Begin typing your search above and press return to search.
exit_to_app
exit_to_app
എന്നിട്ടും അശാന്തമാണല്ലേ ഇൗ താഴ്​വാരം
cancel
camera_alt??????????? ??? ??????????? ????????? ???? ??????????????????????????????? ????????

കശ്​മീരിനെ ഭൂമിയിലെ സ്വർഗം എന്നു വിശേഷിപ്പിക്കുന്നത്​ ഒ​െട്ടാരു അതിശയോക്​തിയാണെന്നായിരുന്നു ഇത്രകാലം എ​​​​​െൻറ ധാരണ. പക്ഷേ, ഒരിക്കൽ അവിടെ പോയാൽ നമുക്കത്​ ബോധ്യമാവും അതിൽ തെല്ലും അതിശയോക്​തിയില്ല എന്ന്​. സൗന്ദര്യത്തി​​​​​െൻറ ഏത്​ പര്യായം ഉപയോഗിച്ച്​ വിശേഷിപ്പിച്ചാലും അധികമാവാത്ത വിധം സൗന്ദര്യം കോരിയൊഴിച്ചിരിക്കുന്നു ഇൗ ദേ​ശത്തെ. അശാന്തിയുടെ വെടിയൊച്ചകൾ ഇല്ലായിരുന്നുവെങ്കിൽ ഭൂമിയിലെ സ്വർഗം ഇതുതന്നെയാകുമായിരുന്നു എന്നുറപ്പ്​.

രാവിലെ 9.30ന്​ തന്നെ ജമ്മുവിലെ റൂം വിട്ട്​ ഗുൽമാർഗ്​ ലക്ഷ്യമാക്കി യാത്ര തുടർന്നു. വിചാരിച്ച സമയത്ത്​ ഗുൽമാർഗിൽ എത്താൻ കഴിയ​ുമോ എന്ന്​ സംശയമുണായിരുന്നു.  ഗുൽമാർഗ്​ പിടിക്കാനായില്ലെങ്കിലും വേണ്ടില്ല, ശ്രീനഗറിൽ എങ്കിലും എത്തി ച്ചേർന്നാൽ മതിയെന്ന പ്രതീക്ഷയിലാണ്​ പുറപ്പെട്ടത്​. ജമ്മുവിൽനിന്ന്​ 270 കി​േലാ മീറ്റർ പിന്നിട്ട്​ ​ശ്രീനഗറിൽ എത്തിയ യാത്രയിൽ ഉടനീളം കണ്ട മനോഹരമായ കാഴ്​ചകൾ വിവരിക്കാൻ എ​​​​​െൻറ പക്കൽ വാക്കുകളൊന്നും പോരാ.

മിക്കവാറും മലഞ്ചെരുവുകളിലൂടെയാണ്​ യാത്ര. ജമ്മുവിൽനിന്ന്​ അൽപദൂരം മാത്രമേ നല്ല റോഡുകൾ ഉണ്ടായിരുന്നുള്ളു. പിന്നീടങ്ങോട്ട്​ ദുർഘടം പിടിച്ച പാതയായിരുന്നു.മോശം റോഡുകളായിരുന്നുവെങ്കിലു​ം തെല്ലു​ം നീരസം ​േതാന്നിയില്ല. സാവധാനം കാഴ്​ചകൾ കണ്ട്​ കുലുങ്ങി കുലുങ്ങി പോകുന്നത്​ രസമുള്ള അനുഭവമായിരുന്നു. മലയിടുക്കുകളിലൂടെ ഇങ്ങനെയെങ്കിലും റോഡുകൾ ഉണ്ടായത്​ ഭാഗ്യം. പലയിടത്തും ​േറാഡ്​ പണി നടക്കുന്നുണ്ട്​. ജമ്മുവിൽനിന്ന്​ ശ്രീനഗർ എത്തുന്നതുവരെ വഴിയിൽമൂന്ന്​ തുരങ്ക പാതകളുണ്ട്​. അതിൽ രണ്ടാമത്തെ പാത ഇന്ത്യയി​െല തന്നെ ഏറ്റവും വലുതാണ്​. കഴിഞ്ഞ വർഷം ഉദ്​ഘാടനം ചെയ്​ത ചെനാനി ^നശ്​റി തുരങ്കപാത എന്ന ഇൗ വഴിയുടെ നീളം ഒമ്പത്​ കിലോ മീറ്ററാണ്​. എമർജൻസി എക്​സിറ്റ്​, എമർജൻസി കാൾ തുടങ്ങിയ അടിയന്തിര സംവിധാനങ്ങളുള്ള ഇൗ തുരങ്കപാതയിൽ ​േഹാൺ, ഒാവർടേക്കിങ്​ എന്നിവ നിരോധിച്ചിരിക്കുന്നു. രണ്ടുവരി പാതയുള്ള തുരങ്കമായതിനാൽ യാത്രയും വളരെ സുഖമമാണ്​.

ജമ്മു ശ്രീനഗർ പാതയിൽ റോഡുപണി നടക്കുന്നു
 

യാത്രയിൽ ഇടയ്​ക്കിടെ റോഡി​​​​​െൻറ വശങ്ങളിൽകുരങ്ങൻമാരെ കാണാം. കശ്​മീരിലെ കലാവസ്​ഥയിൽ ജീവിക്കേണ്ടതിനാൽ വളരെ കട്ടിയുള്ള രോമങ്ങളാണ്​ ഇവറ്റകൾക്കുള്ളത്​. റോഡുപണി നടക്കുന്നതിനാൽ വശങ്ങളിൽ വലിയ കല്ലുകളുണ്ട്​. സൂക്ഷിച്ചു മാത്രമേ യാത്ര ചെയ്യാവു. വാഹനങ്ങളുടെ ടയറി​​​​​െൻറ അടിയിൽ കല്ലുകൾ   കയറി തെറിക്കാൻ സാധ്യതയുണ്ട്​. റോഡ്​ മുഴുവൻ പൊടിപടലങ്ങൾ കൊണ്ട്​ നിറഞ്ഞിരുന്നു.
ഉച്ചഭക്ഷണം കഴിക്കാൻനേരം ജാക്കറ്റ്​ അഴിച്ചുവെച്ച​േപ്പാഴാണ്​ ഞാൻ സഞ്ചരിച്ച വഴിയിലെ പൊടിയുടെ കാഠിന്യം ബോധ്യമായത്​. ചിലയിടങ്ങളിൽ വെള്ളം റോഡിലേക്ക്​ ഒലിച്ചിറങ്ങി കുഴമ്പു പോലെയായത്​ ജാക്കറ്റിൽ തെറിച്ചിരുന്നു. ആ ചെളിയിൽ വഴുതി വീഴാതിരുന്നത്​ ഭാഗ്യം. ചരക്ക്​ ലോറികളാണ്​ റോഡിൽ അധികവും. ഇടുങ്ങിയ റോഡുകളും ഒാവർടേക്കിങ്ങിലെ അപകടസാധ്യതകൾ വർധിപ്പിക്കുന്നു. റോഡുകളിൽ പലയിടത്തും തോക്ക​ുധാരികളായ പട്ടാളക്കാരെ കാണാം. ജീപ്പി​​​​​െൻറ മുകളിൽ ഘടിപ്പിച്ച യന്ത്രത്തോക്കുകളിൽ മുറുകെ പിടിച്ച്​ അതീവജാഗ്രതയോടെ പായുന്ന പട്ടാളക്കാരെയും കാണാമായിരുന്നു. തോക്കും മുറുകെ പിടിച്ചിരിക്കുന്ന പട്ടാളക്കാരുമായി പായുന്ന തുറന്നിട്ട ട്രക്കുകളും കണ്ടു. റോഡി​​​​​െൻറ ചരിവിലേക്കുള്ള ഭാഗങ്ങളിൽ മണലും കല്ലും നിറച്ച ചാക്കുകൾ പലയിടത്തും അട്ടിയായി വെച്ചിരുന്നു. പെ​​െട്ടന്നുണ്ടാകുന്ന ആക്രമണങ്ങളെ മറഞ്ഞിരുന്ന്​ വെടിവെച്ച്​ നേരിടാൻ വേണ്ടിയാവണം അത്​ എന്നു തോന്നുന്നു.

ദൂരെ നോക്കിയാൽ മഞ്ഞണിഞ്ഞ്​ മലകൾ തലയെടുത്തു നിൽക്കുന്നത്​ കാണാം
 

വരുന്നവഴിയിൽ കശ്​മീരിൽ മാത്രം ഉപയോഗിക്കാൻ കഴിയുന്ന ഒരു സിം കാർഡ്​ എടുത്തു. ആധാർ കാർഡ്​ കൊടുത്ത്​ മെഷീനിൽ നാല്​ വിരലടയാളങ്ങൾ രേഖപ്പെടുത്തിയ​പ്പോൾ  രണ്ട്​ മിനിറ്റിനുള്ളിൽ സിം ആക്​ടീവ്​ ആയി. ഒരു സഞ്ചാരിയെ സംബന്ധിച്ചിടത്തോളം  മൊബൈൽ ​േഫാൺ ഒഴിച്ചുകൂടാൻ പറ്റാത്തത്​ തന്നെയാണ്​. ഗൂഗിൾ മാപ്പായും ഒാൺലൈൻ ബുക്കിങ്ങായ​ും പോകുന്ന സ്​ഥലങ്ങളുടെ കാലാവസ്​ഥ അറിയാനും സന്ദർശന സ്​ഥലങ്ങളുടെ വിവരങ്ങൾ ലഭിക്കാനും, ദൂരം അറിയാനും ഇന്നത്തെ കാലത്ത്​ മൊബൈൽ അല്ലാതെ എളുപ്പത്തിൽ ലഭിക്കുന്ന മറ്റൊരു മാർഗമില്ല.

ശ്രീനഗറിലേക്കുള്ള പാതയുടെ ഇരുവശവും കടുകു പാടങ്ങൾ പൂത്തുനിൽക്കുന്ന കാഴ്​ച വിവരിക്കാൻ കഴിയാത്തതാണ്​
 

പോകുന്ന വ​ഴിയിൽ മരം കൊണ്ട​ുണ്ടാക്കിയ ഒരു ചെറിയ ഹോട്ടലിൽ കയറി ഉച്ചഭക്ഷണത്തിനായി കയറി. ടാപ്പ്​ തുറന്ന്​ കൈകഴുകാൻ കൈനീട്ടിയതും പിൻവലിച്ചതും ഒപ്പമായിരുന്നു. അത്ര തണുപ്പായിരുന്നു വെള്ളത്തിന്​. അവിടെയിരുന്ന്​ ഭക്ഷണം കഴിക്കു​േമ്പാൾ തൊട്ടപ്പുറത്തെ ചായക്കടയിലേക്ക്​ രണ്ട്​ ഉദ്യോഗസ്​ഥന്മാരും അവരെ അനുഗമിച്ച്​ നാല്​ ​പോലീസുകാരും കയറിപ്പോയി. പോലീസുകാരുടെ കൈയിൽ തോക്കുമുണ്ടായിരുന്നു. സംഗതി പേടിക്കാനൊന്നുമില്ലെന്നും സ്​ഥലം തഹസിൽദാരും സംഘവ​​ുമാണതെന്ന്​ ഹോട്ടലുകാരൻ പറഞ്ഞു.  സ്​ഥാപനങ്ങളുടെ നടത്തിപ്പിലെ വൃത്തിയും സുരക്ഷയും പരിശോധിക്കാൻ വന്നതാണ്​. അവർ അടുത്തെത്തി എന്ന്​ മനസ്സിലാക്കിയപ്പോൾ  ഞാൻ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഹോട്ടലി​​​​​െൻറ ഉടമ ഷക്കീൽ മുഹമ്മദ്​ എന്ന ചെറുപ്പക്കാരനാണ്​. അയാൾ ഗ്യാസ്​ സിലിണ്ടർ നീക്കി ഒരു മൂലയിൽ ഒളിപ്പിച്ചുവെച്ചു. അതിനടുത്ത്​ ശ്രദ്ധയാകർഷിക്കാതിരിക്കാൻ ഒരു വൃദ്ധനെയും ഇരുത്തി. ഇൗ സിലിണ്ടർ ഉപയോഗിക്കാൻ അവർക്ക്​ പെർമിഷൻ ഉണ്ടായിരുന്നില്ല.

ഷക്കീൽ മുഹമ്മദ്​
 

തഹസിൽദാരും സംഘവും ഞങ്ങളുടെ ഹോട്ടലിൽ എത്തി. ഭക്ഷണം എങ്ങനെയുണ്ടെന്ന്​ എന്നോട്​ അയാൾ ചോദിച്ചു. നല്ലതാണെന്ന്​ പറഞ്ഞ്​ ഞാൻ തലയാട്ടി. പോലീസുകാരും എല്ലാവരും കൂടി കയറിയപ്പോൾ ഹോട്ടൽ ആകെ നിറഞ്ഞു. ഭക്ഷണം കഴിക്കുകയായിരുന്നുവെങ്കിലും എ​​​​​െൻറ ശ്രദ്ധ മുഴുവൻ പോലീസ​ുകാരുടെ വേഷത്തിലും തോക്കിലുമായിരുന്നു. അവർ ഷക്കീലിനോട്​ എന്തൊക്കെയോ പറഞ്ഞു അടുത്ത കടയിലേക്ക് കയറി. ഷക്കീൽ കടയിൽ വന്ന​വരോടെല്ലാം ഞാൻ കേരളത്തിൽ നിന്നാണെന്നും ഒറ്റയ്​ക്ക്​ ​ൈബക്കിൽ വരികയാണെന്നും പറഞ്ഞ്​ പരിചയപ്പെടുത്തി. പോകാൻ നേരം ഒരു സ്​പെഷ്യൽ ചായയും ഉണ്ടാക്കിത്തന്നാണ്​ അവർ എന്നെ യാത്രയാക്കിയത്​. വീട്ടിലേക്ക്​ വിരുന്നുവന്നയാൾ യാത്ര പറഞ്ഞുപോകുന്ന പോലെയായിരുന്നു അവരുടെ നിഷ്​കളങ്കമായ യായ്രയപ്പ്​. മഞ്ഞുപോലെ മനസ്സുള്ള മനുഷ്യരാണ്​ കശ്​മീരികൾ എന്ന്​ കേട്ടിട്ട​ുണ്ട്​. അത്​ നേരിൽ അനു​ഭവിക്കുന്ന നിമിഷങ്ങളായിരുന്നു അത്​. എന്നിട്ടും ഇൗ താ​ഴ്​വര അശാന്തമാണല്ലോ എന്നോർത്തപ്പോൾ സങ്കടം തോന്നുന്നു. ഷക്കീലി​​​​​െൻറ ഹോട്ടലിന്​ സമീപത്ത്​ നല്ല വൈവിധ്യമുള്ള നിരവധി വീടുകൾ കാണാമായിരുന്നു. പൂർണമായി മരത്തിൽ മാത്രം തീർത്ത വീടുകളുമുണ്ടായിരുന്നു അതിൽ. ദൂരെ നിന്ന​ു നോക്കു​േമ്പാൾ കുന്നിൻചെരിവുകളിലെ വീടുകൾ ചെറുവിരൽ വലിപ്പത്തിൽ തോന്നും. മനോഹരമായ കാഴ്​ചയാണത്​.

ഷക്കീലി​​​​​െൻറ കടയ്​ക്ക്​ സമീപത്തെ പലഹാരങ്ങൾ വിൽക്കുന്ന കട
 

ശ്രീനഗറിലേക്ക്​ അടുക്കുന്തോറും തണുപ്പ്​ ഏറി വരികയാണ്​. മുന്നോട്ടു നോക്കു​േമ്പാൾ ദൂരെ മഞ്ഞിൽ മൂടിയ പർവത നിരകൾ കാണാം. ശ്രീനഗറിലെത്തുന്നതിനു മുമ്പ്​ റോഡിന്​ ഇരുവശങ്ങളിലും കടുകുപാടങ്ങൾ പൂത്തുനിൽക്കുന്ന  കാഴ്​ച കാണേണ്ടതു തന്നെയായിരുന്നു. മഞ്ഞനിറത്തിലുള്ള പൂക്കൾ കണ്ണിന്​ സുന്ദരമായ വിരുന്നായി.  കശ്​മീരി​​​​​െൻറ വസന്തകാലത്തിലേക്കാണ്​ ഞാൻ എത്തിയിരിക്കുന്നത്​. ഭൂമിയിലെ സ്വർഗത്തി​​​​​െൻറ വിവിധ ഭാവങ്ങൾ കശ്​മീർ തുറന്നു കാണിച്ചുതരുന്നു.

കശ്​മീരിലെ ചെറിയ വീടുകളിലൊന്ന്​
 

ശ്രീനഗറിനോട്​ അടുക്കുന്തോറും​ ​േറാഡുകളും മെച്ചപ്പെട്ടു തുടങ്ങി. മൈതാനങ്ങളിലും ഇത്തിരിപ്പോന്ന ഇടങ്ങളിലുമെല്ലാം കുട്ടികൾ ക്രിക്കറ്റ്​  കളിച്ച്​ ഉല്ലസിക്കുന്നു. മുതിർന്നവരെല്ലാം നീളൻ കുപ്പായവും പാൻറ്​സും ധരിച്ച്​ സംസാരിച്ചിരിക്കുന്നതും പോകുന്നതുമെല്ലാം കാണാം. അതിനിടയിൽ വാട്ടർ ബോട്ടിലിൽ വെള്ളം നിറയ്​ക്കാൻ ഞാനൊരു പെട്രോൾ പമ്പിൽ നിർത്തി. അതിനടുത്ത്​ നിറയെ പട്ടാളക്കാരായിരുന്നു. കുറച്ചുനേരം അവരുടെയടുത്തുപോയി നിന്ന​ു. ഒഡിഷ, ഉത്തർപ്രദേശ്​, തമിഴ്​നാട്​ തുടങ്ങിയ സംസ്​ഥാനങ്ങളിൽനിന്നൊക്കെയുള്ള ജവാന്മാരാണവർ.

കശ്​മീരിൽ എവിടെ നോക്കിയാലും ആയുധധാരികളായ സൈനികരെ കാണാം...
 

അവരുടെ അനുവാദത്തോടെ ഏതാനും ഫോ​േട്ടാ എടുത്തു. അവർക്കൊരു ബിഗ്​ സല്യൂട്ട്​ നൽകി ശ്രീനഗർ ലക്ഷ്യമാക്കി നീങ്ങി. ശ്രീനഗറിലെത്തി റൂം കിട്ടിയപ്പോഴേക്കും ഏഴ്​ മണി കഴിഞ്ഞു. ഗുൽമാർഗിലേക്ക്​ യാത്ര നാളെയാവാം എന്നുറപ്പിച്ചു. നല്ല തണുപ്പുള്ള ശ്രീനഗറി​​​​​െൻറ രാത്രി അനുഭവിക്കാൻ തന്നെ തീരുമാനിച്ചു.


(ഇനി ഗുൽമാർഗിലേക്കാണ് യാത്ര​....)

Show Full Article
TAGS:solowithcbr150 aneesh&39;s travel indian diary udhampur Kashmeer sreenagar bike tour travelogue india Tour malayalam news 
News Summary - Aneesh's indian diary solo bike travel twenty fourth day at Sreenagar
Next Story