Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightനന്ദുർബാറിലെ മനുഷ്യർ

നന്ദുർബാറിലെ മനുഷ്യർ

text_fields
bookmark_border
നന്ദുർബാറിലെ മനുഷ്യർ
cancel

രാവിലെ എഴുന്നേറ്റ്​ ഒൗറംഗബാദിൽനിന്ന്​ രാജസ്​ഥാൻ ലക്ഷ്യമാക്കി ബൈക്ക്​ വിടു​േമ്പാൾ സമയം 7.30 കഴിഞ്ഞിരുന്നു. റൂമിൽനിന്ന്​ സാധനങ്ങളെല്ലാം ബാഗിലാക്കി. ഒന്നും മറന്നിട്ടില്ലല്ലോ എന്ന്​ ഒരിക്കൽ കൂടി ഉറപ്പാക്കി. താമസിച്ച ഹോട്ടലി​​​െൻറ പാക്കേജിൽ സൗജന്യമായി ലഭിക്കുന്ന പ്രഭാതഭക്ഷണത്തി​​​െൻറ ലിസ്​റ്റിൽനിന്നും ‘ശബുതാന വട’യും കോഫിയും ഒാർഡർ ചെയ്​തു. വട നല്ല രുചിയുള്ളതായിരുന്നു. നമ്മൾ പായസത്തിനൊക്കെ ചേർക്കുന്ന ചൗവ്വരി (സാബൂൻ അരി) ആണ്​ ‘ശബുതാന’. കാഴ്​ചയിൽനമ്മുടെ പരിപ്പുവട പോലെ തോന്നിക്കുന്ന ഒരു വിഭവമാണ്​ ഇൗ വട.

കാഴ്​ചയിൽനമ്മുടെ പരിപ്പുവട പോലെ തോന്നിക്കുന്ന ഒരു വിഭവമാണ്​ ‘ശബുതാന’
 

ഒൗറംഗബാദിൽ നിന്ന്​ ‘ദുലെ’യിലേക്കുള്ള റോഡി​​​െൻറ ഒാരങ്ങളിൽ രാവിലെത്തന്നെ മുന്തിരി വിൽപനക്കാരായ സ്​ത്രീകൾ നിരന്നുകഴിഞ്ഞിരുന്നു. ഒരു ചെറിയ ആൺകുട്ടി മാത്രമിരുന്ന്​ മുന്തിരി വിൽക്കുന്നത്​ കണ്ടാണ്​ ഞാൻ അവിടെ വണ്ടി നിർത്തിയത്​. വണ്ടി നിർത്തിയ ഉടൻ അവൾ ‘ബാബാ...’ എന്ന്​ വിളിച്ച്​ അച്ഛനെ വരുത്തി. ഒറ്റക്കൈയിൽ തൂക്കുന്ന ത്രാസിൽ അയാൾ മുന്തിരി തൂക്കി തന്നു. വിലപേശാനൊന്നു​ം നിന്നില്ല. മുന്തിരി വാങ്ങി ബാഗിലിട്ടു.

‘ദുലെ’ റോഡി​ലെ ചെറിയ മുന്തിരി വിൽപ്പനക്കാരൻ
 

പോകുന്ന വഴിയരികിലെല്ലാം തരിശുനിലങ്ങളും ഉഴുതുമറിച്ച കറുത്ത പാടങ്ങളു​ം വിളഞ്ഞ കരിമ്പിൻ തോട്ടങ്ങളും ഇടയ്​ക്ക്​ ചിലയിടങ്ങളിലായി പരുത്തി കൃഷിയും കാണാമായിരുന്നു. ദുലെ പട്ടണത്തിലേക്കുള്ള വഴിയിൽ മ​േ നാഹരമായ ഒരു ചുരം ഇറങ്ങാനുണ്ടായിരുന്നു. ചുരത്തിൽ കണ്ട പാതി മറിഞ്ഞ രണ്ട്​ ചരക്ക​ുലോറികൾ അതുവഴിയുള്ള യാത്ര വലിയ വാഹനങ്ങൾക്കുയർത്തുന്ന വെല്ലുവിളി എത്ര വലുതാണെന്ന്​ വ്യക്​തമാക്കി. ചുരത്തിൽനിന്ന്​ താഴേക്ക്​ നോക്കു​േമ്പാൾ അങ്ങ്​ ദൂരെ കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന ഭൂനിലങ്ങൾ. അതിനിടയിൽ ചുതുരാകൃതിയിലുള്ള പച്ചപ്പുകൾ കൃഷിയിടങ്ങളാണെന്ന്​ മനസ്സിലാക്കാം. ചുരത്തിലൂടെയുള്ള യാത്രയിൽ വെയിൽ ഉണ്ടെങ്കിലും തണുപ്പ്​ അനുഭവപ്പെട്ടു.

ചുരമിറങ്ങി ദുലെ പട്ടണത്തിലേക്ക്​ തിരിയുന്നതിനു മുമ്പ്​ ചെറിയൊരു ചായക്കട കണ്ടു. ഒരു ചായകൂടി കുടിക്കാം എന്നു കരുതി. ചായ മാത്രമേ ആ കടയിൽ ഉണ്ടായിരുന്നുള്ളു. അപ്പോഴാണ്​ ബാഗിൽ മുന്തിരി ഇരിക്കുന്ന കാര്യം ഒാർമിച്ചത്​. ആ കടയിൽനിന്ന്​ ചെറിയൊരു പാത്രം വാങ്ങി മുന്തിരി അതിലിട്ട്​ നന്നായി കഴുകി കഴിച്ചുതുടങ്ങി. കടയിൽ ഏതാനുംപേർ ഉണ്ടായിരുന്നു അവർക്കും മുന്തിരി നൽകി. കടക്കാരൻ മാ​ത്രം കഴിച്ചില്ല. അയാൾക്ക്​ എന്തോ അസുഖമുള്ളതിനാൽ മുന്തിരി കഴിക്കാനാവി​ല്ലത്രെ. ചായക്കടയുടെ മുന്നിൽ നിർത്തിയിട്ട എ​​​െൻറ ബൈക്കിൽ കയറിയിരുന്ന്​ ഫോ​േട്ടാ എടുക്കുന്ന തിരക്കിലായിരുന്നു ഭൂഷൺ, പങ്കജ്​ എന്നീ ചെറുപ്പക്കാർ. ഇൗ ബൈക്ക്​ എത്ര സ്​പീഡിലൊക്കെ പോകും..? 250 കിലോ മീറ്റർ സ്​പീഡിലൊക്കെ പോകാൻ പറ്റുമോ...? എന്നൊക്കെയായിരുന്നു അവരുടെ സംശയങ്ങൾ.

എ​​െൻറ ബൈക്കിനു മുകളിൽ സംശയങ്ങളുമായി ഭൂഷൺ കയറിയിരുന്നു
 

ദുലെ എന്ന സ്​ഥലം കഴിഞ്ഞ്​ നാഷനൽ ഹൈവേയിൽ കയറുന്നതിനു മുമ്പായി കണ്ട ഒരു മരച്ചുവട്ടിൽ ബൈക്ക്​ നിർത്തി കണ്ണടച്ച്​ കുറച്ചുനേരം വിശ്രമിച്ചു. ദൂരെ എവിടെയോ നിന്ന്​ ഒരു കല്ല്യാണ വിരുന്നിനോടനുബന്ധിച്ച മേളം കേൾക്കാമായിരുന്നു. ഇൗ യാത്രയിൽ പലയിടത്തുമായി കാണുകയും കേൾക്കുകയും ചെയ്​ത ആ മേളം ഇതിനകം എനിക്ക്​ പരിചിതമായി കഴിഞ്ഞിരുന്നു. ചുട്ടവെയിലിൽനിന്ന്​ കയറിവരുന്ന കാറ്റിൽ കരിമ്പിൻപൂവുകൾ തലയാട്ടി. കരിമ്പിൻ പാടങ്ങൾക്കക്കരെ ഫാക്​ടറികളുടെ ആകാശത്തിലേക്ക്​ ഉയർന്നു നിൽക്കുന്ന കൂറ്റൻ കുഴലുകൾ പുക ഉൗതിവിട്ടുകൊണ്ടിരുന്നു. കൃഷിയിടവും വ്യവസായശാലയും കാഴ്​ചയുടെ ഒറ്റവട്ടത്തിൽ ഒരുമിച്ചുവന്ന നിമിഷം.

അതിനിടയിൽ ബൈക്കി​​​െൻറ പിന്നിലെ ബാഗേജുകളുടെ കെട്ട്​ അയഞ്ഞിരുന്നു. ഒര​ു കരിമ്പ്​ ജ്യൂസ്​ കടയുടെ മുന്നിൽ നിർത്തി കെട്ട്​ മുറുക്കു​േമ്പാൾ അവിടെനിന്നും പരുത്തി കയറ്റിക്കെണ്ടു പോകുന്ന തമിഴ്​നാട്ടുകാരനായ ​േ​ശഖർ എന്ന ഡ്രൈവറെ പരിചയപ്പെട്ടു.

വിശന്നുതുടങ്ങിയപ്പോഴാണ്​ റോഡിൽനിന്നും അൽപം ഉള്ളിലേക്ക്​ മാറി സ്​ഥിതി ചെയ്യുന്ന ഹോട്ടൽ ശ്രദ്ധയിൽ പെട്ടത്​. അവിടെനിന്ന്​ പനീർ മസാലയും ദോശയു​ം കഴിച്ചു. നല്ല രുചി. ഭക്ഷണത്തിനു ശേഷം അവിടെ മരച്ചുവട്ടിൽ ഇട്ട കയർ കൊണ്ടുണ്ടാക്കിയ കട്ടിലിൽ കിടന്ന്​ അൽപം വിശ്രമിച്ചിട്ടു പോയാൽ മതിയെന്ന സൗമനസ്യം ഹോട്ടലുകാരൻ കാണിച്ചു. കട്ടിലിൽ മലർന്നുകിടന്ന്​ കാഴ്​ചകളെ എത്തിപ്പിടിക്കാൻ നോക്കിയെങ്കിലും ചില്ലകൾക്കിടയിൽനിന്ന്​ തുളച്ചുകയറിവന്ന വെയിൽചീളുകൾ ആ ശ്രമം തടഞ്ഞു. ശരിക്കും ആ പരിസരം ഒരു ലോറിത്താവളമായിരുന്നു. നിരവധി ലോറികളും അതിനിടയിൽ ഒരു ടയർ പഞ്ചർ വ​ർക്ക്​ ഷോപ്പും.

മരച്ചുവട്ടിലെ കയർ കട്ടിൽ
 

ഇന്നത്തെ താമസം ‘നന്ദുർബാർ’ എന്ന പട്ടണത്തിലായിരുന്നു പ്ലാൻ ചെയ്​തിരുന്നത്​.നന്ദുർബാർ എത്തി റൂം അന്വേഷിക്കുന്നതിനിടയിലാണ്​ രൂപമാറ്റം വരുത്തിയ പച്ച ബൈക്കിൽ ഒരു യുവാവ്​ പാഞ്ഞുവന്നത്​. താൻ ഇൗ നാട്ടിലെ ബൈക്ക്​ റൈഡറാ​െണന്ന്​ പരിചയപ്പെടുത്തിയായിരുന്നു വരവ്​. മുറി അന്വേഷിക്കുകയായിരുന്ന എനിക്ക്​ അയാൾ നല്ലൊരു മുറി തരപ്പെടുത്തിത്തന്നു. ഒരു യാത്രികൻ മറ്റൊരു യാത്രികനെ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്​. രാഹുൽ എന്നാണ് പേര്​. ഗംഭീര കക്ഷിയാണ്​. അയാൾ എ​െന്നക്കൂട്ടി കൊണ്ടുപോയി ​കോഫി വാങ്ങിത്തന്നു.

രാഹുലിനൊപ്പം (ഇടത്ത്​) അനീഷ്​
 

വൈകുന്നേരം ആറു മണിക്ക്​ രാഹുൽ വീണ്ടും എ​​​െൻറ റൂമിൽ വന്നു. അദ്ദേഹത്തി​​​െൻറ കാറിൽ നഗരം മുഴുവൻ ചുറ്റിക്കറക്കി. സുഹൃത്തുക്കളെ എനിക്ക്​ പരിചയപ്പെടുത്തി തന്നു. രാത്രിയിൽ കഴിക്കാൻ എന്താണ്​ വേണ്ടതെന്ന്​ ചോദിച്ചു. രാത്രി ഭക്ഷണം അവരുടെ വകയായിരുന്നു. പണം കൊടുക്കാൻ എന്നെ അനുവദിച്ചതേയില്ല. ഇവിടെ നന്ദുർബാറിൽ രണ്ടുവിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കം നേരിയ സംഘർഷാവസ്​ഥയിലാണെന്ന്​ രാഹുൽ പറഞ്ഞു. അതുകാരണം നഗരത്തിൽ പതിവിൽ കൂടുതൽ പോലീസുകാരുണ്ട്​. ചില സ്​ഥലങ്ങളിൽ പോലീസ്​ കടകൾ അടപ്പിച്ചിട്ടുണ്ട്​. ഒരു വിഭാഗം മറ്റൊരു വിഭാഗത്തി​​​െൻറ പോസ്​റ്റർ കീറുന്നതിനെ ചൊല്ലിയും കൊടികൾ സ്​ഥാപിക്കുന്നതുമായും ഒന്നും രണ്ടും പറഞ്ഞാണ്​ സംഘർഷമായി മാറിയതെന്ന്​ രാഹുൽ പറഞ്ഞു.

കരിമ്പ്​ ജ്യൂസിനൊപ്പം അൽപം ഉപ്പും... അതാണ്​ നന്ദുർബാറിലെ സ്​റ്റൈൽ..
 

കാറിലിരിക്കു​േമ്പാൾ രാഹുൽ ഒാർമിപ്പിച്ചു ‘നമ്മൾ മനുഷ്യരെ മനുഷ്യരായിട്ടാണ്​ കാണേണ്ടത്​. നമ്മളെല്ലാം ഇന്ത്യക്കാരാണെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു. അയാൾ പറഞ്ഞതൊക്കെയായിരുന്നു അയാൾ എന്ന്​ ബോധ്യമായി. എ​​​െൻറ ബൈക്കി​​​െൻറ ചെയിന്​ ചെറിയ തകരാറുണ്ടായിരുന്നു. രാത്രി തന്നെ രാഹുൽ കൂട്ടുകാരൻ രോഹിതിനെ വിളിച്ചുവരുത്തി ബൈക്ക്​ വർക്ക്​​േഷാപ്പിൽ കൊണ്ടുപോയി നന്നാക്കി തന്നു എന്നെ വീണ്ടും ഞെട്ടിച്ചു.

തികച്ചും അപരിചിതനായ ഒരു മനുഷ്യൻ എത്ര പെ​െട്ടന്നാണ്​ ഒരു സുഹൃത്തും സഹോദരനുമായി മാറുന്നതെന്ന്​ ഞാൻ ആലോചിച്ചുപോയി. യാത്ര വെറും കാഴ്​ചകൾ മാത്രമല്ല വിലമതിക്കാനാവാത്ത ബന്ധങ്ങളുടെ അന്വേഷണം കൂടിയാണെന്ന്​ അവർ എന്നെ ബോധ്യപ്പെടുത്തുകയായിരുന്നു. എന്നിട്ടും മനുഷ്യരെന്തിനാണ്​ തമ്മിൽ തല്ലുന്നത്​...?

                                                                                                                                              (തുടരും...)

Show Full Article
TAGS:aneesh&39;s travel indian diary nandurbar dhule bike tour travelogue india Tour malayalam news 
News Summary - aneesh's indian diary travel sixth day at nandurbar
Next Story