Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightരണ്ടാം ദിനം ഹൂബ്ലിയിൽ

രണ്ടാം ദിനം ഹൂബ്ലിയിൽ

text_fields
bookmark_border
Hubli.
cancel

കാലത്ത്​ ആറ്​ മണിക്ക്​ എഴുന്നേറ്റ്​ രണ്ടാം ദിനത്തിലെ യാത്ര തുടങ്ങണമെന്നായിരുന്നു പദ്ധതി. എന്നാൽ ഉണരു​േമ്പാൾ സമയം 7.30 കഴിഞ്ഞിരുന്നു. ഇൗ സ്വപ്​നയാത്രയിൽ നിർബന്ധമായും പാലിക്കേണ്ടി ചിട്ടകളെ കുറിച്ച്​ സ്വയം ബോധ്യപ്പെടുത്താൻ കൂടി ഇൗ സംഭവം സഹായകമായി. റൂമി​​​െൻറ അടുത്ത്​ പരിചയപ്പെട്ടവരോടെല്ലാം യാത്ര പറഞ്ഞ്​ രണ്ടാം ദിവസത്തെ പര്യടനം ആരംഭിച്ചു. ജാക്കറ്റ്​ ഉപയോഗിക്കാതെയാണ്​ യാത്ര. പ്രഭാതകിരണങ്ങളും കാറ്റും വലിയ മറയൊന്നും കൂടാതെ ദേഹത്തും തട്ടുന്നത്​ ഒരു സുഖമാണ്​. രാവിലെ ഭക്ഷണം കഴിക്കാനായി കയറിയ ചായക്കടവരെ ആ യാത്ര നീണ്ടു നിന്നു. ചായക്കടയിൽ നിന്നുള്ള മൂന്ന്​ ഇഡ്ഡലിയായിരുന്നു പ്രഭാതഭക്ഷണം. വിശപ്പ്​ ശമിപ്പിക്കാൻ മാത്രം കഴിക്കുന്ന ഒന്നായിരുന്നു അത്​. ഉടുപ്പി കഴിഞ്ഞ്​ ഏകദേശം 30 കിലോ മീറ്റർ കഴി​ഞ്ഞപ്പോൾ റോഡരികിലെ മനോഹരമായ ഒരു കടൽത്തീരം യാത്രയെ കൂടുതൽ ആനന്ദകരമാക്കി.

Hubli 2

ഉഡുപ്പിയിൽ ഹുബ്ലിവരെയുള്ള പാതയിലെ ആദ്യപകുതി വളരെ നല്ലതും മോശവുമായി റോഡുകളാൽ ഇടവിട്ട്​ തുന്നിചേർത്തതാണെന്ന്​ പറയാം.നീണ്ട് നിവർന്ന്​​ കണ്ണെത്താ ദൂരം പരന്ന്​ കിടക്കുന്ന റോഡിലെ പ്രധാന സാന്നിധ്യം ചരക്ക്​ ലോറികളാണ്​. പേറാവുന്നതിലും ഇരട്ടി ഭാരം വഹിച്ചാണ്​ അവയുടെ യാത്രയെന്ന്​ പലപ്പോഴും തോന്നിപോവുന്നു. ഹൂബ്ലിയിലേക്കുള്ള പാത എപ്പോഴും സജീവമാണ്​. രാവിലെ ജോലിക്ക്​ പോകുന്നവരെയും വഹിച്ച്​ കൊണ്ടുപോകുന്ന പിൻഭാഗം തുറന്നിട്ട ട്രാക്​ടറുകൾ, സ്​കൂൾ ബസുകൾ, മോ​േട്ടാർ സൈക്കിളുകൾ, കന്നുകാലികൾ എന്നിവയെല്ലാം റോഡിനെ സജീവമാക്കുന്നുണ്ട്​.

ഏത്​ സമയവും റോഡിൽ കനത്ത വെയിലാണ്​. ബൈക്കി​​​െൻറ പിറകിലെ ബാഗി​​​െൻറ കെ​െട്ടാന്നു മുറുക്കുവാനായി തണൽ തേടി അലഞ്ഞ ഞാൻ ഒടുവിലെത്തിയത്​ ഒരു സ്​കൂൾ അങ്കണത്തിലായിരുന്നു. യാത്രക്കിടയിൽ ഗ്രാമീണരോടൊപ്പം ഹോളിയാഘോഷിക്കാൻ കഴിഞ്ഞതാണ് ഇന്നത്തെ​ മറക്കാനാവാത്ത മറ്റൊരു സംഭവം.യാത്രക്കിടെ ബൈക്കി​​​െൻറ വേഗതയൊന്ന്​ കുറഞ്ഞപ്പോൾ ഹാപ്പി ഹോളിയെന്ന്​ ആർത്ത്​ വിളിച്ച്​ ഗ്രാമീണർ എനിക്കടുത്തേക്ക്​ എത്തുകയായിരുന്നു. പിന്നെ എ​​​െൻറ മുഖം വന്നതുപോലെ ആയിരുന്നില്ല. മുഖത്തിന്​ മഴവിൽ അഴക്​ സമ്മാനിച്ചാണ്​ ഗ്രാമീണർ പിരിഞ്ഞത്​. 

യാത്രക്കിടയിലെ ഹോളി ആഘോഷം
 

പിരിയു​േമ്പാൾ അവർക്കൊപ്പം സെൽഫിയെടുക്കാനും മറന്നില്ല. കേരളത്തിൽ നിന്നുള്ള യാത്രികനാണെന്ന്​ പറഞ്ഞപ്പോൾ എല്ലാവരുടെയും മുഖത്ത്​ സന്തോഷം പരക്കുന്നത്​ തിരിച്ചറിഞ്ഞു. യാത്രമധ്യേ വീണ്ടും ഇതേ പോലൊരു ഹോളി ആഘോഷം കൂടി നടന്നു. കടുത്ത വെയിലായിരുന്നു യാത്രയിലെ പ്രതിസന്ധി.  ആൽമരചുവട്ടിലിരുന്നും ഇടക്കിടെ വെള്ളം കുടിച്ചും ഞാൻ വെയിലിനെ പ്രതിരോധിച്ചു. ഇടക്ക്​ ഒരു കുഗ്രാമത്തിലെ പഴയ ഒരു ബസ്​ സ്​റ്റോപ്പിൽ പ്രായമായ മൂന്ന്​ പേരുടെ കൂടെയിരുന്നു അറിയാവുന്ന ഭാഷയിൽ യാത്രയെ കുറിച്ച്​ വിശദീകരിച്ചു.

Hubli 4
ഹുബ്ലിയിലേക്കുള്ള പാത
 

ഇന്നത്തെ യാത്രയിൽ ഏറ്റവും സുന്ദരമായ പാതയായിരുന്നു ഗോകർണ്ണ​ത്ത്​ നിന്ന്​ ഹുബ്ലിയിലേക്കുള്ള വഴിമധ്യേ കാണാൻ കഴിഞ്ഞത്​. ഏകദേശം 110 കിലോ മീറ്റർ വരുന്ന ഇൗ റോഡ്​ മികച്ച യാത്രാനുഭവമാണ്​ പകർന്ന്​ നൽകുന്നത്​. വെയിൽ പൂക്കൾ കൊഴിഞ്ഞ്​ വീഴുന്ന വീഥിയിൽ ചാഞ്ഞു നിൽക്കുന്ന മരങ്ങൾ തണലൊരുക്കി. എന്നാൽ, കുറച്ച്​ ദൂരത്തെ യാത്ര പിന്നിട്ടതോടെ വരണ്ടുണങ്ങിയ അസ്ഥികോലങ്ങൾ മാത്രമായി മരങ്ങൾ മാറി. ഹുബ്ലിയെത്തറായപ്പോൾ ഏകദേശം 15 മിനിട്ട്​ പൊരിവെയിലത്ത്​ ചുമ്മാ പാട്ടും പാടി നിൽക്കേണ്ടി വന്നു. തൊട്ടു മുന്നിലെ ഒരു ഗ്യാസ്​ ടാങ്കർ ലോറിയുടെ കാബിൻ ഷോർട്ട്​ സർക്യൂട്ട്​ മൂലം ​പൊട്ടിതെറിച്ചതാണ്​ യാത്ര തടസ്സപ്പെടാൻ കാരണം. അപകടം കാരണം പൊലീസ്​ റോഡ്​ ബ്ലോക്ക്​ ചെയ്​തിരിക്കുകയാണ്​. പൊരിവെയിലത്ത്​ നിൽക്കുകയല്ലാതെ ഇതിനെ മറികടക്കാൻ മറ്റ്​ പോംവഴിയൊന്നും ഉണ്ടായിരുന്നില്ല. റോഡിലെ തടസം നീങ്ങിയതോടെ വീണ്ടും യാത്ര തുടങ്ങി. കുറച്ച്​ കൂടി സഞ്ചരിച്ചതോടെ എനിക്ക്​ ഇന്ന്​ ഇന്ന്​ ചേക്കേറാനുള്ള ഹുബ്ലി പട്ടണം എത്തി. റൂം തപ്പിപിടിച്ച്​ ചൂടുവെള്ളത്തിൽ നന്നായി ഒന്ന്​ കുളിച്ചു. തോളിലെ ചെറിയ വേദന ഒഴിച്ച്​ നിർത്തിയാൽ സ്വസ്ഥമായിരുന്നു രണ്ടാം ദിനത്തിലെ  യാത്ര.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travelogueindia Tourbike tourmalayalam newsdiscover indiaaneesh's travel
News Summary - Second day in hubli-Travel
Next Story