Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightവുഹാനിൽനിന്ന്​ അവർ...

വുഹാനിൽനിന്ന്​ അവർ വിമാനം കയറി; നിറഞ്ഞ പുഞ്ചിരിയുമായി

text_fields
bookmark_border
wuhan1
cancel
camera_alt?????????????? ??????????????? ????????? ????????????? ???????????????? ?????????????? ?????????????????

ലോകമാകെ പടർന്നുപിടിച്ച കോവിഡ്​ മഹാമാരിയുടെ പ്രഭവ കേന്ദ്രമായിരുന്നു​ ചൈനയിലെ വുഹാൻ. ഏറെ നാളത്തെ പരിശ്രമത് തിനൊടുവിലാണ്​ രാജ്യം കോവിഡിനെ​ പിടിച്ചുകെട്ടിയത്​. ബുധനാഴ്​ച വുഹാനിലെ യാത്രാനിയന്ത്രണങ്ങൾ നീക്കിയതോടെ, ഇവിടെ കുടുങ്ങിപ്പോയവർ സ്വദേശത്തേക്കും പ്രിയപ്പെട്ടവരുടെ അടുത്തേക്കും എത്താനുള്ള വെമ്പലിലായിരുന്നു.

11 ആഴ്​ചകൾക്കുശേഷം വുഹാനിലെ ടിയാൻഹെ അന്താരാഷ്​ട്ര വിമാനത്താവളം​ തുറന്നപ്പോൾ ആദ്യം യാത്ര പോകാനെത്തിയ സംഘത്തി ൽ ​നിരവധി ആരോഗ്യ പ്രവർത്തകരുമുണ്ടായിരുന്നു. ജനുവരി 23നാണ് ഈ​ വിമാനത്താവളം അടച്ചിട്ടത്​​.

wuhan5
വുഹാനിലെ വിമാനത്താവളത്തി ൽനിന്ന്​ പോകുന്നവരെ യാത്രയാക്കുന്ന നാട്ടുകാർ

ചൈനയുടെ മറ്റു ഭാഗങ്ങളിൽനിന്ന്​ വന്ന മെഡിക്കൽ സംഘത്തെ വുഹാനിലെ ആരോഗ്യപ്രവർത്തകരും വിമാനത്താവള ജീവനക്കാരും നാട്ടുകാരും നിറഞ്ഞ കൈയടിയോടെയാണ്​ യാത്രയാക്കിയത്​. ആയിരക്കണക്കിന്​ ആരോഗ്യപ്രവർത്തകരാണ്​ വിവിധ ആശുപത്രികളിൽ കോവിഡ്​ രോഗികളെ ചികിത്സിക്കാനായി വുഹാനിലെത്തിയിരുന്നത്​.

ചികിത്സക്കിടെ ഇവരിൽ പലർക്കും രോഗം ബാധിച്ചു. അവരെല്ലാമാണ്​ ബുധനാഴ്​ച മടങ്ങിയത്​. സംഗീതസാന്ദ്രമായ അന്തരീക്ഷത്തിൽ പൂക്കൾ നൽകി വിമാനത്താവള​ ജീവനക്കാർ ഇവരെ യാത്രയാക്കി. വുഹാനിൽനിന്ന്​ 28 വിമാനങ്ങളാണ്​ ബുധനാഴ്​ച പറന്നത്​. ആരോഗ്യപ്രവർത്തകരെ കൊണ്ടുപോകാൻ ചാർ​ട്ടേർ വിമാനങ്ങൾ തന്നെ അധികൃതർ ഒരുക്കിയിരുന്നു.

ചൈനീസ്​ കലണ്ടർ പ്രകാരമുള്ള പുതുവത്സരം ആഘോഷിക്കാൻ വുഹാനിലെത്തിയവർ ദിവസങ്ങളോളമാണ്​​ ഇവിടെ കുടങ്ങിയത്​. പലരും ഉറ്റവരുടെ അടുത്തേക്ക്​ മടങ്ങാൻ കഴിയാത്തതിൻെറ മാനസികാഘാതത്തിലായിരുന്നു​. കൈയിലെ പൈസയെല്ലാം തീർന്നതോടെ സർക്കാർ ഒരുക്കിയ വീടുകളിലായിരുന്നു മിക്കവരുടെയും താമസം. ക്വിൻഗായ്​ പ്രവിശ്യയിലുള്ള യുവതി അവരുടെ മാതാപിതാക്കൾക്കും മക്കൾക്കുമൊപ്പം മൂന്ന്​ മാസമാണ്​ വുഹാനിൽ കുടുങ്ങിയത്​. ക്വിൻഗായിയിൽ ഒറ്റപ്പെട്ടുപോയ പിതാവിനെ കാണാനുള്ള തിടുക്കത്തിലായിരുന്നു അവരുടെ മക്കൾ.

wuhan3
വുഹാൻ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരെ പരിശോധിക്കുന്ന ജീവനക്കാർ

വിമാനത്താവളത്തിന്​ പുറമെ വുഹാനിലെ റെയിൽവേ സ്​റ്റേഷനുകളിലും ബുധനാഴ്​ച വൻ തിരക്കാണ്​ അനുഭവപ്പെട്ടത്​. 55,000 പേരാണ്​ വുഹാനിൽനിന്ന്​ രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിലേക്ക്​ ട്രെയിൻ കയറിയത്​. അതുകൂടാതെ റോഡുകൾ വാഹനങ്ങളെക്കൊണ്ട്​ നിറഞ്ഞു. മൂന്ന്​ മാസമായി എക്​സ്​പ്രസ്​ ഹൈവേയിലെ 75 ചെക്ക്​പോയിൻറുകളാണ്​ അടച്ചിരുന്നത്​. ഇ​തെല്ലാം ഇന്നലെ തുറന്നുകൊടുത്തു.

അതേസമയം, വുഹാൻ ​ലോക്ക്​ഡൗണിൽനിന്ന്​ സ്വാതന്ത്ര്യമായെങ്കിലും ജനജീവിതം പഴയതുപോലെയാകാൻ ദിവസങ്ങൾ പിടിക്കുമെന്നാണ്​ റിപ്പോർട്ട്​. കോവിഡ്​ ബാധിച്ച്​ 515ഓളം രോഗികൾ ഇപ്പോഴും ആശുപത്രിയിൽ കഴിയുന്നുണ്ട്​.

wuhan2
വുഹാനിലെ യാത്രാനിയന്ത്രണം നീക്കിയതോടെ ബുധനാഴ്​ച റോഡുകളിൽ അനുഭവപ്പെട്ട വാഹനത്തിരക്ക്​

ഇവിടത്തെ ലോക്ക്​ഡൗൺ ഒഴിവാക്കിയതിനെതിരെ വിദഗ്​ധർ മുന്നറിയിപ്പ്​ നൽകുന്നുണ്ട്​. കോവിഡ്​ വൈറസി​​​െൻറ രണ്ടാം വ്യാപനമുണ്ടാവുമെന്നാണ്​​ മുന്നറിയിപ്പ്​. ഹോ​ങ്കോങ്ങിലെ ശാസ്​ത്രജ്ഞരാണ്​ മുന്നറിയിപ്പുമായി രംഗത്തെത്തിയത്​. ബെയ്​ജിങ്​, ഷാങ്​ഹായ്​, ഷെൻസെൻ, വാൻഷു തുടങ്ങിയ നഗരങ്ങളിൽ ഘട്ടം ഘട്ടമായി മാത്രം ലോക്​ഡൗൺ പിൻവലിച്ചാൽ മതിയെന്നാണ്​ ശാസ്​ത്രജ്ഞനായ ജോസഫ്​ വു വ്യക്​തമാക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaWuhan
News Summary - they flew from wuhan with smile
Next Story