​ൾ അ​​ന്ന്​ ന​​ട​​ന്നു. യൂ​​റോ​​പ്യ​​ൻ രാ​​ജ്യ​​ങ്ങ​​ളി​​ൽ ചൈ​​നീ​​സ്​ എം​​ബ​​സി​​ക​​ൾ​​ക്ക്​ മു​​ന്നി​​ലാ​​ണ്​ പ്ര​​ക്ഷോ​​ഭ​​ങ്ങ​​ൾ ന​​ട​​ന്ന​​ത്. ധ​​രം​​ശാ​​ല​​യി​​ലും ഡ​​ൽ​​ഹി​​യി​​ലും മും​ബൈ​​യി​​ലും സി​​ക്കി​​മി​​ലു​​മെ​​ല്ലാം ഫ്രീ ​​തി​ബ​​ത്ത്​ മു​​ദ്രാ​​വാ​​ക്യ​​ങ്ങ​​ൾ ഉ​​യ​​ർ​​ന്നു. വം​​ശീ​​യ വി​​രോ​​ധ​​മാ​​ണ്​ ത​​ങ്ങ​​ളോ​​ട്​ ചൈ​​നീ​​സ്​ സ​​ർ​​ക്കാ​​റി​​നു​​ള്ള​​തെ​​ന്ന്​ തി​ബ​​ത്തു​​കാ​​ർ പ​​റ​​യു​​ന്നു. ഹാ​​ൻ വം​​ശ​​ജ​​ര​​ല്ലാ​​ത്ത​​വ​​രോ​​ടെ​​ല്ലാം ചൈ​​നീ​​സ്​ ഗ​​വ​​ൺ​​മ​​ൻ​​റു​​ക​​ൾ ഇ​​തേ സ​​മീ​​പ​​ന​​മാ​​ണ്​ സ്വീ​​ക​​രി​​ച്ചു​​വ​​രു​​ന്ന​​ത്.

ഉ​​യി​​ഗൂ​​ർ വം​​ശ​​ജ​​രോ​​ടു​​ള്ള സ​​മീ​​പ​​നം മ​​റ്റൊ​​രു ഉ​​ദാ​​ഹ​​ര​​ണം. തി​​ബ​​ത്ത​ൻ സം​​സ്​​​കാ​​ര​​ത്തെ പൂ​​ർ​​ണ​​മാ​​യും ന​​ശി​​പ്പി​​ക്കു​​ന്ന ന​​ട​​പ​​ടി​​ക​​ളാ​​ണ്​ ചൈ​​ന കൈ​​ക്കൊ​​ള്ളു​​ന്ന​​ത്. ആ​​രാ​​ധ​​ന​സ്വാ​​ത​​ന്ത്ര്യം നി​​ഷേ​​ധി​​ക്ക​​ൽ, തി​ബ​​ത്ത​ൻ ഭാ​​ഷ​​യെ ഇ​​ല്ലാ​​താ​​ക്ക​​ൽ, സ്​​​ഥ​​ല​​ങ്ങ​​ളു​​ടെ പേ​​ര്​ ചൈ​​നീ​​സ്​​വ​​ത്​​​ക​​രി​​ക്ക​​ൽ, അ​​ന​​ധി​​കൃ​​ത കു​​ടി​​യേ​​റ്റം തു​​ട​​ങ്ങി​​യ​​വ അ​​തി​​ൽ ചി​​ല​​ത്​ മാ​​ത്രം. ഫ​​ല​​സ്​​​തീ​​​നിൽ ഇ​​സ്രാ​​യേ​​ൽ ചെ​​യ്യു​​ന്ന​​തു​പോ​​ലെ ചൈ​​ന​​യു​​ടെ മെ​​യി​​ൻ ലാ​​ൻ​​ഡി​​ൽ​​നി​​ന്ന്​ ഹാ​​ൻ​ വം​​ശ​​ജ​​രെ തി​​ബ​​ത്ത​ൻ പ്ര​​വി​​ശ്യ​​ക​​ളി​​ലേ​​ക്ക്​ കൂ​​ട്ട​​ത്തോ​​ടെ മാ​​റ്റി​​പ്പാ​​ർ​​പ്പി​​ക്കു​​ന്നു​മു​​ണ്ട്​ ചൈ​​ന.

ആ മഞ്ഞുമലകൾക്കപ്പുറം
ധാ​രാ​ളം തി​​ബ​​ത്തു​​കാ​​ർ വ​​സി​​ക്കു​​ന്ന പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലൊ​​ന്നാ​​ണ്​​ സി​​ക്കിം ത​​ല​​സ്​​​ഥാ​​ന ന​​ഗ​​രി​​യാ​​യ ഗാ​​ങ്​​​ടോ​​ക്. ആ​​റ്​ സെ​​റ്റി​​ൽ​​െ​മ​​ൻ​​റു​​ക​​ളി​​ലാ​​യി 3240 പേ​​രാ​​ണ്​ നി​​ല​​വി​​ൽ ഇ​​വി​​ടെ മാ​​ത്ര​​മു​​ള്ള​​ത്. ചെ​​റി​​യ ചെ​​റി​​യ ക​​ച്ച​​വ​​ട​​ങ്ങ​​ളും ടാ​​ക്​​​സി ഡ്രൈ​​വി​​ങ്​ അ​​ട​​ക്ക​​മു​​ള്ള തൊ​​ഴി​​ലു​​ക​​ളും ചെ​​യ്​​​താ​​ണ്​ അ​​വ​​ർ ജീ​​വി​​ച്ചു​​പോ​​രു​​ന്ന​​ത്. ബു​​ദ്ധ​​മ​​ത​​ത്തി​​ന്​ വ​​ലി​​യ സ്വാ​​ധീ​​ന​​മു​​ള്ള പ്ര​​ദേ​​ശ​മാ​ണ്​ സി​​ക്കിം. തി​​ബ​​ത്തി​നോ​​ട്​ ചേ​​ർ​​ന്ന പ്ര​​ദേ​​ശ​​മാ​​യ​​തി​​നാ​​ൽ നൂ​​റ്റാ​​ണ്ടു​​ക​​ൾ മു​േ​​മ്പ​​യു​​ള്ള സ​​മ്പ​​ർ​​ക്ക​​ങ്ങ​​ളാ​​ണ്​ അ​​തി​​ന്​ കാ​​ര​​ണം.

സി​​ക്കി​​മി​​ൽ 27 ശ​​ത​​മാ​​ന​​മു​​ണ്ട്​ ബു​​ദ്ധ​​മ​​ത​​ക്കാ​​ർ. അ​​തി​​ൽ മ​​ഹാ​​ഭൂ​​രി​​പ​​ക്ഷ​​വും തി​​ബ​​ത്ത​​ൻ വം​​ശ​​ജ​​രാ​​ണ്. ചെ​​റു​​തും വ​​ലു​​തു​​മാ​​യ ഒ​േ​​ട്ട​​റെ ബു​​ദ്ധ​ക്ഷേ​​ത്ര​​ങ്ങ​​ളും മ​​ഠ​​ങ്ങ​​ളു​​മു​​ണ്ട്​ ഇവിടെ. ഗാ​​ങ്​​​ടോ​​ക്കി​​ലെ പ്ര​​ധാ​​ന കാ​​ഴ്​​​ച​​ക​​ളാ​​ണ്​ ബു​​ദ്ധ​വി​​ഹാ​​ര​​ങ്ങ​​ൾ. തി​​ബ​​ത്തോ​ള​ജി പ​ഠ​ന​കേ​​ന്ദ്ര​​വ​ും ബു​​ദ്ധ​​മ​​ത​​ത്തി​െ​​ൻ​​റ​​യും തി​​ബ​​ത്തിെ​​ൻ​​റ​​യും ചൈ​​നീ​​സ്​ അ​​ധി​​നി​​വേ​​ശ​​ത്തി​െ​​ൻ​​റ​​യുമെല്ലാം ച​​രി​​ത്രം പ​​റ​​യു​​ന്ന മ്യൂ​​സി​​യ​​വു​​മെ​​ല്ലാം ഗാ​​ങ്​​​ടോ​​ക്കി​ലു​​ണ്ട്.

Kadavo Mountain
കടാവോ പർവതം


ചൈ​​ന​​യോ​​ട്​ അ​​തി​​രി​​ടു​​ന്ന നോ​​ർ​​ത്ത്​ സി​​ക്കി​​മി​​ലെ ല​​ാ​ച്ചൂ​​ങ്​ സ​​ന്ദ​​ർ​​ശി​​ച്ച​​പ്പോ​​ൾ താ​​മ​​സി​​ച്ച ഹോ​​ട്ട​​ൽ ഒ​​രു തി​​ബ​​ത്ത്​ വം​​ശ​​ജ​​േ​ൻ​​റ​​താ​​യി​​രു​​ന്നു. റാ​ങ്​​െസ​ൻ (തിബത്തൻ ഭാ​ഷ​യി​ൽ സ്വാ​ത​ന്ത്ര്യം എ​ന്ന​ർ​ഥം) എ​​ന്നാ​​ണ്​ അ​യാ​ളു​ടെ പേ​​ര്. ചൈ​​ന​​യു​​​മാ​​യി അ​​തി​​ർ​​ത്തി പ​​ങ്കി​​ടു​​ന്ന സം​​സ്​​​ഥാ​​ന​​ങ്ങ​​ളി​​ലെ പ്ര​​ധാ​​ന സേ​​നാ​​വി​​ഭാ​​ഗ​​മാ​​യ ഇ​​ന്തോ-​തി​​ബ​​ത്ത​​ൻ ബോ​​ർ​​ഡ​​ർ പൊ​​ലീ​​സി​​ൽ​​നി​​ന്ന്​ വി​​ര​​മി​​ച്ച അ​​ദ്ദേ​​ഹ​​ത്തി​െ​​ൻ​​റ ഒാ​​രോ വാ​​ക്കി​​ലും ചൈ​​ന​​യോ​​ടു​​ള്ള അ​​മ​​ർ​​ഷം പു​​ക​​യു​​ന്നു​​ണ്ടാ​​യി​​രു​​ന്നു.​

പൂ​​ർ​​വി​​ക​​ർ തി​​ബ​​ത്തി​​ൽ​​നി​​ന്ന്​ വ​​ന്ന​​വ​​രാ​​ണെ​​ങ്കി​​ലും ത​​നി​​ക്കും കു​​ടും​​ബ​​ത്തി​​നും ഇ​​ന്ത്യ​​ൻ പൗ​​ര​​ത്വ​​മു​െ​​ണ്ട​​ന്ന്​ അ​​ദ്ദേ​​ഹം പ​​റ​​യു​​ന്നു. ''പ​​ലാ​​യ​​ന​​ത്തി​​നു​ശേ​​ഷം ഞ​​ങ്ങ​​ളു​​ടെ പൂ​​ർ​​വി​​ക​​ർ​​ക്ക്​ എ​​ല്ലാം ഒ​​ന്നി​​ൽ​​നി​​ന്ന്​ തു​​ട​​ങ്ങേ​​ണ്ടി​വ​​ന്നു. മ​​ഞ്ഞു​​മ​​ല​​ക​​ളും കൊ​​ടും​കാ​​ടു​​ക​​ളും താ​​ണ്ടി, ചൈ​​നീ​​സ്​ പ​​ട്ടാ​​ള​​ത്തി​െ​​ൻ​​റ ക​​ണ്ണു​വെ​​ട്ടി​​ച്ച്​ കി​​ലോ​​മീ​​റ്റ​​റു​​ക​​ൾ യാ​​ത്ര ചെ​​യ്​​​താ​​ണ്​ അ​​വ​​ർ ഇ​​വി​​ടെ​​യെ​​ത്തി​​യ​​ത്. കു​​റെ പേ​​ർ മ​​ഞ്ഞു​​മ​​ല​​ക​​ളി​​ൽ മ​​രി​​ച്ചു​​വീ​​ണു. ഇ​​ന്ത്യ​​ൻ സ​​ർ​​ക്കാ​​റി​െ​​ൻ​​റ വ​​ലി​​യ സ​​ഹാ​​യം കൊ​​ണ്ടാ​​ണ്​ ഇ​​വി​​ടെ പു​തി​യൊ​രു ജീ​​വി​​തം കെ​​ട്ടി​​പ്പ​​ടു​​ക്കാ​​ൻ ഞ​​ങ്ങ​​ൾ​​ക്ക്​ സാ​​ധി​​ച്ച​​ത്​'' -​റാ​ങ്​​െസ​ൻ പ​​റ​​യു​​ന്നു.

ഹോ​​ട്ട​​ലി​െ​​ൻ​​റ ടെ​​റ​​സി​​ലേ​​ക്ക്​ അ​​യാ​​ൾ ഞ​​ങ്ങ​​ളെ ക്ഷ​​ണി​​ച്ചു. ചു​​റ്റോ​​ടു​ചു​​റ്റും തൂ​​വെ​​ള്ള നി​​റ​​ത്തി​​ലു​​ള്ള ​െഎ​സ്​​പർവതങ്ങൾ സൂ​​ര്യ​​ര​​ശ്​​​മി​​ക​​ളേ​​റ്റ്​ വെ​​ട്ടി​​ത്തി​​ള​​ങ്ങു​​ന്നു. ഒ​​രു വ​​ശ​​ത്ത്​ ചൈ​​ന​​യോ​​ട്​ അ​​തി​​ർ​​ത്തി പ​​ങ്കി​​ടു​​ന്ന ക​​ടാ​​വോ പർവതനി​​ര​​ക​​ൾ, മ​​റു​​ഭാ​​ഗ​​ത്ത്​ യും​​താ​​ങ്​ താ​ഴ്​​വ​ര. ​ക​​ടാ​​വോയി​​ലേ​​ക്ക്​​ കൈ​​ചൂ​​ണ്ടി അ​​യാ​​ൾ പ​​റ​​ഞ്ഞു: ''ആ ​​മ​​ഞ്ഞു​​മ​​ല​​ക​​ൾ​​ക്ക​​പ്പു​​റ​​മാ​​ണ്​ ഞ​​ങ്ങ​​ളു​​ടെ നാട്​.''

പലായനം ദലൈലാമയുടെ ഓർമകളിൽ
ദലൈലാമയുടെ ഇന്ത്യയിലെ അഭയാർഥി ജീവിതത്തിനും 60 വർഷം തികയുകയാണ്​. ചൈ​​നീ​​സ്​ പ​​ട്ടാ​​ള​​ത്തി​െ​​ൻ​​റ അ​​തി​​ക്ര​​മ​​ങ്ങ​​ൾ ശ​​ക്ത​മാ​​യ​​തോ​​ടെ​, 1959 മാ​​ർ​​ച്ച്​ 17നാണ്​​ ​​തി​​ബ​​ത്തി​െ​​ൻ​​റ രാ​​ഷ്​​​ട്രീ​​യ അ​​ധി​​കാ​​രി​​യും ആ​​ത്മീ​​യ നേ​​താ​​വു​​മാ​​യ ദ​​ലൈ​​ലാ​​മ സ​​ഹ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടൊ​​പ്പം ലാ​​സ​​യി​​ൽ​​നി​​ന്ന്​ പ​​ലാ​​യ​​നം​​ചെ​​യ്യുന്നത്​. ഇ​​ന്ത്യ ദ​ലൈ​ലാ​​മ​​ക്കും സം​​ഘ​​ത്തി​​നും രാ​​ഷ്​​​ട്രീ​​യ അ​​ഭ​​യം ന​​ൽ​​കി. അ​​വ​​രു​​ടെ പ്ര​​വാ​​സി സ​​ർ​​ക്കാ​​റി​െ​​ൻ​​റ ആ​​സ്​​​ഥാ​​ന​​മാ​​യി ഹി​​മാ​​ച​​ൽ​പ്ര​​ദേ​​ശ​ി​​ലെ ധ​​രം​ശാ​​ല അ​​നു​​വ​​ദി​​ക്ക​പ്പെ​ട്ടു.

ഇ​​ന്ത്യ​​യോ​​ട്​ ചൈ​​ന​​ക്കു​​ള്ള വി​​രോ​​ധ​​ത്തി​െ​​ൻ​​റ പ്ര​​ധാ​​ന കാ​​ര​​ണ​​ങ്ങ​​ളി​​ലൊ​​ന്ന്​ തി​ബ​​ത്തു​കാ​​ർ​​ക്ക്​ അ​​ഭ​​യം ന​​ൽ​​കി​​യ​​താ​​ണ്. തി​​ബ​​ത്തി​​ൽ ചൈ​​നീ​​സ്​ പ​​ട്ടാ​​ളം ന​​ട​​ത്തി​​യ ക്രൂ​​ര​​കൃ​​ത്യ​​ങ്ങ​​ളെ കു​​റി​​ച്ചും ത​െ​​ൻ​​റ പ​​ലാ​​യ​​ന​​ത്തെ കു​​റി​​ച്ചും​ ദ​​ലൈ​​ലാ​​മ 'ഫ്രീ​​ഡം ഇ​​ൻ എ​​ക്​​​സൈ​​ൽ' എ​​ന്ന ആ​​ത്മ​ക​​ഥ​​യി​​ൽ വി​​ശ​​ദീ​​ക​​രി​​ക്കു​​ന്ന​​ത്​ ഇ​​ങ്ങ​​നെ​​യാ​​ണ്: ''ന​​ഗ​​ര​​ങ്ങ​​ളും ഗ്രാ​​മ​​ങ്ങ​​ളും യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ള്‍ ഉ​​പ​​യോ​​ഗി​​ച്ച്​ ത​​ക​​ർ​​ത്ത ചൈ​​നീ​​സ്​ പ​​ട്ടാ​​ളം തി​ബ​​ത്ത​​ൻ പ്ര​​ദേ​​ശ​​ങ്ങ​​ള്‍ പൂ​​ര്‍ണ​​മാ​​യും ന​​ശി​​പ്പി​​ച്ച് ഉ​​പ​​യോ​​ഗ​​ശൂ​​ന്യ​​മാ​​ക്കി. ത​​ദ്ഫ​​ല​​മാ​​യി ഖാം, ​​അം​​ദോ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍നി​​ന്ന്​ ആ​​യി​​ര​​ക്ക​ണ​​ക്കി​​നാ​​ളു​​ക​​ള്‍ ലാ​​സ​​യു​​ടെ താ​​ഴ്വ​​ര​​യി​​ല്‍ എ​​ത്തി. അ​വ​​ര്‍ പ​​റ​​ഞ്ഞ ക​​ഥ​​ക​​ള്‍ ഭീ​​ക​​ര​​മാ​​യി​​രു​​ന്നു. അ​​ത്ര​​മേ​​ല്‍ അ​​വി​​ശ്വ​​സ​​നീ​​യ​​മാ​​യി​​രു​​ന്ന​​തി​​നാ​​ല്‍, കു​​റെ വ​​ര്‍ഷ​​ങ്ങ​​ള്‍ ഞാ​​ന്‍ ആ ​​ക​​ഥ​​ക​​ള്‍ വി​​ശ്വ​​സി​​ച്ചി​​രു​​ന്നി​​ല്ല. ജ​​ന​​ങ്ങ​​ളെ ഭ​​യ​​പ്പെ​​ടു​​ത്താ​​ൻ ചൈ​​ന​​ക്കാ​​ര്‍ ഉ​​പ​​യോ​​ഗി​​ച്ച രീ​​തി എ​​നി​​ക്ക്​ സ​​ങ്ക​​ൽ​പി​​ക്കാ​​വു​​ന്ന​​തി​​ലു​​മ​​പ്പു​​റം ക്രൂ​​ര​​മാ​​യി​​രു​​ന്നു.

1959ല്‍ ​​ഇ​​ൻ​​റ​​ർ​​നാ​​ഷ​​ന​​ല്‍ ക​​മീ​​ഷ​​ൻ ഒാ​​ഫ്​ ജൂ​​റി​​സ്​​​റ്റി​​സ്​ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച റി​​പ്പോ​​ർ​​ട്ട്​ വാ​​യി​​ച്ച​​പ്പോ​​ഴാ​​ണ്​ അ​​തെ​​ല്ലാം സ​​ത്യ​​മാ​​യി​​രു​​ന്നു​​വെ​​ന്ന്​ ബോ​​ധ്യ​​മു​​ണ്ടാ​​യ​​ത്. മ​​ര​​ത്തി​​ല്‍ കെ​​ട്ടി​​ത്തൂ​​ക്കു​​ക, അം​​ഗ​​വി​ച്ഛേ​​ദ​​നം, വ​​യ​​റു​ കു​​ത്തി​​ക്കീ​​റ​​ല്‍, കൊ​​ല്ല​​പ്പെ​​ട്ട​​വ​​രു​​ടെ മൃ​​ത​​ദേ​​ഹ​​ങ്ങ​​ള്‍ വി​​കൃ​​ത​​മാ​​ക്ക​​ല്‍ തു​​ട​​ങ്ങി​​യ​​വ പ​​തി​​വാ​​യി​​രു​​ന്നു. ത​​ല​​യ​​റു​​ക്ക​​ലും ജീ​​വ​​നോ​​ടെ ചു​​ട്ടു​​കൊ​​ല്ല​​ലും ത​​ല്ലി​​ക്കൊ​​ല്ല​​ലും ജീ​​വ​​നോ​​ടെ കു​​ഴി​​ച്ചു​​മൂ​​ട​​ലും. കൈ​​യും കാ​​ലും ബ​​ന്ധി​​ച്ച​ശേ​​ഷം ത​​ണു​​ത്ത വെ​​ള്ള​​ത്തി​​ലേ​​ക്ക്​ എ​ടു​​ത്തെ​​റി​​യ​​പ്പെ​​ട്ട സം​​ഭ​​വ​​ങ്ങ​​ളും ഏ​​റെ. തൂ​​ക്കി​​ക്കൊ​​ല്ലു​​ന്ന വേ​​ള​​യി​​ല്‍ 'ദ​​ലൈ​ലാ​​മ നീ​​ണാ​​ള്‍ വാ​​ഴ​​ട്ടെ' എ​​ന്ന്​ പ​​റ​​യു​​ന്ന​​ത് ഒ​​ഴി​​വാ​​ക്കാ​​ന്‍, കൊ​​ല്ലു​​ന്ന​​തി​​ന്​ മു​​മ്പ്​ ഇ​​റ​​ച്ചി​​ക്കൊ​​ളു​​ത്തു​​കൊ​​ണ്ട് അ​​വ​​ർ നാ​​വു​ പി​​ഴു​​തെ​​ടു​​ത്തു...''

dalai_lama
ദ​ലൈ​ലാ​മ​യും സം​ഘ​വും ​ഇ​ന്ത്യ​യി​ലേ​ക്ക്​ പ​ലാ​യ​നം ചെ​യ്യു​ന്നു


''1959 മാ​ർ​ച്ച്​ 17ന്​ ​ഞാ​​നും എ​െ​​ൻ​​റ അ​​ധ്യാ​​പ​​ക​​രും ക​​ശാ​​ഗി​​ലെ നാ​​ല് അം​​ഗ​​ങ്ങ​​ളും ടാ​​ര്‍പോ​​ളി​​ൻ മ​​റ​​ച്ച ലോ​​റി​​ക്കു​​ള്ളി​​ല്‍ ക​​യ​​റി കൊ​​ട്ടാ​​രം വി​​ട്ടു. രാ​​ത്രി​​യാ​​യ​​പ്പോ​​ള്‍, മ​​ഹാ​​കാ​​ല​​യു​​ടെ ക്ഷേ​​ത്ര​​ത്തി​​ല്‍ അ​​വ​​സാ​​ന​​മാ​​യി പോ​​യി. അ​​തി​​െ​ൻ​റ ക​​ന​​ത്ത, ശ​​ബ്​​​ദ​​മു​​ണ്ടാ​​ക്കു​​ന്ന വാ​​തി​​ലു​​ക​​ള്‍ ക​​ട​​ന്നു​​ചെ​​ന്ന​​പ്പോ​​ള്‍ ക​​ണ്ട​​ത്​ ഞാ​​നൊ​​രു നി​​മി​​ഷം നോ​​ക്കി​​നി​​ന്നു. ര​​ക്ഷ​​ക​െ​​ൻ​​റ വ​​ലി​​യ പ്ര​​തി​​മ​​യു​​ടെ ചു​​വ​​ട്ടി​​ലി​​രു​​ന്ന്​ കു​​റെ സ​​ന്യാ​​സി​​മാ​​ര്‍ പ്രാ​​ര്‍ഥ​​ന​​ക​​ള്‍ ഉ​​രു​​വി​​ടു​​ന്നു. മു​​റി​​യി​​ല്‍ വൈ​​ദ്യു​​തി വി​​ള​​ക്കു​​ക​​ളൊ​​ന്നു​​മി​​ല്ല. സ്വ​​ര്‍ണ​​ത്തി​​െ​ൻ​റ​​യും വെ​​ള്ളി​​യു​​ടെ​​യും പാ​​ത്ര​​ങ്ങ​​ളി​​ല്‍ നേ​​ര്‍ച്ച​​യാ​​യി തെ​​ളി​​ച്ച എ​​ണ്ണ​​വി​​ള​​ക്കു​​ക​​ള്‍ മാ​​ത്രം.

ചു​​വ​​രു​​ക​​ളി​​ല്‍ നി​​റ​​യെ ചി​​ത്ര​​ങ്ങ​​ള്‍. അ​​ള്‍ത്താ​​ര​​യി​​ല്‍ വെ​​ച്ച ഒ​​രു പാ​​ത്ര​​ത്തി​​ല്‍ നി​​വേ​​ദ്യ​​മാ​​യി സ​​മ​​ര്‍പ്പി​​ച്ച അ​​ല്‍പം സാം​​പ​​യു​​ണ്ട്. ഒ​​രു സേ​​വ​​ക​​ൻ വി​​ള​​ക്കു​​ക​​ള്‍ ക​​ത്തി​​ക്കു​​ന്ന​​തി​​ന് എ​​ണ്ണ​​യെ​​ടു​​ക്കാ​​ൻ വ​​ലി​​യ പാ​​ത്ര​​ത്തി​​ലേ​​ക്ക്​ കു​​നി​​യു​​ന്നു. അ​​രി​​കി​​ല്‍നി​​ന്ന ഒ​​രു സ​​ന്യാ​​സി ഇ​​ല​​ത്താ​​ളം കൈ​​യി​​ലെ​​ടു​​ത്തു. മ​​റ്റൊ​​രാ​​ള്‍ കു​​ഴ​​ലെ​​ടു​​ത്ത്​ ശോ​​കാ​​ര്‍ദ്ര​​മാ​​യ ഒ​​രു രാ​​ഗം വാ​​യി​​ച്ചു. ഇ​​ല​​ത്താ​​ള​​ങ്ങ​​ള്‍ എ​​ല്ലാം ഒ​​രു​​മി​​ച്ച്​ ശ​​ബ്​​​ദി​​ച്ചു. അ​​തി​െ​​ൻ​​റ ആ​​ന്ദോ​​ള​​നം വ​​ലി​​യ സ​​മാ​​ശ്വാ​​സം തീ​​ര്‍ത്തു. യാ​​ത്ര തു​​ട​​ങ്ങി...''

''16,000 അ​​ടി ഉ​​യ​​ര​​ത്തി​​ലു​​ള്ള ചെ​​ല​​യി​​ല്‍ എ​​ത്തി​​യ​​പ്പോ​​ള്‍ എ​െ​​ൻ​​റ കു​​തി​​ര​​യെ ന​​യി​​ച്ചി​​രു​​ന്ന ചെ​​റു​​പ്പ​​ക്കാ​​ര​​ൻ പ​​റ​​ഞ്ഞു, ന​​മ്മു​​ടെ യാ​​ത്ര​​യി​​ല്‍ ലാ​​സ​​യെ ഒ​​രു​ നോ​​ക്കു​​കാ​​ണാ​​നു​​ള്ള അ​​വ​​സാ​​ന അ​​വ​​സ​​ര​​മാ​​ണി​​തെ​​ന്ന്. താ​​ഴെ ദൂ​​ര​​ത്ത്​ വി​​ശാ​​ല​​മാ​​യി പ​​ര​​ന്നു​​കി​​ട​​ന്ന ആ ​​പു​​രാ​​ത​​ന​​ന​​ഗ​​രം എ​​ന്ന​​ത്തേ​​യും​പോ​​ലെ ശാ​​ന്ത​​മാ​​യി കാ​​ണ​​പ്പെ​​ട്ടു. ഞാ​​ൻ അ​​ല്‍പ​​നേ​​രം പ്രാ​​ര്‍ഥി​​ച്ചു. പി​​ന്നെ മ​​ണ്ണു​​നി​​റ​​ഞ്ഞ മ​​ല​​ഞ്ച​​രി​​വു​​ക​​ളി​​റ​​ങ്ങി. ലു​​ൻ​​റ്​​​സെ സോ​​ങ്ങി​​ല്‍നി​​ന്ന്​ ഞ​​ങ്ങ​​ള്‍ ജോ​​റ ഗ്രാ​​മം ക​​ട​​ന്ന്​ കാ​​ര്‍പൊ മ​​ല​​ഞ്ച​​രി​​വും പി​​ന്നി​​ട്ടു. അ​​തി​​ര്‍ത്തി​​ക്കു​​മു​​മ്പു​​ള്ള അ​​വ​​സാ​​ന​​ത്തെ മ​​ല​​ഞ്ച​​രി​​വ്. ആ ​​വ​​ഴി​​യി​​ലെ ഏ​​റ്റ​​വും ഉ​​യ​​ര​​മു​​ള്ള ഭാ​​ഗ​​ത്തെ​ത്തി​​യ​​പ്പോ​​ള്‍ ഞ​​ങ്ങ​​ള്‍ ശ​​രി​​ക്കും ന​​ടു​​ങ്ങി. എ​​വി​​ടെ​​നി​​ന്നെ​ന്നി​​ല്ലാ​​തെ ഒ​​രു വി​​മാ​​നം ത​​ല​​യു​​ടെ നേ​​ര്‍മീ​​തെ​​ക്കൂ​​ടി നീ​​ങ്ങി. അ​​ത്​ ചൈ​​ന​​ക്കാ​​രാ​​ക​​ണം.

ഞ​​ങ്ങ​​ള്‍ എ​​വി​​ടെ​​യാ​​ണെ​​ന്ന് അ​​വ​​ര്‍ ഇ​​പ്പോ​​ള്‍ ത​​ന്നെ മ​​ന​​സ്സി​​ലാ​​ക്കി​​യി​​ട്ടു​​ണ്ടാ​​വ​​ണം. വി​​വ​​രം ല​​ഭി​​ക്കു​​ന്ന ഞ​​ങ്ങ​​ള്‍ക്കു​​നേ​​രെ അ​​വ​​ര്‍ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യേ​​ക്കാം. പ്ര​​തി​​രോ​​ധി​​ക്കാ​​ൻ ഞ​​ങ്ങ​​ളു​​ടെ കൈ​​യി​​ലൊ​​ന്നു​​മു​​ണ്ടാ​​യി​​രു​​ന്നി​​ല്ല. തി​​ബ​​ത്തി​ല്‍ എ​​വി​​ടെ​​യും ഞാ​​ൻ സു​​ര​​ക്ഷി​​ത​​നാ​​യി​​രി​​ക്കി​​ല്ലെ​ന്ന ശ​​ക്ത​​മാ​​യ മു​​ന്ന​​റി​​യി​​പ്പാ​​യി​​രു​​ന്നു അ​​ത്. ഇ​​ന്ത്യ മാ​​ത്ര​​മാ​​ണ്​ ഞ​​ങ്ങ​​ളു​​ടെ പ്ര​​തീ​​ക്ഷ. കു​​റ​​ച്ചു​​ക​​ഴി​​ഞ്ഞ​​പ്പോ​​ള്‍, ലോ​​ൻ​​റ്​​​സ്​ സോ​​ങ്ങി​​ല്‍നി​​ന്ന്​ ഞാ​​ൻ അ​​യ​​ച്ച സം​​ഘം തി​​രി​​ച്ചെ​ത്തി. എ​​ന്നെ സ്വീ​​ക​​രി​​ക്കാ​​ൻ ഇ​​ന്ത്യ സ​​ര്‍ക്കാ​​ര്‍ ത​​യാ​​റാ​​ണെ​​ന്ന വാ​​ര്‍ത്ത​​യും കൊ​​ണ്ടാ​​ണ് അ​​വ​​ര്‍ വ​​ന്ന​​ത്. അ​​തുകേ​​ട്ട​​പ്പോ​​ള്‍ എ​​നി​​ക്ക്​ വ​​ലി​​യ ആ​​ശ്വാ​​സം തോ​​ന്നി...''

Show Full Article
TAGS:dalailama Tibet Spiritual leader Malayalam Article 
Next Story