പുഴ കാണാൻ, നാടറിയാൻ ജലായനം

  • ചാ​ലി​യാ​ർ, മാ​മ്പു​ഴ, ക​ട​ലു​ണ്ടി പു​ഴ​ക​ളി​ലൂ​ടെ​ യാ​ത്ര​ ചെയ്യാൻ അവസരം

14:36 PM
23/03/2018
ചാലിയാർ

പുഴയുടെ തനിമയും ഗ്രാമീണ ഭംഗിയും നുകരാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ...? എങ്കിൽ കോഴിക്കോ​േട്ടക്ക്​ പോന്നോളൂ..
ചാ​ലി​യാ​ർ, മാ​മ്പു​ഴ, ക​ട​ലു​ണ്ടി പു​ഴ​ക​ളി​ലൂ​ടെ​യു​ള്ള യാ​ത്ര​യും പു​ഴ​ക​ളു​​ടെ തീ​ര​ങ്ങ​ളി​ലെ ഗ്രാ​മീ​ണ​സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്ക​ാൻ അവസരമൊരുങ്ങുകയാണ്​ ശനിയാഴ്​ച മുതൽ ‘ജലായനം’ പദ്ധതിയിലൂടെ. സം​സ്​​ഥാ​ന ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മി​ഷ​​​െൻറ​യും കോ​ഴി​ക്കോ​ട്​ ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്തി​​​െൻറ​യും സം​യു​ക്​​താ​ഭി​മു​ഖ്യ​ത്തി​ലാണ്​ ജ​ലാ​യ​നം ടൂ​റി​സം പ​ദ്ധ​തി​ നടപ്പാക്കുന്നത്​. ജലായനത്തെക്കുറിച്ച്​ കഴിഞ്ഞ ദിവസം ജി​ല്ല ക​ല​ക്​​ട​ർ യു.​വി. ജോ​സ്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചതാണിത്​..

മാമ്പുഴയിലെ കാഴ്​ച
 

ഒ​ള​വ​ണ്ണ ക​മ്പി​ളി​പ്പ​റ​മ്പ്​ മാ​മ്പു​ഴ ഫാം ​ടൂ​റി​സം സ​​െൻറ​റി​ൽ ശ​നി​യാ​ഴ്​​ച രാ​വി​ലെ പ​ത്തി​ന്​ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ഉ​ദ്​​ഘാ​ട​നൃം ​െച​യ്യും. ച​ട​ങ്ങി​ൽ എം.​കെ. രാ​ഘ​വ​ൻ എം.​പി മു​ഖ്യാ​തി​ഥി​യാ​കും.  മാ​മ്പു​ഴ ഫാം ​അ​ക്വാ​പോ​ണി​ക്​​സ്​ സ​​െൻറ​ർ വി.​കെ.​സി. മ​മ്മ​ത്​​കോ​യ ഉ​ദ്​​ഘാ​ട​നം ചെ​യ്യും.

വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ച്ച്​ ത​ദ്ദേ​ശി​യ​രു​ടെ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ക​യും ​െതാ​ഴി​ൽ​ര​ഹി​ത​ർ​ക്കും ക​ർ​ഷ​ക​ർ​ക്കും വ​നി​ത​ക​ൾ​ക്കും തൊ​ഴി​ല​വ​സ​ര​മൊ​രു​ക്കു​ക​യു​മാ​ണ് ‘ജ​ലാ​യ​നം’ പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ൾ. ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്തും യു​വ​സം​രം​ഭ​ക​രും ചേ​ർ​ന്നാ​ണ്​ മാ​തൃ​കാ ഫാം ​ഒ​രു​ക്കി​യ​ത്. ഫാ​മി​നോ​ട്​ ചേ​ർ​ന്ന തു​രു​ത്തി​ൽ ഗ്രാ​മീ​ണ​ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ിധ ക​ളി​ക​ളും ന​ട​ത്തും. മാ​മ്പു​ഴ​യി​ൽ ജ​ല​യാ​​​​ത്ര ന​ട​ത്തു​ന്ന​വ​ർ​ക്ക്​ മ​ല​ബാ​ർ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ സ​ന്ദ​ർ​ശി​ക്കാം. ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സ​ത്തി​​​െൻറ ജി​ല്ല​യി​ലെ പ​ദ്ധ​തി​ക​ളു​ടെ തു​ട​ക്കം കൂ​ടി​യാ​ണ്​ ജ​ലാ​യ​നം. കോ​ഴി​ക്കോ​ട്​ ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​​ എ​ൻ. മ​നോ​ജ്​ കു​മാ​ർ, ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മി​ഷ​ൻ സം​സ്​​ഥാ​ന കോ​ഒാ​ഡി​നേ​റ്റ​ർ രൂ​പ​ഷ്​ കു​മാ​ർ, ജി​ല്ല കോ​ഒാ​ഡി​നേ​റ്റ​ർ ഒ.​പി. ശ്രീ​ക​ല ല​ക്ഷ്​​മി എ​ന്നി​വ​രും വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്തു.

 

Loading...
COMMENTS