Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇടിമിന്നലിൽ താജ്മഹലിന് കേടുപാട്
text_fieldsbookmark_border
ആഗ്ര: കഴിഞ്ഞദിവസം രാത്രിയുണ്ടായ ഇടിമിന്നലിൽ താജ്മഹലിന് നിസ്സാര കേടുപാട് സംഭവിച്ചു. ടിക്കറ്റ് കൗണ്ടർ, ഗേറ്റിന് സമീപത്തെ മെറ്റൽ ഡിറ്റക്ടർ എന്നിവ തകർന്നു. മാർബിൾ തറകൾ തകർന്ന് യമുന നദിയിൽനിന്നുള്ള ൈപപ്പുകൾക്കും നാശനഷ്ടമുണ്ടായി.
പലയിടത്തും സീലിങ്ങുകൾ അടർന്നുവീണ് ചുമരിനും വാതിലിനും കേടുപാട് സംഭവിച്ചു. ഇത് കൂടാതെ താജ്മഹൽ കോംപ്ലക്സിനകത്തെ ഒരുപാട് മരങ്ങളും കടപുഴകി.

ഇടിമിന്നലിൽ കേടുപാട് സംഭവിച്ച ഭാഗങ്ങൾ
ലോക്ഡൗൺ കാരണം താജ്മഹൽ അടച്ചിട്ടിരിക്കുകയാണ്. കനത്ത മഴയിലും ഇടിമിന്നലിലും നഗരത്തിൽ കനത്ത നാശനഷ്ടങ്ങളാണുണ്ടായത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
