Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightമൂന്നാഴ്​ച മു​േമ്പ...

മൂന്നാഴ്​ച മു​േമ്പ തുറന്ന്​ റോ​ത്തങ്​ പാസ്​

text_fields
bookmark_border
rohtang-pass1
cancel

മണാലി: സാധാരണ മെയ്​ മാസമാകു​േമ്പാൾ നമ്മുടെ നാട്ടിലെ റൈഡർമാർ ബൈക്കുമെടുത്ത്​ നീണ്ട യാത്ര പുറപ്പെടും. സഞ്ചാരി കളുടെ പറുദീസയായ ലഡാഖ്​ വരെ നീളും​ ആ യാ​ത്ര. ഹിമാചൽ പ്രദേശിലെ മണാലി പിന്നിട്ട്​ റോത്തങ്​ പാസ്​ വഴിയുള്ള സാഹസിക യാത്ര ഏതൊരു സഞ്ചാരിയുടെയും സ്വപ്​നമാണ്​.

വർഷത്തിൽ ​ആറ്​ മാസത്തോളം അടഞ്ഞുകിടക്കുന്ന ഈ പാത മെയിൽ തുറക്കുന്നതും കാത്തിരിക്കുന്ന നിരവധി പേരാണുള്ളത്​. ഇത്തവണയും ഈ പാതയിലൂടെയുള്ള യാത്ര സ്വപ്​നം കണ്ടവർ നിരവധി. എന്നാൽ, ലോക്​ഡൗൺ ആ സ്വപ്​നങ്ങളെ താൽക്കാലികമായെങ്കിലും മഞ്ഞിട്ടുമൂടിയിരിക്കുകയാണ്​.

rohtan2

അതേസമയം, ഇത്തവണ റോ​ത്തങ്​ പാസ്​ പ്രതീക്ഷിച്ചതിനേക്കാൾ മൂന്ന്​ ആഴ്​ച മു​െമ്പ തുറന്നിരിക്കുകയാണ് അധികൃതർ​. ലാഹുൽ, സ്​പി​തി ജില്ലകളിലെ ജനങ്ങൾക്ക്​ അത്യാവശ്യ സാധനങ്ങൾ എത്തിക്കാനാണ്​ നേരത്തെ തന്നെ റോഡ്​ തുറന്നത്​. പട്ടാളത്തിന്​ കീഴിലെ ബോർഡർ റോഡ്​ ​ഓർഗനൈസേഷ​​​​െൻറ കീഴിലാണ്​ റോഡി​​​​െൻറ പ്രവൃത്തി നടക്കാറ്​. വലിയ മഞ്ഞുപാളികൾ നീക്കിയാണ്​ യാത്ര​ സാധ്യമാക്കിയത്​.

വഴി​ തുറന്നതോടെ ഈ ജില്ലകളിലെ കർഷകർക്ക്​ വിളവെടുപ്പ്​ നടത്താനും ഏറെ ഉപകരിക്കുമെന്ന്​ സൈനിക കേന്ദ്രങ്ങൾ അറിയിച്ചു. ശനിയാഴ്​ച പട്ടാള വാഹനങ്ങളിൽ ജനങ്ങൾക്കാവശ്യമായ വസ്​തുക്കൾ വിതരണം ചെയ്​തു. കോവിഡ്​ 19​​​​െൻറ പശ്ചാലത്തലത്തിൽ ആവശ്യമായ മുൻകരുതലുകൾ എടുത്തായിരുന്നു വിതരണം​.

rohtang3

13,500 അടി ഉയരത്തിലുള്ള ഈ പാത മഞ്ഞുമൂടിയാൽ പിന്നെ വർഷം ആറ്​ മാസത്തിലധികം അടച്ചിടാറുണ്ട്​. മെയിൽ തുറക്കുന്ന പാത നവംബറോടെ കൂടി അടക്കാറാണ്​ പതിവ്​. ഇതിനിടയിലാണ്​ ലോകത്തി​​​​െൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള റൈഡർമാരും സഞ്ചാരികളും ഹിമാലയത്തി​​​​െൻറ മടിത്തട്ടിലെ ഈ സ്വർഗം തേടി എത്താറ്​​​. ഏകദേശം മണാലിയിൽനിന്ന്​ 470 കിലോമീറ്റർ ദൂരമുണ്ട്​ ലഡാഖിലേക്ക്​. തികച്ചും സാഹസികവും കാഴ്​ചകളാൽ സമ്പന്നവുമാണ്​ ഈ വഴി. ഇത്തവണ ലോക്​ഡൗൺ കഴിഞ്ഞാൽ വീണ്ടും സഞ്ചാരികളുടെ കുത്തൊഴുക്കായിരിക്കും ഈ പാതകളിലൂടെ. ഇതുവഴി സഞ്ചരിക്കാൻ മണാലിയിൽനിന്ന്​ പ്രത്യേക അനുമതി എടുക്കേണ്ടതുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travel newslehhimachal pradeshmanalirohtang pass
News Summary - rohtang pass road opened
Next Story