ജയ്​പുർ യുനെസ്​കോ ലോകപൈതൃക പട്ടികയിൽ

22:28 PM
06/07/2019
ന്യൂ​ഡ​ൽ​ഹി: വാ​സ്​​തു​ശി​ൽ​പ​ക​ല​യു​ടെ ഇ​ന്ത്യ​ൻ മാ​തൃ​ക​യാ​യ, പി​ങ്ക്​ ചു​മ​രു​ക​ൾ ച​ന്തം​ചാ​ർ​ത്തി​യ ജ​യ്​​പു​ർ ഇ​നി യു​നെ​സ്​​കോ​യു​ടെ ലോ​ക​പൈ​തൃ​ക പ​ട്ടി​ക​യി​ൽ. രാ​ജ​സ്ഥാ​ൻ ത​ല​സ്ഥാ​ന ന​ഗ​രി​യാ​യ ജ​യ്​​പു​രി​നെ ശ​നി​യാ​ഴ്​​ച​യാ​ണ്​ യു​നെ​സ്​​കോ ​പ​ട്ടി​ക​യി​ൽ  ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.  

ജൂ​ൺ 30 മു​ത​ൽ ജൂ​ലൈ 10വ​രെ അ​സ​ർ​ബൈ​ജാ​നി​ലെ ബാ​കു​വി​ൽ ചേ​രു​ന്ന യു​നെ​സ്​​കോ​യു​ടെ ലോ​ക പൈ​തൃ​ക സ​മി​തി​യാ​ണ്​ ജ​യ്​​പു​രി​​നു​ള്ള നാ​മ​നി​ർ​ദേ​ശം അം​ഗീ​ക​രി​ച്ച​ത്. ജ​യ്​​പു​രി​ന്​ പൈ​തൃ​ക​ന​ഗ​ര പ​ട്ടി​ക​യി​ൽ ഇ​ട​ം​നേ​ടാ​നാ​യ​തി​നെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ശ്ലാ​ഘി​ച്ചു. 

1727ൽ ​മ​ഹാ​രാ​ജ സ​വാ​യ്​ ജ​യ് സി​ങ്ങാ​ണ് ജ​യ്പൂ​ർ ന​ഗ​രം സ്ഥാ​പി​ക്കു​ന്ന​ത്. ഇ​ന്ന​ത്തെ ജ​യ്പു​രി​ന് 11കി.​മീ വ​ട​ക്കു​മാ​റി ആ​മ്പ​ർ ന​ഗ​ര​മാ​യി​രു​ന്നു ആ​ദ്യ​ത​ല​സ്ഥാ​നം. ജലദൗർലഭ്യ​വും ജ​ന​സം​ഖ്യ​യു​മാ​ണ് ത​ല​സ്ഥാ​ന​ന​ഗ​രി മാ​റ്റാ​ൻ രാ​ജാ​വി​നെ പ്രേ​രി​പ്പി​ച്ച​ത്. 
Loading...
COMMENTS