Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTravelchevron_rightNaturechevron_rightര​ണ്ട്​ കി​ലോ​മീ​റ്റ​ർ ...

ര​ണ്ട്​ കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വും 820 അ​ടി ആഴവും; അമ്പരപ്പി​ക്കുന്ന അൽ വഅബ ഗർത്തം

text_fields
bookmark_border
Al Wahbah crater
cancel
camera_alt

വഅബയെന്ന ദൃശ്യവിസ്‌മയം 

ഒഴിവുദിനങ്ങളിൽ മൊബൈലിൽ നേരം കളയുന്നതിനുപകരം ഒന്ന്​ പുറത്തിറങ്ങി നോക്കിക്കൂടേ. ഗൾഫ്​ നാടുകളിൽ ഇനിയുമിനിയും കാണാൻ ബാക്കിയുള്ള കാഴ്​ചകളുടെ കലവറയാണുള്ളത്​. അങ്ങനെയാണ്​ സഹപ്രവർത്തകരുമൊത്ത്​ ഒരു വെള്ളിയാഴ്​ച യാത്ര പ്ലാനിട്ടത്​.

മ​രു​ഭൂ​മി​യി​ലെ ദൃ​ശ്യവി​സ്മ​യമായ അൽ വ​അബ ഗ​ർ​ത്തം കാണാനാണ്​ ഇൗ യാ​ത്ര. ​എട്ടുപേ​രാ​ണ് യാ​ത്ര​സംഘത്തിലുള്ളത്​. വെ​ള്ളി​യാ​ഴ്ച ആ​യ​തുകൊ​ണ്ട് നേ​ര​ത്തെത​ന്നെ യാ​ത്ര ആ​രം​ഭി​ച്ചു. ഉച്ചഭ​ക്ഷ​ണ​വും കു​റ​ച്ചു പഴങ്ങളും മ​റ്റ്​ അ​വ​ശ്യസാ​ധ​ന​ങ്ങ​ളും കരുതി. വഅബയിലേക്ക്​ ജി​ദ്ദ​യി​ൽനി​ന്ന്​ പ്ര​ധാ​ന​മാ​യും ര​ണ്ട് റൂ​ട്ടു​ക​ളു​ണ്ട്. ഒ​ന്ന് തൂ​വ​ൽ വ​ഴി കു​റേ​ക്കൂ​ടി വ​ലി​യ ഹൈ​വേ​യി​ലൂ​ടെ (440 കി.മീ). മ​റ്റൊ​ന്ന് ജു​മൂം വ​ഴി (360 കി.മീ). ജു​മൂം വ​ഴി​യു​ള്ള റൂ​ട്ടാ​ണ് ഞ​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ത്ത​ത്.

Al Wahbah crater

ര​സ​ക​ര​മാ​യ ച​ർ​ച്ച​ക​ളും ത​മാ​ശ​ക​ളും യാ​ത്ര​യു​ടെ ദൂ​രം കു​റ​ച്ച​പോ​ലെ തോ​ന്നി. ഏ​താ​ണ്ട് ഒ​രു ഒ​ന്ന​ര മ​ണി​ക്കൂ​ർ യാ​ത്ര ചെ​യ്ത​പ്പോ​ൾ വ​ഴി​യോ​ര​ത്തു നി​ർത്തി ബീ​ഫും പ​ത്തി​രി​യും കഴിച്ചു. ഏ​റെ​ക്കാ​ല​മാ​യു​ള്ള ആ​ഗ്ര​ഹ​മാ​യി​രു​ന്നു വ​അബയി​ലേ​ക്കു​ള്ള യാ​ത്ര. കൂ​ടെ ജോ​ലി ചെ​യ്യു​ന്ന​വ​രു​മൊത്ത്​ ആ​ദ്യ​മാ​യി​ട്ടാ​ണ് ഒരു യാത്ര. വ​അബ ക്രെ​യ്റ്റ​റി​ലേ​ക്ക് കൃ​ത്യ​മാ​യ റോ​ഡു​ണ്ട്‌. ഗൂ​ഗി​ളാ​ണ് വ​ഴി​കാ​ട്ടി. ഒ​രാ​ളോ​ട് പോ​ലും വ​ഴി ചോ​ദി​ക്കേ​ണ്ട​തി​ല്ല.​ സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ന​മു​ക്ക് ന​ൽകു​ന്ന സൗ​ക​ര്യ​ങ്ങ​ൾ വ​ള​രെ വ​ലു​താ​യി​രു​ന്നു.

യാ​ത്ര​ക്കി​ട​യി​ൽ മ​രു​ഭൂ​മി​യു​ടെ പ​ല​ത​രം ഭാ​വ​ങ്ങ​ൾ കാ​ണാ​ൻ തു​ട​ങ്ങി. ചി​ല​യി​ട​ങ്ങ​ളി​ൽ കി​ലോ​മീ​റ്റ​റു​ക​ളോ​ളം പ​രന്നുകി​ട​ക്കു​ന്ന റോഡുപണിക്കുള്ള ക​രി​ങ്ക​ൽ ചീ​ളു​ക​ൾ, മ​രു​ച്ചെ​ടി​ക​ൾ​ക്കി​ട​യി​ൽ മേ​ഞ്ഞുന​ട​ക്കു​ന്ന ഒ​ട്ട​ക​ക്കൂട്ട​ങ്ങ​ൾ, ചെ​മ്മ​രി​യാ​ടു​ക​ൾ, അ​പൂ​ർ​വ​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന മ​രു​ഭൂ ക​ഴു​ത​ക​ൾ... പ​ല ഗ്രാ​മ​ങ്ങ​ളും ഞ​ങ്ങ​ൾ ക​ട​ന്നുപോ​യി. ഒ​രാ​ളോ​ടും റൂ​ട്ട് ചോ​ദി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. ഇ​നി ചോ​ദി​ച്ചാ​ൽത​ന്നെ പെ​ട്ടെ​ന്നാ​ർ​ക്കും പ​റ​ഞ്ഞുത​രാ​ൻ ക​ഴി​യു​ന്ന ഒ​രു റൂ​ട്ടു​മ​ല്ല ഇത്​. കാ​ര​ണം ഇ​വി​ടെ അ​ധി​ക​മാ​ർ​ക്കും ഇ​ങ്ങ​നെ​യൊ​രു സ്ഥ​ലംത​ന്നെ അ​റി​യി​ല്ല.

 Al Wahbah crater

ചു​ട്ടുപ​ഴു​ത്ത മ​ണ​ലാ​ര​ണ്യം അ​റ്റം കാ​ണാ​തെ നീ​ണ്ടുനി​വ​ർ​ന്നുനിന്നു. റോ​ഡ്‌ അ​തി​വേ​ഗം പിറ​കോ​ട്ട്​ ഓ​ടി​ക്കൊ​ണ്ടി​രുന്നു. ഇ​ട​ക്കി​ടെ ന​മു​ക്കി​ട​യി​ലേ​ക്ക്​ ഒ​രു വി​ല്ല​നെ പോ​ലെ ക​ട​ന്നുവ​രു​ന്ന പൊ​ടി​ക്കാ​റ്റ്​ ഉടക്കായെങ്കിലും റൂ​ട്ടി​ൽ കാ​മ​റ ഇ​ല്ലാ​ത്ത​തുകൊ​ണ്ടും മ​റ്റു വാ​ഹ​ന​ങ്ങ​ളു​ടെ കു​റ​വുകൊ​ണ്ടും അ​തി​വേ​ഗം ല​ക്ഷ്യസ്ഥാ​ന​ത്തെ​ത്തി.

വ​ണ്ടി​യി​റ​ങ്ങി മു​ന്നോ​ട്ടു നോ​ക്കി​യ​പ്പോ​ൾ ക്രെ​യ്റ്റ​ർ ക​ണ്മു​ന്നി​ൽ. കൂ​റ്റ​ൻ പാ​റ​ക​ളു​ടെ അ​തി​രു​ക​ൾ​ക്കി​ട​യി​ൽ ഭൂ​മി​യി​ലേ​ക്ക്‌ താ​ഴ്ന്ന് ആ​രോ വ​ര​ച്ചി​ട്ട ത്രിമാന ചി​ത്രം പോ​ലെ വ​ഹ്ബ. അ​തി​മ​നോ​ഹ​ര​ കാ​ഴ്ച​. അ​തിശ​ക്ത​മാ​യ കാ​റ്റു​ണ്ട്. വ​ല്ലാ​ത്ത ഒ​രു ഫീ​ൽ, പ്ര​കൃ​തി ന​മു​ക്ക് ത​രു​ന്ന സ്വീ​ക​ര​ണ​മാ​കാം അത്​.

 Al Wahbah crater

ര​ണ്ടു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വും 820 അ​ടി ആ​ഴ​വു​മു​ള്ള ഒ​രു കൂ​റ്റ​ൻ ഗ​ർ​ത്തം. മ​ന​സ്സി​ൽ ക​രു​തി​യ​തെ​ന്തോ അ​തി​നെ​യെ​ല്ലാം കാ​റ്റി​ൽ പ​റ​ത്തി​യ ദൃ​ശ്യ​വി​സ്മ​യം. സോ​ഡി​യം ഫോ​സ്ഫെ​യ്റ്റി​​െൻറ ക്രി​സ്​റ്റ​ലു​ക​ളാ​ണ് വെ​ള്ള നി​റ​ത്തി​ൽ ക്രെ​യ്റ്റ​റി​​​െൻറ പ്ര​ത​ല​ത്തെ ഒ​രു പു​ത​പ്പ് വി​രി​ച്ച​തുപോ​ലെ ആ​ക​ർ​ഷ​ക​മാ​ക്കു​ന്ന​ത്.

എ​ല്ലാ​വ​രും ക്രെ​യ്റ്റ​റി​ന് സ​മീ​പ​​േത്ത​ക്കോ​ടി.​ ക്രെ​യ്റ്റ​റി​നെ ക​ണ്ണി​​മവെ​ട്ടാ​തെ ഓ​രോ​രു​ത്ത​രും ക​ൺകു​ളി​ർ​ക്കെ ക​ണ്ടങ്ങ​നെയിരു​ന്നു. ചു​റ്റി​ക്ക​റ​ങ്ങി ശ​രി​ക്കൊ​ന്ന് കാ​ണു​ക​യും അ​നു​ഭ​വി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​ത് തീ​ർ​ത്തും അ​തിസാ​ഹ​സി​കംത​ന്നെ​യാ​ണ്. അ​ഗ്​നി​പ​ർ​വ​ത സ്ഫോ​ട​നംമൂ​ലം ഭൂ​മി​യു​ടെ പ്ര​ത​ല​ത്തി​ൽ രൂ​പംകൊ​ള്ളു​ന്ന വൃ​ത്താ​കൃ​തി​യി​ലു​ള്ള ഗ​ർ​ത്ത​ങ്ങ​ളെ​യാ​ണ് സാ​ങ്കേ​തി​ക​മാ​യി ക്രെ​യ്റ്റ​ർ എ​ന്നു വി​ളി​ക്കു​ന്ന​ത്‌. കു​ന്നു​ക​ളു​ടെ​യും പ​ർ​വ​ത​ങ്ങ​ളു​ടെ​യും മു​ക​ളി​ലാ​ണ് പൊ​തു​വേ ഇ​ത് ക​ണ്ടു​വ​രാ​റു​ള്ള​ത്.

രേ​ഖ​പ്പെ​ടു​ത്താ​ത്ത ച​രി​ത്ര​ത്തി​​െൻറ ഏ​തോ കാ​ല​ച​ക്ര​ങ്ങ​ളി​ലൊ​ന്നി​ൽ ആ​കാ​ശ​ത്തുനി​ന്ന് ഒ​രു പ​ടു​കൂ​റ്റ​ൻ തീ​ഗോ​ളം (ഉ​ൽക്ക) ശ​ക്തി​യി​ൽ ഭൂ​മി​യി​ലേ​ക്ക്‌ പ​തി​ച്ച​തി​​െൻറ ഫ​ല​മാ​യാ​ണ് ഈ ​ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട​ത് എ​ന്ന് ക​രു​തു​ന്ന​വ​രു​മു​ണ്ട്.

 Al Wahbah crater

ഏ​താ​യാ​ലും അ​ത്ത​രം നി​ഗ​മ​ന​ങ്ങ​ളും ക​ണ്ടെ​ത്ത​ലു​ക​ളും ശാ​സ്ത്ര​ത്തി​ന് വി​ട്ടുകൊ​ടു​ക്കാം. ഇ​വി​ടെ ഞ​ങ്ങ​ൾ​ക്ക് മു​ന്നി​ലു​ള്ള​ത് ഭൂ​മി​യു​ടെ അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന രൂ​പഭാ​വ​മാ​ണ്. വ​ന്യ​മാ​യ സൗ​ന്ദ​ര്യ​മാ​ണ്. ഇ​ത്തി​രി പേ​ടി​പ്പെ​ടു​ത്തു​ന്ന ഒ​രു പ​രി​സ​ര​മാ​ണ്. പെ​ട്ടെ​ന്നു ക​ണ്ട് തി​രി​ച്ചുപോ​കണം.

അന്വേഷണങ്ങൾക്ക്​ ഒടുവിൽ ഇ​റ​ങ്ങാ​നു​ള്ള വ​ഴി ക​ണ്ടെ​ത്തി. വലിയ ഒരു കുന്നിൻ ചെരിവ്​. അതിന്​ സമീപമാണ്​ വഴി ആരംഭിക്കുന്നത്​. ചെറിയ പേ​ടി​യോ​ടെ പാറകൾക്കിടയിലൂടെ ഇറങ്ങുകയാണ്​. കൂട്ടിന്​ നല്ല തണുത്ത കാറ്റുണ്ട്​. മൂർച്ചയുള്ള പാറകളാണ്​ മൊത്തം. ഇതിനിടയിലൂടെ ചെറിയ കല്ലും മണ്ണുമിട്ട്​ ഒ​രാ​ൾ​ക്ക് മാ​ത്രം പാ​ക​ത്തി​ൽ അൽപ്പദൂരം ന​ട​വ​ഴി ഒരുക്കിയിട്ട്​.​ അതിനുശേഷം കുന്നി​െൻറ മറ്റൊരു ​ചരിവിലാണ്​ എത്തുക. പിന്നീടുള്ള ഇറക്കം ഇ​തിലേറെ ഭീകരമാണ്​.

 Al Wahbah crater

താഴെ കൂർത്ത പാറകൾ വെല്ലുവിളിക്കുന്നു. കാ​ലൊ​ന്നു തെ​റ്റി​യാ​ൽ അവക്കിടയിൽ അന്ത്യമുറപ്പാണ്​. ഇ​രു​ന്നും ഊ​ർ​ന്നി​റ​ങ്ങി​യും ഒരുവിധം ആ സാഹസിക വഴികൾ ഞങ്ങൾ കീഴടക്കി. താഴെയെത്തു​േമ്പാൾ വല്ലാത്തൊരു നിർവൃതിയായിരുന്നു. പ്രകൃതി ഒരുക്കിവെച്ച അദ്​ഭുതത്തി​െൻറ മടിത്തട്ടിൽ സാഹസികമായ നടന്നെത്തിയതി​െൻറ ആത്​മസംതൃപ്​തി.

ഇവിടെ വ​ഴി മ​ന​സ്സിക്കാനായി ക​ല്ലു​ക​ൾ കൊണ്ട്​ ഗേറ്റ്​ ഒരുക്കിയിട്ടുണ്ട്​. ഏ​തോ ഒരു ഭീകരകോട്ടയുടെ ഉള്ളിൽ അകപ്പെട്ട പോലെയുള്ള അനുഭവം. ചുറ്റു വഴികളൊന്നും കാണാതെ മരുഭൂമിക്ക്​ നടുവിൽ പ്രകൃതി ഒരുക്കിയ കോട്ട. പാറകൾക്കിടയിലൂടെ ആഞ്ഞുവീശുന്ന മരുക്കാറ്റി​െൻറ ശബ്​ദം ഭീകരത ഒന്നുകൂടി വർധിപ്പിക്കുന്നു.

 Al Wahbah crater

ഉപ്പുപാളികളുള്ള മണ്ണാണ്​ ഇവിടെത്തേത്​. നല്ല വെളുത്ത പ്രതലം. അതിലൂടെ നടക്കു​േമ്പാൾ കാല്​ ഉൗർന്നിറങ്ങുന്ന പോലെ. ആ ​പ്ര​ത​ല​ത്തി​ൽ ന​മ്മു​ടെ ക​മ്പ​നി​യു​ടെ പേ​ര് എ​ഴു​തിവെ​ച്ചു. ഒരു മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ സ​മ​യം എ​ടു​ത്തു അ​തൊ​ന്നു തീർക്കാൻ. കു​റ​ച്ചു നേ​രം കൂ​ടെ അ​വി​ടെ ചെല​വ​ഴി​ച്ച്​ ഫോ​ട്ടോ​യും വിഡി​യോ​യും പ​ക​ർ​ത്തി​യ ശേ​ഷം ഞ​ങ്ങ​ൾ തി​രി​ച്ചുക​യ​റാ​ൻ തു​ട​ങ്ങി.

വീണ്ടും സാഹസികം തന്നെയാണ്​ വഴികൾ. എല്ലാവരും കയറാൻ ഏറെ ബുദ്ധിമുട്ടുകയാണ്​. പതിയെയാണ്​ നടത്തം. പലപ്പോഴും ക്ഷീണം കാരണം അൽപ്പനേരം ഇരുന്നശേഷമാണ്​ മലകയറ്റം.

 Al Wahbah crater

ഏറെ പണിപ്പെട്ടാണ്​ മുകളിലെത്തിയത്​. ത​ണു​ത്ത കാ​റ്റും ചാ​റ്റ​ൽ മ​ഴ​യും കൂ​ട്ടി​നു​ണ്ടാ​യി​രു​ന്ന​ത് ആ​ശ്വാ​സ​മാ​യി​രു​ന്നു.​ മു​ക​ളി​ൽനി​ന്ന് ഒ​രു വ​ട്ടം​കൂ​ടി ഞ​ങ്ങ​ൾ കീ​ഴ​ട​ക്കി​യ ആ ​ദൃ​ശ്യവി​സ്മ​യ​ത്തെ കൊ​തി തീ​രു​വോ​ളം നോ​ക്കി നി​ന്നു. തി​രി​ച്ചുവ​ര​വി​ൽ വ​ഴി​യോ​ര​ത്തു നി​ർത്തി ഭക്ഷണം കഴിച്ച്​ ജി​ദ്ദ ല​ക്ഷ്യ​മാ​ക്കി ഞ​ങ്ങ​ളു​ടെ വ​ണ്ടി കു​തി​ച്ചു.

യാത്രികരുടെ ശ്രദ്ധക്ക്​

ജിദ്ദയിൽനിന്ന്​ 360 കി.മീ. അകലെ സ്ഥിതി ചെയ്യുന്ന സ്ഥലമാണ്​ വ​അബ ഗ​ർ​ത്തം.
ഒ​റ്റ​ക്ക് ഇ​വി​ടെ പോ​കാ​ൻ ശ്ര​മി​ക്ക​രു​ത്.
വെ​ള്ളം നി​ർ​ബ​ന്ധ​മാ​യും ക​രു​തു​ക. ഇ​റ​ങ്ങു​ന്ന അ​ത്ര സു​ഖ​ക​ര​മ​ല്ല ക​യ​റാ​ൻ.
വി​ജ​ന​മാ​യ ആ​ളൊ​ഴി​ഞ്ഞ പ്ര​ദേശ​മാ​ണ്. അ​വ​ശ്യസാ​ധ​ന​ങ്ങ​ൾ ​ൈകയി​ൽ ക​രു​തു​ക.
കു​ട്ടി​ക​ളു​മാ​യി ഇ​റ​ങ്ങാ​ൻ ശ്ര​മി​ക്ക​രു​ത്.
Show Full Article
TAGS:Al Wahbah crater saudi arabia 
Next Story