Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightമഞ്ഞുപെയ്യുന്ന...

മഞ്ഞുപെയ്യുന്ന സോനാമാർഗ്​

text_fields
bookmark_border
മഞ്ഞുപെയ്യുന്ന സോനാമാർഗ്​
cancel
camera_alt??????????? ?????? ??????? ??????????? ??????

മൂന്നു ദിവസമായി ഞാ​െനാരു പഹൽഗാമുകാരനാണ്​. ഒടുവിൽ ഇൗ ചെറിയ നഗരത്തോട്​ വിട പറയാൻ തീരുമാനിച്ചു. രാവിലെ 10 മണി​േയാടെ മുറി വിട്ട്​ പുറത്തിറങ്ങി. ഇത്രയും ദിവ​സത്തെ യാത്രയിൽ എനിക്കേറ്റവും ഇഷ്​ടമായത്​ കശ്​മീരിലെ ഗ്രാമങ്ങളാണ്​. അതുവഴി മുന്നോട്ടു​ പോകു​േമ്പാൾ ഒരു കാഴ്​ച കണ്ടു. വൃത്തിയും വെടിപ്പുമുള്ള കശ്​മീർ ഗ്രാമങ്ങളുടെ രഹസ്യം. ചെറുപ്പക്കാരും കുട്ടികളും ഒക്കെ ചേർന്ന്​ വഴിയരികുകൾ അടിച്ചുവാരി വൃത്തിയാക്കുന്നു.

ഇന്നത്തെ യാത്രയുടെ പ്രധാന ലക്ഷ്യം സോനാമാർഗ്​ ആണ്​. ഇൗഭാഗങ്ങളിലെ റോഡുകൾ അടഞ്ഞുകിടക്കുകയായിരുന്നു. രണ്ടു ദിവസം മുമ്പാണ്​ വീണ്ടും തുറന്നത്​. മഞ്ഞുവീഴ്​ച കാരണം റോഡ്​ ഗതാഗതം അസാധ്യമായപ്പോൾ കഴിഞ്ഞ ഡിസംബറിൽ അടച്ചിട്ടതാണ്​.

കനത്ത മഞ്ഞുവീഴ്​ചയെ തുടർന്ന്​ അടച്ച ലഡാക്കിലേക്കുള്ള പാത കഴിഞ്ഞ ദിവസമാണ്​ തുറന്നത്​
 

പഹൽഗാമിൽനിന്ന്​ ശ്രീനഗർ വഴി സോനാമാർഗിലേക്ക്​ പോകുന്നതിനിടെ ഒന്നു റൂട്ടു മാറ്റി. കുങ്കുമപ്പു കൃഷിക്ക്​ പേരുകേട്ട പാ​േമ്പാർ ഗ്രാമത്തിലും ഒന്ന്​ സന്ദർശിച്ചു. സീസൺ തുടങ്ങിയിട്ടില്ലാത്തതിനാൽ കുങ്കുമപ്പൂക്കൾ കാണാൻ കഴിഞില്ല. എന്നാലും പാമ്പോൾ ഗ്രാമം സുന്ദരമായിരുന്നു. പലതരം മരങ്ങളും പൂക്കാത്ത കുങ്കുമപ്പാടങ്ങളും മറ്റനേകം പൂക്കളുമായി ആ പ്രദേശങ്ങളും കശ്​മീരി​​െൻറ അഴകായി നിറഞ്ഞുനിന്നു. പ്രത്യേകിച്ച്​ ലക്ഷ്യമൊന്നുമില്ലാതെ പിന്നെയും ആ റോഡിലൂടെ തന്നെ നീങ്ങി. കുറച്ചു ദൂരം ചെന്നപ്പോൾ ആളുകൾ വൈദ്യുത ലൈനിലേക്ക്​ ചാഞ്ഞുനിൽക്കുന്ന മരം വെട്ടുന്നതു കണ്ടു. അതിനടുത്ത്​ കുങ്കുമം കൃഷി ചെയ്യുന്ന പാടങ്ങളായിരുന്നു. കുങ്കുമപ്പാടങ്ങൾക്ക്​ സമീപത്തായുള്ള വൈദ്യുതി ടവർ  കൃഷിയുടെ വിളവിനെ ബാധിക്കുന്നുണ്ടെന്ന്​ ഒരു കർഷകൻ അഭിപ്രായപ്പെട്ടു. ഭരണകർത്താക്കളെ കാര്യം അറിയിച്ചെങ്കിലും കാര്യമൊന്നുമുണ്ടായിട്ടില്ലെന്ന്​ ജൗഹർ എന്ന കർഷകൻ പറഞ്ഞു. അയാളും സംഘവും ചേർന്നായിരുന്നു മരം മുറിച്ചുകൊണ്ടിരുന്നത്​.

കുങ്കുമപ്പാടത്തെ കർഷകർ
 

പാ​േമ്പാറിൽനിന്ന്​ നീങ്ങി ക്രൂ എന്ന സ്​ഥലത്തെത്തിയപ്പോൾ തട്ടിൻപുറത്തുള്ള ഒരു പഴയ ഹോട്ടലിൽനിന്നും ഉച്ചഭക്ഷണം കഴിച്ചു. ക്രൂവിൽ നിറയെ സിമൻറ്​ ഫാക്​ടറികളാണ്​. ഞാൻ നിന്ന ആ ചുറ്റുവട്ടത്തു മാത്രം 12ഒാളം സിമൻറ്​ ഫാക്​ടറികളുണ്ടായിരുന്നു. റോഡിൽ ലോറികളുടെ തിരക്കായിരുന്നു. സിമൻറ്​ കൊണ്ടുപോകുന്നതിനാൽ ചാരനിറത്തിലുള്ള പൊടി റോഡിൽ നിറയെ അടിഞ്ഞുകൂടി കിടക്കുന്നുണ്ടായിരുന്നു.

കുങ്കുമപ്പാടത്തിനു ഭീഷണിയായ വൈദ്യുത ടവർ
 

ഉച്ചയ്​ക്ക്​ ശേഷം ശ്രീനഗറിൽ എത്തി. കളഞ്ഞുപോയ വാട്ടർ ബോട്ടിലിനുപകരം പുതി​യൊര​ു തെർമോ ഫ്ലാസ്​ക്​ വാങ്ങി. സോനാമാർഗിലേക്കുള്ള വഴിയേ ​ശ്രീനഗറിൽനിന്ന്​ സഞ്ചരിച്ച ഞാൻ ഗൂഗിൾ മാപ്പ്​ നോക്കി കുറേ ചുറ്റിത്തിരിഞ്ഞു. എന്നാലും ആ വഴിയും എത്തിച്ചേരുന്നത്​ സോനാമാർഗിൽ തന്നെയായിരുന്നു. ഗ്രാമ പ്രദേശങ്ങളിലൂടെ കുറേ ദൂരം പോയ എന്നെ വഴിയിൽ ഒരു പോലീസുകാരൻ തടഞ്ഞുനിർത്തി. ഇതുവഴി പൊതു ഗതാഗതം അനുവദനീയമല്ലെന്നും തിരികെ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗൂഗിൾ നോക്കി വഴി തെറ്റി​േപ്പായതാണെന്നൊക്കെ അയാളോട്​ പറഞ്ഞു നോക്കിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. അയാൾ പറഞ്ഞുതന്ന മറ്റൊരു വഴിയിലൂടെ യാത്ര തുടർന്നു. കൂട്ടത്തിൽ ഒരു പോലീസ​ുകാരൻ മുരടനായിരുന്നു. ‘നിങ്ങൾ ആരാണ്​...? എന്തിനാണ്​ ഇതുവഴി വന്നത്​...? വണ്ടി ഒാഫ്​ ചെയ്യ്​...
എന്നൊക്കെ അയാൾ ഉച്ചത്തിൽ പറഞ്ഞുകൊണ്ടിരുന്നു. കൂടെയുണ്ടായിരുന്ന പോലീസുകാരൻ മര്യാദക്കാരനായിരുന്നു. അയാൾ പോകേണ്ട വഴി വിശദമായി പറഞ്ഞു ഷേക്​ഹാൻഡും തന്ന്​ യാത്രയാക്കി. വഴിതെറ്റി ഇതുവഴി വന്നതു കൊണ്ട്​ ഒരു ഗുണമുണ്ടായി. നെൽപ്പാടങ്ങളുള്ള കശ്​മീരി​​െൻറ മറ്റൊരു മുഖം കാണാനായി. കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന നെൽപ്പാടങ്ങൾ അല്ലെങ്കിലും ചെറിയ ചെറിയ പാടങ്ങൾ കാണാനായി. ചെരിവുള്ള ​പ്രദേശങ്ങളിൽ തട്ടുതട്ടായാണ്​ നെൽകൃഷി ചെയ്​തിരിക്കുന്നത്​.

സോനാമാർഗ്​ സൗന്ദര്യത്തി​​െൻറ ഒരു പ്രപഞ്ചമാണ്​ കാഴ്​ചക്കാരന്​ ഒരുക്കുന്നത്​...
 

കണ്ണിന്​ വിരുന്നായ കാഴ്​ചകളായിരുന്നു സോനാമാർഗിലേക്കുള്ള പാതയിൽ നീ​െള. റോഡി​​െൻറ ഒരു വശം തൊട്ടുരുമ്മി നിൽക്കുന്ന മലകളും മറ്റേ വശത്ത്​ താഴെ ഒഴുകുന്ന അരുവിയും. ചിലയിടത്ത്​ ഒഴിഞ്ഞ പുൽമേടുകൾ. പാറക്കല്ലുകൾ മാത്രമുള്ള പ്രദേശങ്ങളുമുണ്ട്​. മലമുകളിലെ കൊച്ചുവീടുകൾ. അങ്ങനെ എവിടെ നോക്കിയാലും കാണാൻ ഏറെ ഭംഗിയുള്ള കാഴ്​ചകൾ.

ഏറ്റവും ഒടുവിൽ സോനാമാർഗിൽ വരവേൽക്കുന്നത്​ റോഡി​​െൻറ വശങ്ങളിലെ മഞ്ഞുമൂടിയ പ്രദേശങ്ങളാണ്​. സോനാമാർഗിൽ എത്തു​േമ്പാഴേക്കും തണുപ്പ്​ പാരമ്യത്തിൽ എത്തിയിരുന്നു. തണുപ്പ്​ താങ്ങാൻ കഴിയുന്നതിനും അപ്പുറമായപ്പോൾ എത്രയും പെ​െട്ടന്ന്​ ഒരു റൂം കിട്ടിയാൽ മതിയെന്നായി. പക്ഷേ, യാത്രാ മാർഗേയുള്ള കാഴ്​ചകൾ പിന്നെയും പിന്നെയും അവിടെ പിടിച്ചുനിർത്തി. ഒാരോ സ്​ഥലമെത്തു​േമ്പാഴും താഴ്​വരയുടെ ഭംഗി ക്യാമറയിൽ പകർത്താതെ ​േപാകാൻ കഴിയില്ലെന്നായി.

വൈകിട്ട്​ ആറു മണിയോടെ സോനാമാർഗിൽ റൂം തരപ്പെട്ടു. സഞ്ചാരികൾ സോനാമാർഗിൽ എത്തിത്തുടങ്ങുന്നതേയുള്ളു. സീസൺ ആരംഭിച്ചിട്ടില്ല. കനത്ത മഞ്ഞുവീഴ്​ചയെ തുടർന്ന്​ അടച്ച ലഡാക്കിലേക്കുള്ള പാത കഴിഞ്ഞ ദിവസമാണ്​ തുറന്നത്​. അതിനു ശേഷമാണ്​ ഇവിടുത്തെ ഹോട്ടലുകളും തുറന്നു തുടങ്ങിയത്​. മുകളിലത്തെ നിലയിൽ കിട്ടിയ മുറിയിൽ കതക്​ പൂട്ടാതെയായിരുന്നു ഞാൻ കുറച്ചുനേരം ഇരുന്നത്​. അപ്പോൾ ഹോട്ടലി​​െൻറ മുതലാളി വന്ന്​ വാതിലിൽ മുട്ടി തുറന്നു. ‘നിങ്ങളെ അവർ വിളിക്കുന്നു..’ എന്നായൾ പറഞ്ഞു..
ആരാണ്​ എന്നെ വിളിക്കുന്നതെന്ന ആകാംക്ഷയിൽ വാതിൽ തുറന്നു പുറത്തേക്ക്​ വന്നപ്പോൾ രണ്ട്​ പട്ടാളക്കാർ നിൽക്കുന്നു. അതിലൊരാൾ കണ്ണ്​ മാത്രം ഒഴിവാക്കി മുഖം മൂടിയിരിക്കുന്നു. ഒരു നിമിഷം ഞാൻ പരിഭ്രമിച്ചുപോയി.
‘കേരളത്തിൽ എവിടെ നിന്നാണ്​...?’ എന്ന മലയാളത്തിലെ ചോദ്യം കേട്ടപ്പോഴാണ്​ സമാധാനമായത്​. ഹോട്ടലിനു മുന്നിൽ നിർത്തിയിട്ടിരിക്കുന്ന എ​​െൻറ ബൈക്ക്​ നമ്പർ കണ്ട്​ മുകളിലേക്ക്​ കയറി വന്നതാണവർ.. കണ്ണൂർ കാരനായ പ്രമോദും കൊച്ചിക്കാരനായ മറ്റൊരാളും. ഇവിടെ നിന്നും ലഡാക്കിലേക്കുള്ള റോഡി​​െൻറ അവസ്​ഥയെക്കുറിച്ച്​ അവരോട്​ ചോദിച്ചറിഞ്ഞു. എന്തെങ്കിലും സഹായം വേണമെങ്കിൽ ചോദിക്കണം എന്നു പറഞ്ഞ്​ നമ്പറും തന്നാണ്​ അവർ പോയത്​.

ഞാൻ താ​െഴ വന്ന്​ ഹോട്ടലിലെ രജിസ്​റ്ററിൽ പേരും മേൽവിലാസവുമെഴുതു​േമ്പാഴാണ്​ ഒരു കാര്യം ശ്രദ്ധിച്ചത്​. ഇൗ ഹോട്ടലിലെ ഇൗ വർഷത്തെ ആദ്യത്തെ താമസക്കാരന ഞാനാണ്​. എ​​െൻറ പേരിനു മുകളിലെ താമസക്കാരൻ ഇവിടെ വന്നുപോയത്​ ഡിസംബറിലായിരുന്നു. ഹോട്ടൽ വീണ്ടും തുറന്നിട്ട്​ ഇന്നേക്ക്​ വെറും രണ്ടാം ദിവസം ആകുന്നേയുള്ളു.

രാത്രി എനിക്കുവേണ്ടി മാത്രം ഭക്ഷണം ഒരുക്കാൻ അടുക്കളയിൽ നാലുപേർ. പ്രധാന ജോലിക്കാരൻ ഇതുവരെ എത്തിയിട്ടില്ലാത്തതിനാലാണ്​ എല്ലാവരും കൂടി ഭക്ഷണമൊരുക്കുന്നത്​. ഞാനും കൂടി സഹായിക്കാമെന്നു പറഞ്ഞപ്പോൾ അവർ സ്​നേഹപൂർവം അത്​ നിരസിച്ചു. അവിടെ പോയിരുന്നുകൊള്ളു എന്ന്​ പറഞ്ഞു.

ഇപ്പോൾ തണുപ്പ്​ മൂന്ന്​ -3 ഡിഗ്രിയാണ്​. പുലർച്ചെ സമയത്തിനുള്ളിൽ അത്​ -9 ഡിഗ്രി സെൽഷ്യസ്​ വരെയാകും. ഇൗ കൊടും തണുപ്പിൽ പുതച്ചുമൂടി കിടക്ക​െട്ട...

(ബാക്കി യാത്ര നാ​െള...)

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirtravelogueindia Tourbike tourmalayalam newsaneesh's travelindian diarysolowithcbr150Sonamargh
News Summary - Aneesh's indian diary solo bike travel twenty eighth day at Sonamargh in Kashmir
Next Story