Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightപാതയോരത്തെ ശിൽപങ്ങൾ

പാതയോരത്തെ ശിൽപങ്ങൾ

text_fields
bookmark_border
പാതയോരത്തെ ശിൽപങ്ങൾ
cancel

ഉദയ്​പൂരിലെ റൂമിൽ നിന്നിറങ്ങു​േമ്പാൾ ഒമ്പതു മണി കഴിഞ്ഞിരുന്നു. മതിയായ ഉറക്കം കിട്ടാൻ വേണ്ടിയാണ്​ ഇത്തിരി വൈകി ഇറങ്ങിയത്​. ഉദയ്​പൂരിൽ ഒമ്പതു മണിയോടെ തന്നെ നഗരത്തിലെ എല്ലാ കടകളും കച്ചവടങ്ങളും സജീവമായിരുന്നു.  

ഉദയ്​പൂരിൽനിന്നും അടുത്ത ലക്ഷ്യസ്​ഥാനത്തേക്കുള്ള പാതയുടെ ഇടതുവ​ശത്ത്​ ദൂരെ ഒരു ഗോതമ്പ്​ പാടത്ത്​ കു​േ
റ ആളുക​ൾ കൂടി നിൽക്കുന്നതു കണ്ടു. ബൈക്കിൽനിന്ന്​ അൽപം കൂടി ഉയർന്നുനിന്ന്​ നോക്കിയാലേ അവരെ കാണാൻ കഴിയൂ. അവരുടെ അടുത്തെത്താൻ ഹൈവേയിൽനിന്നും പോക്കറ്റ്​ റോഡുകൾ ഒന്ന​ുമില്ല. കുറച്ചുകൂടി മുന്നോട്ടുപോയപ്പോൾ ഒരു റോഡ്​ കണ്ടു. അതുവഴി പോയാൽ ചിലപ്പോൾ അവരുടെ അടുത്തെത്താൻ കഴിയുമെന്നു തോന്നി. പക്ഷേ, ആ റോഡിലൂടെ കുറേ ദൂരം പോയെങ്കിലും നിരാശനായി മടങ്ങേണ്ടിവന്നു.  മഹാരാഷ്​ട്രിലെ യാത്രയിൽ കരിമ്പുപാടങ്ങളായിരുന്നുവെങ്കിൽ രാജസ്​ഥാനിൽ നിറയെ ഗോതമ്പു പാടങ്ങളാണ്​.

sirohi 1
ഏകനായി തന്നോടുതന്നെ ചേർന്നിരിക്കാൻ തോന്നുന്ന ആ പുൽമേട്ടിൽ അപ്പോൾ ഞാനും കുറച്ചു കന്നുകാലികളും മാ​ത്രമേയുണ്ടായിരുന്നുള്ളു
 

ഹൈവേയിൽ നിന്ന്​ മാറിയ ഒരു ചെറിയ​ റോഡ്​ മുകളിലേക്ക്​ വളഞ്ഞുപുളഞ്ഞു പോകുന്നത്​ കണ്ടാണ്​ അതുവഴി ബൈക്ക്​ തിരിച്ചുവിട്ടത്​. ഇടുങ്ങിയ റോഡുകൾ ചെന്നവസാനിച്ചത്​ ഒരു പുൽമേട്ടിലായിരു​ന്നു. ഏകനായി തന്നോടുതന്നെ ചേർന്നിരിക്കാൻ തോന്നുന്ന ആ പുൽമേട്ടിൽ അപ്പോൾ ഞാനും കുറച്ചു കന്നുകാലികളും മാ​ത്രമേയുണ്ടായിരുന്നുള്ളു. ആ പുൽപ്പരപ്പിന​്​ അഴകുചുറ്റി ഒരു ചെറിയ അരുവി അതുവഴി ഒഴുകുന്നുണ്ടായിരുന്നു. അരുവിയുടെ കളകളവും കിളികളുടെ ചിലയ്​ക്കലും ഇടയ്​ക്ക്​ ഉയര​ുന്ന കന്നുകാലികളുടെ അമറലും ഒഴിച്ചാൽ നിശബ്​ദതയുടെ ഒരു താഴ്​വാരം. മൈതാനത്തിനു ചുറ്റും പൂത്തു നിൽക്കുന്ന മാവ​ും പേരമരവും. ചെറിയ ഭാഗത്ത്​ മാത്രമായി ഒതുങ്ങിയ ഗോതമ്പുപാടം.

വഴിയരികിൽ കുന്നിടിച്ച്​ കുട്ടയിലാക്കുന്ന കഠിനാധ്വാനികളായ സ്​ത്രീകളെ കാണാമായിരുന്നു
 

പുൽമൈതാനത്തിന്​ ഒരു വശത്ത്​ ചെറിയ മല പോലുള്ള കയറ്റമായിരുന്നു. അൽപം ബുദ്ധിമുട്ടി അതു കയറിയപ്പോൾ ആടുകളെയ​ു​ം കാലികളെയ​ും മേയ്​ക്കാൻ വന്ന സ്​​ത്രീകളെ കണ്ടു. കുറച്ചു​ സ്​ത്രീകൾ മണ്ണിടിച്ച്​ കൊട്ടയിലാക്കുന്ന പണിയിലായിരുന്നു.

കുന്നിൻ ചെരുവിൽനിന്ന്​ ഹൈവേയിലേക്ക്​ കയറുന്ന ഭാഗത്ത്​ ചെളി കൊണ്ട്​ തേച്ച്​ മനോഹരമാക്കിയ ഒരു ചെറിയ വീട്​
 

കുന്നിൻ ചെരുവിൽനിന്ന്​ ഹൈവേയിലേക്ക്​ കയറുന്ന ഭാഗത്ത്​ ചെളി കൊണ്ട്​ തേച്ച്​ മനോഹരമാക്കിയ ഒരു ചെറിയ വീട​്​ കണ്ടു. അതി​​​​െൻറ ഭംഗി നോക്കി നിൽക്കു​േമ്പാഴാണ്​ കൈയിൽ ഗോതമ്പു​ കതിരും പിടിച്ചുകൊണ്ട്​ ഒരു കൊച്ചുകുട്ടി എൻറടു​േത്തക്ക്​ ഒടിവന്നത്​. എന്നെ കണ്ടയുടൻ അവനൊന്നു പരുങ്ങി. കൃഷിക്കാരു​ടെ വംശപരമ്പരയിലേക്ക്​ വിരിയുന്ന കതിരുപോലെ അവനപ്പോൾ എ​​​​െൻറ മുന്നിൽ പൂത്തുനിന്നു. ഉപേന്ദർ എന്നാണ്​ അവ​​​​െൻറ പേര്​. അവനെ പിന്തുടർന്ന്​ ദീപക്​, നിമ എന്നീ രണ്ടു കുട്ടികളും കൂടി വന്നു. കല്ലി​​​​െൻറ ചീളുകൾ മനോഹരമായി അടുക്കിയുണ്ടാക്കിയ വീടുകൾ ആ പ്രദേശത്തെ പ്രത്യേകതയായിരുന്നു.

വിരിയുന്ന കതിരുപോലെ ഉപേന്ദർ എ​​​​െൻറ മുന്നിൽ പൂത്തുനിന്നു
 

ഹൈവേയിലൂടെ പോകു​േ​മ്പാൾ തന്നെ ഗോതമ്പു പാടങ്ങൾ കാണാം. വൈക്കോൽ കൂനകൾ പാടത്ത്​ കൂട്ടിയിട്ടിരിക്കുന്നു. മേഞ്ഞുനടക്കുന്ന പശുക്കൾ. അരികിൽ തളിർത്തും ഇല കൊഴിഞ്ഞും നിൽക്കുന്ന മരങ്ങൾ. അതിനിടയിൽ കൊച്ചുകൊച്ചു വീടുകൾ. മനുഷ്യർ മാത്രമല്ല, ആ കാഴ്​ചകളും നിഷ്​കളങ്കമാണ്​.

റോഡി​​​​െൻറ അരികിലൂടെ കുടം തലയിൽ വെച്ച്​ ബാലൻസ്​ ചെയ്​തു പോകുന്ന പെണ്ണുങ്ങളുടെ നിരതന്നെ കാണാം. കൈമുട്ട്​ മുതൽ​ തോൾവരെ വളകൾ അണിഞ്ഞവരുമുണ്ട്​ ആ കൂട്ടത്തിൽ. ദേഹം മുഴുവൻ മറയ്​ക്കാൻ പാകത്തിലുള്ള വലിയൊരു തുണി തലയിൽനിന്നും പിന്നിൽ താഴേക്ക്​ തൂക്കിയിട്ടിട്ടുണ്ട്​. അധികം സ്​ത്രീകളും മോതിരത്തെക്കാൾ വലിപ്പമുള്ള റിങുകൾ കൊണ്ട്​ മൂക്കു കുത്തിയിട്ടുണ്ട്​. ഉദയ്​പൂരിൽ നിന്നും സിറോഹി വരെയ​ുള്ള ഗ്രാമങ്ങളിൽ സഞ്ചാരത്തിന്​ പൊതുജനങ്ങൾ ജീപ്പും ഒാ​േട്ടാറിക്ഷയുമാണ്​ കൂടുതൽ ആശ്രയിക്കുന്നത്​. ടൂവീലർ ഉള്ളവർ നാലുപേരെയൊക്കെ വെച്ചാണ്​ പോകു​ന്നത്​.

ഉച്ചയ്​ക്ക്​ പെട്രോൾ അടിച്ച പമ്പി​​​​െൻറ ഒഴിഞ്ഞ മൂലയിൽ തണലിൽ അൽപം വിശ്രമിക്കാനിരുന്നു. നല്ല കാറ്റുണ്ടായിരുന്നു. ഇരുന്ന ആ തിണ്ണയിൽ കിടന്നുറങ്ങിയാലോ എന്നുപോലും തോന്നിപ്പോയി. അവിടെ നിന്ന്​ പോകുന്ന വഴിയിൽ പലയിടവും മിക്കവാറും വിജനമായിരുന്നു. മരുഭൂമിയെ ഒാർമിപ്പിക്കുന്നപോലെ ഇരുവശങ്ങളിലും മണലും ചെറിയ കല്ലുകളും മാത്രമുള്ള പ്രദേശങ്ങളിലൂടെയായിരുന്നു കടന്നുപോയത്​. ഇടയിൽ മല തുരന്നുണ്ടാക്കിയ രണ്ട്​ തുരങ്കങ്ങളിലൂടെയും കടന്നുപോയി.

റോഡ്​ വക്കിലിരുന്ന്​ ശിൽപങ്ങളുണ്ടാക്കി വിൽക്കുന്ന ഒരു നാടോടി കുടുംബം
 

സിറോസി പട്ടണത്തിൽ എത്തുന്നതിനു മുമ്പായിരുന്നു ആ കാഴ്​ച കണ്ടത്​. റോഡ്​ വക്കിലിരുന്ന്​ ശിൽപങ്ങളുണ്ടാക്കി വിൽക്കുന്ന ഒരു നാടോടി കുടുംബം. അവരിലെ ആണുങ്ങൾ മുൻകൂട്ടി തയാറാക്കിയ അച്ചിലേക്ക്​ വൈറ്റ്​ സിമൻറ്​ നിറച്ച്​ ഉണങ്ങാൻ വെയ്​ക്കുന്നു. ഉണങ്ങിക്കഴിഞ്ഞ അച്ചിൽ നിന്നും ശിൽപങ്ങൾ പുറത്തെടുത്തു കഴിഞ്ഞാൽ അതിൽ ചായം പു​ശി മിനുക്കുന്ന പണിയാണ്​ സ്​ത്രീകൾക്ക്​. അവർക്ക്​ ചുറ്റിലുമായി കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾ.

അവരിലെ ആണുങ്ങൾ മുൻകൂട്ടി തയാറാക്കിയ അച്ചിലേക്ക്​ വൈറ്റ്​ സിമൻറ്​ നിറച്ച്​ ഉണങ്ങാൻ വെയ്​ക്കുന്നു
 

അവരുടെ ലോകം ഞാൻ ക്യാമറയിൽ പകർത്തി. ക​ുട്ടികളുടെ ഫോ​േട്ടാ അവരെ കാണിച്ചു. ഫോ​േട്ടാ അവർക്ക്​ നന്നേ ബോധിച്ചു. ഏത്​ ദൃശ്യത്തിലേക്ക്​ ക്യാമറ തിരിച്ചാലും ഫ്രെയിമിലേക്ക്​ ചിരിച്ച മുഖവുമായി അവർ തള്ളിക്കയറി വന്നു. അവരുടെ മുത്തശ്ശി ശിൽപങ്ങൾക്ക്​ പെയിൻറ്​ അടിക്കു​ന്നുണ്ടായിരുന്നു. അവരുടെ ചിത്രം എടുക്കാൻ തുനിഞ്ഞപ്പോഴും കുട്ടികൾ അവർക്കു ചുറ്റും ഒാടിയെത്തി. എന്തൊക്കെയോ കൊണ്ടുണ്ടാക്കിയ കൂടാരമാണ്​ അവരുടെ വീട്​.

എന്തൊക്കെയോ കൊണ്ടുണ്ടാക്കിയ കൂടാരമാണ്​ അവരുടെ വീട്​
 

കിടക്കാൻ നല്ല വീടോ കഴിക്കാൻ ഭക്ഷണമോ ഇല്ലെങ്കിലും നമ്മളെക്കാൾ സന്തോഷത്തിലാണ്​ അവരെന്നു തോന്നി. കുട്ടികൾ അപ്പോഴും വിട്ടുപോവാതെ നിൽക്കുകയാണ്​. ഞാൻ ബൈക്കെടു​ത്ത്​ അൽപം ദൂരെയുള്ള ഒരു കടയിൽനിന്നും കുറച്ച്​ മിഠായി വാങ്ങി വീണ്ടും അവരുടെ അടുത്ത​ു ചെന്ന്​. അവർക്ക്​ എ​​​​െൻറ സന്തോഷം മിഠായികളായി നൽകി കൈവീശി അവരോട്​ യാത്ര പറഞ്ഞ്​ പോന്നു.

കല്ലുകൾ മനോഹരമായി അടുക്കിയ മതിലുകൾ അവിടുത്തെ​യൊരു പ്രത്യേകതയാണ്​
 

ഉച്ചഭക്ഷണത്തിനായി കയറിയ ഹോട്ടൽ ഒരു ലോറിത്താവളം കൂടിയായിരുന്നു. അവിടെയുണ്ടായിരുന്നവർക്ക്​ എന്നോട്​ ചോദിച്ചറിയാൻ ഒത്തിരി കാര്യങ്ങളുണ്ടായിരുന്നു. ഒറ്റയ്​ക്കാണോ യാത്ര..? എന്താണ്​ ജോലി...? എത്ര രൂപ മൊത്തം വേണ്ടിവരും...? എത്ര രൂപയ്​ക്ക്​ ​െപട്രോൾ അടിക്കേണ്ടിവരു​ം...?  ഇങ്ങനെ തനിച്ച്​ യാത്ര ചെയ്യു​േമ്പാൾ ബോറടിക്കില്ലേ...? അങ്ങനെ ചോദ്യാവലി നീണ്ടു..
അവർക്കിടയിൽ ഒരു വെള്ള തലപ്പാവ്​ ധരിച്ച്​ നെറ്റിയിൽ കുറിയും തൊട്ടിരിക്കുന്ന ആളാണ്​ ഞാൻ പറഞ്ഞിട്ടും മനസ്സിലാവാത്ത കാര്യങ്ങൾ മറ്റുള്ളവർക്ക്​ വ്യക്​തമാക്കിക്കൊടുത്തത്​.

അവിടെ ഭക്ഷണം കഴിക്കാൻ കസേരയും മേശയുമൊന്നുമില്ല. കട്ടിലു മാത്രം. അതിൽ ചമ്രം പടിഞ്ഞിരിക്കണം. കട്ടിലിൽ കുറുകെ വെച്ചിരിക്കുന്ന വീതിയുള്ള പലകയിലാണ്​ ഭക്ഷണം കൊണ്ടുവെയ്​ക്കുന്നത്​. റൊട്ടിയും തൈരും ഉരുളക്കിഴങ്ങു കൊണ്ടുണ്ടാക്കിയ ഒരു വിഭവവുമാണ്​ ഉച്ചഭക്ഷണം. അതിനു ശേഷം കുടിക്കാൻ ഒരു ഗ്ലാസ്​ സംഭാരവും.

പിരിയു​േമ്പാഴും നിഷ്​കളങ്കമായി ചിരിക്കുന്ന ആ കുഞ്ഞു മുഖങ്ങളായിരുന്നു മനസ്സിൽ
 

അവിടെ നിന്ന്​ യാത്ര തുടരുന്നതിനിടയിൽ വഴിയിൽ ഒരിടത്ത്​ ഒരു കരിമ്പിൻ ജ്യൂസ്​ കഴിക്കാൻ നിർത്തി. അവിടെ ഒരു യുവാവ്​ പരിചയപ്പെടാൻ എത്തി. എ​​​​െൻറ യാത്ര അയാൾക്ക്​ ഇഷ്​ടമായതുകൊണ്ടാവണം ജ്യൂസി​​​​െൻറ പൈസ കൊടുക്കാൻ അയാൾ എന്നെ അനുവദിച്ചില്ല.     എന്നോടയാൾ ‘അതിഥി ദേവോ ഭവ..’ എന്നയാൾ പറഞ്ഞു. അയാൾ ബി.ജെ.പിയുടെ ബ്ലോക്ക്​ കമ്മിറ്റി പ്രസിഡൻറാണ്​. സ്വരൂപ്​ എന്നാണ്​ ​േ
പര്​. കേരളത്തിലെ വിദ്യാഭ്യാസത്തെക്കുറിച്ച്​ അയാൾക്ക്​ നല്ല മതിപ്പായിരുന്നു. അതയാൾ തുറന്നുപറഞ്ഞു. അവിടെനിന്നും അൽപ ദൂരം കൂടി സഞ്ചരിച്ച ്​ ‘ജാലോർ’ എന്ന ചെറു പട്ടണത്തിൽ ഞാൻ പത്താം ദിവസത്തെ യാത്ര അവസാനിപ്പിച്ചു.

 

                                                                                                                                 (യാത്ര തുടരുന്നു...)

 

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travelogueindia Tourbike tourmalayalam newsaneesh's travelindian diarysolowithcbr150udaypursirohijalor
News Summary - aneesh's indian diary solo bike travel tenth day in Rajasthan
Next Story