Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightചരിത്രം ഇവിടെ...

ചരിത്രം ഇവിടെ വെടിയുണ്ടകളാൽ മുഴങ്ങുന്നു

text_fields
bookmark_border
Wagah-Border Parade
cancel
camera_alt???? ??????????? ?????? - ????? ????????? ?????? ??????

കൂട്ടായിയിൽ നിന്ന്​ യാത്ര പുറപ്പെട്ടിട്ട്​ ഇന്ന്​ 20 ദിവസമായിരിക്കുന്നു. രാവിലെ ഉറക്കമുണർന്ന ഉടൻ ആദ്യം അന്വേഷിച്ചത്​ അമൃത്​സറിലെ മികച്ച ഹോണ്ട സർവീസ്​ സ​​​െൻററാണ്​. ഒാൺലൈനിൽ നടത്തിയ അന്വേഷണത്തിൽ ഒരെണ്ണം കണ്ടെത്തി. പ്രഭാതഭക്ഷണത്തിനു ശേഷം അവിടേക്ക്​ വെച്ചുപിടിച്ചു.

യാത്ര തുടങ്ങിയിട്ട്​ ഇതിനകം 4500 കിലോ മീറ്റർ പിന്നിട്ടിരിക്കുന്നു. ബൈക്കി​​​​െൻറ എഞ്ചിൻ ഒായിൽ മാറ്റാനുള്ള സമയം കഴിഞ്ഞിട്ടുണ്ട്​. പി​െന്ന വേറെന്തെങ്കിലും പ്രശ്​നങ്ങൾ ഉണ്ടോ എന്നും പരിശോധിക്കണം. ഹോണ്ടയുടെ ഷോറൂമിൽ എത്തി  സർവീസ്​ മാനേജറെ കണ്ട്​ കാര്യങ്ങൾ ബോധിപ്പിച്ചു. അദ്ദേഹം തന്നെ മുൻകൈ എടുത്ത്​ കാര്യങ്ങൾ വേഗത്തിലും വൃത്തിയിലുമാക്കാനുള്ള ഏർപ്പാട്​ ചെയ്​തുതന്നു. പൊടി നിറഞ്ഞ പ്ര​ദേശങ്ങളിലൂടെയുള്ള ദീർഘയാത്ര ആയതിനാൽ രണ്ടു മാസം മുമ്പ്​ മാറിയ എയർ ഫിൽറ്ററി​​​​െൻറ അവസ്​ഥയും  പരിതാപകരമായിരുന്നു. അങ്ങനെ എഞ്ചിൻ ഒായിലും എയർ ഫിൽറ്ററും മാറ്റി വാഷിങും കഴിഞ്ഞ്​ ബൈക്ക്​ കൈയിൽ കിട്ടിയപ്പോഴേക്കും സമയം ഒരു മണി കഴിഞ്ഞിരുന്നു. എല്ലാം കൂടി 2200 രൂപയായി. തിരികെ റൂമിലെത്തി ചരിത്രപ്രസിദ്ധമായ ജാലിയൻവാലാ ബാഗിലേക്ക്​ പോകാനായി ഒരുക്കത്തോടെ വീണ്ടും റൂം വിട്ടിറങ്ങി.

യാത്ര തുടങ്ങിയിട്ട്​ ഇതിനകം 4500 കിലോ മീറ്റർ പിന്നിട്ടിരിക്കുന്നു. ബൈക്കി​​​െൻറ എഞ്ചിൻ ഒായിൽ മാറ്റാനുള്ള സമയമായി
 

റൂമിനടുത്തുള്ള ഭക്ഷണശാലയിൽനിന്നും ‘ചന്ന ഒട്ടുരാ പനീർ’ എന്ന വിഭവം ഉച്ചഭക്ഷണമാക്കി. എ​​​​െൻറ തൊട്ടടുത്തിരുന്ന സർദാർജി അതി​​​​െൻറ കൂടെ പച്ചമുളകും കറുമുറെ തിന്നുണ്ടായിരുന്നു. ഒരുതരം റൊട്ടിയുടെ കൂടെ കടല കൊണ്ടുണ്ടാക്കിയ മറ്റൊരു വിഭവം കൂടി ചേർത്തു കഴിക്കുന്നതയായിരുന്നു അത്​. ഭക്ഷണശേഷം ഞാൻ ജാലിയൻവാലാ ബാഗിൽ എത്തി. സുവർണ ക്ഷേത്രവും ജാലിയൻവാലാ ബാഗും  അടുത്തടുത്തായുകൊണ്ടായിരിക്കാം വലിയ തിരക്കായിരുന്നു അവിടെ. അതിനിടെ സൈക്കിൾ റിക്ഷക്കാരുടെ ആളെപ്പിടുത്തവും ബഹളവും വേറേ.

ജാലിയൻവാലാ ബാഗ്​ സ്​മാരകം
 

ജാലിയൻവാലാ ബാഗി​​​​െൻറ പ്രവേശന കവാടത്തി​​​​െൻറ അടുത്തുതന്നെ ധീര പോരാളി ഉദ്ധംസിങ്ങി​​​​െൻറ വലിയൊരു പ്രതിമ കാണാം. പ്രവേശന കവാടവും കടന്ന്​ നേരേ പോയാൽ ജാലിയൻവാലാ ബാഗ്​ സ്​മാരകമായി. ഇന്ത്യൻ സ്വാതന്ത്ര്യ സമരകാലത്ത്​ 1919 ഏപ്രിൽ 13ന്​ ഇൗ മൈതാനത്തായിരുന്നു ജനറൽ ഡയറി​​​​െൻറ പട്ടാളം യാതൊരു വിവേചനവുമില്ലാതെ നൂറുകണക്കിന്​ ഇന്ത്യക്കാരെ വെടിവെച്ചു കൊന്നത്​. മതിലുകളാൽ ചുറ്റപ്പെട്ട മൈതാനത്തു നിന്ന്​ ​രക്ഷപ്പെടാനാവാതെ നൂറു കണക്കിനു മനുഷ്യർ രക്​തസാക്ഷികളായി. വെടിയുണ്ടകളിൽനിന്ന്​ രക്ഷതേടി തൊട്ടടുത്തുള്ള കിണറ്റിൽ ചാടിയ മനുഷ്യരിൽ120ൽ അധികം പേർ മരിച്ചതായി ചരിത്രം കണക്കു നിരത്തുന്നു. ആ കിണർ ഇപ്പോഴുമുണ്ട്​ അവിടെ. അന്നത്തെ വെടിയുണ്ടയേറ്റ്​ തകർന്ന ചുമരി​​​​െൻറ ഭാഗങ്ങൾ ചതുരാകൃതിയിൽ അടയാളപ്പെടുത്തിയിട്ടുണ്ട്​. അങ്ങനെയുള്ള മുപ്പതിൽ അധികം ഭാഗങ്ങളാണ്​ അവിടെ രേഖപ്പെടുത്തിയിരിക്കുന്നത്​. ആ വെടിയുണ്ടകൾ പതിച്ചത്​ നമ്മുടെ ആത്​മാവിലാണെന്ന്​ അതു കാണു​േമ്പാൾ തോന്നിപ്പോകും. മൈതാനത്ത്​ നിന്ന്​ ഒന്നു കണ്ണടച്ചാൽ ഡയറി​​​​െൻറ കുതിരപ്പട്ടാളത്തി​​​​െൻറ കാലടിയൊച്ചകൾ കവാടം കടന്ന്​ ഇരമ്പിവരുന്നത്​ ചെവികളിൽ മുഴങ്ങും.

ഇൗ ചുമരുകളിൽ ഇന്നും കാണാം ഇന്ത്യയുടെ ആത്​മാവിലേറ്റ ആ വെടിയുണ്ടകളുടെ പാട്​
 

സന്ദർശകർ എല്ലാവരു​ം സ്​മാരകത്തിനു അടുത്തുനിന്ന്​ ഫോ​േട്ടാ എടുക്കുന്ന തിരക്കിലായിരുന്നു. ഇപ്പോൾ ചെത്തിമിനുക്കിയ പുല്ലും പല നിറങ്ങളിലുള്ള പൂക്കളാൽ ഭംഗിയേറിയ പൂ​േന്താട്ടവും നിറഞ്ഞതാണ്​ ജാലിയൻവാലാ ബാഗ്​. അടുത്ത വർഷം ജാലിയൻവാലാ ബാഗ്​ സംഭവത്തിന്​ 100 വയസ്സ്​ തികയുകയാണ്​. ഒരു നൂറ്റാണ്ടിനു മുമ്പ്​ അരങ്ങേറിയ ആ നിഷ്​ഠുര സംഭവത്തി​​​​െൻറ ഒാർമകൾ ഇവിടെ എത്തുന്ന ഒാരോ മനുഷ്യനെയും അൽപനേരം പിടിച്ചുലയ്​ക്കാതിരിക്കില്ല.

ഉദ്ധംസിങ്​
 

മനുഷ്യത്വരഹിതമായ ഇൗ കൂട്ടക്കുരുതിയു​െട കാരണക്കാരനായ ജനറൽ ഡയറിനെ ലണ്ടനിൽ അദ്ദേഹത്തി​​​​െൻറ വസതിയി​ലെത്തി വെടിവെച്ച്​ കൊന്ന്​ പ്രതികാരം വീട്ടിയ വീരപുരുഷനാണ്​ ഉദ്ധംസിങ്​. അദ്ദേഹത്തി​​​​െൻറ ചിത്രം ആ ചരിത്ര മ്യൂസിയത്തിനു മുന്നിൽതന്നെ കണ്ടു. അതിനൊപ്പം രേഖപ്പെടുത്തിയിരിക്കുന്ന ഉദ്ധംസിങ്ങി​​​​െൻറ ചരിത്രം ഏ​െതാരു ഇന്ത്യക്കാര​​​​െൻറയും രക്​തം ചൂടുപിടിപ്പിക്കും. മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരുന്ന ജനറൽ ഡയറി​​​​െൻറ ചിത്രം പാതി കീറിയ നിലയിലായിരുന്നു.

ജാലിയൻവാലാ ബാഗിൽ നി​ന്നിറങ്ങിയപ്പോൾ  സമയം നാലു മണി  കഴിഞ്ഞിരുന്നു. സുവർണ ക്ഷേത്രം ഇന്നുതന്നെ കാണാൻ നിന്നാൽ വാഗാ അതിർത്തിയിലെ പരിപാടികൾ കാണൽ നഷ്​ടമാകും എന്നുറപ്പായിരുന്നു. വേഗം ബൈക്കിൽ കയറി അതിർത്തിയിലേക്ക്​ വിട്ടു. സുവർണക്ഷേത്ര സന്ദർശനം അടുത്ത ദിവസത്തേക്ക്​ മാറ്റി.

വാഗാ അതിർത്തി​യിലെ പ്രവേശന കവാടം
 

 

അമൃത്​സറിൽനിന്നും 32 കിലോ മീറ്റർ സഞ്ചരിച്ചാൽ വാഗാ അതിർത്തിയിൽ എത്താം.  വിചാരിച്ചതിലും വലിയ തിരക്കായിരുന്നു വാഗയിൽ. ബൈക്കിന്​ അകത്തേക്ക്​ പ്രവേശനമില്ലാത്തതിനാൽ ഒരു കിലോ മീറ്റർ മുമ്പുള്ള ഒരിടത്ത്​ സൈഡാക്കി. ബാഗുകൾ ഒന്നും കൈവശം വെക്കാൻ അനുവാദമില്ലാത്തതിനാൽ അവിടെത്തന്നെയുള്ള ഒരു ഹോട്ടലിൽ ഏൽപ്പിച്ചു. ബാഗിൽ കാര്യമായി ഒന്നുമുണ്ടായിരുന്നില്ല. വാട്ടർ ബോട്ടിലും തൊപ്പിയും മാത്രം. ഇങ്ങനെയുള്ള സുരക്ഷാ പ്രശ്​നം കാരണം ക്യാമറയും എടുത്തിരുന്നില്ല. ബാഗില്ലാതെ ക്യാമറ മാത്രമായി അകത്തേക്ക്​ കൊണ്ടുപോകുന്നതിന്​ പ്രശ്​നമൊന്നുമില്ല. പവർ ബാങ്ക്​, മൊബൈൽ ചാർജർ, ബാഗ്​ തുടങ്ങിയവ സുരക്ഷാ കാരണങ്ങളാൽ വാഗാ അതിർത്തിയിലേക്ക്​ പ്രവേശിപ്പിക്കില്ല.

വാഗാ അതിർത്തിയിലെ പതിവു ചടങ്ങുകൾ കാണാനെത്തിയവർ
 

ഇന്ത്യക്കും പാക്കിസ്​ഥാനും ഇടിയിലുള്ള ഇൗ അതിർത്തിയിൽവൈകിട്ട്​ അഞ്ചു മണിക്കു ശേഷം കരസേനാ വിഭാഗത്തി​​​​െൻറ  ചടങ്ങുകൾ കാണാം. വാഗാ അതിർത്തിയിലെത്തുന്നതിനു കിലോ മീറ്ററുകൾക്ക്​ മുമ്പുതന്നെ ആകാശത്തിലേക്ക്​ പറന്നുകയറുന്ന ത്രിവർണ പതാക കാണാൻ കഴിയുമായിരുന്നു. വാഗയിൽ സ്​റ്റേഡിയം പോലുള്ള ഒരു​ സ്​ഥലത്താണ്​ രണ്ട്​ രാജ്യക്കാരുടെയും മിലിട്ടറി പരേഡ്​ നടക്കുന്നത്​. ഇന്ത്യൻ സന്ദർശകരും പട്ടാളക്കാരും ഇരിക്കുന്നതി​​​​​െൻറ ഇടയിൽ രണ്ട്​ ഗേറ്റു അപ്പുറമായി പാക്കിസ്​ഥാൻ സന്ദർശകരും പട്ടാളക്കാരെയും കാണാം. പാക്കിസ്​ഥാൻ ഭാഗത്ത്​ സന്ദർശകർ ഇന്ത്യയെ അപേക്ഷിച്ച്​ ക​ുറവാണ്​. വളരെയേ​റെ വീറും വാശിയുമുള്ള ഒരു ചടങ്ങാണിത്​. ഇവിടെ ‘ഭാരത്​ മാതാ കീ ജയ്​’ വിളി ഉച്ചത്തിൽ ഉയരു​േമ്പാൾ മറുവശത്ത്​ പാക്കിസ്​ഥാൻ മുദ്രാവാക്യങ്ങളും ഉച്ചത്തിൽ കേൾക്കാം. രണ്ടു രാജ്യത്തി​​​​െൻറയും ഗേറ്റുകൾ അൽപസമയം തുറന്ന്​ ഇരു രാജ്യത്തി​​​​െൻറയും പട്ടാളക്കാർ മുഖാമുഖം വന്ന്​ കാലുകൾ ഉയർത്തി നിലത്ത്​ ചവിട്ടി പോരാട്ട വീര്യം കാണിക്കും. പരസ്​പരം ആക്രമിക്കാത്ത ഒരു യുദ്ധംപോലെയാണത്​ ​േതാന്നിക്കുന്നത്​. ഒടുവിൽ ഗേറ്റിനടുത്ത്​ ഉയർത്തിയ രണ്ട്​ രാജ്യത്തി​​​​െൻറയും പതാകകൾ താഴ്​ത്തി കൈയിലെടുത്ത്​ കൊണ്ടുപോയി വെക്കുന്നതോടെ​ പരിപാടികൾ അവസാനിക്കുന്നു.  ഒറ്റ ദിവസം പോലും മുടങ്ങാതെ അരങ്ങേറുന്ന അനുഷ്​ഠാനം.

വാഗാ അതിർത്തിയിൽനിന്നും റൂമിലേക്ക്​ തിരിച്ചുവരു​േമ്പാൾ മഴ ചാറുന്നുണ്ടായിരുന്നു. കുറേ നേരമായി കാർമേഖങ്ങൾ മേലേ മൂടിക്കെട്ടി നിൽക്കാൻ തുടങ്ങിയിട്ട്​. ഇന്നലെ രാത്രി ഭക്ഷണം കഴ​ിച്ച അതേ സ്​ഥലത്തുനിന്നും ഭക്ഷണം കഴിച്ചുവരു​േമ്പാൾ മഴ ചെറുതാ​െയാന്ന്​ പെയ്​തു. സ്വാതന്ത്ര്യസമര കാലത്തി​​​​െൻറ ഒാർമകളും രാജ്യസ്​നേഹത്തി​​​​െൻറ ഉൗട്ടിയുറപ്പിക്കലുകളുമായി ഇന്നത്തെ ദിവസം അമൃത്​സറിൽ.


(നാ​െള വീണ്ടും യാത്രയാണ്​....)

Show Full Article
TAGS:solowithcbr150 aneesh&39;s travel indian diary punjab Amritsar Wagha Border bike tour travelogue india Tour malayalam news 
News Summary - Aneesh's indian diary solo bike travel twenteeth day at Wagha Border
Next Story