ഇനിയൊരു വിമാന യാത്രയാവാം...

  • മലബാറുകാർക്കായി കണ്ണൂരിൽനിന്ന്​ ആകർഷകമായ പാക്കേജുകൾ

16:37 PM
25/03/2019

ഇനിയും വിമാനത്തിൽ കയറി ആകാശയാത്ര നടത്താൻ അവസരം കിട്ടാത്ത മലബാറുകാരായ സഞ്ചാരികൾക്കായി കണ്ണൂർ വിമാനത്താവളത്തിന്റെ വാതിലുകൾ തുറക്കുന്നു. ഒരുകൂട്ടം ചെറുപ്പക്കാരുടെ ഉത്സാഹത്തിൽ കണ്ണൂർ കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന കണ്ണൂര്‍ ഡിസ്ട്രിക്റ്റ് ടൂറിസം ഡവലപ്പ്‌മെന്റ് കോപ്പറേറ്റീവ് സൊസൈറ്റിയാണ്​ ഇതിന്​ അവസരമൊരുക്കുന്നത്​.

ആകർഷകവും താങ്ങാവുന്നതുമായ ചെലവിൽ കണ്ണൂര്‍ ടൂര്‍സ് ആന്റ് ഹോളിഡേയ്‌സുമായി ചേർന്നാണ്​ സൊസൈറ്റി വിമാനയാത്രയടക്കമുള്ള വിനോദയാത്ര ഒരുക്കിയിരിക്കുന്നത്​. കണ്ണൂരിൽ നിന്ന്​ ഇപ്പോൾ വിമാന സർവീസ്​ ആരംഭിച്ചിട്ടുള്ള ആഭ്യന്തര സെക്​ടറുകളിലേക്കെല്ലാം യാത്ര ചെയ്യാവുന്ന വിധമാണ്​ പാക്കേജുകൾ. ഗോവ, ഹൈദരാബാദ്, ഹംപി-തുംഗഭദ്ര, ഹംപി-തുംഗഭദ്ര-ബദാമി, കൊച്ചി, തിരുവനന്തപുരം-കന്യാകുമാരി, ബാംഗ്ലൂര്‍, ചെന്നൈ, ഡല്‍ഹി-ആഗ്ര, ഡല്‍ഹി-ആഗ്ര-ജയ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ്​ പാക്കേജുകൾ. കണ്ണുരിൽനിന്നുള്ള വിമാന ടിക്കറ്റടക്കം, താമസ സൗകര്യവും, ഭക്ഷണവും അടങ്ങുന്നതാണ്​ പാക്കേജ്​.  വിശദവിവരങ്ങൾക്ക്​ 9947628811, 9947128811, 9961568811 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്​.  

 

 

Loading...
COMMENTS