Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightയാത്രകൾ മുടങ്ങിയോ?...

യാത്രകൾ മുടങ്ങിയോ? ഇതാ മറുവഴികൾ

text_fields
bookmark_border
travel
cancel

ലോകമാകെ കോവിഡ്​ ഭീതിയിൽ സ്​തംഭിച്ചിരിക്കുകയാണ്​. പൊതുഗതാഗത സംവിധാനങ്ങൾ നിശ്ചലം. ഭൂരിഭാഗം പേരും വീടുകൾക് കുള്ളിൽ തന്നെ കഴിഞ്ഞുകൂടുന്നു​. പലരും ഈ കാലയളവിൽ ഒരുപാട്​ യാത്രകളായിരിക്കും പ്ലാൻ ചെയ്​തുവെച്ചിരുന്നത്​. കോ വിഡ് വന്നതോടെ​ എല്ലാം മുടങ്ങി. കുട്ടികളുടെ പരീക്ഷ കഴിഞ്ഞ് അവധിക്കാലത്ത്​​ സ്വദേശത്തെയും വിദേശത്തെയും വിനോ ദ സഞ്ചാര​ കേന്ദ്രങ്ങളിലേക്ക്​ യാത്ര പോകാൻ ടിക്കെറ്റടുത്ത്​ ഉറക്കമൊഴിച്ചിരുന്നവരും നിരാശയിലാണ്​. യാത്ര സമ ്മാനിക്കുന്ന സന്തോഷവും അനുഭവങ്ങളും വിനോദവുമെല്ലാമാണ്​​ കോവിഡ്​ തല്ലിക്കെടുത്തിയത്​. ഇത്​ നൽകുന്ന മാനസിഘ ാകാതം കുറച്ചൊന്നുമല്ല. ഇതിനെ നമുക്ക്​ മറികടക്കാൻ ധാരാളം വഴികളുണ്ട്​. വിർച്വൽ യാത്ര വഴിയും പുസ്​തകം വയിച്ചുമ െല്ലാം മനസ്സിനും ശരീരത്തിനും പുത്തുനുണർവ്​ നൽകാം. ഒരു വഴി അടഞ്ഞാൽ 100 വഴി തുറക്കുമെന്നല്ലേ പറയാറ്​. അതുപോലെ ഒര ു യാത്ര മുടങ്ങിയാൽ അടുത്ത 100 യാത്രക്കായി ഈ സമയത്ത്​ ഒരുങ്ങാം.

1. വീഡിയോകൾ
വിവിധ നാടുകളിലെ വ്യത്യസ്​ത കാഴ്​ചകൾ നമ്മുടെ സ്വീകരണ മുറിയിൽ എത്താൻ ഇക്കാലത്ത്​ വലിയ പ്രയാസമില്ല. മലയാളം ഉൾപ്പടെ ​ചാനലുകളിൽ യാത്രാ വീഡിയോകൾ ധാരാളം വരുന്നുണ്ട്​. യാത്രക്ക്​ മാത്രമായുള്ള ചാനലുകളും നിരവധി​. അത്​ കൂടാതെ യൂട്യൂബ്​, നെറ്റ്​ഫ്ലിക്​സ്​ പോലുള്ള വീഡിയോ പ്ലാറ്റ്​ഫോമുകൾ വഴിയും യാത്രാ വീഡിയോകൾ കാണാം. മലയാളികളുടെ തന്നെ എണ്ണം പറഞ്ഞ നിരവധി യാത്രാ ​​​​​​വ്​ളോഗുകളാണ്​ യൂട്യൂബിലുള്ളത്​. യാത്ര സീരീസുകൾ തുടർച്ചയായി കാണാനുള്ള മികച്ച സമയം കൂടിയാണിത്​. ഇതോടൊപ്പം പല വിനോദ സഞ്ചാര കേന്ദ്രങ്ങളുടെയും ​ചരിത്രനിർമിതികളുടെയും വെബ്​സൈറ്റുകൾ വഴി വിർച്വൽ ടൂറുകൾ പോകാനുള്ള അവസരവുമുണ്ട്​.

bestbookstop

2. പുസ്​തകങ്ങൾ
എഴുത്തിലൂടെ യാത്രയുടെ ലോകത്തേക്ക്​ കൂട്ടിക്കൊണ്ട്​ പോകുന്ന ഒരുപാട്​ ​പുസ്​തകങ്ങൾ നമ്മുടെ ലൈബ്രറികളിലുണ്ടാകും​. അതെല്ലാം പൊടി തട്ടിയെടുക്കാനുള്ള മികച്ച അവസരമാണിത്​. ഒരുപാട്​ അനുഗ്രഹീത സാഹിത്യകാരൻമാരുടെ യാത്രാവിവരണങ്ങൾ എത്ര വായിച്ചാലും മതിവരാറില്ല. രാജ്യമാകെ താഴിട്ട്​ പൂട്ടിയതിനാൽ ലൈബ്രറികളും ചി​ലപ്പോൾ അടച്ചിട്ടുണ്ടാകും. പക്ഷെ, മൊബൈൽ ഫോണിലും കമ്പ്യൂട്ടറിലുമെല്ലാം ഓൺലൈനായി വായിക്കാൻ അവസരമുണ്ട്​. ആമസോൺ കിൻഡിൽ പോലുള്ള ആപ്പുകൾ വഴി പുസ്​തകങ്ങൾ വായിക്കാം. അതുപോലെ ​സാമൂഹിക മാധ്യമങ്ങളിൽ യാ​ത്രാവിവരണങ്ങൾ വരുന്ന ഒരുപാട്​ പേജുകളും ലഭ്യമാണ്​.

3. ഗെയിമുകൾ
ഗെയിം ഇഷ്​ടപ്പെടാത്തവർ വിരളമാകും. യാത്രയെ ഇഷ്​ടപ്പെടുന്നവർക്ക്​ ധാരാളം ട്രാവൽ ഗെയിംസുകൾ ഇന്ന്​ ലഭ്യമാണ്​. വീടുകളിലുള്ള മറ്റുള്ളവരുമൊത്ത്​ ഇവ കളിക്കു​േമ്പാൾ ലഭിക്കുന്ന മാനസികോല്ലാസം പറഞ്ഞറിയിക്കാനാവില്ല. ഓൺലൈനായി​ സുഹൃത്തുക്കൾക്കൊപ്പവും ഇവ കളിക്കാം. കുട്ടികൾക്കും മുതിർന്നവർക്കും കളിക്കാനുള്ള ഗെയിമുകൾ ധാരാളമുണ്ട്​. പല ഗെയിമുകളും യാത്രയുടെ മാസ്​മരിക ലോകം തുറന്നിടും​​. ജീവിതത്തിൽ​ ഒരിക്കൽപോലും സ്വപ്​നം പോലും കാണാൻ കഴിയാത്ത സ്​ഥലങ്ങളിൽ ഇത്തരം സാഹസിക ഗെയിമുകൾ വഴി എത്തിപ്പിടിക്കാൻ സാധിക്കുമെന്നാണ്​ ഇതിൻെറ പ്രത്യേകത. ഇത്തരം ഗെയിമുകൾ ഭൂമിശാസ്​ത്രപരമായ ഒരുപാട്​ അറിവുകളും പകർന്നേകും. കൂടാതെ ട്രാവൽ ഗെയിമുകൾ കളിച്ച്​ പലരും അടുത്ത യാത്രക്കുള്ള സ്​ഥലങ്ങൾ വരെ തെരഞ്ഞെടുത്ത സംഭവങ്ങളും വിരളമല്ല.

4. യാത്രാകുറിപ്പുകൾ എഴുതാം
പലരും ദീർഘവും മനോഹരവുമായ ഒരുപാട്​ യാത്രകൾ നടത്തിയിട്ടുണ്ടാകും. ജോലിയുടെ തിരക്കുകൾക്കിടയിൽ കിട്ടുന്ന കുറഞ്ഞ സമയത്തായിരിക്കും ഈ യാത്രകൾ. യാത്ര കഴിഞ്ഞെത്തിയാൽ വീണ്ടും ജോലിയുടെ തിരക്കിൽ മുഴുകും. ആ യാത്രകളൊക്കെ നിങ്ങളുടെ മനസ്സിൽ മധുരമുള്ള ഓർമകളായി ഇപ്പോഴുമുണ്ടാകും. അതൊന്ന്​ എഴുതി മറ്റുള്ളവരെക്കൂടി ആ വഴികളിലൂടെ നിങ്ങൾക്ക്​ കൂട്ടിക്കൊണ്ടുവരാൻ സാധിക്കില്ലേ. ഇന്നിപ്പോൾ ഫേസ്​ബുക്ക്​ പോലുള്ള സാമൂഹിക മാധ്യമങ്ങൾ വന്നതോടെ ധാരാളം സാധ്യതകളാണ്​ യാത്രാവിവരണത്തിനുള്ളത്​. നിങ്ങളുടെ യാത്രകളിലൂടെയുള്ള തിരിച്ചുനടത്തം കൂടിയാണ്​ യാത്രാവിവരണം എഴുതു​േമ്പാൾ മനസ്സിന്​ ലഭിക്കുക. ഇത്​ കൂടാതെ നല്ല വീഡിയോകൾ യാത്രക്കിടെ എടുത്തിട്ടുണ്ടെങ്കിൽ അതൊരു വ്​ളോഗായി അവതരിപ്പിക്കുകയും ചെയ്യാം.

planning

5. യാത്രകൾ പ്ലാൻ ചെയ്യാം
ഒരു യാത്ര മുടങ്ങി എന്ന്​ കരുതി വിഷമിക്കേണ്ട ആവശ്യമില്ല. മികച്ച അവസരങ്ങൾ ഇനിയും കടന്നുവരും. ഇതിലേറെ നല്ല യാത്രകൾക്കായി വീണ്ടും ഒരുങ്ങാം. അല്ലെങ്കിലും യാത്ര പോകുന്നതിനേക്കാൾ ആവേശമാണ്​ പലർക്കും അത്​ പ്ലാൻ ചെയ്യുക എന്നത്​. മറ്റു ജോലികളൊന്നും നടക്കാത്തതിനാൽ യാത്രകൾ പ്ലാൻ ചെയ്യാൻ ധാരാളം സമയം നമ്മുടെ കൈയിലുണ്ട്​. പലപ്പോഴും പ്ലാൻ ചെയ്യാനുള്ള സമയക്കുറവ്​ കാരണം വിരസവും ലളിതവുമായ യാത്രകളാണ്​ പലരും പ്ലാൻ ചെയ്യാറ്​. അതുകൊണ്ട്​ തന്നെ തികച്ചും വ്യത്യസ്​തവും അനുഭവ സമ്പന്നവുമായ യാത്രകൾ പ്ലാൻ ചെയ്യാനുള്ള സമയമാണ്​ കൈവന്നിരിക്കുന്നത്​. കോവിഡിൻെറ ഭീതി ഒഴിഞ്ഞാൽ പിന്നെ പെട്ടിയുമെടുത്ത്​ യാത്രക്കിറങ്ങാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travelyatra
News Summary - virtual tour options in the time of covid
Next Story