Begin typing your search above and press return to search.
exit_to_app
exit_to_app
സ്വർഗ കവാടത്തിൽ
cancel
camera_alt???????????? ???????????? ???? ???? ??????? ? ???????? ?????????

പത്താൻകോട്ടിലെ റൂമിൽനിന്നും രാവിലെ 9.30ന്​ ഇറങ്ങിയെങ്കിലും ഒരു മണിക്കുറിന്​ ശേഷമാണ്​ പത്താൻകോട്​ വിട്ടത്​. കീറിപ്പറിഞ്ഞു തുടങ്ങിയ റൈഡിങ്​ ജാക്കറ്റിനു പകരം പുതിയൊരെണ്ണം വാങ്ങുക അത്യാവശ്യമായിരുന്നു. ഇന്നലെ വിൻറർ ജാക്കറ്റാണ്​ വാങ്ങിയത്​. രാവിലെ കടകൾ തുറന്നുവരുന്നതേ ഉണ്ടായിരുന്നുള്ളു. പല കടകളും കയറിയിറങ്ങി. ഒടുവിൽ നല്ലതെന്ന്​ തോന്നിയ ഒരെണ്ണം വാങ്ങി. രാവിലത്തെ കൈനീട്ടമായതിനാലാവണം ഞാൻ കൊടുത്ത പണം കടക്കാരൻ ചന്ദനത്തിരികൾ കത്തിച്ചുവെച്ച ദേവീ ചിത്രത്തിനു ചുറ്റും ഉഴഇഞ്ഞ ശേഷമാണ്​ പെട്ടിയിലിട്ടത്​. വാങ്ങിക്കൂട്ടിയ സാധനങ്ങൾ എല്ലാം ചേർന്നപ്പോൾ ബൈക്കിനു പിന്നിൽ കെട്ടിവെച്ച ലഗേജി​​​​െൻറ വലിപ്പം കൂടിയിട്ടുണ്ട്​. രാവിലത്തെ ഭക്ഷണം പത്താൻകോട്ടിലെ ഒരു തട്ടുകടയിൽനിന്നു തന്നെയാക്കി. ഒ​െരാറ്റ ‘ആല​ു പൊറാട്ട’ കൊണ്ട്​ വിശപ്പടങ്ങി.

പത്താൻകോട്ട്​ വിട്ട്​ അൽപദൂരം കഴിഞ്ഞപ്പോൾ ‘ജമ്മു കശ്​മീരിലേക്ക്​ സ്വാഗതം’ എന്ന ബോർഡ്​ കണ്ടു. ‘ഭൂമിയിലെ സ്വർഗത്തി​േലക്ക്​ ഇതാ സ്വാഗതം’ എന്നാണ്​ എനിക്കപ്പോൾ വായിക്കാനായത്​. മനസ്സിൽ ഇതുവരെ തോന്നാത്ത സ​േന്താഷം. ഇന്ത്യയുടെ അങ്ങേയറ്റത്ത്​​ ദൈവത്തി​​​​െൻറ സ്വന്തം നാടെന്ന്​ വിശേഷിപ്പിക്കുന്ന മണ്ണിൽനിന്നും ഏറ്റവും വടക്കേയറ്റത്ത്​ എത്തിയിരിക്കുന്നു. ഇൗ യാത്ര പുറപ്പെടുന്നതുവരെ ദക്ഷിണേന്ത്യ വിട്ട്​ ഞാനെങ്ങും പോയിരുന്നില്ല. ഒര​ു വശത്ത്​ ഗോവ. മറുവശത്ത്​ ഹൈദരാബാദ്​. ഇതായിരുന്നു ഞാൻ മുമ്പ്​ നടത്തിയ യാത്രകളുടെ ചുറ്റളവ്​.

ജമ്മുവിലെ ചച്ചക്കറി മാർക്കറ്റിൽ നിന്ന്​
 

ജമ്മ​ു കശ്​മീർ സംസ്​ഥാനത്തി​​​​െൻറ തുടക്കത്തിൽതന്നെ വലതുവശത്ത്​ ധാരാളം യൂക്കാലിപ്​റ്റസ്​ മരങ്ങൾ കാണാം. ചിലയിടങ്ങളിൽ റോഡിനരികിലായി തന്നെ മനോഹരങ്ങളായ പൂന്തോട്ടങ്ങളും കാണാം. യാത്രയിൽ വെയിൽ ഉണ്ടായിരുന്നെങ്കിലും തണുപ്പാണ്​ അനുഭവപ്പെട്ടത്​. ജമ്മു കശ്​മീർ സംസ്​ഥാനത്ത്​ പ്രവേശിച്ചത​ു മുതൽ മൊബൈൽ കണക്ഷൻ പണിമുടക്കി. സംസ്​ഥാനത്തിനു പുറത്തുനിന്ന്​ വരുന്ന പ്രീ പെയ്​ഡ്​ കണക്ഷനുകൾ സുരക്ഷാ കാരണങ്ങളാൽ ഇവിടെ പ്രവർത്തിക്കില്ല. ഇൗ വിവരം മുൻകൂട്ടി അറിഞ്ഞതിനാൽ ഇന്നത്തേക്കുള്ള താമസം രാവിലെ പത്താൻകോട്ടിൽനിന്നു തന്നെ ഒാൺലൈൻ വഴി ബുക്ക്​ ചെയ്​തിരുന്നു. എന്നാൽ, ഒാൺലൈൻ പേയ്​മ​​​െൻറി​​​​െൻറ ഒ.ടി.പി നമ്പർ വരാതിരുന്നതിനാൽ ഇനിയ​േങ്ങാട്ട്​ നേരിട്ടുള്ള ബുക്കിങ്​ മാത്രമേ നടക്കുകയുള്ളു.

ജമ്മുവിലെ മാർക്കറ്റിൽ ചുമടെടുക്കുന്ന വൃദ്ധൻ
 

ഇന്ന്​ താമസിക്കാൻ ബുക്ക്​ ചെയ്​ത റൂമിലേക്കുള്ള ഒാഫ്​ലൈൻ മാപ്പും എടുത്തുവെച്ചിരുന്നതിനാൽ വല്ല്യ ബുദ്ധിമുട്ടില്ലാതെ ജമ്മു പട്ടണത്തിലെ ബുക്ക്​ ചെയ്​ത റൂമിൽ എത്തി.  കശ്​മീർ സംസ്​ഥാനത്ത്​ ​പ്രവേശിച്ചിട്ടും ഇതുവരെ യാത്രയിൽ കണ്ടു ശീലിച്ച മുഖങ്ങളായിരുന്നു വഴിയിൽ അധികവും. അതിൽനിന്ന്​ വ്യത്യസ്​തമായി കശ്​മീരി രൂപഭാവമുള്ള ഒരാളെ കണ്ടത്​ ചെമ്മരിയാടുക​െള മേയ്​ക്കുന്ന ഒരു​ സംഘത്തോടൊപ്പമാണ്​. വേഷത്തിലും ഭാവത്തിലു​മെല്ലാം അയാൾ കശ്​മീരി​​​​െൻറ ഭാവത്തെ ആവഹിച്ചിരുന്നു. റോഡിലേക്ക്​ കയറിവരുന്ന വികൃതികളായ ചെമ്മരിയാടുകളെ മെരുക്കാൻ അയാൾ ന​േന്ന പണിപ്പെട്ടു. ഒാഫ്​ ലൈൻ ഗൂഗിൾ മാപ്പ്​ ഉപയോഗം അൽപം ബുദ്ധിമുട്ടാണ്​. എപ്പോഴും മാപ്പിൽ ശ്രദ്ധ വേണം.  ഒരൊറ്റ റൂട്ട്​ പ്ലാൻ മാത്രമേ ഒാഫ്​ ലൈൻ ആയി സേവ്​ ചെയ്​ത്​ വെക്കാൻ പറ്റൂ. റൂട്ട്​ തെറ്റിയാൽ ഒാ​േട്ടാമാറ്റിക്​ ആയി റീ റൂട്ടിങ്​ നടക്കില്ല.

ആ പ്രായത്തിലും ജീവിക്കാനായി അയാൾ ചുമടെടുക്കുകയാണ്​
 

ഉച്ചയ്​ക്ക്​ രണ്ടു മണിയോടെ ജമ്മുവിലെ റൂമിലെത്തി. ബാഗുകളെല്ലാം മുറിയിൽഒതുക്കിവെച്ച്​ റാൻ ബൈക്കുമെടുത്ത്​ ജമ്മു കാണാനിറങ്ങി. വഴിയിൽ ഒരു ഹോട്ടലിൽനിന്ന്​ ഉച്ചഭക്ഷണവും കഴിച്ചു. ‘കനക്​ മണ്ടി’ ‘പുരാനിമണ്ടി’ തുടങ്ങിയ ജമ്മുവിലെ തെരുവു കച്ചവടഭാഗങ്ങളിലൂടെ  വളരെയധികം ശ്രദ്ധിച്ച്​ തട്ടാതെയും മുട്ടാതെയും നീങ്ങി. മാർക്കറ്റിൽ വലിയ തിരക്കായിരുന്നു. വാർധക്യം വെലുവിളിച്ച്​ അന്നന്നത്തെ അന്നം കണ്ടെത്തുവാർ അധ്വാനിക്കുന്ന ച​ുമട്ടു തൊഴിലാളികളെ ഇൗ മാർക്കറ്റുകളിൽ നമുക്ക്​ കാണാം. ചുമടി​​​​െൻറ ഭാരത്തി​​​​െൻറ പങ്ക്​ നീളമുള്ള തുണിക്കഷണം കൊണ്ട്​ വരിഞ്ഞുമുറുക്കി നെറ്റിയിൽ കുടുക്കി വഹിക്കുകയാണ്​ ഇവരുടെ രീതി. യാത്രയ്​ക്ക്​ ഉപയോഗിക്ക​ുന്നതിനെക്കാൾ ഇൗ മാർക്കറ്റുകളിലെ  റോഡി​​​​െൻറ വലിയൊര​ു ഭാഗവ​ും വാഹനങ്ങൾ പാർക്ക്​ ചെയ്​തിരിക്കുകയാണ്​.

ജമ്മുവിൽനിന്ന്​ 200 കിലോ മീറ്ററുണ്ട്​ ഭൂമിയിലെ സ്വർഗമെന്ന്​ വിശേഷിപ്പിക്കുന്ന കശ്​മീരിലേക്ക്​
 

വൈകുന്നേരത്തെ സർക്കീട്ടും കഴിഞ്ഞ്​ വേറേ എങ്ങോട്ടും പോകാനില്ലാതിരിക്കെ റൂമിൽതന്നെ എത്തി. റൂമി​​​​െൻറ തൊട്ടു​മുന്നിലെ കടയിൽനിന്ന്​ അൽപം ഫ്രൂട്ട്​സ്​ വാങ്ങിയിരുന്നു. സ്​ട്രോബറി പഴത്തിനൊ​ക്കെ നല്ല വിലക്കുറവ്​. ഒരു പെട്ടിക്ക്​ 50 രൂപ മതി. നാട്ടിൽ ഇതിലും ചെറിയ പെട്ടിയിൽ 150ന്​ മുകളിൽ വിലയുണ്ടെന്ന്​ തോന്നുന്നു. സ്​ട്രോബറി കൃഷി ചെയ്യുന്ന നാട്ടിൽ അതിന്​ വില കുറയുന്നത്​ സ്വാഭാവികമാണല്ലോ. ജമ്മു ഭൂമിയിലെ സ്വർഗമെന്നു വി​േശഷിപ്പിക്കുന്ന കശ്​മീരിലെ പ്രവേശന കവാടമാണ്​ ജമ്മു. ഇവിടെ നിന്ന​ും 200 കിലോ മീറ്റർ സഞ്ചരിച്ചാൽ കശ്​മീരിലെത്തും. ഹോട്ടലിൽ വൈ ​ൈഫ ഉള്ളതിനാൽ ഇന്നത്തെ വിശേഷങ്ങൾ നിങ്ങളുമായി പങ്കുവെക്കാനായി. നാളെ ഇനി എന്താകുമെന്നറിയില്ല. ഭൂമിയിലെ സ്വർഗീയ കാഴ്​ചകൾ ആസ്വദിക്കാനുള്ള ​മോഹത്തോടെ ഇന്നത്തെ രാത്രി ഉറങ്ങ​െട്ട.


(നാളെ കശ്​മീരിലേക്കാണ്​ യാത്ര...)

 

Show Full Article
TAGS:solowithcbr150 aneesh&39;s travel indian diary udhampur Kashmeer bike tour travelogue india Tour malayalam news 
News Summary - Aneesh's indian diary solo bike travel twenty third day in Kashmeer
Next Story