നമ്മ​ളൊന്ന് ക്ലിക്ക്​ ചെയ്​താൽ ഒരു മലയാളി ഉത്തര ​ധ്രുവത്തിലെത്തും

21:56 PM
02/12/2018
ഉത്തര ധ്രുവ യാത്രയ്​ക്കൊരുങ്ങുന്ന കോഴിക്കോട്​ സ്വദേശി ജിഹാദ്​ എന്ന സാഹസിക സഞ്ചാരി

മഞ്ഞുറഞ്ഞ ഉത്തര ധ്രുവത്തിലേക്ക്​ ഒരു യാത്ര...
അതിരുകളില്ലാത്ത യാത്രയെ പ്രണയിക്കുന്നവരുടെ ഒടുങ്ങാത്ത മോഹമാണത്​...
അതി​​​​െൻറ വക്കിലാണ്​ ഇപ്പോൾ ഒരു മലയാളി യുവാവവ്​... പക്ഷേ, അതിന്​ നമ്മുടെ ഒരു ക്ലിക്ക്​ വേണമെന്നു മാത്രം..

അതിശൈത്യം മൂലം മനുഷ്യ വാസം പോലുമില്ലാത്ത ഉത്തര ധ്രുവം ലോകത്തിലെ തന്നെ ഏറ്റവും സാഹസികത നിറഞ്ഞ  പ്രദേശമാണ്​. ആർട്ടിക് എക്‌സ്പെഡിഷനിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പോവാൻ ഒരുങ്ങുകയാണ് ദീർഘ ദൂര സോളോ ബൈക്ക്സഞ്ചാരി ആയ കോഴിക്കോട്ടുകാരൻ ജിഹാദ് എന്ന ചെറുപ്പക്കാരൻ. ഫ്രീ സ്റ്റൈൽ മോട്ടോർ ബൈക്ക് സ്റ്റണ്ട് അഭ്യാസിയായ ജിഹാദ്​ ഒറ്റയ്​ക്ക്​ ബൈക്കിൽ കോഴിക്കോട് നിന്ന് പുറപ്പെട്ട്​ ഇന്ത്യ മുഴുവൻ കറങ്ങി നേപ്പാളും കടന്ന്​ 11,000 കിലോ മീറ്റർ താണ്ടി തിരികെ കോഴിക്കോട്​ എത്തിയ സഞ്ചാരിയാണ്​.  

ഈ വർഷത്തെ ‘പോളാർ എക്​പെഡീഷൻ (Polar Expedition) ൽ ‘ദ വേൾഡ്​’ കാറ്റഗറിയിൽ മത്സരിച്ചു ജയിക്കുന്നവർക്കാണ്​ ഉത്തര ​ധ്രുവത്തിലേക്ക്​ സാഹസിക യാത്ര പോകാനാവുക. വോട്ടിങ്ങിലൂടെ 20 സഞ്ചാരികളെയാണ്​  തെരഞ്ഞെടുക്കുന്നത്​. ഇപ്പോൾ ആദ്യ 30പേരിൽ ഉൾപ്പെട്ടിട്ടുള്ള ജിഹാദിന്​ 20നുള്ളിൽ എത്തിയാൽ ഉത്തര ധ്രുവത്തിലേക്ക്​ പോകാൻ കഴിയും. അതിന്​ നമ്മൾ നൽകുന്ന ഒ​ാരോ വോട്ടുകളും നിർണായകമാണ്​.
https://polar.fjallraven.com/contestant/?id=5602&backpage=1&order=popular എന്ന ലിങ്ക്​ വഴിയാണ്​ ജിഹാദിന്​ വോട്ട്​ ചെയ്യേണ്ടത്​.

വോട്ട്​ ചെയ്യാൻ ഇവിടെ ക്ലിക്കുക

Loading...
COMMENTS