Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightലോക്ക്​ഡൗണല്ല, ട്രാവൽ...

ലോക്ക്​ഡൗണല്ല, ട്രാവൽ ​​​​​​േവ്ലാഗർമാർ

text_fields
bookmark_border
travel-vlog
cancel

കോവിഡ്​ ലോകത്തെയാകെ പിടിച്ചുകെട്ടിയപ്പോൾ അതിൽ കുടുങ്ങിപ്പോയവർ നിരവധി പേരാണ്​. നാടാകെ വീട്ടിനുള്ളിൽ അട ച്ചിരിപ്പാണ്​. പലരും ഈ സമയം ചെലവഴിക്കുന്നത്​ സിനിമയും മറ്റു വീഡിയോകളും ആസ്വദിച്ചാണ്​. ഇതിൽ യൂട്യൂബ്​ വീഡിയേ ാകളുടെ സ്​ഥാനം ചില്ല​റയൊന്നുമല്ല. ലോക്ക്​ഡൗണിന്​ ശേഷം യൂട്യൂബ്​ പോലുള്ള വീഡിയോ ഷെയറിങ്​ പ്ലാറ്റ്​ഫോമു കൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്​. യാത്ര ഇഷ്​ടപ്പെടുന്നവർ മലയാളമടക്കമുള്ള ട്രാവൽ ​േവ്ലാഗുകളാണ ്​ ഈ സമയത്ത്​ പുറംകാഴ്​ചകൾ കാണാൻ ഉപയോഗപ്പെടുത്തുന്നത്​. യാത്ര പോകൻ സാധിക്കുന്നില്ലെങ്കിലും പഴയ യാത്രകളും മ റ്റു രസകരമായ മുഹൂർത്തങ്ങളും പകർത്തി ​േവ്ലാഗർമാരും സജീവമാണ്​.

പല ​േവ്ലാഗർമാരുടെയും പ്രധാന വരുമാന മാർഗം ത ന്നെ യൂട്യുബും ഫേസ്​ബുക്കുമെല്ലാമാണ്​. എന്നാൽ, കോവിഡ്​ കാരണം ഫേസ്​ബുക്ക്​ പരസ്യം നൽകുന്നത്​ നിർത്തി. യൂട്യൂ ബിലെയും വരുമാനം ഗണ്യമായി കുറഞ്ഞു. എന്നാലും തങ്ങളുടെ ആരാധകർക്കായി ഇവർ പുതിയ വീഡിയോകൾ ഒരുക്കുന്നുണ്ട്​​. ദിവസ വും ഉലകം ചുറ്റിക്കൊണ്ടിരുന്ന പല ​േവ്ലാഗർമാരും ഇപ്പോൾ വീട്ടിൽ തന്നെ കഴിയുകയാണ്​. ചിലർ വിദേശ രാജ്യങ്ങളിൽ കുട ിങ്ങിയിട്ടുണ്ട്​. ലോക്ക്​ഡൗൺ കാലത്തെ ഏതാനും ട്രാവൽ ​േവ്ലാഗേഴ്​സി​​െൻറ വിശേഷങ്ങളിലൂടെ...

santhosh
സന്തോഷ്​ ജോർജ്​ കുളങ് ങര

ട്രോളുകൾ ആസ്വദിക്കുന്ന സ​ഞ്ചാരി
യാത്ര എന്ന്​ പറഞ്ഞാൽ തന്നെ ആദ്യം മലയാളി കളുടെ മനസ്സിലെത്തുക സന്തോഷ്​ ജോർജ്​ കുളങ്ങരയാണ്​. മാർച്ച്​ ആദ്യം മെക്​സികോയിൽ പോയി വന്നതിനാൽ അദ്ദേഹം 28 ദിവസമായി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്​. ഇത്ര നീണ്ടകാലം വീട്ടിലിരിക്കുന്നത്​ വർഷങ്ങൾക്കുശേഷമാണെന്ന്​ സന്തോഷ്​ പറയുന്നു. ഇതുപോലെയുള്ള മഹാമാരികളും ദുരന്തങ്ങളുമെല്ലാം സംഭവിച്ച ഒരുപാട്​ നാടുകൾ അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്​. അതുകൊണ്ട്​ തന്നെ ഈ മഹാമാരിയിൽനിന്നും ലോകം അതിജീവിക്കുമെന്ന്​ ചരിത്രത്തിൽനിന്ന്​ പാഠം ഉ​ൾക്കൊണ്ട്​ അദ്ദേഹം വിശ്വസിക്കുന്നു.

ഇദ്ദേഹത്തി​ന്​ കീഴിലെ യൂട്യൂബ്​ ചാനലായ സഫാരിയിൽ ലോകത്തി​​െൻറ വിവിധ കാഴ്​ചകൾ ഇപ്പോഴും വരുന്നുണ്ട്​. കൂടാതെ തന്നെക്കുറിച്ച്​ വരുന്ന ട്രോളുകൾ ആസ്വദിക്കാറുണ്ടെന്നും സ​ന്തോഷ്​ ജോർ കുളങ്ങര ഈയിടെ തുറന്നുപറഞ്ഞിരുന്നു​. കോവിഡ്​ കാലത്തും ഇദ്ദേഹത്തെക്കുറിച്ച്​ ട്രോളുകൾ ഇറങ്ങി. സഞ്ചിയും കന്നാസും കൈയിലെടുത്തു റേഷൻ കടയിൽ പോയി അരിയും മണ്ണെണ്ണയും വാങ്ങുന്ന രംഗം വിശദീകരിക്കുന്ന കുറിപ്പായിരുന്നു ഇതിലൊന്ന്​​.

sujith
സുജിത്​ ഭക്​തനും ബൈജു എൻ. നായരും

മൊറോക്കോയിൽ കുടുങ്ങി സുജിത്തും ബൈജു എൻ. നായരും
ടെക്​ ട്രാവൽ ഈറ്റ്​ എന്ന യൂട്യൂബ്​ ചാനലിലൂടെ പ്രശസ്​തനായ സുജിത്​ ഭക്​തനും പ്രമുഖ ഓ​ട്ടോ ജേണലിസ്​റ്റും സഞ്ചാരിയുമായ ബൈജു എൻ. നായരും ആഫ്രിക്കയിലെ മൊറോക്കോയിൽ​ കുടുങ്ങിയിരിപ്പാണ്​. മാർച്ച്​ ആദ്യമാണ്​ ഇവർ മൊ​േറാക്കോയിലെത്തിയത്​. അവിടത്തെ ഒരുപാട്​ കാഴ്​ചകൾ പ്രേക്ഷകരിലേക്ക്​ എത്തിക്കുന്നതിനിടെയാണ്​ ലോക്ക്​ഡൗൺ പ്രഖ്യാപിച്ചത്​. അത്യാവശ്യ കാര്യങ്ങൾക്ക്​ മാത്രമാണ്​ പുറത്തിറങ്ങാനാവുന്നത്​. ബാക്കി സമയമെല്ലാം മലയാളി സുഹൃത്തി​​െൻറ ഫ്ലാറ്റിൽ കഴിയുകയാണ്​. ഈ സമയത്തും ഇവർ വ്യത്യസ്​തമായ വീഡിയോകൾ ചെയ്യുന്നുണ്ട്​.

സുജിത്ത്​ ത​​െൻറ പഴയ യാത്രകളിലെ വിശേഷങ്ങളും ഭക്ഷണം തയാറാക്കുന്നതിൻെറയെല്ലാം വീഡിയോകൾ പ്രേക്ഷകരിലേക്കെത്തിക്കുന്നു. ബൈജു എൻ. നായർ മുമ്പ്​ പോയ യാത്രകളുടെ വീഡിയോകൾ ത​​െൻറ ചാനലിലൂടെ അപ്​ലോഡ്​ ചെയ്യുന്നുണ്ട്​. ഏപ്രിലിൽ ഇവർ കേരളത്തിൽനിന്ന്​ കാറിൽ സിംഗപ്പൂരിലേക്ക്​ യാത്ര പ്ലാൻ ചെയ്​തിരുന്നു. കോവിഡ്​ ഭീതിയെത്തുടർന്ന്​ ഈ യാത്ര തൽക്കാലം ഉപേക്ഷിക്കേണ്ടി വന്നു.

shakir
ഷാക്കിർ സുബ്​ഹാൻ

കള്ളവാറ്റ്​ വേട്ടക്കിറങ്ങിയ മല്ലു ട്രാവലർ
കോവിഡ്​ കാലത്ത് ആശുപത്രിയിലെ​ ഐസൊലേഷൻ വാർഡിൽ കഴിഞ്ഞ്​ വീഡിയോ ചിത്രീകരിച്ച്​ വാർത്താ താരമായ ഷാക്കിർ സുബ്​ഹാൻ എന്ന മല്ലു ട്രാവലറും വീട്ടിൽ തന്നെയിരിപ്പാണ്​. ത​​െൻറ പഴയ യാത്രകളുടെ കഥകൾ ചിത്രീകരിച്ചാണ്​ ഒഴിവ്​ സമയം ചെലവഴിക്കുന്നത്​. ഇതിനിടയിൽ ഒരുദിവസം ത​​െൻറ ഡ്രോണുമായി പൊലീസിനെ സഹായിക്കാനും ഇറങ്ങി. ഇരിട്ടിയിലെ കുന്നും മലകളും അരിച്ചുപൊറുക്കി വാറ്റ്​ ചാരായം പിടിക്കലായിരുന്നു പണി. ഈ വീഡിയോയും ചാനലിൽ കാണിച്ചിരുന്നു. ഷാക്കിർ ബൈക്കിൽ ലോകരാജ്യങ്ങൾ കറങ്ങുന്നതിനിടെയാണ്​ കോവിഡ്​ പിടിമുറുക്കുന്നത്​. ഇതോടെ അസർബൈജാനിൽവെച്ച്​ യാത്ര തൽക്കാലം അവസാനിപ്പിച്ച്​ നാട്ടിലേക്ക്​ മടങ്ങുകയായിരുന്നു. ഇദ്ദേഹത്തി​​െൻറ ബൈക്ക്​ ഇപ്പോ​ഴും അവിടെത്തന്നെയുണ്ട്​. കോവിഡ്​ ഭീതി ഒഴിഞ്ഞാൽ വീണ്ടും അസർബൈജാനിലെത്തി ബൈക്കെടുത്ത്​ റഷ്യയിലേക്ക്​ പോകാനാണ്​ പ്ലാൻ.

harees-ameerali
ഹാരിസ്​ അമീറലി

ഹാരിസ്​ അമീറലിയുടെ വീട്ടു​വിശേഷങ്ങൾ
ഹാരിസ്​ അമീറലി കോവിഡ്​ കാലത്ത്​ വീട്ടിലിരുന്ന്​ നിരവധി വീഡിയോകളാണ്​ അപ്​ലോഡ്​ ചെയ്​തത്​. ട്രാവൽ ഏജൻസി ഉടമ കൂടിയായ ഇദ്ദേഹം മിക്കസമയവും യാത്രകളിൽ തന്നെയായിരുന്നു. ഓരോ രാജ്യത്തെയും കാഴ്​ചകൾക്കൊപ്പം അവിടത്തെ വ്യത്യസ്​തമായ ഭക്ഷണ വിശേഷങ്ങളും ഹാരിസ്​ അമീറലി എന്ന ചാനലിലൂടെ ​േ​പ്രക്ഷരിലെത്തിച്ചിരുന്നു. എന്നാൽ, അതിൽനിന്നെല്ലാം വ്യത്യസ്​തമായി ത​​െൻറ വീടും വാഹനങ്ങളും സ്​റ്റു​ഡിയോയുമെല്ലാമാണ്​ കഴിഞ്ഞദിവസങ്ങളിൽ വീഡിയോകളിൽ കാണിച്ചത്​. ഇതോടൊപ്പം പഴക്കുല വെട്ടുന്നതി​​െൻറയും ചക്കയിടുന്നതി​​െൻറയുമെല്ലാം ദൃശ്യങ്ങൾ പകർത്തി ലോക്ക്​ഡൗൺ കാലം അടിച്ചുപൊളിക്കുകയാണ്​ അദ്ദേഹം.

ashraf
അഷ്​റഫ്​ എക്​സൽ

തിരക്കിലാണ്​ അഷ്​റഫ്​ എക്​സൽ
യാത്രകളൊന്നും ഇല്ലാത്തതിനാൽ കാര്യമായ വീഡിയോകളൊന്നും ഈ ലോക്ക്​ഡൗൺ കാലത്ത്​ അഷ്​റഫ്​ എക്​സൽ ത​​െൻറ റൂട്ട്​ റെക്കോർഡ്​സ്​ എന്ന ചാനലിലൂടെ എത്തിച്ചിട്ടില്ല. അവസാനമായി ഭൂട്ടാൻ യാത്ര വിശേഷങ്ങളാണ്​ ഈ ചാനലിലൂടെ വന്നത്​. ​പിന്നെ ബ്രേക്ക്​ ദ​ ചെയിൻ ബോധവത്​കരണവുമായി ‘പ്രതിസന്ധി കാലത്തെ നന്മകൾ’ എന്ന വീഡിയോയും ചെയ്​തു. ഒഴിവ്​ സമയമായതിനാൽ ഗൂഗിൾ ലോക്കൽ ഗൈഡിൽ വിവരങ്ങൾ നൽകുന്ന ജോലിയാണ്​ കാര്യമായും നടക്കുന്നത്​.
ഈ സമയത്ത്​ ക്രൂയിസ്​ കപ്പലിൽ മാലി ദ്വീപ്​സിലേക്ക്​ യാത്ര ബുക്ക്​ ചെയ്​തിരുന്നു. അതിനുശേഷം ഒരു ഒമാൻ യാത്രയും ഉണ്ടായിരുന്നു. ഇവ രണ്ടും ഉപേക്ഷിക്കേണ്ടി വന്നു. കോവിഡ്​ കഴിഞ്ഞ്​ ഈ യാത്രകൾ ചില​​പ്പോൾ വീണ്ടും പൊടിതട്ടിയെടുക്കും. അല്ലെങ്കിൽ വിവിധ രാജ്യങ്ങളിലൂടെ​െയാരു ബൈക്ക്​ ട്രിപ്പും പ്ലാൻ ചെയ്യുന്നുണ്ട്​. എന്തായാലും അടുത്തദിവസങ്ങളിൽ തന്നെ പുതിയ വീഡിയോ അപ്​ലോഡ്​ ചെയ്യുമെന്ന്​ അഷ്​റഫ്​ ഉറപ്പുതരുന്നു.

avinash
അവിനാഷ്​

പച്ചക്കറി കൃഷിയുമായി​ അവിനാഷ്​​
സ്​കൂട്ടറിൽ അഞ്ച്​ മാസം നീണ്ടുനിന്ന ഓൾ ഇന്ത്യ റൈഡിലൂടെ പ്രശസ്​തനായ ​േവ്ലാഗറാണ്​ അവിനാഷ്​. ഇന്ത്യയുടെ ആത്​മാവ്​ തൊട്ടറിഞ്ഞുള്ള വ്യത്യസ്​തമായ കാഴ്​ചകളാണ്​ ത​​െൻറ അവി​ ​​േവ്ലാഗ്​സിലൂടെ ഈ 21കാരൻ അപ്​ലോഡ്​ ചെയ്​തത്​. ലോക്ക്​ഡൗണായതിനാൽ വീട്ടിൽ തന്നെയുണ്ട്​. ഈ സമയത്ത്​ നോർത്ത്​ ഈസ്​റ്റ്​ യാത്ര പ്ലാൻ ചെയ്​തിരുന്നു. അതിനുഷേശം ഒരു സിംഗപ്പൂർ യാത്രയുമുണ്ടായിരുന്നു മനസ്സിൽ. എല്ലാം തൽക്കാലം ഉപേക്ഷിച്ചു. യാത്രയില്ലാത്തതിനാൽ വീട്ടുകാരുമായി ചെലവഴിക്കാൻ ഒരുപാട്​ സമയം കിട്ടിയ സന്തോഷത്തിലാണ്​ അവിനാഷ്​. കായംകുളത്തിന്​ സമീപത്തെ വീട്ടിൽ കൃഷിയെല്ലാം ചെയ്​ത്​ കഴിഞ്ഞുകൂടുന്നു. യൂട്യൂബ്​ പ്രഫഷനലായി എടുത്തയാളാണ്​ അവിനാഷ്​. കോവിഡ്​ കഴിഞ്ഞിട്ട്​ വേണം വീണ്ടും യാത്രകൾ പുനരാരംഭിക്കാൻ. ഭക്ഷണം തയാറാക്കുന്നതി​​െൻറയും വീട്ടിലെ ഒരുദിവസത്തെ കാഴ്​ചകളെല്ലാമായി അവിനാഷി​​െൻറ ​​​േവ്ലാഗ്​ ഇപ്പോഴും സജീവമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mallu travellerlock downtech travel eatroute recordsavi vlogzharis ameerali
News Summary - travel vloggers are not in lockdown
Next Story