Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
hawa mahal
cancel
camera_alt

ഹവാ മഹൽ    

Homechevron_rightTravelchevron_rightAdventurechevron_rightജയ്​പൂരി​െൻറ കോട്ട...

ജയ്​പൂരി​െൻറ കോട്ട കൊത്തളങ്ങളിലൂടെ

text_fields
bookmark_border

ജയ്​പൂരിലെ കാഴ്​ചകൾ തേടി രാവിലെ ഒമ്പത്​ മണിക്കുതന്നെ റൂമിൽനിന്നിറങ്ങി. ആമേർ കോട്ടയിലേക്കായിരുന്നു ആദ്യം പോയത്​. കോട്ടയു​െട പരിസരത്ത്​ എത്തുന്നതിനു മുമ്പുതന്നെ ദൂരെ റോഡിൽനിന്ന്​ ആമേർ കോട്ടയുടെ ചന്തം കാണാനാകും. കോട്ടയ്​ക്ക്​ താഴെയ​ുള്ള ജലാശയത്തിനും ഉദ്യാനത്തിനും അരികെയുള്ള പടികൾ കടന്നുവേണം അതിനകത്ത്​ പ്രവേശിക്കുവാൻ. പടവുകൾ കടന്ന്​ കോട്ടയ്​ക്കകത്തെത്തു​േമ്പാൾ തളർന്നുവീഴാൻ പാകത്തിനായിട്ടുണ്ടാവും. വാസ്​തുവിദ്യയുടെ അതിശയങ്ങളും ശിൽപഭംഗിയും ചേർത്ത്​ സന്ദർശകനെ അദ്​ഭുതപ്പെടുത്തുന്ന ഒരു വിസ്​മയമാണ്​ ആമേർ കോട്ട.

ആമേർ കോട്ടയുടെ ഉൾവശം

കാര്യമായ പ്രദർശനവസ്​തുക്കളൊന്നും കോട്ടയ്​ക്കകത്തില്ല. ഇടനാഴികളിലൂടെ ചുറ്റിത്തിരിഞ്ഞും ഒാരോ പടവുകളും കയറിയിറങ്ങിയും ഒാരോരോ മുറികളിലും മുറ്റങ്ങളും കണ്ടുനടന്നു. 'ശീഷ്​മഹൽ' എന്നറിയപ്പെടുന്ന മിറർ പാലസി​​​​െൻറ അകത്തും പുറത്തും കണ്ണാടിയിൽ രൂപകൽപന ചെയ്​ത കലാ സൃഷ്​ടികൾ കാണാം. ഒ​േട്ടറെ ബോളിവുഡ്​ ചിത്രങ്ങളുടെ മനോഹരമായ ലൊക്കേഷൻ ആയിരുന്നത്​ ആമേർ കോട്ടയാണ്​. 'മുഗൾ എ അഅ്​സം' എന്ന സിനിമയിലെ വശ്യമായ നൃത്തരംഗത്തിൽ ഇൗ കോട്ടയു​െട ഭംഗി കണ്ടത്​ ഒാർമവന്നു. 400 വർഷങ്ങൾക്കു മുമ്പ്​ പണികഴിപ്പിച്ച ആമേർ കോട്ട ആരവല്ലി പർവതനിരകളിലേക്ക്​ മുഖംനോക്കി നിൽക്കുന്നു. തൊട്ടടുത്ത്​ കാണുന്ന ജയ്​ഘട്ട്​ കോട്ടയിലേക്ക്​ വഴി ഉണ്ടാക്കി ബന്ധിപ്പിച്ചിട്ടുമുണ്ട്​.

jalmahal jaipur
ജൽമഹൽ

കോട്ടയിൽനിന്നിറങ്ങിയ ഞാൻ നേരേ പോയത്​ 'ജൽമഹൽ' പരിസരത്തേക്കായിരുന്നു. അതിനുള്ളിൽ സന്ദർശകർക്ക്​ പ്രവേശനമില്ല. തടാകക്കരയിൽനിന്നും ജൽമഹലിനെ കണ്ട്​ ഫോ​േട്ടാകളും എടുത്തു. വഴിവാണിഭക്കാരുടെ അടുത്തേക്ക്​ നീങ്ങി. അവിടെനിന്നും റൊട്ടികൊണ്ടുണ്ടാക്കിയ ഒരു വിഭവം കഴിച്ചു. അതി​​​​െൻറ പേര്​ അയാൾ പറഞ്ഞെങ്കിലും മറന്നുപോയി. ഒരു ഉന്തുവണ്ടിയിലായിരുന്നു അയാളത്​ പാചകം ചെയ്​ത്​ വിറ്റിരുന്നത്​. നല്ല എരിവുള്ള മസാലക്കൂട്ടുകൊണ്ടുണ്ടാക്കിയ വേറൊരു വിഭവത്തി​​​​െൻറ കൂടെയാണ്​ റൊട്ടി കഴിച്ചത്​.

Amer fort Jaipur
ആരവല്ലി പർവതങ്ങളിലേക്ക്​ മുഖംനോക്കിയാണ്​ ആമേർ കോട്ട നിലകൊള്ളുന്നത്​

ഒരു ദിവസംകൊണ്ട്​ ജയ്​പൂരി​​​​െൻറ പ്രധാന കവാടങ്ങൾ എല്ലാം കണ്ടുതീർക്കാനാവുമോ എന്ന്​ സംശയമായിരുന്നു. ഉച്ചയ്​ക്ക്​ ശേഷം ഞാൻ സിറ്റി പാലസിന്​ അകത്തുകയറി. പൂന്തോട്ടങ്ങളും ക്ഷേത്രങ്ങളും സംഗീത നൃത്ത മണ്ഡപങ്ങളും സഭാതലങ്ങളും നിറഞ്ഞ രാജകീയ കേന്ദ്രമായിരുന്നു സിറ്റി പാലസ്​. കൊട്ടാരത്തിനകത്തെ ഒരു പ്രദർശനശാലയിലും ഫോ​ട്ടോഗ്രഫി അനുവദിച്ചിരുന്നില്ല. ഒളിഞ്ഞും മറഞ്ഞും എടുക്കുന്നത്​ പിടിക്കപ്പെട്ടാൽ 500 രൂപ പിഴയടക്കേണ്ടിവരും. വിവിധതരം ആയുധങ്ങളുടെ വലിയൊരു ശേഖരം അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്​. കഠാര മുതൽ നീളൻ തോക്കുകൾ വരെ അതിലുണ്ട്​.

ദർബാർ ഹാളിലെ ശിൽപഭംഗികൾ ആരെയും അതിശയിപ്പിക്കുന്നതാണ്​

മുകളിൽ സ്​ഫടിക ദീപങ്ങളാൽ അലങ്കരിച്ച ചുവപ്പ്​ സിംഹാസനങ്ങളും ചെറു ഇരിപ്പിടങ്ങളും ഒരുക്കിവെച്ച ഒരു ദർബാർ ഹാൾ കൊട്ടാരത്തിനകത്തുണ്ട്​. ഇപ്പോൾ ദർബാർ പിരിഞ്ഞ്​ രാജാവും പരിവാരങ്ങളും അവിടെനിന്ന്​ എഴുന്നേറ്റ്​ പോയി​േട്ടയുണ്ടാവൂ എന്ന്​ തോന്നും ആ ഹാൾ കാണു​േമ്പാൾ. ചുമരിൽ പല കാലങ്ങളിൽ അധികാരം വാണ രാജാക്കന്മാരുടെ വലിയ ചിത്രങ്ങൾ തൂക്കിയിട്ടുമുണ്ട്​.

കൊട്ടാരത്തിനകത്തെ കലാകാരികൾ

കൊട്ടരത്തിനകത്ത്​ പാവക്കൂത്ത്​ അരങ്ങേറിയിരുന്നു. പാട്ടിനും വാദ്യമേളങ്ങൾക്കുമനുസരിച്ച്​ തിരശ്ശീലക്കു മുകളിലുള്ള അദൃശ്യമായ കൈവിരലുകളുടെ ചലനത്തിൽ പാവകൾ നിറഞ്ഞാടി ആസ്വാദകരെ അമ്പരപ്പിച്ചു.

jandar mandar
ജന്തർ മന്തറിൽ സൂര്യ​​​​െൻറ നിഴലുകൾ അളന്ന്​ സമയം കണ്ടെത്തുന്ന സംവിധാനങ്ങളുണ്ട്​

സിറ്റി പാലസിനു തൊട്ടടുത്ത്​ തന്നെയായി സ്​ഥിതി ചെയ്യുന്ന ജന്തർമന്തറിലേക്കായിരുന്നു അടുത്ത നീക്കം. അനേകം ജ്യോതിശാസ്​ത്ര ഉപകരണങ്ങളുടെ ഒരു കലവറ തന്നെയാണ്​ ജന്തർമന്തർ. സൂര്യപ്രകാശത്തിനനുസരിച്ച്​ നിഴൽരൂപങ്ങളിൽ വരുന്ന മാറ്റത്തി​​​​െൻറ തോത്​ നോക്കി സമയം നിർണയിക്കാൻ കഴിയുന്ന ഉപകരണങ്ങൾ അവിടെയുണ്ട്​. സമയ നിർണയം കൂടാതെ സൂര്യഗ്രഹണ പ്രവചനവും പ്രധാന ക്ഷേത്രങ്ങളുടെ സ്​ഥാനനിർണയവും മനസ്സിലാക്കാൻ കഴിയുന്ന ഉപകരണങ്ങളും ജന്തർമന്തറിൽ സ്​ഥാപിച്ചിട്ടുണ്ട്​. സൂര്യപ്രകാശത്തിനനുസരിച്ച്​ നീങ്ങിക്കൊണ്ടിരിക്കുന്നന നിഴലുകൾ സൂചിപ്പിക്കുന്ന സമയവും ജന്തർമന്തറിലെ ഘടികാരങ്ങളിലെ സമയവും കിറുകൃത്യം. അവിടുത്തെ വിഡിയോ ഗാലറയിലിരുന്ന്​ ജ്യോതിശാസ്​ത്ര ഉപകരണങ്ങളുടെ ശാസ്​ത്രീയവശം വ്യക്​തമാക്കുന്ന 10 മിനിട്ട്​ ദൈർഘ്യമുള്ള ക്ലിപ്പ്​ കാണാനായി.

ജന്തർ മന്തറിന്​ സമീപത്തെ വഴിയോര കച്ചവടം

സമയക്കുറവ്​ കാരണം 'ഹവാമഹൽ' എന്ന മാളിക കാണാൻ കഴിഞ്ഞില്ല. ജന്തർ മന്തറിന്​ അടുത്തുതന്നെയാണ്​ ഹവാമഹലും. ജയ്​പൂരിലെ ചരിത്രപ്രസിദ്ധമായ ചില സ്​ഥലങ്ങൾ കണ്ടും പ്രധാനപ്പെട്ട ചില സ്​ഥലങ്ങൾ വിട്ടുകളഞ്ഞും നഗരവീഥിയിലൂടെ സഞ്ചരിക്കു​േമ്പാൾ ഏതോ ടൈം മെഷീനിൽ കയറി നൂറ്റാണ്ടുകൾക്കപ്പുറത്ത്​ വന്നിറങ്ങിയതുപോലെ തോന്നും.

പാവക്കൂത്ത്​


(യാത്ര തുടരുകയാണ്​...)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:traveloguerajasthanjaipurindia Tourbike tourmalayalam newsindian diarysolowithcbr150amer fortjandar mandaraneesh's travel
Next Story