Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightട്രാവൽ വിത്ത്...

ട്രാവൽ വിത്ത് സ്ട്രേഞ്ചേഴ്സ്

text_fields
bookmark_border
ട്രാവൽ വിത്ത് സ്ട്രേഞ്ചേഴ്സ്
cancel

യാത്രകളിൽ ട്രെൻഡുകൾ മാറിമാറിവരികയാണ്. മില്ലേനിയലുകളും ജെൻസീക്കാരും ഏറ്റവുംകൂടുതൽ തെരഞ്ഞെടുക്കുന്ന ഒരു യാത്രയെക്കുറിച്ചാണ് സോഷ്യൽ മീഡിയയിൽ ഇന്ന് ചർച്ച. അപരിചിതരോടൊപ്പം കൂട്ടമായി നടത്തുന്ന യാത്രകളാണ് ഇന്ന് ഇവർക്കിടയിൽ ട്രെൻഡ് ആകുന്നത്. അപരിചിതരുമൊന്നിച്ചുള്ള ഗ്രൂപ്പ് യാത്രകൾക്കൊപ്പം തന്നെ സോളോ ട്രിപ്പുകളും പുതു തലമുറക്കാർക്കിടയിൽ ഏറെ ശ്രദ്ധനേടുകയാണെന്ന് ഒരു പ്രമുഖ ട്രാവൽ ആപ് നടത്തിയ പഠനത്തിൽ പറയുന്നു.

എല്ലാം ഒറ്റക്കുചെയ്യാൻ ചെയ്യാൻ പ്രാവീണ്യം നേടിയ തലമുറയാണ് എന്നതുതന്നെയാണ് ഇതിന് ഒന്നാമത്തെ കാരണമെന്നാണ് സോഷ്യൽ മീഡിയയിലെ കണ്ടെത്തൽ. ഈ യാത്രകളിൽതന്നെ സാഹസിക യാത്രകളാണ് അവർ ഏറ്റവുംകൂടുതൽ തെരഞ്ഞെടുക്കുന്നത്. ഒരു സമയത്ത് ഒറ്റക്കുള്ള യാത്രകൾ ഒരു ട്രെൻഡ് ആയിരുന്നു. എന്നാൽ ഏകാന്തത ചില സമയങ്ങളിൽ ആ യാത്രകളെ ബുദ്ധിമുട്ടിലാക്കുമെന്നും പല യാത്രികരും പറയുന്നു. അതാണ് അപരിചിതർ ഒരുമിച്ചുള്ള കമ്മ്യൂണിറ്റി ട്രിപ്പുകളും ക്യൂറേറ്റഡ് ഗ്രൂപ്പ് യാത്രകളും യുവ യാത്രികർക്കിടയിൽ ശ്രദ്ധനേടാൻ കാരണം.

ഒരുകാലത്ത് ഗ്രൂപ്പ് ടൂറുകൾ പ്രധാനമായും പ്രായമായ തീർഥാടകരുമായി ബന്ധപ്പെട്ടായിരുന്നെങ്കിൽ ഇപ്പോഴത് തെരഞ്ഞെടുക്കുന്നത് മില്ലേനിയലുകളും ജെൻ സീ ജനറേഷൻകാരുമാണ്. എന്നും പുത്തൻ സൗഹൃദങ്ങൾ തിരഞ്ഞുപോകുന്നവരാണ് പുതിയ തലമുറയിൽപെട്ടവർ. വ്യത്യസ്ത നാടുകളിൽ വ്യത്യസ്ത സംസ്കാരങ്ങളിൽ ജീവിക്കുന്നവരുമായി കുട്ടുകൂടാൻ ഇഷ്ടപ്പെടുന്നവർ ഏറെയുണ്ട്.

ടൂർ പാക്കേജുകളിൽ ഇപ്പോൾ ഏറ്റവും വേഗത്തിൽ വളരുന്ന സെഗ്‌മെന്റുകളിൽ ഒന്നാണ് ഗ്രൂപ്പ് ടൂറുകളെന്ന് വിവിധ ട്രാവൽ ക്യുറേറ്റിങ് ടീമുകളും വെളിപ്പെടുത്തുന്നുണ്ട്. ഇത്തരം യാത്രകളിൽ ഈയടുത്തകാലത്തായി 23ശതമാനത്തിലധികം വർധന രേഖപ്പെടുത്തിയതായും കണ്ടെത്തിയിട്ടുണ്ട്.

ആധുനിക നഗരജീവിതം സൗഹൃദങ്ങൾക്ക് അതിർവരമ്പുകളുണ്ടാക്കുന്നതുകൊണ്ടാണ് ഇത്തരം സമൂഹ യാത്രകൾക്ക് പ്രസക്തി കൂടാൻ കാരണമെന്നാണ് പഠനത്തിൽ കണ്ടെത്തിയ മറ്റൊന്ന്. യുവ പ്രഫഷനലുകളും വിദ്യാർഥികളുമാണ് ഇത്തരം യാത്രകൾ ഏറ്റവുംകൂടുതൽ തെരഞ്ഞെടുക്കുന്നതത്രെ.

പുതു തലമുറ യാത്രാ ചെലവുകളിലും മറ്റും പ്രത്യേകം ശ്രദ്ധയുള്ളവരാണെന്നും അതും ഈ ഗ്രൂപ്പ് യാത്രകൾക്ക് കാരണമാകുന്നുണ്ടെന്നുമുണ്ട് കണ്ടെത്തലിൽ. യാത്രാചെലവും താമസവും ഭക്ഷണവുമെല്ലാം ഷെയർചെയ്തുള്ള ഈ രീതിക്ക് ലൈക്ക് അടിക്കുകയാണ് മലയാളികളും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travel newsTrendingsolo trip
News Summary - Travel with Strangers
Next Story