Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
udaipur
cancel
Homechevron_rightTravelchevron_rightAdventurechevron_rightഉദയ്​പൂർ, അഥവാ...

ഉദയ്​പൂർ, അഥവാ തടാകങ്ങളുടെ നഗരം

text_fields
bookmark_border

ഇന്ന്​ ഉദയ്​പൂർ വിട്ട്​ എങ്ങോട്ടും പോകാൻ പ്ലാൻ ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ അൽപം വൈകിയാണ്​ ഉണർന്നത്​. രാവിലെ 9.30നായിരുന്നു ഉദയ്​പൂരിലെ 'സിറ്റി പാലസ്​' ലക്ഷ്യമാക്കി യാത്ര തുടങ്ങിയത്​.'തടാകങ്ങളുടെ നഗരം' എന്ന്​ ഉദയ്​പൂരിനെ വിളിക്കുന്നത്​ വെറുതെയല്ല എന്ന്​ ഇൗ നഗരത്തിലൂടെ യാത്ര ചെയ്​താൽ മനസ്സിലാകും. പല വഴികളിലും റോഡിന്​ ഒരു വശത്ത്​ തടാകം കാണാം. ചിലപ്പോൾ തടാകത്തിന്​ കുറുകെയുള്ള ചെറുപാലങ്ങൾ കടന്നുവേണം അപ്പുറം കടക്കാൻ.

ഇൗ യാത്രയിൽ ഞാൻ ആദ്യം ഉൾ​െപ്പടുത്തിയ നഗരങ്ങളിലൊന്നായിരുന്നു ഉദയ്​പൂർ. അഹമ്മദാബാദിൽ തങ്ങിയ രാത്രിയിലെ ചാറ്റിങ്ങിനിടയിൽ സുഹൃത്ത്​ സുലൈമാൻ നിർദേശിച്ചതാണ്​ ഉദയ്പൂർ. അങ്ങനെയാണ്​ അഹമ്മദാബാദി​ൽനിന്ന്​ രാജസ്​ഥാനിലെ ​ജയ്​സൽമീറിലേക്ക്​ പോകുന്ന വഴി ഉദയ്​പൂർ വഴിയാക്കിയത്​.

ഉദയ്​പൂരിലെ സിറ്റി പാലസ്​ രജപുത്ര വംശത്തി​​​െൻറ രാജകീയ പ്രൗഡി ഒന്നാകെ സന്ദർശകർക്കുമുന്നിൽ തുറന്നിട്ടിരിക്കുന്നു. കൊട്ടാരത്തിലെ അടുക്കളയിൽ ഉയോഗിച്ചിരുന്ന പാത്രങ്ങൾ മുതൽ യുദ്ധത്തിന്​ ഉപയോഗിച്ചിരുന്ന ആയുധങ്ങൾ വരെ സിറ്റി പാലസി​​​െൻറ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു. 300 രൂപയാണ്​ ടിക്കറ്റ്​ ചാർജ്​. ശരിക്കും കൊട്ടാരം കണ്ടറിയാൻ തീര​ുമാനിച്ചാൽ വൈകുന്നേരമായാലും നിങ്ങൾക്കതിനകത്തുനിന്ന്​ ഇറങ്ങാൻ കഴിയില്ല. 16ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച സിറ്റി പാലസി​​​െൻറ മുകളിൽനിന്ന്​ നോക്കിയാൽ ഉദയ്​പൂർ നഗരത്തി​​​െൻറ മനോഹരമായ ദൃശ്യം കാണാം. കൊട്ടാരത്തി​​​െൻറ ചില ജനൽ വാതില​ുകൾ തുറക്കുന്നത്​ പിച്ചോള തടാകത്തി​​​െൻറ മനംമയക്കുന്ന കാഴ്​ചകളിലേക്കാണ്​. കൊത്തുപണികൾ, ശിൽപങ്ങൾ, ചിത്രങ്ങൾ, മനോഹരമായ പൂന്തോട്ടങ്ങൾ... രാജകാലത്തി​​​െൻറ ഗരിമ മങ്ങാതെ ഇപ്പോഴും അവിടെ കാത്തുവെച്ചിരിക്കുന്നു. കൊട്ടാരത്തിനകത്ത്​ പലയിടങ്ങളിലും ഇടുങ്ങിയ ഇടനാഴികൾ കാണാം. തലകുനിച്ചുവേണം അതിനകത്ത്​ കയറാൻ. ചുവപ്പും പച്ചയും നീലയും നിറത്തിലുള്ള കണ്ണാടികൾ അകത്തേക്ക്​ കടക്കുന്ന പകൽവെളിച്ചത്തിൽ മഴവിൽ വർണങ്ങൾ ചാർത്തുന്നു. കൊട്ടാരത്തിനകത്തെ ചിത്രരചനയിലും രൂപകൽപനയിലും ഉപയോഗിച്ചിരിക്കുന്ന നിറക്കൂട്ടുകൾക്ക്​ എന്തോ പ്രത്യേകതകൾ ഉള്ളതായി തോന്നി.

1875ൽ മഹാറാണ സഞളജയ സിങ്​ നിർമിച്ച ലൈബ്രറിയുണ്ട്​. അതിനുള്ളിൽ കാണുന്ന പ​ഴയതരം ഫാൻ ഇറ്റലിയിൽനിന്നും പുറത്ത്​ നിലത്ത്​ വിരിച്ചിരിക്കുന്ന ടൈൽസ്​ ചൈനയിൽനിന്നും കൊണ്ടുവന്നതാണത്രെ. രജപുത്ര രാജാവായിരുന്ന മഹാറാണ പ്രതാപി​​​െൻറ ആയുധങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന മുറിയിൽ ആയുധങ്ങളുടെ മൊത്തം ഭാരം 35 കിലോ ഗ്രാം എന്നെഴുതി വെച്ചിട്ടുണ്ട്​. ഉദയ്​പൂർ ജയിലുകളിൽ അന്നുണ്ടായിരുന്ന തടവുപുള്ളികൾ നെയ്​ത പരവതാനിയും വിരിച്ച മുറിയിലേക്ക്​ കയറിയപ്പോഴാണ്​ തടവുപുള്ളികളിലെ കലാകാരന്മാരെ നമ്മൾ തിരിച്ചറിയുക.

രജപുത്ര രാജകീയതയുമായി ബന്ധപ്പെട്ട രണ്ട്​ മൃഗങ്ങളാണ്​ ആനയും കുതിരയും. കൊട്ടാരത്തിനകത്ത്​ കാണുന്ന ചിത്രങ്ങളും ശിൽപങ്ങളും കൊത്തുപണിയുമെല്ലാം അത്​ നമുക്ക്​ ബോധ്യമാക്കി തരുന്നു. ആനയെ അണിയിക്കുന്ന നെറ്റിപ്പട്ടം ​േപാലുള്ള ആഭരണങ്ങളും തലയിലും കാലിലും അണിയാനുള്ള തിളങ്ങുന്ന വസ്​ത്രങ്ങളും കൊട്ടാരത്തിനകത്ത്​ പ്രദർശനത്തിന്​ വെച്ചിട്ട​ുണ്ട്​.

മൂന്നര മണിക്കൂറാണ്​ കൊട്ടാരത്തിനകത്ത്​ ചെലവഴിച്ചത്​.പൊരി വെയിലത്ത്​ പാർക്ക്​ ചെയ്​ത ബൈക്കുമെടുത്ത്​ 'പിച്ചോള' തടാകത്തിലെ ബോട്ടിങ്​ ലക്ഷ്യമാക്കി നീങ്ങി. സന്ദർശകർ കുറവായതിനാൽ ബോട്ട്​ നിറഞ്ഞാൽ മാത്രമേ പുറപ്പെടുമായിരുന്നുള്ളു. സഹയാത്രികരെ കാത്ത്​ അരമണിക്കൂറോളം ബോട്ടിലിരിക്കേണ്ടിവന്നു. ബോറടിച്ചു തുടങ്ങിയപ്പോൾ തടാകത്തിൽ നീന്തിത്തുടിക്കുന്ന താറാവിനെയും കുറുകെ പറക്കുന്ന പ്രാവിനെയും ക്യാമറയിലാക്കി സമയം തള്ളിനീക്കി. അര മണിക്കൂർ കാത്തിട്ടും ആളുകൾ വരാതായപ്പോൾ ആ പണി ഉപേക്ഷിച്ച്​ ഞാൻ അടുത്ത ലക്ഷ്യത്തിലേക്ക്​ വിട്ടു. ഉദയ്​പൂരിൽ ഇപ്പോൾ സീസൺ അല്ല. സിറ്റി പാലസിൽ മാത്രമാണ്​ തിരക്ക​ുള്ളത്​.

ഉച്ചയ്​ക്കു ശേഷം ഞാൻ പോയത്​ ശിൽപഗ്രാമത്തിലേക്കാണ്​.ഗ്രാമീണ കലകളെയും കരകൗശല വിദ്യകളെയും പരിചയപ്പെടുത്തുന്ന ഒരു കേന്ദ്രമായിരുന്നു 'ശിൽപഗ്രാമം'. ഞാൻ ചെല്ലു​േമ്പാൾ പരമ്പരാഗത കലാകാരന്മാരുടെ സംഗീതവിരുന്ന്​ നടക്കുകയായിരുന്നു. രാജസ്​ഥാനി സംഗീതവും നാടോടി നൃത്തവും തകർത്തു. പരിപാടിക്കു ശേഷം കലാകാരന്മാരെ പരിചയപ്പെടാനും മറന്നില്ല. അവർക്കൊപ്പമിരുന്ന്​ ഫോ​േട്ടായെടുത്തു. അവരുടെ ഹർമോണിയത്തിൽ വിരലുകളോടിച്ചു. ശിൽപഗ്രാമത്തിൽ കച്ചവടം ചെയ്യുന്ന പുരാതന വസ്​തുക്കളുടെയും പെയിൻറിങ്ങുകള​ുടെയുമൊക്കെ വില ചോദിച്ചറിഞ്ഞു. വിലപേശലിൽ തോറ്റുതരാതെ യോദ്ധാക്കളെപ്പോലെ അവർ പൊരുതി നിന്നതിനാൽ ഒന്നും വാങ്ങാതെ ഇടം കാലിയാക്കി.

350 വർഷം പ​ഴക്കമുള്ള ജഗദീഷ്​ നാഥ ക്ഷേത്രത്തിൽ കൊത്തുപണികളുടെ ധാരാളിത്തം

ഉച്ചഭക്ഷണം പഴങ്ങളിൽ ഒതുക്കി. പിന്നീട്​ എത്തിയത്​ 'ജഗദീഷ്​ നാഥ ക്ഷേത്രത്തിലാണ്​. 350 വർഷം പ​ഴക്കമുള്ള ക്ഷേത്രസമുച്ചയത്തിനു ച​ുറ്റും കൊത്തുപണികളുടെ ധാരാളിത്തം. മാർബിളിൽ തീർത്ത പടികടന്നുവേണം ക്ഷേത്രത്തിനക​ത്തെ സന്നിധിയിൽ എത്താൻ.

ഇന്നത്തെ കാഴ്​ചകൾ മതിയാക്കി ഏഴ്​ മണിയോടെ റൂമിൽ തിരികെയെത്തി. നാളത്തെ യാത്രയ്​ക്കു വേണ്ട റൂട്ടും മറ്റു കാര്യങ്ങള​ും ഒരിക്കൽ കൂടി ഉറപ്പുവരുത്തി. രാജസ്​ഥാ​​​െൻറ കണ്ടുതീരാത്ത കാഴ്​ചകൾ നിധിപോലെ ഒളിഞ്ഞുകിടക്കുന്നുവെന്ന വിശ്വാസത്തോടെ നേരത്തെ കിടന്നുറങ്ങ​െട്ട...
(യാത്ര തുടരും....)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travelogueindia Tourbike tourmalayalam newsindian diaryAhammedabadsolowithcbr150udaypuraneesh's travel
Next Story