Begin typing your search above and press return to search.
exit_to_app
exit_to_app
Inside of Ajmeer Dargah
cancel
camera_alt??????????????? ????????? ??????????????????? ???? ??????

തലേന്ന്​ ക്യാമറയുണ്ട്​ എന്ന കാരണത്താൽ പ്രവേശനം നിഷേധിച്ച അജ്​മീർ ദർഗക്കകത്ത്​ ഇന്ന്​ രാവിലെ 8.30ന്​ ഞാനെത്തി. ഇന്നലെ വൈകീട്ട്​ കണ്ട ​അതേ തിരക്കായിരുന്നു രാവിലെയും അനുഭവപ്പെട്ടത്​. തലയിൽഒരു വെള്ളത്തൂവാലയും ധരിച്ച്​ പ്രധാന കവാടത്തിലൂടെ അകത്തേക്ക്​ കടന്നു. ഒര​ു ഭാഗത്ത്​ അൽപം മുകളിലായി അജ്​മീർ ചെമ്പ്​ എന്നറിയപ്പെടുന്ന വലിയ പാത്രം കാണാനായി. അതിൽ നിറയെ നോട്ടുകെട്ടുകളും അരി നിറച്ച സഞ്ചികളുമാണ്​ കണ്ടത്​. സ്​ത്രീകളും കുട്ടികളുമടക്കം നിരവധിപേർ അപ്പോൾ മഖ്​ബറയ്​ക്കുള്ളിൽ ഉണ്ടായിരുന്നു. കുളത്തിൽനിന്നും അംഗശുദ്ധി വരുത്തിയാണ്​ പലരും ദർഗാ ഷെരീഫിലേക്ക്​ പ്രവേശിക്കുന്നത്​. ദർഗയുടെ കവാടത്തിനു പുറത്ത്​ മാർബിൾ തറയിലിരുന്നുകൊണ്ട്​ കലാകാരന്മാർ ഖവ്വാലി അവതരിപ്പിക്കുന്നുണ്ട്​. ഇത്ര കാലത്തെ ഇതൊക്കെ എങ്ങനെ നടക്കുന്നു എന്ന്​ വിസ്​മയിച്ചുപോയി.

അജ്​മീർ ദർഗയുടെ പ്രവേശനകവാടം
 

ഗായകർക്കു ചുറ്റുമായി വിശ്വാസികളും ഇരിപ്പുറപ്പിച്ചിട്ടുണ്ട്​.  ഹർമോണിയവും ഡോലക്കും കണ്​ഠനാളത്തിൽനിന്നുയരുന്ന സൂഫി സംഗീതവും ചേർന്ന്​ ആത്​മീയതയുടെ അഭൗമമായ ഒരന്തരീക്ഷം അവിടെ സൃഷ്​ടിക്കപ്പെട്ടിരിക്കുന്നു. ദർഗയ്​ക്കുള്ളിൽ പ്രവേശിക്കുന്ന വിശ്വാസികളുടെ കൈയിൽ ഒരു കൂട്ട നിറയെ പനിനീർപുഷ്​പങ്ങളും പച്ചനിറത്തിലുള്ള പട്ടു തുണിയും ചന്ദനത്തിരിയുടെ പെട്ടിയും കാണം. ഖ്വാജാ മുഉനുദ്ദീൻ ചിശ്​തിയുടെ ഖബറിടത്തിൽ പുഷ്​വൃഷ്​ടി നടത്തി ചന്ദനത്തിരിയും പച്ചപ്പട്ടും അർപ്പിച്ച്​ വിശ്വസികൾ പുറത്തിറങ്ങി. ദർഗയുടെ അകത്തെ കല്ലിലും തൂണിലും വാതിലുകളിലും തൊട്ട്​ മുഖത്തും കൈയിലും തലോടി അനുഗ്രഹം തേടുന്ന വിശ്വാസികളെയ​ും കാണാം. ജീവിതത്തിൽ നേരിട്ടുകൊണ്ടിരിക്കുന്ന വിഷമതകളും യാതനകളും ഇറക്കിവെക്കാനുള്ള അത്താണി തേടിയാണ്​ അവർ വന്നിരിക്കുന്നതെന്ന്​ അവർ വാർത്തുകൊണ്ടിരിക്കുന്ന കണ്ണീർ ചാലുകൾ ഒാർമപ്പെടുത്തുന്നു.

അജ്​മീർ ദർഗയ്​ക്കുള്ളിൽ കണ്ട മലയാളത്തിൽ എഴുതിയ കാണിക്ക വഞ്ചി
 

മഖ്​ബറയ​ുടെ പല ഭാഗങ്ങളിലായി ഇരിക്കുന്ന സൂഫിവര്യന്മാരുടെ അടുക്കൽ നേരിട്ട്​ പോയി വിഷമങ്ങൾ പറഞ്ഞ്​ അനുഗ്രഹങ്ങൾ തേടുന്നവരും ധാരാളമുണ്ട്​. മഖ്​ബറയിലെ ഭിത്തികളിൽ രണ്ട്​ കൈയും അമർത്തി മുഖം കൊണ്ട്​ ചേർത്ത്​  ദീർഘനേരം ​പ്രാർത്ഥന നിർഭരമായി നിൽക്കുന്ന കുറേ വിശ്വാസികൾ. മഖ്​ബറക്ക്​ അകത്ത്​ പലയിടത്തീം കണ്ട മലയാളം ബോർഡുകൾ അജ്​മീറിലേക്കുള്ള വിശ്വാസികളുടെ വലിയൊരു നിര കേരളത്തിൽനിന്നുമാണെന്ന്​ സാക്ഷ്യപ്പെടുത്തുന്നു.

 

അജ്​മീർ ദർഗയുടെ ഉൾവശം
 

അൽപ നേരത്തിനു ശേഷം ഞാൻ മഖ്​ബറയുടെ പുറത്തുകടന്നു. തെരുവു കച്ചവടങ്ങൾക്കരികിലൂടെ റൂമിലേക്ക്​ നടന്നു. അതിവിദഗ്​ധന്മാരായ പോക്കറ്റടിക്കാർ വിലസുന്ന കേന്ദ്രമായതിനാൽ ഒരു മൊബൈൽ മാത്രമേ ഞാൻ എടുത്തിരുന്നുള്ളു.പഴ്​സ്​ റൂമിൽ തന്നെ വെച്ചിട്ടാണ്​ ഞാൻ പോന്നത്​.

ദർഗയുടെ പുറംകാഴ്​ച
 

റൂമിൽനിന്നും 11 മണി​േയാടെ ഞാൻ അജ്​മീറിനോട്​ വിടപറഞ്ഞു. 15 കിലോ മീറ്റർ അപ്പുറത്തുള്ള പുഷ്​കർ എന്ന പ്രദേശമായിരുന്നു ലക്ഷ്യം. ഒരു മലഞ്ചെരിവിലൂടെ കയറിയിറങ്ങിവേണം പുഷ്​കറിലെത്താൻ. അവിടേക്കുള്ള യാത്രയിൽ പാറക്കെട്ടുകൾക്കിടയിൽ സിംഹവാലൻ കുരങ്ങന്മാരെ കാണാം. നേരേ ചെന്നത്​ പുഷ്​കർ തടാകത്തിലേക്കാണ്​. തടാകത്തിനു ചുറ്റും നിരവധി ക്ഷേത്രങ്ങളുണ്ട്​. വിശ്വാസികൾ ഒര​ു​ പുണ്യതടാകമായാണ്​ പുഷ്​കറിനെ കാണുന്നത്​.

പുഷ്​കർ തടാകത്തി​​​​​​​െൻറ ദൂരക്കാഴ്​ച
 

ചെയ്​തുപോയ പാപങ്ങൾ കഴുകിക്കളയാൻ പുഷ്​കർ തടാകത്തിൽ മുങ്ങിനിവർന്നാൽ മതിയെന്നാണ്​ വിശ്വാസം. ചിലർ തടാകത്തിലിറങ്ങി കുളിക്കുന്നുണ്ട്​. പടവിൽ ഇരുന്നുകൊണ്ട്​ ഒരമ്മ കുട്ടികളെ കുളിപ്പിക്കുന്നുണ്ടായിരുന്നു. കൽപ്പടവി​​​​​​​​െൻറ വിടവിൽ കത്തിച്ചു തിരുകിയ ചന്ദനത്തിരി അവിടെമാകെ സുഗന്ധം പരത്തി. പുഷ്​കർ തടാകത്തി​​​​​​​​െൻറ കരയിലും സിംഹവാലൻ കുരങ്ങന്മാർ വിലസുന്നുണ്ട്​.

തടാക സന്ദർശനവും കഴിഞ്ഞ്​ നേരേ പോയത്​ തൊട്ടടുത്തുതന്നെയ​ുള്ള ബ്രഹ്​മ ക്ഷേത്രത്തിലേക്കായിരുന്നു. 14ാം നൂറ്റാണ്ടിൽ നിർമിച്ച ഇൗ​ ക്ഷേത്രം പുഷ്​കറി​​​​​​​​െൻറ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്​. ക്ഷേത്രത്തിലേക്കുള്ള വഴിയോരങ്ങളിൽ നിറയെ കച്ചവടക്കാരാണ്​.തുണിത്തരങ്ങളും ആഭരണങ്ങള​ും പാദരക്ഷകളും ഭക്ഷണപാനീയങ്ങളും നിരത്തി വഴി​േയാരത്തെ കച്ചവടക്കാർ സന്ദർശകരെ കാത്തിരിക്കുന്നു. അവിടെനിന്ന്​ ദാഹമകറ്റാൻ ‘ജൽമീര സോഡ’യും കുടിച്ച്​ ഞാൻ ജയ്​പൂർ ലക്ഷ്യമാക്കി നീങ്ങി. റോഡുകൾ കുറ്റമറ്റതായിരുന്നതിനാൽ 4.30 ഒാ​ടെ രാജസ്​ഥ​​​​​​​​െൻറ  തലസ്​ഥാനമായ ജയ്​പൂരിൽ സുഖമായെത്തി.

പുഷ്​കർ തടാകത്തിൽ കുഞ്ഞിനെ കുളിപ്പിക്കുന്ന അമ്മ
 

യാത്രയുടെ ലഹരിയിൽ ഉച്ചഭക്ഷണത്തി​​​​​​​​െൻറ കാര്യം പോലും ഒാർത്തില്ല. വിശന്നുതുടങ്ങിയപ്പോൾ വഴിയോരത്തൊന്നും നല്ല ഹോട്ടലുകൾ കണ്ടതുമില്ല.വൈകിട്ട്​ റൂമിലെത്തി ബാഗും സാധനങ്ങളും അ​ടുക്കിവെച്ച്​ പുറത്തിറങ്ങി. നല്ലൊരു ഭക്ഷണശാല തപ്പി കുറേ നേരം അലഞ്ഞു. വെറും തൈരും കൂട്ടി റൊട്ടി കഴിക്കാൻ ഇനിയും വയ്യ. കാര്യമായി​െട്ടന്തെങ്കിലും കഴിക്കാൻ വേണമായിരുന്നു. വിശപ്പ്​ അതി​​​​​​​​െൻറ മൂർധാവിൽ തൊട്ടിരുന്നു. ജോധ്​പൂരി​െല മട്ടൻകറി പ്രസിദ്ധമാണെന്ന്​ കേട്ടിരുന്നെങ്കിലും കഴിക്കാനായില്ല. എന്തായാലും, ജയ്​പൂരിൽനിന്ന്​ മട്ടൻ കറിയും കൂട്ടി രണ്ടുതരം റൊട്ടി കഴിച്ചു. എന്നും ചെലവു ചുരുക്കലല്ലേ ഇന്ന്​ ഗംഭീരമാക്കാമെന്നു വിചാരിച്ചു.  

നല്ല തിരക്കുള്ള നഗരമാണ്​ ജയ്​പൂർ. ഒരു ട്രാഫിക്​ സിഗ്​നലിന്​ സമീപം വെച്ച്​ ബൈക്കിനടുത്തൂകൂടി കടന്നുപോയ ഒരു സ്​ത്രീ സൈഡ്​ മിററിൽ തട്ടി അതി​​​​​​​​െൻറ ഒര​ു നട്ട്​ ഇളകിപ്പോയിരുന്നു.അതിനു ശേഷം ഏതെങ്കിലുമൊരു ദിശയിലേക്ക്​ മിറർ തിരിഞ്ഞുകൊണ്ടിരിക്കും. തൽക്കാലം ഒരു നട്ട്​ സംഘടിപ്പിച്ച്​ മിറർ ഫിറ്റ്​ ചെയ്​ത്​ രാത്രിയോടെ റൂമിൽ തിരികെയെത്തി. ജയ്​പൂർ നഗരത്തി​​​​​​​​െൻറ ചരി​ത്രത്തിലേക്കും സ്​മാരകങ്ങളിലേക്കുമുള്ള യാത്ര 17ാം ദിവസത്തിലേക്ക്​ മാറ്റിവെച്ചിരിക്കുന്നു.

Show Full Article
TAGS:solowithcbr150 aneesh&39;s travel indian diary rajasthan bike tour travelogue india Tour malayalam news ajmeer jaipur 
News Summary - aneesh's indian diary solo bike travel sixteenth day at ajmeer
Next Story