ത​ടി​യ​ൻ​റ​മോ​ളിൽ സഞ്ചാരികൾക്ക്​ ഇപ്പോഴും വിലക്ക്​

20:58 PM
11/11/2018
വിലക്കപ്പെട്ട ഭൂമി: സന്ദർശകർക്ക്​ വിലക്കേർപ്പെടുത്തിയ തടിയൻറമോൾ കൊടുമുടി

കുടക്​: പ്ര​ള​യ​ക്കെ​ടു​തി​യെ തു​ട​ർ​ന്ന് കു​ട​ക് ജി​ല്ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ എ​ടു​ത്തു​ക​ള​ഞ്ഞി​ട്ടും കു​ട​കി​ലെ പ​ർ​വ​ത സു​ന്ദ​രി​യെ​ന്ന​റി​യ​പ്പെ​ടു​ന്ന ത​ടി​യ​ൻ​റ​മോ​ൾ കൊ​ടു​മു​ടി​യി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാ​ത്ത​തി​ൽ നി​രാ​ശ​രാ​യി സ​ഞ്ചാ​രി​ക​ൾ.
സെ​പ്റ്റം​ബ​ർ പ​ത്തു മു​ത​ലാ​ണ് കു​ട​കി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളിെ​ല നി​യ​ന്ത്ര​ണം പി​ൻ​വ​ലി​ച്ച് സ​ഞ്ചാ​രി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ, ട്ര​ക്കി​ങ്ങി​നാ​യി നി​ര​വ​ധി പേ​ർ എ​ത്തു​ന്ന ഭാ​ഗ​മ​ണ്ഡ​ല റി​സ​ർ​വ് വ​ന​ത്തി​ലു​ള്ള ക​ർ​ണാ​ട​ക​യി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ മൂ​ന്നാ​മ​ത്തെ കൊ​ടു​മു​ടി​യാ​യ ത​ടി​യ​ൻ​റ​മോ​ൾ കു​ന്നി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളെ ഇ​പ്പോ​ഴും ക​ട​ത്തി​വി​ടു​ന്നി​ല്ല.


രാ​ജ്യ​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നെ​ത്തു​ന്ന ട്ര​ക്കി​ങ് ടീ​മു​ക​ൾ കു​ട​കി​ലെ​ത്തി നി​രാ​ശ​രാ​യി മ​ട​ങ്ങു​ക​യാ​ണെ​ന്ന് ടൂ​ർ ഒാ​പ​റേ​റ്റ​ർ​മാ​രും സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. നി​രോ​ധ​നം ത​ങ്ങ​ൾ​ക്ക​റി​യി​ല്ലെ​ന്നും ഇ​ക്കാ​ര്യം പ​രി​ശോ​ധി​ക്കു​മെ​ന്നു​മാ​ണ് ജി​ല്ല പൊ​ലീ​സ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്നും 1,748 മീ​റ്റ​ർ ഉ​യ​ര​ത്തി​ലാ​ണ് കു​ട​ക് മ​ടി​ക്കേ​രി താ​ലൂ​ക്കി​ൽ ഈ ​കൊ​ടു​മു​ടി സ്ഥി​തി ചെ​യ്യു​ന്ന​ത്. കു​ട​കി​ലെ പ്രാ​ദേ​ശി​ക​ഭാ​ഷ​യാ​യ കൊ​ട​വ​യി​ൽ വ​ലി​യ​മ്മ എ​ന്ന​താ​ണ് ത​ടി​യ​ൻ​റ​മോ​ൾ എ​ന്ന വാ​ക്കി​ന​ർ​ഥം.


ഒ​രോ​വ​ർ​ഷം 70,000ത്തോ​ളം ട്ര​ക്കി​ങ് സ​ഞ്ചാ​രി​ക​ളാ​ണ് രാ​ജ്യ​ത്തി​െൻറ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും ഈ ​കൊ​ടു​മു​ടി ക​യ​റാ​ൻ എ​ത്താ​റു​ള്ള​ത്. പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​മ​ല്ലാ​തി​രു​ന്നി​ട്ടും ഈ ​കൊ​ടു​മു​ട​യി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യെ​ന്ന് സ​ഞ്ചാ​രി​ക​ൾ ആ​രോ​പി​ക്കു​ന്നു. അ​ടി​യ​ന്ത​ര​മാ​യി നി​രോ​ധ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ടൂ​ർ ഒാ​പ​റേ​റ്റ​ർ​മാ​രും ആ​വ​ശ്യ​പ്പെ​ടു​ന്നു. ട്ര​ക്കി​ങ്ങി​ന്​ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശം കൊ​ണ്ടു​വ​രാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​ത് പു​റ​ത്തി​റ​ക്കാ​വു​ന്ന​താ​ണ്. എ​ന്നാ​ൽ, ഒ​രു കാ​ര​ണ​വു​മി​ല്ലാ​തെ ട്ര​ക്കി​ങ് നി​രോ​ധി​ച്ച​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നാ​ണ് ആ​രോ​പ​ണം. ക​ഴി​ഞ്ഞ​ദി​വ​സം ചെ​ന്നൈ​യി​ൽ​നി​ന്നു​വ​രെ ട്ര​ക്കി​ങ് ടീം ​ഇ​വി​ടെ​യെ​ത്തി​യെ​ങ്കി​ലും ക​യ​റാ​നാ​യി​ല്ല.

 

Loading...
COMMENTS