അവർ പൂയംകുട്ടിയിൽ പോയത്​ കാടുകാണാൻ ആയിരുന്നില്ല, തണലു നൽകാനായിരുന്നു

  • തലവച്ചുപാറ ആദിവാസി ​േകാളനിയിലേക്ക്​ മനുഷ്യ സ്​നേഹവുമായി പോയ ഒരു സംഘം

21:26 PM
14/03/2018
blavana ferry
ബ്ലാവന കടവ്​ കട്ടന്​ തലവച്ചുപാറ ഉൂരിലേക്ക്​ പോകുന്നവർക്ക്​ ആശ്രയമായ ചങ്ങാടം

കോതമംഗലത്തുനിന്ന്​ 28 കിലോ മീറ്ററെങ്കിലും ​പോകണം ബ്ലാവന കടവിലെത്താൻ. അക്കരയ്​ക്ക്​ ജീപ്പടക്കമുള്ള വാഹനങ്ങളെ വഹിച്ചുകൊണ്ടുപോകാനായി ബ്ലാവന കടവിൽ ചങ്ങാടങ്ങൾ കാത്തുനിൽക്കുന്നുണ്ട്​. അതുവഴി കാടുകാണാൻ ഒത്തിരിയൊത്തിരി സംഘങ്ങൾ പോയിട്ടുണ്ട്​. അപ്പുറം കൊടും കാടാണ്​. ആനയും പുലിയുമൊക്കെയുള്ള കാട്​. പൂയംകുട്ടി വനമേഖല. ‘പുലിമുരുക​​​െൻറ കാട്​’ എന്നിപ്പോൾ വിളിപ്പേരൊക്കെയുണ്ട്​. മേഹാൻലാലി​​​െൻറ ‘പുലിമുരുകൻ’ സിനിമ വന്ന ശേഷമാണത്​.

കാടിനുള്ളിൽ 10 കിലോ മീറ്റർ ആടിയുലഞ്ഞ്​ ജീപ്പിൽ കഷ്​ടപ്പെട്ടുവേണം ‘തലവച്ചുപാറ’ ആദിവാസി ഉൗരിലെത്താൻ. കാനനപാതയു​െട കാഠിന്യം ചില്ലറയല്ല. സാഹസിക യാത്ര ഇഷ്​ടപ്പെടുന്നവർ പല കുറി ബ്ലാവന കടവ്​ കടന്ന്​ പോയിട്ടുണ്ട്​. പക്ഷേ, കഴിഞ്ഞയാഴ്​ച ഒര​ു സംഘം ഇതുവഴി കടന്ന​ുപോയത്​ കാടി​​​െൻറ കേവല സൗന്ദര്യം ആസ്വദിക്കാനായിരുന്നില്ല. ജീവിതം ഒട്ടും ആസ്വാദ്യകരമല്ലാതെ കാടി​​​െൻറയുള്ളിൽ യാതന പേറുന്ന മനുഷ്യർക്ക്​ തങ്ങളാലാവുന്ന സഹായമൊരുക്കാനായിരുന്നു.

‘ഉൗരിലേക്കൊരു സാഹോദര്യ യാത്ര..’ എന്ന പേരിൽ കോതമംഗലം തണൽ പാലിയേറ്റിവ് ആൻറ്​ പാരപ്ലീജിക് കെയർ സൊസൈറ്റിയുടെയും നെല്ലിക്കുഴി യൂണിറ്റി​​​െൻറയും ആഭിമുഖ്യത്തിലായിരുന്നു അവരുടെ യാത്ര. കുട്ടമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തി​​​െൻറ സഹകരണവുമുണ്ടായിരുന്നു. കാട്ടിനുള്ളിലൂടെ 10 കിലോ മീറ്റർ സഞ്ചരിച്ച്​ സംഘം ഉൗരിലെത്തി. ഭക്ഷ്യവസ്​തുക്കൾ അടങ്ങിയ കിറ്റും മരുന്നും വസ്​ത്രവും നൽകി. ആദിവാസി ജീവിതങ്ങളുടെ പ്രശ്​നങ്ങൾ നേരിട്ടറിഞ്ഞു. 23 പേരടങ്ങുന്ന സംഘം.

തലവച്ചുപാറ കോളനിയിലെ ആദിവാസി കുടിലുകളിലൊന്ന്​
 

കുട്ടമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ.അനുപ് തുളസിയും ആലുവ വെൽഫെയർ ട്രസ്റ്റ് ഡോ. മൻസൂർ ഹസ്സനും ക്യാമ്പിലെത്തിയവരെ പരിശോധിച്ചു. പരിശോധനക്ക് ശേഷം ഒരു സൗഹൃദ സംഗമവും നടന്നു. ഡോ.അനുപ് തുളസിയാണ്​  ഉദ്ഘാടനം ചെയ്തത്​. തണൽ ജില്ല സെക്രട്ടറി സാബിത്ത് ഉമർ അധ്യക്ഷത വഹിച്ചു.
ടി.എം. ഇല്ല്യാസ്, ഷാജി സെയ്തു മുഹമ്മദ്, ഡോ.മൻസൂർ ഹസ്സൻ, സി.പി. സലിം, പി.എച്ച്.ജമാൽ എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ  കെ.ആർ.സുഗുണൻ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അസി.  നഴ്സുമാരായ സഫിയ റഹിം,  വി.എം.റംല, സുമി, തണൽ വളണ്ടിയർമാരായ സക്കീർ മണിയാട്ടുകുടി, അജിന നാസർ, അഷ്റഫ് തേനാലിൽ, പരീത് പേപ്പതി, പെരുമ്പാവൂർ അൽഹിദായ ചാരിറ്റബിൾ അംഗങ്ങളായ അഫ്സൽ, നൗഷാദ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ക്യാമ്പിൽ രോഗികളെ പരിശോധിക്കുന്നു
 

തലവച്ചപാറ ആദിവാസി ഉൗരിലെ ജീവിതങ്ങളിൽ നിന്ന്​ ക്യാമ്പംഗങ്ങൾക്ക്​ ചില കാര്യങ്ങൾ ബോധ്യമായി. ഉൗരിലെ മനുഷ്യർക്കിടയിൽ മദ്യത്തിനും മറ്റ്​  ലഹരികൾക്കും അടിപ്പെട്ടവരെ അടിയന്തിരമായി അതിൽനിന്ന്​ മോചിപ്പിക്കാൻ നടപടി വേണം. ലഹരി വസ്​തുക്കളുടെ ലഭ്യത കുറയ്​ക്കണം. ലഹരിവിമുക്​തി പദ്ധതി നടപ്പാക്കണം. നിരവധി പേരാണ്​ ഉൗരിൽ രോഗം കൊണ്ട്​ വലയുന്നത്​. ചികിത്സാ സൗകര്യങ്ങൾ തീരെ ഇല്ല. ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തണം.  തൊഴിലവസരങ്ങൾ ഇല്ലാത്തത്​ യ​ുവാക്കളെ നിരാശയുടെ കയത്തിലാഴ്​ത്തുന്നു. സന്നദ്ധ സംഘടനകളുടെയും സർക്കാർ ഏജൻസികളുടെയും സഹകരണത്തോടെ തൊഴിൽ അവസരങ്ങൾ സൃഷ്​ടിക്കാൻ ആവശ്യമായ ദീർഘകാല പദ്ധതികൾ നടപ്പാക്കണം.

കോളനിയിലെ അന്തേവാസികൾ
 

 

ഊരിലെ മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവരെ ഇതിൽ നിന്ന് മുക്തരാക്കി പുനരധിവസിപ്പിക്കാൻ വേണ്ട സഹായങ്ങൾ നൽകാമെന്ന് ഡോ. മൻസൂർ ഹസൻ ഊരുവാസികൾക്ക് ഉറപ്പ് നൽകി. ഊരിൽ തയ്യാറാക്കിയ കഞ്ഞിയും പയറും ഊര് വാസികളോടൊപ്പം കഴിച്ച് സ്നേഹാശ്ലേഷത്തോടെയാണ്​  തണൽ പ്രവർത്തകർ മടങ്ങിയത്​.

ആദിവാസികൾക്ക്​ ക്യാമ്പംഗങ്ങൾ നൽകിയ ആദരം
 

 

Loading...
COMMENTS