Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightതാർ മരുഭൂമിയിൽ ഒരു...

താർ മരുഭൂമിയിൽ ഒരു രാത്രി

text_fields
bookmark_border
താർ മരുഭൂമിയിൽ ഒരു രാത്രി
cancel

പന്ത്രണ്ടാം ദിവസം മറ്റെവിടേക്കും പോകാതെ ജൈസാൽമീറിൽ തന്നെ കറങ്ങാൻ തീരുമാനിച്ചു. ഞാൻ താമസിക്കുന്ന റൂമിൽ നിന്ന്​ നോക്കിയാൽ ജൈസാൽമീർ കോട്ട കാണാം. രാവിലെ അവിടേക്ക​ുതന്നെ പോകാമെന്നുവെച്ചു. ഇന്ത്യയിലെ ജനവാസമുള്ള ഏക കോട്ടയാണിത്​. 4000ൽ അധികം ആളുകൾ ഇൗ കോട്ടയുടെ കൽച്ചുമരുകൾക്കകത്ത്​ താമസിക്കുന്നുണ്ട്​. മഞ്ഞ നിറത്തിലുളള മണൽക്കല്ലുകളാൽ നിർമിച്ചിട്ടുള്ള  ഇൗ​ കോട്ടക്ക്​ 800ൽ അധികം വർഷത്തെ പഴക്കമുണ്ട്​. റാവു ജൈസാൽ എന്ന രാജാവ്​ നിർമിച്ചതിനാൽ അദ്ദേഹത്തി​​​െൻറ പേരുതന്നെ കോട്ടയ്​ക്കും നൽകി.

ജൈസാൽമീർ കോട്ട ഇന്ത്യയിലെ മനുഷ്യവാസമുള്ള ഏക കോട്ടയാണ്​
 

കോട്ടയ്​ക്കകത്ത്​ കയറാനോ പുറത്ത്​ വാഹനം പാർക്ക്​ ചെയ്യാനോ ഫീ​െസാന്നുമില്ല. ആൾത്താമസം ഉള്ള കോട്ടയായതിനാൽ തന്നെ കോട്ടയ്​ക്കകത്തുകൂടി പോകാൻ കഴിയുന്ന വാഹനങ്ങൾക്കെല്ലാം കയറാം. അലങ്കരിച്ച കൽത്തൂണുകളും ജനവാതിലുകളും കമാനങ്ങളും മുകളിലെ നിലയിലേക്കുള്ള കൽപ്പടവുകളാലും സമ്പന്നമായ  ഇൗ കോട്ടയിൽ കച്ചവട സ്​ഥാപനങ്ങൾ നിരവധിയുണ്ട്​. കരകൗശലവസ്​തുക്കൾ, തുണിത്തരങ്ങൾ, ചിത്രങ്ങൾ എന്നു തുടങ്ങി മെമ്മറി കാർഡുകൾ മൊബൈൽ റീചാർജുകൾ വരെ ഇൗകോട്ടയക്കുള്ളിൽ  ലഭിക്കും. പ്രഭാതഭക്ഷണം കോട്ടയ്​ക്കകത്ത്​ മുകളിലായുള്ള ഒരു റസ്​റ്റാറൻറിൽനിന്നാക്കി. നിരവധി ജൈനമത ക്ഷേത്രങ്ങളുള്ള കോട്ടയിൽ ക്ഷേത്രത്തിനകത്ത്​ ക്യാമറ ഉപയോഗിക്കാൻ ഫീസുണ്ട്​. സത്യത്തിൽ കോട്ടയ്​ക്കക​ത്ത്​ സകലതും കച്ചവടമാണ്​.

കോട്ടയ്​ക്കകത്ത്​ വാഹനങ്ങൾ കയറ്റുന്നതിന്​ വിലക്കില്ല
 

കത്തുന്ന വെയിലിൽ ജൈസൽമീറിന്​ സ്വർണത്തി​​​െൻറ നിറമാണ്​. മണൽക്കല്ല്​ കൊണ്ടുക്കാക്കിയ കോട്ടയും സൂര്യപ്രകാശം വീണ്​ തട്ടിത്തെറിക്കുന്ന മണൽത്തരികളും എല്ലാം  തനിത്തങ്കം കണക്കെ തിളങ്ങി.

ജൈസാൽമീറിൽ നിന്നും മരുഭൂമി ലക്ഷ്യമാക്കിയാണ്​ ഞാൻ ധൃതികൂട്ടിയിറങ്ങിയത്​. ഇന്ന​െലയെട​ുത്ത റുമിൽനിന്നും താർ മരുഭൂമിക്കടുത്ത്​ ജീപ്പ്​ സഫാരിയും ഒട്ടകസവാരിയും  എല്ലാം കുറഞ്ഞ ചിലവിൽ ‘കസം ഭായ്​’ എന്ന ചങ്ങാതി വാഗ്​ദാനം ചെയ്​തിട്ടുണ്ടായിരുന്നു. അങ്ങോട്ടായിരുന്നു ലക്ഷ്യം.

പോകുന്ന വഴിയിൽ ഒരു വേലിക്കകത്ത്​ നിൽക്കുന്ന പുല്ലുകൊണ്ട്​ മേഞ്ഞ രണ്ട്​ വീടുകൾ കണ്ടു. ഒറ്റ നോട്ടത്തിൽതന്നെ ആരും ഇഷ്​ടപ്പെടുന്ന ആ വീട​ി​​​െൻറ അടുത്തേക്ക്​ ചെന്നപ്പോൾ രണ്ടു സ്​ത്രീകൾ പുറത്തേക്ക്​ ഇറങ്ങിവന്നു. ‘വീട്​ എങ്ങനെയുണ്ട്​...ഭംഗിയുണ്ടോ...?’ അവർ ചോദിച്ചു.
‘അതെ നന്നായിരിക്കുന്നു’ എന്ന്​ ഞാൻ പറഞ്ഞു.
‘ഫോ​േട്ടാ എടുക്കണോ...’ അവരിലെ മുതിർന്നയാൾ ചോദിച്ചു.
എടുക്കണമെന്ന്​ പറഞ്ഞപ്പോൾ ആ സ്​ത്രീ പറയ​ുന്നു ‘ഫോ​േട്ടാ എടുക്കണമെങ്കിൽ 200 രൂപ തരണം’ എന്ന്​. ഒരു നിമിഷം പകച്ചുപോയ ഞാൻ വേഗം ബാഗും പൂട്ടി ബൈക്ക്​ എടുത്ത്​ സ്​ഥലം വിട്ടു.

കള്ളിമുൾ ചെടികളും, ബാബുൾ മരങ്ങളും ഉയർന്നും താഴ്​ന്നും കിടക്കുന്ന മണൽപ്പരപ്പും വലിയ ചതുരപ്പെട്ടികൾ കൊണ്ടുവെച്ചതുപോലുള്ള വീടുകളും അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഒട്ടകങ്ങള​ും കന്നുകാലികളും കാറ്റാടിപ്പാടങ്ങളും കണ്ടുതുടങ്ങി. ജൈസാൽമീറി​​​െൻറ വഴിയോര കാഴ്​ചകൾ കണ്ട്​ മുന്നോട്ടു നീങ്ങിയ ഞാൻ  ബൈക്ക്​ നിർത്തുന്നത്​ റോഡ്​ മുറിച്ചുകടക്കുന്ന ആട്ടിൻപറ്റത്തെ കണ്ടായിരുന്നു. ബൈക്ക്​ കൂടാതെ ഒരു കാറും അവർക്ക്​ കന്നുപോകാനായി വഴിയൊരുക്കിയിരിക്കുകകയാണ്​. റോഡ്​ മുറിച്ചുകടന്ന്​ ഒഴിഞ്ഞുകിടക്കുന്ന മരുപ്രദേശത്തേക്ക്​ നീങ്ങുന്ന ആട്ടിൻപറ്റത്തെയും ആട്ടിടയനായ വൃദ്ധനെയും പിന്തുടർന്ന്​ ഞാൻ ബൈക്ക്​ റോഡിൽനിന്നിറക്കി. അൽപം ബുദ്ധിമുട്ടിയാണെങ്കിലും ആടുകൾക്കൊപ്പം ബൈക്ക്​ ഒാടിച്ച്​ അവർക്കു മുന്നിലെത്തി.  മേഘ്​ സിങ്​ എന്നായിരുന്നു ആ കർഷ​​​െൻറ പേര്​. ആട്ടിൻപറ്റത്തി​​​െൻറ ഉടയോൻ. 

മേഘ്​ സിങ്​ എന്നായിരുന്നു ആ ആട്ടിടയ​​​െൻറ പേര്​
 

കൂട്ടത്തിൽഒരു ആടി​​​െൻറ കഴുത്തിൽ ഒരു മണി തൂക്കിയിട്ടിട്ടുണ്ട്​. അതും കിലുക്കി വലിയ പ​ത്രാസിലാണ്​ ആ മുട്ടനാടി​​​െൻറ നടപ്പ്​. അനത്ത വെയിൽകാരണം അവയ്​ക്കൊപ്പം കുറേ ദൂരം പോകാൻ കഴിഞ്ഞില്ല. അവിടെ നിന്നും നീങ്ങിയപ്പോൾ നല്ല ദാഹമനുഭവപ്പെട്ടു. തൊട്ടടുത്തുകണ്ട ഒരു ​കടയിൽകയറി ​െഎസ്​ക്രീം കഴിച്ച്​ ദാഹമകറ്റി.

മേഘ്​ സിങ്​
 

എനിക്ക്​ എത്തേണ്ട റിസോർട്ടി​​​െൻറ വഴി ഗൂഗിൾ കാണിച്ചുതന്നു. നാല്​ കിലോ മീറ്റർ ദൂരമുണ്ട്​.  അവിടെ എത്തണമെങ്കിൽ അൽപം സാഹസികത വേണമെന്ന​ു തോന്നി. വലിയ മണൽത്തിട്ടകൾ ഇല്ലാതിരുന്നതിനാൽ അധികം ബുദ്ധിമു​േട്ടണ്ടിവന്നില്ല. അതുവഴി വന്നതിനാൽ മരുഭൂമിയുടെ വളരെ അടുത്ത്​ താമസിക്കുന്ന ഗ്രാമീണരെ കാണാനായി. അവർക്ക്​ താമസിക്കാൻ വീടോ കൂടാരമോ ഒന്നുമില്ല. കുറേ തുണികൾ മാത്രം വലിച്ചു കെട്ടിയിട്ടുണ്ട്​. ഉച്ചയ്​ക്ക്​ മൂന്നു മണിയോടെ ഞാൻ താമസ സ്​ഥലത്തെത്തി.  എന്നോട്​ അൽപം വിശ്രമിച്ചുകൊള്ളാൻ അവിടുത്തെ ജോലിക്കാർ പറഞ്ഞു. അഞ്ചു മണിക്കു ശേഷം താർ മരുഭൂമിയുടെ ഉൾപ്രദേശങ്ങളിലേക്ക്​ പോകാം എന്നു അവർ പറഞ്ഞു.ഞാൻ മുറിയിലെത്തി കുളിച്ച് വേഷമൊക്കെ മാറി മരുക്കാഴ്​ചകൾക്കായി റെഡി ആയി.

മരുഭൂമിയിലേക്ക്​ ജീപ്പിൽ വേണമായിരുന്നു പോകാൻ
 

അഞ്ചു മണിയോടെ റിസോർട്ടി​​​െൻറ ഉടമസ്​ഥനും ഒാൺലൈൻ വഴി പരിചയപ്പെട്ട സുഹൃത്തുകൂടിയായ കസംഭായും എത്തി.

കസം ഭായ്​
 

കസംഭായിക്കൊപ്പം ഞാൻ താർ മരുഭൂമിയിലേക്ക്​ വെച്ചു​പിടിച്ചു. കസംഭായ്​ സാഹസികനായ ഒരു ജീപ്പ്​ ഡ്രൈവർ കൂടിയാണ്​. ഉയർന്ന മണൽത്തിട്ടകളിലൂടെ ജീപ്പ്​ വളച്ചും തിരിച്ചും വിദഗ്​ധമായി അയാൾ പായിച്ചുകൊണ്ടിരുന്നു. പലപ്പോഴ​ും ജീപ്പ്​ ദാ, ഇപ്പോൾ മറിഞ്ഞു​വീഴുമെന്നു പോലും തോന്നി.

മരുഭൂമിയിൽ ഒട്ടകപ്പുറത്ത്​ ഒരു യാത്ര
 

മരുഭൂമിക്കുള്ളി​െല ഒരിടത്തുനിന്നും ഒട്ടകത്തി​​​െൻറ പുറത്തു കയറി അൽപനേരം സവാരി നടത്തി. അവിടെ നിന്ന്​ തിരിച്ചുവരാൻ നേരം അസ്​തമയ സൂര്യനെ മറ്റെങ്ങും കാണാത്ത ഭാവത്തിൽ കാണാമായിരുന്നു. ചുവന്നു തുടുത്ത്​ ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത ഒരു ഭാവത്തിൽ ഒരു പകൽ കത്തിത്തീരുന്നു.

അനീഷ്​ ഒട്ടകപ്പുറത്ത്​
 

വൈകിട്ട്​  റൂമിൽ എത്തി വീണ്ടും പുറത്തിറങ്ങി. അതിഥികൾക്കു വേണ്ടി  പ്രത്യേകം ഒരുക്കിയ രാജസ്​ഥാനി സംഗീതവും നൃത്തവും നടക്കുന്ന സ്​ഥല​േത്തക്ക്​ പോയി. സദസ്സിനകത്ത്​ ചെറിയ മെത്തയിലും കസേരയിലും ഇരുന്നാണ്​ ആളുകൾ പരിപാടി വീക്ഷിക്കുന്നത്​.

രാജസ്​ഥാനി കലാവിരുന്ന്​
 

കലാവിരുന്ന്​ നടക്കു​േമ്പാൾ തന്നെ കഴിക്കാനുള്ള ചെറു വിഭവങ്ങൾ മുന്നിലെ ചെറു​േമശയിൽ നിരന്നുകഴിഞ്ഞു. രാത്രി പത്തു മണിവരെ രാജസ്​ഥാനി കലാസന്ധ്യ നീണ്ടു.

മുകളിൽ വെള്ളത്തുണി വിരിച്ച കൂടാരത്തിൽ രാത്രിയുറക്കം
 

എല്ലാം കഴിഞ്ഞ്​ ഭക്ഷണവും കഴിച്ച്​​ രാജസ്​ഥാൻ മരുഭൂമിയിൽ ഒരു ദിവസം ചെലവഴിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ എനിക്ക്​ കിടക്കാനായി ഒരുക്കിയ തുണികൊണ്ട്​ മേൽഭാഗം മറച്ച കൂടാരത്തിലേക്ക്​ പോയി.
(യാത്ര തുടരുന്നു...)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:traveloguerajasthanindia Tourbike tourmalayalam newsaneesh's travelindian diarysolowithcbr150jalorJaisalmeer
News Summary - aneesh's indian diary travel twelth day at jaisalmeer
Next Story