Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കോവിഡ്​ പടിക്കുപുറത്ത്​; എവറസ്​റ്റിലേക്ക്​ പ്രവേശനമനുവദിച്ച്​ നേപ്പാൾ
cancel
Homechevron_rightTravelchevron_rightTravel Newschevron_rightകോവിഡ്​...

കോവിഡ്​ പടിക്കുപുറത്ത്​; എവറസ്​റ്റിലേക്ക്​ പ്രവേശനമനുവദിച്ച്​ നേപ്പാൾ

text_fields
bookmark_border

കാഠ്​മണ്ഡു: മാസങ്ങൾ നീണ്ട ഇടവേളക്കുശേഷം എവറസ്​റ്റ്​ കൊടുമുടി സഞ്ചാരികൾക്കായി തുറന്നുകൊടുക്കുന്നു. ടൂറിസം പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതി​െൻറ ഭാഗമായാണ്​ നേപ്പാൾ സർക്കാറി​െൻറ നടപടി. മാർച്ച്​ 24 മുതൽ​ രാജ്യത്ത്​ ലോക്​ഡൗൺ നടപ്പാക്കിയിരുന്നു​. എന്നാൽ, കഴിഞ്ഞയാഴ്​ച മുതൽ നിയന്ത്രണങ്ങൾ ലഘൂകരിച്ചു. ഇതി​െൻറ ഭാഗമായാണ്​ എവറസ്​റ്റിലേക്ക്​ അനുമതി നൽകുന്നത്​.

ആഗസ്​റ്റ്​ 17 മുതൽ നേപ്പാളിൽ അന്താരാഷ്​ട്ര വിമാനങ്ങൾക്ക്​ ഇറങ്ങാം. അതേസമയം, വിദേശത്തുനിന്ന്​ വരുന്നവർ സുരക്ഷ നിർദേശങ്ങൾ പാലിക്കേണ്ടതുണ്ട്​. കൂടാതെ ക്വാറൻറീനിൽ കഴിയുകയും വേണം.


ഇതോടെ സെപ്​റ്റംബർ മുതൽ എവറസ്​റ്റിലേക്ക്​ പ്രവേശനം സാധ്യമാകുമെന്നാണ്​ കണക്കുകൂട്ടൽ. എന്നാൽ, സെപ്​റ്റംബർ-നവംബർ വരെയുള്ള സമയത്ത്​ പർവതാരോഹണം ഏറെ ബുദ്ധിമു​ട്ടേറിയതാകാൻ സാധ്യതയുണ്ടെന്ന്​​ വിദഗ്​ധർ പറയുന്നു. താപനില കുറയുന്നതും കാറ്റുള്ള കാലാവസ്​ഥയുമാകും വില്ലനാവുക.

കഴിഞ്ഞവർഷം ഇതേകാലയളവിൽ എവറസ്​റ്റിന്​ മുകളിൽ എത്താൻ ആർക്കും കഴിഞ്ഞിരുന്നില്ല. 2020ൽ വടക്കൻ-ടിബറ്റൻ മേഖലയിൽനിന്ന് ഒരുകൂട്ടം ചൈനീസ് പർവതാരോഹകർക്ക് മാത്രമേ എവറസ്​റ്റ്​ കീഴടക്കാൻ കഴിഞ്ഞിട്ടുള്ളൂ. നേപ്പാളിൽ ഇതുവരെ 20,332 പേർക്കാണ്​ കോവിഡ്​ ബാധിച്ചത്​. ഇതിൽ 14,603 പേർ രോഗമുക്​തി നേടി. 57 പേർ മരമണടഞ്ഞു.


ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ എവറസ്​റ്റ്​ ഹിമാലയ പർവതനിരകളിൽ നേപ്പാൾ, ചൈന അതിർത്തിയിലാണ്‌ സ്ഥിതിചെയ്യുന്നത്. 1961ലെ ഉടമ്പടിപ്രകാരമാണ്‌ ഈ പർവതം ചൈനയും നേപ്പാളും പങ്കിടുന്നത്‌. 1865ൽ ബ്രിട്ടീഷ് സർവേയറും ആർമി ഓഫിസറുമായിരുന്ന സർ ആൻഡ്രൂ വോ, ത​െൻറ മുൻഗാമിയായിരുന്ന കേണൽ സർ ജോർജ് എവറസ്​റ്റി​െൻറ സ്​മരണാർഥമാണ്​​ കൊടുമുടിക്ക്​ പേരിട്ടത്‌.

സമുദ്രനിരപ്പിൽനിന്ന്​ 8849 മീറ്റർ ഉയരമുള്ള എവറസ്​റ്റ്​ 1953 മേയ് 29ന്‌ എഡ്‌മണ്ട് ഹിലാരി, ടെൻസിങ് നോർഗേ എന്നിവരാണ്‌ ആദ്യമായി കീഴടക്കിയത്. മഴയും തണുപ്പും കുറവുള്ള ചെറിയ കാലയളവാണ് എവറസ്​റ്റ്​ കയറാൻ ഏറ്റവും യോജിച്ച സമയം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travelnepaleverestlockdowncovidmountaineering
Next Story