Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightസുവർണക്ഷേത്ര പടവുകളിൽ

സുവർണക്ഷേത്ര പടവുകളിൽ

text_fields
bookmark_border
സുവർണക്ഷേത്ര പടവുകളിൽ
cancel
camera_alt??????????? ????? ?? ??????????? ????? ????????

രാവിലെ എണീറ്റതു മുതൽ ആകെ അങ്കലാപ്പായിരുന്നു. രാവിലെതന്നെ സുവർണ ക്ഷേത്രവും കണ്ട്​ അമൃത്​സറിൽനിന്നും ഗുഡ്​ബൈ പറയാനായിരുന്നു ആദ്യ പ്ലാൻ. പക്ഷേ, ബൈക്കി​​​െൻറ രണ്ട്​ ടയറുകളും മാറ്റേണ്ടത്​ അത്യാവശ്യമായിരിക്കുന്നു. അടുത്ത ലക്ഷ്യ കേന്ദ്രമായ പത്താൻകോട്ട്​ നിന്നും മാറ്റാനായിരുന്നു ആദ്യം തീരുമാനിച്ചത്​. പത്താൻകോട്ടള അമൃത്​സറിനെക്കാൾ ചെറിയ നഗരമാണ്​. എ​​​െൻറ ബൈക്കിന്​ പറ്റിയ ടയർ അവിടെ കിട്ടിയില്ലെങ്കിൽ ആകെ കുടുങ്ങും.  ഉയരങ്ങളിലേക്ക്​ കയറുന്തോറും ടയറി​​​െൻറ ലഭ്യത കുറയുകയും ചെയ്യും. അറിഞ്ഞുകൊണ്ട്​ റിസ്​ക്​ എടുക്കാൻ താൽപര്യമില്ലാത്തതിനാൽ ടയർ രണ്ടും അമൃത്​സറിൽനിന്നു തന്നെ മാറ്റാനും സുവർണ ക്ഷേത്രത്തി​​​െൻറ രാത്രി കാഴ്​ചകൂടി ആസ്വദിക്കുവാനും തീരുമാനിച്ചു.

സുവർണ ക്ഷേത്ര പരിസരത്തെ സിഖ്​ മത വിശ്വാസി
 

രാവിലെ 10 മണിക്കു ശേഷം എം.ആർ.എഫ്​ ഡീലറെ ഗൂഗിളിൽ തപ്പി ഇറങ്ങി. ഗൂഗിൾ മാപ്പ്​ എന്നെ എത്തിച്ചതാക​െട്ട എങ്ങുമല്ലാത്ത ഒരിടത്തും. പി​ന്നീടങ്ങോട്ട്​ മോഹൻലാൽ സ്​റ്റൈലിൽ ചോദിച്ചു ചോദിച്ചു പോയി. അവസാനം ടയർ ഡീലറുടെ അടുത്ത്​ എത്തിച്ചേർന്നു. എ​​​െൻറ ബൈക്കി​​​െൻറ അളവിന്​ യോജിച്ച രണ്ട്​ ടയറും കിട്ടി. അവിടെ ഫോർ വീലർ ടയർ മാത്രമേ ഫിറ്റ്​ ചെയ്യുമായിരുന്നുള്ളു. ബൈക്കി​​​െൻറ ടയർ കൂടി മാറ്റിത്തരാനുള്ള ഏർപ്പാടുണ്ടാക്കണമെന്ന്​ ഞാൻ അവിടുത്തെ സ്​റ്റാഫിനോട്​ പറഞ്ഞു.   അവിടെ ജോലി ചെയ്യുന്ന മധ്യവയസ്​കനായ ഒരു സർദാർജി വന്ന്​ ബൈക്കി​​​െൻറ പിന്നിലെ ടയർ അഴിക്കാൻ തുടങ്ങി.അദ്ദേഹത്തി​​​െൻറ ടയർ അഴിക്കൽ കണ്ടപ്പോഴേ എനിക്ക്​ ​പന്തികേട്​ ​േ​താന്നി. അയാളുടെ മട്ടും രീതിയും കണ്ടപ്പോഴേ ഒരു കാര്യം ബോധ്യമായി ഡിസ്​ക്​ ബ്രേക്കുള്ള ബൈക്കി​​​െൻറ ടയർ ഫിറ്റ്​ ചെയ്​ത്​ അയാൾക്ക്​ പരിചയമില്ല എന്ന്​. അറിയില്ലെങ്കിലും അറിയുമെന്ന മട്ടിലാണ്​ അയാളുടെ പണി. എത്രതന്നെ ശ്രമിച്ചിട്ടും സംഗതി ഫിറ്റ്​ ചെയ്യാൻ കഴിയുന്നില്ല. ഞാൻ അവിടുത്തെ സ്​റ്റാഫിനോട്​ പുറത്തുനിന്ന്​ പണി അറിയാവുന്ന ആരെയെങ്കിലും കൊണ്ടുവരാനും അതി​​​െൻറ ചാർജ്​ ഞാൻ തന്നെ കൊടുത്തുകൊള്ളാമെന്നും പറഞ്ഞുവെങ്കില​ും സർദാർജി പിൻമാറാൻ ഒരുക്കമല്ലായിരുന്നു.

സർദാർജി തോറ്റ്​ പിൻമാറാൻ തയാറല്ലായിരുന്നു. അയാൾ പണി തുടർന്നുകൊണ്ടിരുന്നു. അയാൾ വിയർത്തുകുളിച്ചു. ടയർ മാറ്റാൻ വന്ന ഞാൻ, അവസാനം ഡിസ്​ക്​ പ്ലേറ്റ്​ വരെ മാറ്റേണ്ട ഗതികേടിലാവുമോ എന്ന ഭയത്താൽ കാര്യം പറഞ്ഞു. സത്യം പറഞ്ഞാൽ തെറ്റ് എ​േൻറതാണ്​. നാലു ടയറി​​​െൻറ കച്ചവടം നഷ്ടപ്പെടാതിരിക്കാൻ ഫോർ വീലർ ടയർ മാറ്റി മാത്രം പരിചയമുള്ള പാവം സർദാർജിയെ കടയുടമ നിർബന്ധിച്ചതാണ്​. അവസാനം പുറത്തുനിന്ന് ഒരു ജോലിക്കാരനെ കൊണ്ടുവന്നു അയാൾ അനായാസം ടയർ മാറ്റി ഫിറ്റ് ചെയ്തു. മുന്നിലെ ടയർ അവർ തന്നത് ഇതേ അളവിൽ തന്നെ ഉള്ള മറ്റേതോ ബൈക്കി​​​െൻറ പിന്നിലെ ടയർ ആയതിനാലും വേറെ സ്റ്റോക്ക് ഇല്ലാത്തതിനാലും അവിടെനിന്നും മാറ്റാൻ കഴിഞ്ഞില്ല. പുറത്തു നിന്നും കൊണ്ടുവന്ന ജോലിക്കാര​​​െൻറ കൂലി  ഞാനറിയാതെ സർദാർജി കൊടുക്കാൻ നോക്കി. അയാളുടെ കൂലിയും എ​​​െൻറ സന്തോഷത്തിന് സർദാർജിക്ക് ഒരു ടിപ്പും നൽകി അവിടെ നിന്ന് ഇറങ്ങി.  പോകാനൊരുങ്ങുമ്പോൾ അവിടെ ഒരു മൂലയിൽ അഴിച്ചുമാറ്റിയ ടയർ ഉപേക്ഷിച്ചു. സത്യത്തിൽ ജീവനില്ലാത്ത ഒരു വസ്​തു ആണെങ്കിലും ആ നിമിഷം എന്തുകെ​ാണ്ടോ എനിക്കാ റബർ ടയറിനോട്​ അജ്​ഞാതമായ ഒരു അടുപ്പം തോന്നി. ഇത്ര ദൂരം ഞാൻ എത്തിയത്​ അതിൽ ഏറിയാണ്​. ഇത്രടം വരെ കൂടെ വന്നിട്ട്​  ഉപേക്ഷിച്ചു പോകുകയാണോ എന്ന്​ യാചനാ മട്ടിൽ അതെന്നെ നോക്കുന്ന പോലെ തോന്നി. ബൈക്ക്​ വാങ്ങിയിട്ട്​ ഒന്നര വർഷമാകുന്നു. അതിനു ശേഷം ആദ്യമായാണ്​ ടയർ മാറുന്നത്​. പിന്നെയും അമൃത്​സറി​​​െൻറ ബഹളത്തിലൂടെ മുന്നിലെ ടയർ കൂടി മാറ്റാൻ ഒരു കട തേടി ഞാൻ അലഞ്ഞു.

ഇതിനിടെ ഒരു പഞ്ചാബി പോലീസുകാരൻ കൈ കാണിച്ചു നിർത്തി. നേരത്തെ ടയർ കട ഗൂഗിളിൽ തപ്പിയപ്പോൾ താമസിക്കുന്ന റൂമി​​​െൻറ തൊട്ടടുത്തായാണ്​ കാണിച്ചത്​. അതുകൊണ്ട്​ ഹെൽമെറ്റ്​ റൂമിൽ തന്നെ വെച്ചാണ്​ പുറപ്പെട്ടത്​. പോലീസുകാരൻ സിങ്​ എന്നോട്​ വാഹനത്തി​​​െൻറ രേഖകൾ ചോദിച്ചു. ലൈസൻസ്​ കാണിച്ച്​ ബാക്കി രേഖകൾ റൂമിലാണെന്ന്​ പറഞ്ഞു.
‘ഹെൽമെറ്റ്​ എവിടെ...? ഫൈൻ അടയ്​ക്കണം...300രൂപ..’ അയാൾ നിന്ന്​ മുരണ്ടു. പഞ്ചാബിൽ ആരും ഹെൽമെറ്റ്​ വെക്കുന്നത്​ കണ്ടില്ലെന്നും എപ്പോഴും ഹെൽമെറ്റ്​ ധരിച്ചേ യാത്ര ചെയ്യാറുള്ളുവെന്നും റൂം ഇവിടെ അടുത്തുതന്നെയാണെന്നും അയാളോട്​ പറഞ്ഞു. എ​​​െൻറ യാത്രയെക്കുറിച്ചും സന്ദേശത്തെക്കുറിച്ചും പറഞ്ഞപ്പോൾ പോലീസുകാരൻ പുഞ്ചിരിച്ചുകൊണ്ട്​ ഒരു ഷേക്ക്​ഹാൻഡും തന്ന്​ പൊയ്​ക്കോളാൻ പറഞ്ഞു.

സുവർണ ക്ഷേത്രത്തിനു മുന്നിൽ ഭക്​ത​​​െൻറ കാത്തിരിപ്പ്
 

മുന്നിലെ ടയർ മാറ്റാൻ ഒരു സാധാരണ കട തപ്പിപ്പിടിച്ചു. അവിടെ നിന്നും നല്ലൊരു ടയർ വാങ്ങി ഫിറ്റ്​ ചെയ്​തു. വളരെ അനായാസം രണ്ട്​ പയ്യന്മാർ ടയർ മാറ്റിത്തന്നു​. അവിടെ ജോലിക്കു നിൽക്കുന്ന കരൺബീർ സിങ്​ എന്ന പതിനാലുകാരനെ അപ്പോഴാണ്​ പരിചയപ്പെട്ടത്​. എപ്പോഴും ചിരിച്ചുകൊണ്ടു നിൽക്കുന്ന കുട്ടിത്തം മാറാത്ത അവൻ സ്​കൂളിൽ തീരെ ​േപായിട്ടില്ല എന്നു പറഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി. സംഗതി സത്യമാണെന്ന്​ എ​​​െൻറ ആവർത്തിച്ചുള്ള ചോദ്യങ്ങളുടെ ഉത്തരത്തിൽനിന്നും മനസ്സിലായി. വീട്ടിലെ ദാരിദ്ര്യവും ബുദ്ധിമുട്ടുകളും കാരണം അവന്​ പഠിക്കാൻ കഴിയാതെ പോവുകയായിരുന്നു. സ്​കൂൾ വരാന്തയിലേക്ക്​ പിറന്നുവീഴുന്ന നമ്മളൊക്കെ എത്രയോ ഭാഗ്യവാന്മാർ. ചെറിയ പ്രായത്തിലേ കുടുംബത്തി​​​െൻറ പ്രാരബ്​ധം മുഴുവനും ആ ഇളം ചുമലുകൾ ഏറ്റുവാങ്ങുകയായിരുന്നു. അവ​​​െൻറ ഇളയ സഹോദരനും സഹോദരിയും സ്​കൂളിൽ പോകുന്നുണ്ട്​. ട്രക്ക്​ ഡ്രൈവറാണ്​ അച്ഛൻ. ഞാൻ അവനോട്​ കൂടുതൽ സംസാരിക്കുന്നത്​ കടയുടെ മുതലാളിക്ക്​ ഇഷ്​ടപ്പെടുന്നില്ലെന്ന്​ തോന്നി. അയാൾ ഇടയ്​ക്കിടക്ക്​ അവനെ അകത്തേക്ക്​ വിളിക്കും. അവൻ പോയി പിന്നെയും എ​​​െൻറ അടുത്ത്​ വരും. അവിടെ നിന്ന്​ യാത്ര പറയ​ു​േമ്പാൾ അമൃത്​സറിലെ പ്രധാന ഭക്ഷണമായ ‘കുൽച്ച’ അടുത്ത്​ എവി​െട കിട്ടുമെന്ന്​ ഞാൻ അവനോട്​ ചോദിച്ചു. അവൻ പറഞ്ഞിടത്തുനിന്ന്​ ‘കുൽച്ച’ ഉച്ചഭക്ഷണമാക്കി. ഗോതമ്പു കൊണ്ടുണ്ടാക്കിയ,  റൊട്ടിയുടെ അത്ര കട്ടിയില്ലാത്ത ഒരിനമാണ്​ കുൽച്ച. കൂടെ കഴിക്കാൻ സോയാബീനും ബീറ്റ്​റൂട്ടും കൂട്ടിക്കലർത്തിയ മറ്റൊരു വിഭവവും. കുൽച്ചക്ക്​ നല്ല രുചിയായിരുന്നു.

കരൺബീർ സിങ്ങിനൊപ്പം ഒരു സെൽഫി
 

റൂമിൽ ചെന്ന്​ ക്യാമറ ബാഗുമെടുത്ത്​ നേരേ പോയത്​ സുവർണ ക്ഷേത്രത്തിലേക്കാണ്​. ക്ഷേത്രത്തി​​​െൻറ റോഡിൽ റിക്ഷക്കാര​ുടെ പതിവ്​ ബഹളം. തെരുവ്​ കച്ചവടങ്ങളും സജീവം. പാദരക്ഷകൾ അഴിച്ചുവെച്ച്​ തലമറച്ചുവേണം ക്ഷേത്ര സമുച്ചയത്തിനകത്തേക്ക്​ കടക്കാൻ. 

സിഖ്​ മതവിശ്വാസികളുടെ ഏറ്റവും വലിയ ആരാധനാലയമായ സുവർണ ​േക്ഷത്രത്തിനുള്ളിൽ പ്രവേശിക്കാൻ നാലു ഭാഗത്തുനിന്നും കവാടങ്ങളുണ്ട്​. ഏത്​ മതവിശ്വാസികൾക്കും വിശ്വാസമില്ലാത്തവർക്കും അവിടേക്ക്​ സ്വാഗതം എന്നാണ്​ അത്​ സൂചിപ്പിക്കുന്നത്​. 750കിലോ ഗ്രാം സ്വർണം കൊണ്ട്​ പൂ​​ശിയതാണ്​ സുവർണക്ഷേത്രം. വലിയൊരു കൃത്രിമ ജലാശയത്തി​​​െൻറ മധ്യത്തിൽ സുവർണ ക്ഷേത്രം നിലകൊള്ളുന്നു. ആ കുളത്തി​​​െൻറ പടവുകളിറങ്ങി ചില വിശ്വാസികൾ മുങ്ങിനിവർന്ന്​ ക്ഷേത്രത്തിന്​ അഭിമുഖമായി കൈകൂപ്പി നിൽക്കുന്നതു കാണാം. എല്ലാ സിഖ്​ മതവിശ്വാസികളും അവിടെയെത്തി സാഷ്​ടാംഗ പ്രണാമം അർപ്പിക്കുന്നു.

സുവർണ ക്ഷേത്രത്തിലേക്ക്​ നോക്കി കൈകൂപ്പി നിൽക്കുന്ന ഒരു കുഞ്ഞു ഭക്​ത
 

 ക്ഷേത്ര പരിസരത്ത്​ ലങ്കാർ എന്നു പറയുന്ന ഒരു​ സ്​ഥലത്ത്​ അ​േനകം പേർക്ക്​ സമൂഹഭക്ഷണ വിരുന്നൊരുക്കിയിട്ടുണ്ട്​. താ​െ​ഴ നിന്ന്​ പാത്രം വാങ്ങി മുകളിലെ ഹാളിൽ നിലത്തിരുന്നാൽ ചപ്പാത്തിയും ചെറുപയർ കറിയും ഉരുളക്കിഴങ്ങി​​​െൻറ മസാലയും വിളമ്പിത്തരും. ചപ്പാത്തി വാങ്ങാൻ ഒരു കൈ നീട്ടിയപ്പോൾ തൊട്ടടുത്തിരുന്ന ആളാണ്​ പറഞ്ഞത്​ രണ്ടു കൈയും നീട്ടിയാലേ തരൂ എന്ന്​. ഭക്ഷണം വിളമ്പാൻ ചെറുപ്പക്കാർ അടക്കമുള്ള വലിയൊരു നിര തന്നെയുണ്ട്​. എല്ലാം അതി​​​െൻറ വൃത്തിയിലും ചിട്ടയിലും തന്നെ. ചുറ്റുവട്ടത്തായി പാത്രം കഴുകാനും പച്ചക്കറി അരിയാനും ചപ്പാത്തി ഉണ്ടാക്കാനും സജീവമായി കുറേ പേരുണ്ട്​. ആരും തന്നെ സ്​ഥിരം ജോലിക്കാരൊന്നുമല്ല. വിശ്വാസത്തി​​​െൻറ ഭാഗമായി പുണ്യം തോടി പലപ്പോഴായി പലരും വന്ന്​ ചെയ്യുന്ന ഒരു സേവനമാണത്​.

ഉലയിൽ കാച്ചിയ പൊന്നുപോലെ തിളങ്ങുന്നുണ്ട്​ രാത്രിയിൽ സുവർണ ക്ഷേത്രം
 

സുവർണ ക്ഷേത്രത്തിനകത്ത്​ കയറാൻ വലിയ വരിയായിരുന്നു. കുളത്തിനു മുകളിലൂടെ ഉണ്ടാക്കിയ വഴിയിലുടെ ഒരു മഗണിക്കൂർ നേരത്തെ കാത്തിരിപ്പിനൊടുവിൽ ഞാൻ സുവർണ ക്ഷേത്രത്തിനകത്ത്​ എത്തി. അതിനകത്തുള്ള പരിതോസ്​ഥാനത്തിന്​ രണ്ടു ഭാഗങ്ങളിലായി വിശ്വാസികൾ ഇരിക്കുന്നു. ഒരു ഭാഗത്ത്​ ഭജന നടക്കുന്നുണ്ട്​. സുവർണ ക്ഷേ​ത്രത്തി​​​െൻറ ദീപാലംകൃതമായ രാത്രി കാഴ്​ച കൂടി ആസ്വദിച്ചുകൊണ്ടാണ്​ ഞാൻ റൂമിലെത്തിയത്​്.

ആ കാഴ്​ച കാണേണ്ടതു തന്നെയാണ്​. ഉലയിൽ കാച്ചിയ പൊന്നുപോലെ ഒരു ക്ഷേത്രം നിന്നു ജ്വലിക്കുന്നു. രാവെളിച്ചത്തിൽ, സ്വർണപ്രഭയിൽ മുങ്ങിനിൽക്കുന്ന സുവർണ ക്ഷേത്രം എത്രകാലം കഴിഞ്ഞാലും സ്വപ്​നങ്ങളിലേക്കും പോലും പാഞ്ഞെത്തുമെന്നുറപ്പ്​.

(ഇനി യാത്ര പത്താൻകോട്ടിലേക്കാണ്​....)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Golden Templepunjabtravelogueindia Tourbike tourmalayalam newsAmritsaraneesh's travelindian diarysolowithcbr150
News Summary - Aneesh's indian diary solo bike travel twenty first day at Golden Temple
Next Story