Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightവഡോദരയിലൊരു അമ്പാടി

വഡോദരയിലൊരു അമ്പാടി

text_fields
bookmark_border
village to vadodara
cancel
camera_alt????? ???????????? ????????? ????????????????????????

യാത്ര തുടങ്ങിയിട്ട്​ ഇന്നേക്ക്​ ഒരാഴ്​ച തികയുന്നു. എ​​​​െൻറ ജീവിതത്തിലെ ഏറ്റവും വലിയ അനുഭവമായി മാറിക്കൊണ്ടിരിക്കുന്ന ഇൗ യാത്ര ഇന്ന്​ ചെന്നെത്തിയത്​ ഗുജറാത്തി​​​​െൻറ തലസ്​ഥാനമായ അഹമ്മദാബാദിലാണ്​. നന്ദുർബാറിൽനിന്നും 320 കിലോ മീറ്റർ പിന്നിട്ട ഇന്നത്തെ യാത്രയുടെ ആദ്യ പകുതി ഗ്രാമപ്രദേശങ്ങളിലൂടെയായിരുന്നു.  രാവിലെ ആറ്​ മണിക്ക്​ തന്നെ പുറപ്പെട്ടതിനാൽ ഉണർന്നുവരുന്ന ഗ്രാമങ്ങളുടെ സൗന്ദര്യം കണ്ടറിയാൻ കഴിഞ്ഞു. നന്ദുർബാറിൽനിന്നും ഗൂഗിൾ മാപ്പി​​​​െൻറ സഹായത്തോടെയാണ്​ അഹമ്മദാബാദിലേക്കുള്ള വഴി അന്വേഷിച്ചത്​. ഗൂഗിൾ കാണിച്ചുതന്ന എളുപ്പവഴി ഗ്രാമപ്രദേശങ്ങളിലൂടെയായിരുന്നു. ലെക്കേഷൻ പിഴവുകാരണം വഴി തെറ്റുകയും ചെയ്​തു.

മിക്ക വീടുകളുടെയും മുന്നിൽ കയറുകൊണ്ടുണ്ടാക്കിയ കട്ടിലുകൾ കാണാം. അതിലൊക്കെയും നേരം വെളുത്തതറിയാതെ സുഖമായി ഉറങ്ങുന്ന മനുഷ്യർ
 

മിക്ക വീടുകളുടെയും മുന്നിൽ കയറുകൊണ്ടുണ്ടാക്കിയ കട്ടിലുകൾ കാണാം. അതിലൊക്കെയും നേരം വെളുത്തതറിയാതെ സുഖമായി ഉറങ്ങുന്ന മനുഷ്യർ. ഒാവു ചാലുകളും മറ്റു സൗകര്യങ്ങളുമില്ലാത്തതിനാൽ ആ വീടുകളുടെ മുന്നിൽ ചളിവെള്ളം കെട്ടിനിൽക്കുന്നു. ചാരനിറത്തിലുള്ള മണ്ണും പൊടിയും ചളിയും മിക്ക സ്​ഥലത്തെയ​​ും കാഴ്​ചയായിരുന്നു.
പന്നിക്കൂട്ടങ്ങൾക്കും കോഴി, കന്നുകാലികൾ എന്നിവയ്​ക്കിടയിൽ മനുഷ്യരും. ചില വീടുകൾ വളരെ ചെറുതാണെങ്കിലും നല്ല വൃത്തിയിൽ സൂക്ഷിച്ചിട്ടുണ്ട്​. റോഡിനോട്​ ചേർന്ന തുറസ്സായ സ്​ഥലത്തിരുന്ന്​ കുട്ടികൾ പ്രഭാതകൃത്യങ്ങൾ നിർവഹിക്കുന്നു.

ചില വീടുകൾ വളരെ ചെറുതാണെങ്കിലും നല്ല വൃത്തിയിൽ സൂക്ഷിച്ചിട്ടുണ്ട്​
 

കൂടുതൽ ദൂരം പോകുന്തോറും ഗ്രാമങ്ങൾ വലുതായി തുടങ്ങി. പരുത്തി, ഗോതമ്പ്​, കരിമ്പ്​, വാഴ, പപ്പായ തുടങ്ങിയ വിവിധയിനം കൃഷികൾ റോഡിന്​ ഇരുവശങ്ങളിലുമായി കാണുവാൻ തുടങ്ങി. ഹിന്ദി ബോർഡുകൾ മാറി പകരം, വായിച്ചാൽ തിരിയാത്ത സൈൻ ബോർഡുകൾ കണ്ടപ്പോഴാണ്​ മഹാരാഷ്​ട്ര കടന്ന്​ ഗുജറാത്ത്​ സംസ്​ഥാനത്ത്​ പ്രവേശിച്ചതായി മനസ്സിലായത്​.

ചെളി കൊണ്ട്​ തേച്ച്​ മിനുക്കിയ വീടാണെന്ന്​ തോന്നിക്കുന്ന നല്ല വൃത്തിയുള്ള മുറ്റമൊക്കെയുള്ള ഒരു ചായക്കട
 

ഏതെങ്കിലും ചായക്കട കണ്ടാൽ കയറി ചായകുടിക്കുന്നതിനു പകരം എന്തെങ്കിലും പ്രത്യേകത തോന്നുന്ന ചായക്കടയിൽ കയറുകയാണ്​ എ​​​​െൻറ രീതി. അങ്ങനെയൊന്ന്​ കണ്ടപ്പോൾ നിർത്തി. ചെളി കൊണ്ട്​ തേച്ച്​ മിനുക്കിയ വീടാണെന്ന്​ തോന്നിക്കുന്ന നല്ല വൃത്തിയുള്ള മുറ്റമൊക്കെയുള്ള ഒരു ചായക്കടയായിരുന്നു അത്​. ചിലപ്പോൾ അത്​ അയാളുടെ വീട്​ തന്നെയായിരിക്കും. മുൻഭാഗത്ത്​ അയാളുടെ മകൻ ഇരിക്കുന്നുണ്ടായിരുന്നു. ഇടയ്​ക്ക്​ പിന്നിൽനിന്ന്​ അയാളുടെ ഭാര്യയും വരുന്നതു കാണാം. ചായക്കടയുടെ ഭാഗം കൂടാതെ കിടക്കാനോ താമസിക്കാനോ അവിടെ സ്​ഥലമുള്ളതായി തോന്നിയില്ല. ചിലപ്പോൾ അവരുടെ  വീട്​ കുറച്ചകലെയെങ്ങാനുമായിരിക്കും. കുടുംബസമേതം കച്ചവടത്തിനിറങ്ങുന്നതുമാവാം.

കൂടുതൽ ദൂരം പോകുന്തോറും ഗ്രാമങ്ങൾ വലുതായി തുടങ്ങി. പരുത്തി, ഗോതമ്പ്​, കരിമ്പ്​, വാഴ, പപ്പായ തുടങ്ങിയ വിവിധയിനം കൃഷികൾ റോഡിന്​ ഇരുവശങ്ങളിലുമായി കാണുവാൻ തുടങ്ങി
 

എന്തായാലും ഇഞ്ചിയിട്ട നല്ല അസ്സൽ ചായായിരുന്നു അത്​. എന്നോടൊപ്പം ചായ ഒാർഡർ ചെയ്​ത മജ്​നു എന്ന മിനി ലോറി ഡ്രൈവർ ചൂടുള്ള ചായ ഒറ്റ വലിക്ക്​ അകത്താക്കുന്നതു കണ്ടപ്പോൾ അന്തംവിട്ടുപോയി. ചായ കുടിയും കഴിഞ്ഞ്​ കുറേദൂരം പോയി പെട്രോൾ അടിക്കാൻ പമ്പിൽ കയറിയപ്പോഴാണ്​ ബൈക്കി​​​​െൻറ പിൻ ടയറിൽ എന്തോ തറച്ചിട്ടുണ്ടെന്ന്​  പിന്നിലെ വാഹനത്തിലിരുന്ന ഒരാൾ കാണിച്ചുതന്നത്​. ഇറങ്ങി നോക്കിയപ്പോഴുണ്ട്​ ഉഗ്രനൊരു സ്​റ്റീൽ ആണി. ആണി നല്ല ടൈറ്റായി കയറിയിരിക്കുന്നതിനാൽ കാറ്റ്​ പോകുന്നില്ല എന്നു മാത്രം. പക്ഷേ, ഇൗ അവസ്​ഥയിൽ അധികദൂരം പോകാൻ കഴിയില്ല. ലിറ്ററിന്​ 72 രൂപ നിരക്കിൽ പെട്രോൾ അടിച്ച്​ പമ്പി​​​​െൻറ ഒര​ു വശത്ത്​ ബൈക്ക്​ സൈഡാക്കി. ജാക്കറ്റും ഹെൽമെറ്റും ഉൗരി ഒരിടത്തു വെച്ചു. ബാഗുകൾ കെട്ടിയ കയറുകൾ ഒാരോന്നായി അഴിച്ച്​ ബാഗ്​ താഴെ വെച്ചു. ബാഗിലുണ്ടായിരുന്ന പഞ്ചർ കിറ്റ്​ എടുത്ത്​ പണി തുടങ്ങി. ഇത്തരം യാത്രകളിൽ ഏറ്റവും അത്യാവശ്യമുള്ളതാണ്​ പഞ്ചർ കിറ്റ്​. ടയറിൽ കുടുങ്ങിയ ആണി വലിച്ചെടുത്തു. ആണിപ്പഴുതിലൂടെ ഒരു റബർ സ്​ട്രിപ്പെടുത്തു പശയും ചേർത്ത്​ തിരുകിവെച്ചു. പുറത്തേക്ക്​ തള്ളിനിന്ന സ്​ട്രിപ്പി​​​​െൻറ അറ്റം കത്തികൊണ്ട്​ മുറിച്ച​ുമാറ്റി. വീണ്ടും ബാഗുകൾ ഒാരോന്നായി വലിച്ചുമുറുക്കി കെട്ടി. സുഖകരമായ അനുഭവങ്ങൾ മാത്രമല്ല, ഇത്തരം ചില അസൗകര്യങ്ങളും കൂടി ചേർന്നാണ്​ യാത്രകൾ അവിസ്​മരണീയമാക്കുന്നത്​.

സുഖകരമായ അനുഭവങ്ങൾ മാത്രമല്ല, ഇത്തരം ചില അസൗകര്യങ്ങളും കൂടി ചേർന്നാണ്​ യാത്രകൾ അവിസ്​മരണീയമാക്കുന്നത്​
 


ടയറി​ൽ എയർ പൂർണമായി നിറയ്​ക്കുന്നതിനായി തൊട്ടടുത്തുള്ള പഞ്ചർ കടയിൽ കയറി അവിടുത്തെ പയ്യനോട്​ കാര്യം പറഞ്ഞപ്പോൾ അവ​​​​െൻറ ചോദ്യം ‘ചേട്ടൻ മലയാളിയാണല്ലേ...’ ഒറ്റനോട്ടത്തിൽ അവന്​ എന്നിലെ മലയാളിയെ തിരിച്ചറിയാനായി. അമ്പാടി എന്നു പേരുള്ള കൊല്ലം സ്വദേശിയാണ്​ പയ്യൻ. ‘അയാൾ ഞാനല്ല’ എന്ന സിനിമയിൽ ഗുജറാത്തിൽ ടയർ പഞ്ചർ കട നടത്തുന്ന ഫഹദ്​ ഫാസിലി​​​​െൻറ കഥാപാത്രത്തെയാണ്​ അപ്പോൾ ഒാർമ വന്നത്​. ലോകത്തി​​​​െൻറ എവിടെയൊക്കെയാണ്​ ഇൗ മലയാളികൾ പരന്നുകിടക്കുന്നതെന്നാലോചിച്ചപ്പോൾ അതിശയം തോന്നി. കുറച്ചുനേരം അമ്പാടിയോട്​ കുശലം പറഞ്ഞ്​ അവനോട്​ ഗുഡ്​ബൈ ചൊല്ലി പിരിഞ്ഞു.

കൊല്ലത്തുകാരൻ അമ്പാടിയെ കണ്ടപ്പോൾ ‘അയാൾ ഞാനല്ല’ എന്ന സിനിമയിൽ ഗുജറാത്തിൽ ടയർ പഞ്ചർ കട നടത്തുന്ന ഫഹദ്​ ഫാസിലി​​​​െൻറ കഥാപാത്രത്തെയാണ്​ ഒാർമ വന്നത്​
 

രാവിലത്തെ ഭക്ഷണം വൈകിയാണ്​ കഴിച്ചത്​. പഞ്ചറും ബാഗ്​ കെട്ടലുമൊക്കെയായി സമയം പോയി. രാവിലെ മൂന്ന്​ റൊട്ടിയും ചന്നമസാലയും കഴിച്ചു. വഡോദര റൂട്ട്​ ചോദിച്ചാണ്​ അഹമ്മദാബാദിലേക്ക്​ യാത്ര ചെയ്യുന്നത്​. ഗ്രാമപ്രദേശങ്ങളിൽ എന്തെല്ലാം കാഴ്​ചകൾ എന്നറിയാൻ സാവധാനമാണ്​ യാത്ര. അങ്ങനെയാണ്​ റോഡിൽനിന്ന്​ കുറച്ച്​ ദൂരെയായി കാളകളെ കൊണ്ട്​ ഒരാൾ നിലം ഉഴുതു മറിക്കുന്നത്​ കണ്ടത്​. ബൈക്ക്​ റോഡിൽനിന്ന്​ വരണ്ട പാടത്തേക്കിറക്കി സൈഡ്​ ആക്കിയ ശേഷം ക്യാമറയും എടുത്ത്​ ഞാൻ അയാളുടെ അ​ടുത്തേക്ക്​ നടന്നു. ‘നമസ്​തേ’ പറഞ്ഞപ്പോൾ അയാൾ കാളയെ ബന്ധിച്ചിരുന്ന കലപ്പയിൽനിന്ന്​ പിടിവിട്ട്​ പുഞ്ചിരിച്ചുകൊണ്ട്​ എ​​​​െൻറ അടുത്തേക്ക്​ വന്നു. എവിടെ നിന്നാണ്​ വരുന്നതെന്ന്​ അയാൾ ചോദിച്ചു. എനിക്കറിയാവുന്ന ഹിന്ദിയിൽ കൃഷിയെക്കുറിച്ച്​ സംസാരിച്ചു. ഉഴുന്ന്​ പരിപ്പി​​​​െൻറ (മൂംഗ്​) നിലമായിരുന്നു അത്​. ഉഴുതു മറിക്കുന്ന പാടങ്ങൾക്കു ചുറ്റും മണ്ണിൽനിന്ന്​ കിളിർത്തുപൊന്തിയ ഉഴുന്നുചെടികൾ കാണാമായിരുന്നു. ഏകാന്താമായ ഒരു ധ്യാനം കണക്കെ കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന ആ മനുഷ്യ​​​​െൻറ പേര്​ അമർസിങ്​ എന്നാണ്​. അദ്ദേഹത്തി​​​​െൻറ കുറച്ച​ു ഫോ​േട്ടാകൾ എടുത്തു.

ഏകാന്താമായ ഒരു ധ്യാനം കണക്കെ കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന ആ മനുഷ്യ​​​​െൻറ പേര്​ അമർസിങ്​ എന്നാണ്
 

വഡോദരയിലേക്കുള്ള യാത്രയിൽ പേരക്ക കഴിച്ചും കരിമ്പ്​ ജ്യൂസ്​ കുടിച്ചും വിശപ്പകറ്റിനിർത്തി. വഡോദര കഴിഞ്ഞ്​ അഹമ്മദാബാദ്​ വരെ ആറുവരി പാതയായിരുന്നു. റോഡി​​​​െൻറ ഗുണമേൻമ കൊണ്ടും പരിപാലന രീതികൊണ്ടും ആർക്കും ഇഷ്​ടമാകുന്ന പാത. ആറ​ുവരി പാതക്ക്​ നടുവിലെ ഡിവൈഡർ പൂന്തോട്ടം കൊണ്ട്​ അലങ്കരിച്ചിരിക്കുന്നു. ടാങ്കർ ലോറികളിൽ വെള്ളംകൊണ്ടുവന്നാണ്​ അത്​ നനയ്​ക്കുന്നത്​. വാഹനങ്ങൾ സാമാന്യം നല്ല വേഗത്തിലാണ്​ പായുന്നത്​. ഇടയ്​ക്കൊന്ന്​ മരച്ചുവട്ടിൽ നിർത്തി വിശ്രമിച്ചതൊഴിച്ചാൽ വേറേ വിശ്രമമൊന്നും എടുത്തില്ല. വൈകിട്ട്​ ആറ്​ മണിയോടെ അഹമ്മദാബാദ്​ എത്തി. ഒാൺലൈൻ വഴി റൂം എടുത്തു.

അമർ സിങ്​ കൃഷിയെക്കുറിച്ച്​ പറഞ്ഞു
 

കഴിഞ്ഞ മാസം ഒാഫീസിൽ ​േജാലി ചെയ്​ത ശമ്പളം അക്കൗണ്ടിൽ എത്തിയതായി ഫോണിൽ മെസേജ്​ വന്നു. യാത്രയുടെ മുന്നോട്ടുള്ള പോക്ക്​ അൽപം കൂടി സുഗമമായതായി തോന്നി. തിരൂരിലെ എക്​സ്​പോസോഫ്​റ്റ്​ എന്ന സ്​ഥാപനത്തിൽ ജോലി ചെയ്യുന്ന ഞാൻ  കഴിഞ്ഞ ആറു മാസത്തെ എ​​​​െൻറ സമ്പാദ്യവും അധിക ജോലിയിൽനിന്നുള്ള വരുമാനവും കൊണ്ടാണ്​ ഇൗ സ്വപ്​ന യാത്ര യാഥാർത്ഥ്യമാക്കാൻ ഇറങ്ങിയത്​. യാത്ര പോകണം എന്ന്​ ആഗ്രഹമുള്ളവരോട്​ എനിക്ക്​ പറയാനുള്ളതിതാണ്​. പോകണം എന്ന ആഗ്രഹം ശക്​തമാണെങ്കിൽ, തീവ്രമായ ഒരു തയാറെടുപ്പുണ്ടെങ്കിൽ നിങ്ങൾ പോയിരിക്കും.

(യാത്ര തുടരും...)

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travelogueindia Tourbike tourmalayalam newsVadodaraaneesh's travelindian diaryAhammedabadsolowithcbr150
News Summary - aneesh's indian diary travel sixth day at ahammedabad
Next Story