തേക്കടിയിൽ പ്രവേശന-ബോട്ട് നിരക്കുകൾ വർധിപ്പിച്ചു; സഞ്ചാരികൾക്ക് ​െചലവേറും

22:51 PM
05/05/2018
Thekkady

കു​മ​ളി: സം​സ്ഥാ​ന​ത്ത് അ​ധി​ക വി​ഭ​വ സ​മാ​ഹ​ര​ണ​ത്തി​​െൻറ ഭാ​ഗ​മാ​യി സേ​വ​ന നി​ര​ക്കു​ക​ൾ വ​ർ​ധി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ട​തോ​ടെ തേ​ക്ക​ടി​യി​ലെ ബോ​ട്ട് ടി​ക്ക​റ്റ്, പ്ര​വേ​ശ​ന നി​ര​ക്കു​ക​ൾ കൂ​ടി.  മൂ​ന്നാ​ർ ഉ​ൾ​പ്പ​ടെ മു​ഴു​വ​ൻ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും നി​ര​ക്ക് വ​ർ​ധ​ന പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നി​ട്ടു​ണ്ട്.  225 രൂ​പ​യാ​യി​രു​ന്ന ബോ​ട്ട് ടി​ക്ക​റ്റ് നി​ര​ക്ക് 240 രൂ​പ​യാ​യും 33 രൂ​പ​യാ​യി​രു​ന്ന ആ​ഭ്യ​ന്ത​ര വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ പ്ര​വേ​ശ​ന നി​ര​ക്ക് 40 രൂ​പ​യാ​യു​മാ​യാ​ണ് വ​ർ​ധി​ച്ച​ത്. 450 രൂ​പ​യാ​യി​രു​ന്ന വി​ദേ​ശി​ക​ളു​ടെ പ്ര​വേ​ശ​ന നി​ര​ക്ക് 500 രൂ​പ​യാ​യും കൂ​ടി. വ​നം വ​കു​പ്പി​നൊ​പ്പം ഉ​ത്ത​ര​വി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ കെ.​ടി.​ഡി.​സി​യും നി​ര​ക്കു​ക​ൾ വ​ർ​ധി​പ്പി​ച്ചു.

മാ​ർ​ച്ച് 17നാ​ണ് സേ​വ​ന നി​ര​ക്കു​ക​ളി​ൽ അ​ഞ്ചു​ശ​ത​മാ​നം വ​ർ​ധ​ന തീ​രു​മാ​നി​ച്ച് ധ​ന​വ​കു​പ്പ്​ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ഉ​ത്ത​ര​വി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള നി​ര​ക്ക് വ​ർ​ധ​ന ഏ​പ്രി​ൽ ഒ​ന്ന്​ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ലാ​യെ​ങ്കി​ലും തേ​ക്ക​ടി​യി​ൽ വ​ന​പാ​ല​ക​ർ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​തെ നി​ര​ക്ക് ഇ​ള​വി​ന്​ കാ​ത്തി​രി​പ്പി​ലാ​യി​രു​ന്നു. എ​ന്നാ​ൽ, ധ​ന​കാ​ര്യ വ​കു​പ്പ്​ ഇ​ട​പെ​ട്ട​തോ​ടെ ക​ഴി​ഞ്ഞ 15 മു​ത​ൽ നി​ര​ക്ക് വ​ർ​ധ​ന ന​ട​പ്പാ​ക്കു​ക​യാ​യി​രു​ന്നു.

തേ​ക്ക​ടി​ക്കു പു​റ​മേ സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലും നി​ര​ക്ക് വ​ർ​ധ​ന പ്രാ​ബ​ല്യ​ത്തി​ലാ​യ​തോ​ടെ കേ​ര​ളം സ​ന്ദ​ർ​ശി​ക്കു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ ചെ​ല​വേ​റു​മെ​ന്ന് ഉ​റ​പ്പാ​യി.

Loading...
COMMENTS