Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightതെളിനീലിമയിൽ യമുന നദി;...

തെളിനീലിമയിൽ യമുന നദി; മതിമറന്ന്​ ദേശാടനക്കിളികൾ

text_fields
bookmark_border
yamuna100
cancel
camera_alt???? ???????? ??????????????? ???? ??????? ??????

ലോക്ക്​ഡൗണിൽ വ്യവസായ സ്​ഥാപനങ്ങൾ അടച്ചിടുകയും വാഹനങ്ങൾ നിരത്തൊഴിയുകയും ചെയ്​തതോടെ ജീവശ്വാസം തിരിച്ചുക ിട്ടിയിരിക്കുകയാണ്​ പ്രകൃതിക്ക്​. നഗരവത്​കരണത്തി​​​െൻറ ഭാഗമായ മാലിന്യങ്ങൾ അധികവും ഏറ്റുവാങ്ങാൻ വിധിക്കപ്പ െടുന്നത്​ പുഴകളും മറ്റു ജലാശയങ്ങളുമായിരുന്നു. ഒരുപാട്​ ജീവികളുടെ ആവാസവ്യവസ്​ഥകളായിരുന്നു ഇത്​ തകിടം മറിച്ച ത്​.

താൽക്കാലികമാണെങ്കിലും ഈ ലോക്ക്​ഡൗൺ കാലം ഇതിനെല്ലാം മാറ്റം കൊണ്ടുവന്നിരിക്കുകയാണ്​. ഇതി​​​െൻറ ഒടുവ ിലത്തെ ഉദാഹരണമാണ്​ യമുന നദി. ഉത്തരേന്ത്യയിലെ വൻനഗരങ്ങളിലൂടെ ഒഴുകുന്ന യമുന ഏറെ മാലിന്യം വഹിക്കാൻ വിധിക്കപ്പെട ്ടവളായിരുന്നു. ഇന്നിപ്പോൾ പുഴയിലെ മാലിന്യമെല്ലാം നീങ്ങി നീലനിറത്തിൽ സുന്ദരിയായി അണിഞ്ഞൊരുങ്ങി നിൽക്കുകയാണ്​​.

yamuna200
യമുന നദി ലോക്ക്​ഡൗണിന്​ മുമ്പും ശേഷവും

കഴിഞ്ഞദിവസങ്ങളിൽ ഈ ഭാഗത്ത്​ മഴ പെയ്​തതിനാൽ ​ജലനിരപ്പ്​ ഉയർന്നിട്ടുമുണ്ട്​. സൈബീരിയൻ സീഗൾ പോലുള്ള ഒരുപാട്​ ദേശാടന പക്ഷികൾ വിരുന്നെത്താറുള്ള ഇടം കൂടിയാണ്​ യമുന. കഴിഞ്ഞദിവസങ്ങളിൽ വിവിധ ദേശാടന പക്ഷികളും പുഴയിൽ നീരാടാനെത്തി. യമുനയെ പലരും ജീവിതത്തിൽ ആദ്യമായാണ്​ ഇത്തരത്തിൽ കാണുന്നത്​.

അതുകൊണ്ട്​ തന്നെ വർഷത്തിൽ ഇടക്ക്​ ലോക്ക്​ഡൗൺ കൊണ്ടുവന്നാലും തരക്കേടില്ല എന്നാണ്​ ഇവരുടെ പക്ഷം. ലോകാത്​ഭുതമായ താജ്​മഹൽ യമുനയുടെ തീരത്താണ്​ സ്​ഥിതി ചെയ്യുന്നത്​. ലോക്ക്​ഡൗൺ കഴിഞ്ഞ്​ താജ്​മഹൽ സന്ദർശിക്കുന്നവർക്ക്​ ചിലപ്പോൾ പുതിയ ഒരു യമുനയെ ആയിരിക്കും കാണാൻ സാധിക്കുക.

കഴിഞ്ഞദിവസം പഞ്ചാബിലെ ജലന്തറിൽനിന്ന്​ 213 കിലോമീറ്റർ അകലെ ഹിമാചലിലുള്ള മഞ്ഞുപുതച്ച ധൗലാധർ മലനിരകൾ കാണാൻ സാധിച്ചിരുന്നു. ഒരു ദശകത്തിന്​ മുമ്പുള്ള പുലർകാല കാഴ്​ചയിലേക്കാണ്​ ലോക്ക്​ഡൗൺ കാലം ജലന്തറിനെ വീണ്ടും എത്തിച്ചത്​​. ഇതുകൂടാതെ ഇന്ത്യയുടെ വ്യാവസായിക ആസ്​ഥാനമായ മുംബൈയുടെ തീരത്ത്​ ഡോൾഫിനുകൾ നീരാടുന്ന ചിത്രങ്ങളും ​ൈ​വറലായത്​ ഈ ലോക്ക്​ഡൗൺ കാലത്ത്​ തന്നെയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travel newsYamuna Riverlock down
News Summary - yamuna river become very clean after lock down
Next Story